Translate

Wednesday, May 21, 2014

മെത്രാന്മാര്‍ കച്ചവടം നിറുത്തട്ടെ!

മെത്രാന്മാര്‍ വിദ്യാഭ്യാസക്കച്ചവടം 
നിര്‍ത്തിയാല്‍
മദ്യക്കച്ചവടം നിര്‍ത്തുന്നതിനെക്കുറിച്ചു താന്‍ 
ആലോചിമെന്ന് ബാർ ഉടമ

KERALA CATHOLIC REFORMATION 
Source: facebook.com/KCRMove


ഏതെങ്കിലും ഒരു മെത്രാനോ മെത്രാപ്പോലീത്തയോ മാത്രം നോക്കിയാല്‍ ഈ അനീതിക്ക്‌ അറുതിവരുത്താനും സഭയുടെ പണക്കൊതി അവസാനിപ്പിക്കാനും കഴിയുകയില്ലെന്നാണ്‌ ഒരു കത്തോലിക്കാ ബിഷപ്‌ അടുത്തകാലത്ത്‌ എന്നോടു പറഞ്ഞത്‌. അങ്ങനെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവിധം ഒരുതരം രാജകീയ തടവുകാരനെപ്പോലെയാണു മെത്രാനെന്ന നിസഹായതയാണു ബിഷപ്‌ എന്നോട്‌ പ്രകടിപ്പിച്ചത്‌. പക്ഷേ, വിദേശപഠനം നടത്തി നാട്ടില്‍ തിരിച്ചെത്തി സഭയുടെ ഒരു പ്രസിദ്ധീകരണത്തില്‍ മുഖ്യ പത്രാധിപരായി സേവനമനുഷ്‌ഠിക്കുന്ന ഒരു വൈദികന്‍ എന്നോടുപറഞ്ഞത്‌, ഈ മെത്രാന്‍ പ്രകടിപ്പിച്ച ആ നിസഹായതയില്‍ ഒരു സത്യസന്ധതയുമില്ലെന്നാണ്‌. ഒരു മെത്രാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ രൂപതയില്‍ ഏതൊരു തീരുമാനവും നടപ്പാക്കാനും സമൂലമാറ്റം വരുത്താനും കഴിയുകതന്നെചെയ്യുമെന്നും അതുവഴി ക്രൈസ്‌തവ െചെതന്യം സഭയ്‌ക്കു നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ്‌ ആ െവെദികന്‍ തറപ്പിച്ചുപറഞ്ഞത്‌.

അതിനു കഴിയാത്തത്‌ വലിയ സമ്പന്നരാലും നിക്ഷിപ്‌ത താല്‍പ്പര്യക്കാരാലും മതമേധാവികള്‍ വലയംചെയ്യപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ്‌. അവരില്‍ അധികംപേരും കള്ളപ്പണക്കാരും കരിഞ്ചന്തയില്‍ ഏര്‍പ്പെടുന്ന സ്‌തുതിപാഠകരുടെ സംഘാടകരുമാണെന്നതും പരക്കെ അറിയപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. അത്തരക്കാര്‍ക്കു സമുദായത്തില്‍ സ്‌ഥാനം നേടാനുള്ള ഏകമാര്‍ഗമായി അവര്‍ കാണുന്നത്‌ മെത്രാന്മാരെ ചുറ്റിപ്പറ്റി മുന്‍നിരയില്‍ നില്‍ക്കുകയെന്നതാണ്‌. അവര്‍ക്കു വിധേയരായി ജീവിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരായി മതമേധാവികള്‍ മാറിയിരിക്കുന്നു എന്നാണു വിശ്വാസികള്‍ക്കു പരക്കെയുള്ള ആക്ഷേപം.

ഏതായാലും ആര്‍ച്ച്‌ബിഷപും കര്‍ദിനാളുമായി ബ്യൂണസ്‌ അയേഴ്‌സില്‍ കഴിച്ചുകൂട്ടിയ കാലത്തുടനീളം തീവണ്ടിയിലും ബസിലും കയറി സഞ്ചരിച്ചിരുന്ന ജോര്‍ജ്‌ മാരിയോ ബെര്‍ഹോളിയോ ആണിപ്പോള്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയായി മാറിയിരിക്കുന്നതെന്നത്‌ കേരളത്തിലെ കത്തോലിക്കാ മതനേതൃത്വത്തിലേക്ക്‌ നേരിയതോതിലെങ്കിലും ലളിതജീവിതം കടന്നുവരാന്‍ ഇടവരുത്തുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്‌. കാരണം കേരളത്തിലെ കത്തോലിക്കാ മെത്രാപ്പോലീത്തമാരും മെത്രാന്മാരും, എന്തിന്‌, കര്‍ദിനാള്‍വരെയും ഇന്ന്‌ എയര്‍കണ്ടീഷന്‍ഡ്‌ ആഡംബരകാറിലാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ദരിദ്രരായ ജനങ്ങളില്‍നിന്നു പരമാവധി അകന്നുനില്‍ക്കുന്നതാണു തങ്ങളുടെ അധികാരമഹിമ നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമെന്നു മതമേധാവികള്‍ കണക്കുകൂട്ടുന്നുണ്ടായിരിക്കാം.

