അല്‍മായര്‍ ഇല്ലങ്കില്‍ സഭയില്ല. എന്നാല്‍ അല്‍മായര്‍ക്ക്
വിമര്‍ശിക്കുവാനുള്ള അവകാശമുണ്ടോ?
ഉത്തരം: Can. 212 §3. According to the knowledge, competence, and prestige which they possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and attentive to common advantage and the dignity of persons.
ഉത്തരം: Can. 212 §3. According to the knowledge, competence, and prestige which they possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and attentive to common advantage and the dignity of persons.
മാര്‍പാപ്പാക്ക് ഒരു തുറന്ന കത്ത്
By Adv. Boris Paul
മാർപാപ്പ അറിവാൻ.....കൊല്ലം രൂപതയിലും നികൃഷ്ട ജീവികൾ വിലസുന്നു!
വെള്ള ളോഹ ഉപേക്ഷിച്ച് മാനം രക്ഷിക്കൂ.....
പോപ്പുലർ ഫ്രണ്ട് ഭീകരന്മാർ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി... കോതമംഗലം രൂപതയിലെ നികൃഷ്ടജീവികൾ അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെ തല തന്നെ വെട്ടി...
കത്തോലിക്കാ സഭയിൽ എമ്പാടും നികൃഷ്ട ജീവികൾ പുരോഹിത വേഷത്തിൽ വിലസുന്നു....
സഹജീവികളോട് തരിമ്പും സ്നേഹമില്ലാത്ത നികൃഷ്ടജീവികൾ...
തൂവെള്ള ളോഹയിൽ മറഞ്ഞിരിക്കുന്ന ഈ നികൃഷ്ടരെ നഗ്നരാക്കി ചാട്ടവാറു കൊണ്ട് തല്ലി തൊലിയുരിക്കാൻ ഇനിയും ക്രിസ്തു വരുമോ?! വരണം...
രണ്ടു സംഭവങ്ങൾ മാത്രം പറയാം....
ഇത് വായിക്കുമ്പോൾ കൊല്ലത്തെ ചില നികൃഷ്ട ജീവികൾക്ക് മാനനഷ്ടം ഉണ്ടാകാം... കാരണം അവരുടെ മാനം കപടം ആയതുകൊണ്ട്!!
1985 കാലഘട്ടം....
എൻറെ അമ്മ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ അധ്യാപികയായിരുന്നു. രക്തവാതം എന്ന രോഗം പിടിപെട്ടു ശരിക്ക് നടക്കാൻ വയ്യാതായ അമ്മ സ്കൂളിന്റെ താഴത്തെ നിലകളിലെ ക്ളാസ്സുകളിൽ പഠിപ്പിച്ചു ജോലി ചെയ്തുവരികയായിരുന്നു. അന്ന് കൊല്ലത്തെ പ്രമാണിയും പ്രമുഖനും ആയിരുന്ന പ്രിൻസിപ്പാൾ കായാവിൽ പാതിരി പെട്ടന്ന് ടൈംടേബിൾ ഒന്ന് പരിഷ്കരിച്ചു! ഒൻപത് പീരിയഡുകൾ ഉള്ള ഒരു ദിവസം കുറഞ്ഞത് അഞ്ചു തവണ സ്റ്റയർകേസ് കയറിയിറങ്ങി ജോലി ചെയ്യുന്ന വിധം! ഈ പാതിരി ഇതിനു തന്റെ നികൃഷ്ടബുദ്ധി എത്രത്തോളം ഉപയോഗിച്ചുകാണണം!! അമ്മ ജോലി രാജിവെച്ചു. ആ വർഷം കിടപ്പിലായ അമ്മ 16 വർഷം രോഗകിടക്കയിൽ കിടന്ന ശേഷം മരിച്ചു. അമ്മയെ വന്നുകാണാൻ സഹപ്രവർത്തകർക്ക് ഭയമായിരുന്നു. നികൃഷ്ടൻ ഭയപ്പെടുത്തി...
