Translate

Tuesday, May 27, 2014

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്ട്ട് നടപ്പാക്കുക

സംസ്ഥാനതല പ്രചാരണ പരിപാടികളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

BJP, പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത് പോലെതന്നെന്നയപ്പെട്ടുppettu ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ടു വെച്ച് നടന്നു. പശ്ചിമഘട്ടത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമായ ഇടുക്കിയില്‍ മാത്രമാണ് ഇതിനെതിരെ വ്യാപകമായ പ്രചാരണം നടന്നത്. ഇതില്‍ ഇടുക്കി ബിഷപ്പിന്‍റെ സ്ഥാപിത താത്പര്യമാണുള്ളതെന്ന് വ്യാപകമായ പരാതി ഉണ്ടായ സാഹചര്യത്തിലാണ് ശക്തമായ സമ്മര്‍ദ്ദവുമായി വിവിധ സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

കേരളത്തിലെ മികച്ച MP എന്ന അംഗീകാരം നേടിയ ഇടുക്കി MP ശ്രി. PT തോമസ്‌ പോലും ഗാട്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കെതിരല്ല എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ മസ്സില്‍ പവ്വര്‍ കാണിച്ചു ഗവ. കളെ വിരട്ടി തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് രൂപതയുടെ തന്ത്രം. പശ്ചിമ ഘട്ടം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ദക്ഷിണേന്ത്യ നേരിടാന്‍ പോകുന്ന ഗുരുതരമായ പര്സ്ഥിതി പ്രശ്നങ്ങളെ അപ്പാടെ അവഗണിച്ചു കൊണ്ട് ബിഷപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രിയ നാടകങ്ങള്‍ സഭയെ തന്നെ അപഹാസ്യമാക്കുവാന്‍ പോന്നതായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. സ്വന്തം രൂപതയിലെ പകുതി കത്തോലിക്കര്‍ പോലും മെത്രാന്‍റെ ഈ നിലപാടിനോട് യോജിക്കുന്നില്ലായെന്നു കഴിഞ്ഞ പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ ബോദ്ധ്യമായതാണ്‌. ഈ മെത്രാന്‍റെ അരമനക്ക് നേരെയാണ് സ്വ സമുദായാംഗങ്ങള്‍ തന്നെ രണ്ടാഴ്ച മുമ്പ് പടക്കം എറിഞ്ഞത്.  

1 comment:

  1. പരീസ്ഥിതി ശാസ്ത്രലോകം ഒന്നടങ്കം അഭിനന്ദിച്ച ഒന്നാണ്ഗാഡ്ഗിൽ റിപ്പോർട്ട്. എന്നാൽ മെത്രാൻ ലോകത്തിന്റെ തുരങ്കകാറ്റിൽ കേരളത്തിലെ രാഷ്ട്രീയ തുരപ്പന്മാരും കുപ്പായവന്ദിതരും ആ റിപ്പോർട്ടിനെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. പശ്ചിമ ഘട്ടത്തിലെ മറ്റു ഭൂവിഭാഗങ്ങളിലെ സ്റ്റേറ്റുകളിൽ താമസിക്കുന്നവർ ഗാഡ്ഗിൽ റിപ്പോർട്ടിനെ സ്വാഗതവും ചെയ്യുന്നു. ആദ്യമായി റിപ്പോർട്ടിനെ എതിർത്തത് ശ്രീമാൻ അറയ്ക്കനും അല്മായ സംഘടനയുമായിരുന്നു. ശ്രീ അറയ്ക്കനും ഇടുക്കി മെത്രാനും താമരശേരി മെത്രാനും കൈവശപ്പെടുത്തി വെച്ചിരിക്കുന്ന സർക്കാർ വന ഭൂമികൾ നഷ്ട പ്പെടുമെന്ന പേടിയാണ് അവരിലുള്ളത്. . മലിന മാലിന്യങ്ങൾ നിറഞ്ഞ ഒരു പുഴ കാണണമെങ്കിൽ ശ്രീമാൻ അറയ്ക്കന്റെ അരമനയുടെ സമീപമൊഴുകുന്ന ചിറ്റാർ ഒന്ന് നോക്കിയാൽ മതിയാകും. പള്ളിയങ്കണത്തിൽ കൂടുന്ന ആരാധാനക്കാരും, ധ്യാനക്കാരും പെരുന്നാളിന് വരുന്നവരും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ കൊണ്ട് അവിടം നിറഞ്ഞിരിക്കുകയാണ്. പനിനീർ പോലെ വെള്ളമൊഴുക്കുണ്ടായിരുന്ന ആ പുഴയുടെ അടിത്തട്ടിൽ മണൽ നിറഞ്ഞിരുന്നതും ഓർക്കുന്നു. ഇന്നവിടെ മണൽ കാണാനില്ല. അഴുക്കുകൾ നിറഞ്ഞ ഇത്തരം പുഴകൾക്ക് കാരണവും ധർമ്മ ബോധം നശിച്ച മനുഷ്യ ജാതിയെന്നതിലും സംശയമില്ല.