തീര്‍ച്ചയായും മാറ്റമുണ്ടാകും. കാരണം അല്ലാതെ നിവൃത്തിയില്ല എന്നതാണ്‌. ലോകത്തിലൊരിടത്തും അന്തിമമായി തിന്മ വിജയിച്ചിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യംതന്നെയാണ്‌. കര്‍ദിനാള്‍ ആലഞ്ചേരി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ പോകുന്നതിനു മുന്‍പു കേരളത്തിലെ മെത്രാന്മാരുടെ യോഗംചേര്‍ന്നു മദ്യവര്‍ജനത്തിന്റെ ഭാഗമായി കത്തോലിക്കര്‍ മദ്യക്കച്ചവടം നടത്തരുതെന്ന്‌ ഒരു ആഹ്വാനം നല്‍കുകയുണ്ടായി. എന്നുവച്ചാല്‍ കത്തോലിക്കാ വിശ്വാസികള്‍ ബാര്‍ഹോട്ടലുകള്‍ നടത്തരുതെന്നുള്ള ആഹ്വാനം. മദ്യക്കച്ചവടക്കാരനായ ഒരു കത്തോലിക്ക ബാര്‍ ഹോട്ടലുടമ ഉടനെ ഒരു മെത്രാനോടു പറഞ്ഞത്‌ മെത്രാന്മാര്‍ വിദ്യാഭ്യാസ കച്ചവടം നിര്‍ത്തിയാല്‍ മദ്യക്കച്ചവടം നിര്‍ത്തുന്നതിനെക്കുറിച്ചു താന്‍ ആലോചിക്കാമെന്നാണ്‌.

കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വത്തെമാത്രം ബാധിച്ചിരിക്കുന്ന ഒരു ജീര്‍ണതയല്ല ഇത്‌. മറ്റു മിക്കവാറും ക്രൈസ്‌തവ വിഭാഗങ്ങളേയും അതു ബാധിച്ചുകഴിഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരുവിഭാഗത്തില്‍പ്പെട്ട ഇരുപത്തിയഞ്ച്‌ മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ്‌ ഈ വലിയനോമ്പ്‌ നാളില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരേയും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെയും പോലെ കൂട്ട സത്യഗ്രഹം നടത്തിയത്‌. തങ്ങളുടെ വിഭാഗത്തോട്‌ സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ നീതികാണിച്ചില്ല എന്ന്‌ ആരോപിച്ചുകൊണ്ടായിരുന്നു സത്യഗ്രഹസമരം.

1 comment:

  1. ആതുരസേവനവും വിദ്യാഭ്യാസവും മാത്രം , സഭകളും മതവിഭാഗങ്ങളും പകുത്തെടുക്കുകയും; ലാഭംകൊയ്തു സുഖിച്ചുവാഴുകയും ചെയ്യുന്നു !അതുപോരാ ! പൊതുമരാമത്തും വൈദ്ദ്യുതിയും ഗതാഗതവും അങ്ങിനെ സർക്കാരു കൈകാര്യം ചെയ്യുന്ന / ചെയ്യേണ്ട സകല വകുപ്പുകളും സഭകള്ക്ക് വീതിച്ചുകൊടുത്തിട്ടു ,നിലവിലുള്ള സര്ക്കാരിനെ പിരിച്ചുവിടാൻകൂടി മോഹിക്കുന്നവരാണീ 'രാജകീയ പുരോഹിതവര്ഗം'! മദ്യത്തിന്റെ ചുമതലകൂടി സഭ്കൾക്കു കിട്ടിയാൽ കാനാവിലെ കല്യാണത്തിനു വീഞ്ഞിന്റെ 'സപ്ലൈ' മുട്ടുവരാതെ നടത്തിയ കര്ത്താവ് വീണ്ടും മഹത്വപ്പെടും ! 'ആത്മീകത' എന്തെന്നറിയാത്തതിന്റെ തകർചയാണീ പാതിരിപ്പടയെ പിടികൂടിയിരിക്കുന്നത് ! മരുന്നൊന്നേയുള്ളൂ...അവൻ വീണ്ടും വരിക ! വീണ്ടും വരുവോളം അവനെ നാം അനുസരിക്കുക ,,പാതിരിയെ 'GO BACK' പറയുക! ഒരു കന്യാസ്ത്രീ എന്നോട് ചോദിച്ചു,"ഗീത പഠിച്ചാൽ എന്നാകിട്ടും "എന്ന്! ഉത്തരം "തന്നെത്തന്നെ കണ്ടെത്താനുള്ള, തന്നിലെ ഈശ്വരചൈതന്യത്തെ സ്വയം കണ്ടെത്താനുള്ള പരിശീലനം ഓരോ മനസിനും ലഭിക്കും! !അന്നേരം വലിയസ്വര്ഗീയ സുഖവും നമ്മിലാകും !'എന്ന്... "ഈശനുള്ളീൽ ഉണ്ടെന്നാരും പറഞ്ഞുതാന്നില്ലാ പള്ളീൽ, പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ"?! എന്ന്....അതുവരെ നമുക്ക് കരയാം...

    ReplyDelete