പ്രമാണിയായി നടന്ന ആ പാതിരി തന്റെ മാത്രം തട്ടകം എന്ന് കരുതി വിരാജിച്ചിരുന്ന ഇൻഫന്റ് ജീസസ് സ്കൂളിൽ നിന്നും ബെൻസിഗർ ആശുപത്രിയിൽ നിന്നും ഇന്ന് ചവിട്ടി പുറത്താക്കപ്പെട്ടിരിക്കുന്നു!
അധികാരം നഷ്ടപ്പെട്ട്, ആർക്കും വേണ്ടാതെ, ബഹുമാനിച്ചു പൊക്കികൊണ്ടുനടക്കാൻ ആരുമില്ലാതെ, ഇപ്പോൾ ആ ദേഹം നികൃഷ്ട ജീവിതത്തിന്റെ അന്ത്യപാദം കൊണ്ടാടുന്നു!
ഇപ്പോൾ അമ്മയുടെ ആ പഴയ സഹപ്രവർത്തകർ എന്നെയും സഹോദരങ്ങളെയും കാണുമ്പോൾ ഈ നികൃഷ്ടനെ ശപിക്കാറുണ്ട്! അവരുടെ ദുഃഖം പങ്കിടാറുണ്ട്. അമ്മയെ കാണുന്നതിൽ നിന്ന് പോലും തങ്ങളെ ഭയപ്പെടുത്തി വിലക്കിയ ഈ നികൃഷ്ടൻ ഇന്നവർക്കു പുരോഹിതൻ അല്ല. ഇയാളെ മുൻപ് "രക്തരക്ഷസ്സ്" എന്ന് സംബോധന ചെയ്തു ലേഖനം പ്രസിദ്ധീകരിച്ചതിനു കൊല്ലം കോടതിയിൽ മാനനഷ്ട കേസ് ഉണ്ടായിരുന്നതായി എനിക്കറിയാം... പക്ഷെ ഇന്നും വെള്ള ളോഹയണിഞ്ഞു നമ്മളെ കബളിപ്പിച്ചു ഇയാൾ കൊല്ലത്ത് പുതിയ മേച്ചിൽപുറം തേടി അലയുന്നുണ്ട്... അനവധി പേരുടെ ശാപവും പേറി...
ഇനി പഴക്കം ഇല്ലാത്ത മറ്റൊരു സംഭവം...
കുറെ മാസങ്ങൾക്ക് മുൻപ് ഒരു ദിവസം വൈകീട്ട് നാല് മണിക്ക് ബെൻസിഗർ നഴ്സിംഗ് കോളേജിലെ പ്രിൻസിപാലിനെ ഇപ്പോഴത്തെ കൊല്ലം മെത്രാൻ (തിരുമേനിയെന്നും അറിയപ്പെടും!) പിരിച്ചു വിടുന്നു. നോട്ടീസ് ഇല്ല.. കുറ്റപത്രം ഇല്ല... അന്വേഷണം ഇല്ല... വിശദീകരണം തേടുന്നില്ല...
ശമ്പളം വാങ്ങി കുടുംബം പോറ്റുന്ന ഒരു വനിതയെ പെട്ടന്ന് മുന്നറിയിപ്പില്ലാതെ ഇരുട്ടിലേക്ക് തള്ളിവിട്ടു ഈ ദൈവദാസൻ! ഇയാളെ നികൃഷ്ടൻ എന്ന് ആരെങ്കിലും വിളിച്ചാൽ തെറ്റാണോ? ആ കുടുംബം എങ്ങനെ ജീവൻ നിലനിർത്തും എന്നത് ഒരു നികൃഷ്ടൻ ചിന്തിക്കേണ്ട വിഷയം അല്ലല്ലോ!! കോടതിയിൽ കേസ് ആയപ്പോൾ സത്യത്തിനു നിരക്കാത്ത കള്ളങ്ങൾ സത്യംചെയ്തു കോടതിയിൽ ബോധിപ്പിക്കാനും ഈ "തിരു" മേനിക്ക് ഉളുപ്പില്ലായിരുന്നു. ഇത്തരം നികൃഷ്ട ജീവികളെ ആ നാമം ഉപയോഗിച്ച് വിളിക്കുന്നവരെ തിരുത്തുന്ന ഇവിടുത്തെ കപട രാഷ്ട്രീയ നേതൃത്വം ആണ് കൂടുതൽ നികൃഷ്ടർ. പാതിരിയും കപട രാഷ്ട്രീയക്കാരനും നികൃഷ്ട ജീവിതം മറയ്ക്കുന്നത് "തൂവെള്ള" വസ്ത്രം കൊണ്ട്....