    ഗാഡ്ഗിൽ റിപ്പോർട്ടിനെപ്പറ്റി പൊതുജനങ്ങളുടെയിടയിൽ ചിന്താകുഴപ്പങ്ങളുണ്ടാക്കുന്ന പ്രസ്താവനകളാണ് അഭിഷിക്ത ലോകം സ്ഥിരമായി പുറപ്പെടുവിക്കാറുള്ളത്. ജനങ്ങളിൽ ഭയമുണ്ടാക്കി സമരക്കളത്തിൽ ആരാജകത്തം സൃഷ്ടിക്കുകയെന്നതും അവരുടെ ലക്ഷ്യമാണ്. അറിവിൽ പാപ്പരായ ജനം വിചാരിക്കുന്നത് മെത്രാനെന്ന വ്യക്തി സകല അറിവും തികഞ്ഞവനെന്നും പറയുന്നതെല്ലാം സത്യമെന്നുമാണ്. മസ്തിഷ്ക്ക പ്രഷാളനം ചെയ്ത അത്മായ ജനതയെ ബോധവാന്മാരാക്കാനും എളുപ്പമല്ല. മെത്രാൻ പറഞ്ഞത് പത്രത്തിൽ വായിച്ചാൽ പള്ളിരോഗികൾ ആവേശഭരിതരാകും. ഇവരുടെ രോഗശമനത്തിന് ഒരു നിവാരണമില്ല.. കൂടാതെ മാധ്യമങ്ങൾ മെത്രാൻ പറയുന്നതേ പ്രസിദ്ധീകരിക്കുകയുള്ളൂ. അന്തർദേശീയ ഗൂഡ്ഢാലോചന, വിദേശ എജൻസികളുടെ കാർബണ്ഫണ്ട് എന്നെല്ലാം ഗാഡ്ഗിൽ കമ്മറ്റിക്കാരെ പരിഹസിച്ചു വിളിക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെപ്പറ്റി വിവരമില്ലാത്ത മെത്രാനും അജ്ഞനാണ്. മന്ത്രി ചെന്നിത്തലയും റിപ്പോർട്ടിനെ അപകീർത്തിപ്പെടുത്തിയത് പത്രത്തിൽ വായിച്ചു. സത്യത്തെ മറച്ചുവെച്ച് മെത്രാനെ പ്രീതിപ്പെടുത്തുന്ന മന്ത്രിമാർ നാടിനാപത്താണ്.

