സ്നേഹിതരിൽ പലരും എന്നോട് ചോദിച്ചു,"ശ്രീമത് ഭഗവത്ഗീതയെ /മഹാഭാഗവതത്തെ/ഉപനിഷത്തുകളെ/വേദങ്ങളെ കുറിച്ച് ഞാൻ പുകഴ്ത്തി എഴുതുന്നതെന്താണെന്ന്!"
ഉത്തരമായി ഞാന്‍ പറഞ്ഞു, "നാം കിണറ്റിലെ തവളകളായി ജീവിച്ചു, കിണറ്റിൽതന്നെ കത്തനാരുടെ വിവരദോഷത്തിനു കീഴിൽ പുഴുകിമരിക്കാനേ സാധിക്കുകയുള്ളൂ എന്ന് സ്വയം വിധിക്കാതെ, കിണറ്റിൽനിന്നു കരകയറി, ഒരു കുളം പോയിക്കാണൂ... പോരാ, വീണ്ടും ഒരു കായലോരം വരെ പോകൂ, ഒടുവിൽ, ഒരിക്കൽ മരിക്കുംമുമ്പേ, ആ മഹാസമുദ്രതീരം അണയൂ" വെന്ന് !
അതുപോലെ അറിവിന്റെ മഹാസാഗരമാണെന്റെ ഭാരതവും, ഭാരത വേദാന്തവുമെന്ന് ഈ മണ്ണിന്റെ ഓരോ മനവും അറിയട്ടെ ! സംശയമില്ല, ഈ വേദപ്പൊരുളുകളാണു നമ്മുടെ കര്ത്താവിന്റെ നാവിൻ തുമ്പിലൂടെ ഊറിയതും. ലോകം അറിയുവാൻ അവൻ സുവിശേഷിച്ചതും ഇവയുടെ ഉൾപ്പൊരുളാകുന്നു എന്നും നാം അറിയുക !
വേദമെന്തെന്നറിയാത്ത നമ്മുടെ പാതിരിക്കറിയാമോ "ശത്രുവിനെ സ്നേഹിക്കുവിൻ" എന്ന തിരുവചനപ്പൊരുള്‍? അറിയുമായിരുന്നെങ്കിൽ വിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിനു പ്രോട്ടസ്റെന്റുകാരെ പോപ്പ് കൊന്നൊടുക്കുമായിരുന്നോ?, ഇന്നും നട്ടപ്പാതിരാവിൽ പള്ളികൾ കുത്തിത്തുറന്ന് ബാവയും മെത്രാൻപടയും പാതിരാക്കുര്ബാന ചൊല്ലുമായിരുന്നൊ?
ചിന്തിക്കൂ അച്ചായാ.... പുരോഹിതനും പാസട്ര്ക്കും കര്ത്താവിനെ ഇന്നോളം പിടികിട്ടിയിട്ടില്ല! എങ്കിലും അവന്റെ കുരിശിൻ മറവിൽ അവര്‍ സുഖിച്ചു വാഴുന്നു!
വിയര്പ്പിന്റെ അപ്പം ഭക്ഷിക്കാത്തവരെ നിങ്ങള്ക്ക് ഹാ..കഷ്ടം!
വിയര്പ്പിന്റെ അപ്പം ഭക്ഷിക്കാത്തവരെ നിങ്ങള്ക്ക് ഹാ..കഷ്ടം!
No comments:
Post a Comment