    പ്രകൃതിയും സൌന്ദര്യവും അതിലുള്ള ഭൂമിയും ജീവ ജാലങ്ങളും മണ്ണും ഹരിതകങ്ങളും ഉൾപ്പെടാത്ത ഒരു ആത്മീയത എന്താണ്? സ്നാപകൻ ആത്മീയതയുടെ മുറവിളിയുമായി വനാന്തരങ്ങളിൽനിന്നും വന്നു. അപ്പോസ്തോലന്മാർ കടലിന്റെ ഇമ്പ ഗാനങ്ങളിലെ കോരിത്തരിപ്പിൽ വേദം പ്രസംഗിച്ചു. യേശുവിന്റെ വചനങ്ങൾക്കെല്ലാം മലയോരങ്ങളും കടലിന്റെ തീരങ്ങളും ഓളങ്ങളും ജോർദാർദാൻ നദിയും സാക്ഷിയായിരുന്നു. ഫലമുള്ള വൃഷങ്ങളെ തേടി ആത്മീയ ബോധം മനുഷ്യനിൽ ഉണർത്തി. വിതക്കാത്ത ആകാശത്തിലെ പറവകളിലും അവിടുന്ന് ആത്മീയത കണ്ടു. ഇന്നത്തെ വചന ഘോഷകർ ഫലമുള്ള വൃക്ഷങ്ങളെ നശിപ്പിക്കൽവഴി ആകാശത്തിലെ പറവകളെ പറക്കാൻ അനുവദിക്കാതെ വനം നശീകരണംവഴി ആത്മീയതയും ഇല്ലാതാക്കുകയാണ്. കൂറ്റൻ കെട്ടിടങ്ങൾ ഉയരുംതോറും വൻമരങ്ങളെ പിഴുതുകളയും. കേരളത്തിലെ വനാന്തരങ്ങളിലുണ്ടായിരുന്ന അപൂർവ്വമായ പക്ഷികളൊക്കെ എവിടെയോ പറന്നു പോയി. ഇന്ന് ആത്മീയതയുടെ സ്ഥാനത്ത് പുരോഹിതരുടെ പടുകൂറ്റൻ കെട്ടിടങ്ങൾ എവിടെയും പണി തീർത്തിരിക്കുകയാണ്. ക്രിസ്തു പഠിപ്പിച്ച മൗലിക തത്വങ്ങൾ കാറ്റത്ത് പറപ്പിച്ചു കളഞ്ഞു. മരുഭൂമികളും വരണ്ട നദികളും നിറഞ്ഞ ഒരു മലയോര നാട്ടിലാണ് ഇനി അടുത്ത തലമുറകൾക്കായി പാർപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്.

    ഗാഡ്ഗിൽ റിപ്പോർട്ടുകൊണ്ട് ഒരിഞ്ചു ഭൂമിപോലും കൃഷിക്കാരന് നഷ്ടപ്പെടില്ല. മെത്രാന്റെ ഇടയലേഖനങ്ങളും പ്രചരണങ്ങളും വെറും പച്ച കള്ളങ്ങൾ മാത്രം. മാത്രവുമല്ല ഗാഡ്ഗിൽ റിപ്പോർട്ട് കസ്തൂരിറിപ്പോർട്ടിനെക്കാളും മെച്ചവുമാണ്. ജനാധിപത്യപരമെന്നും കാണാം. റിപ്പൊർട്ട് നടപ്പാക്കാൻ ഗ്രാമപഞ്ചായത്തും അതാത് പ്രദേശത്തെ ജനങ്ങളുമായും ആലോചിച്ചു വേണമെന്നുമുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്ന രാസവളങ്ങളുടെ നിയന്ത്രണവും ഉണ്ട്. വൻകിട പാറപൊട്ടീരും മണൽവാരലും വനം നശീകരണവും കൂറ്റൻ കെട്ടിടങ്ങളും വനമദ്ധ്യത്തിലുള്ള ലോല പ്രദേശ ങ്ങളിൽ നിരോധിക്കുന്നുവെങ്കിൽ അതെങ്ങനെ സാധാരണക്കാരനെ ബാധിക്കും? മെത്രാന്മാരുടെയും പ്രചരണം മൂലം സ്ഥലത്തെ വസ്തുക്കളുടെ വില ഇടിഞ്ഞു. പ്രചരണം ഭൂമി മാഫിയാകൾക്ക് വില കുറഞ്ഞ വസ്തുക്കൾ കൈവശപ്പെടുത്താനുംകൂടിയാണ്. കൃഷിക്കാരന്റെ ഒന്നാം നമ്പർ ശതൃ ഇന്ന് പുരോഹിത വർഗ്ഗവും ഇടുക്കി മെത്രാനുമെന്ന് ജനം തിരിച്ചറിയണം. അവരുടെ പ്രചരണങ്ങളിൽ സത്യങ്ങൾ ഒന്നുമില്ലെന്ന് റിപ്പോർട്ട് മനസിരുത്തി വായിച്ചവർക്ക് മനസിലാകും. നുണയന്മാരായ ഇടുക്കി, കാഞ്ഞിരപ്പള്ളി, മാനന്തവാടി മെത്രാന്മാരെ വിശ്വസിക്കാതിരിക്കുവാനുള്ള മാനസികപാകതയും മെത്രാന്റെ അനുയായികൾ വളർത്തിയെടുക്കണം.

    ReplyDelete