പ്രിയ മാർപാപ്പാ, അങ്ങ് ഈ വെള്ള വസ്ത്രം ഉടനെ ഉപേക്ഷിക്കൂ... മാനം രക്ഷിക്കൂ...
``Adv. Boris Paul``
ബോറിസ് പോളിന് ഒരു തുറന്ന കത്ത്
ReplyDeleteപ്രിയ ബോറിസ് പോൾ, അല്മായർ ഇല്ലെങ്കിൽ സഭയില്ല എന്നത് ഒരു പുതിയ കണ്ടുപിടുത്തമാണ്. സഭയെന്നു വച്ചാൽ, പോപ്പും മെത്രാന്മാരും അഭിഷിക്തർ എന്ന് കരുതപ്പെടുന്ന പുരോഹിതരും ചേരുന്ന സംഘടനയാണ്. കുറേ സന്യസ്തരെയും വേണേൽ അക്കൂടെ ചേർക്കാം. ബാക്കി നമ്മൾ അല്മായർ എന്ന് പറയുന്ന അഗതികൾ ഈ പറഞ്ഞവർക്ക് തീറ്റക്കുള്ള വക കൊടുത്തുകൊണ്ടിരിക്കാനും അവർക്ക് വായിൽ വരുന്നത് പറയുമ്പോൾ കുനിഞ്ഞിരുന്നു കേൾക്കാനും ഭൌതികഭരണവുമായി കൊമ്പു കോർക്കുമ്പോൾ ഇടയ്ക്കു നിന്ന് കുത്തുകൊള്ളാനും വെടിയേല്ക്കാനുമുള്ള തെണ്ടികൾ മാത്രമാണ്. അങ്ങനെയായിരുന്നു ഇതുവരെയുള്ള സഭയുടെ ഔദ്യോഗിക പഠനം. അതിനു വല്ല മാറ്റവും വരണമെന്നുണ്ടെങ്കിൽ ഈ പറഞ്ഞ 'സഭ' മൊത്തം കല്ലിന്മേൽ കല്ലില്ലാതെ നശിച്ചുപോകണം. ഈ മേലാളന്മാരുടെ ശവങ്ങൾ എല്ലിന്മേൽ എല്ലില്ലാതെ പൂഴിമണ്ണാകണം. അല്മായരുടെ ചോരയിൽ മുക്കിയ കല്ലുകൊണ്ട് ഇവർ പടുതുയര്ത്തിയ പള്ളികളെല്ലാം തകർന്നുവീഴണം. അക്കൂടെ അവരെഴുതി വച്ചിരിക്കുന്ന പഴയ, പുതിയ നിയമങ്ങളും സർവ ദൈവശാസ്ത്രവും ചിതലരിക്കണം. അത്രയുമായാൽ യേശു തിരിച്ചുവരും, ഒരു പുതിയ ദൈവജനക്കൂട്ടത്തെ വിളിച്ചുകൂട്ടും. ഒന്നറിഞ്ഞിരിക്കുക - ഇപ്പോൾ നിങ്ങളും ഞങ്ങളുമെഴുതുന്ന ഒരു കത്തും എത്തേണ്ടിടത്ത് എത്തുകയില്ല. കാക്കനാട്ട് വരെ ഒരു കത്ത് ചെല്ലുകയില്ലെങ്കിൽ റോമാ വരെ അത് പോകുമോ?
മുകളിൽ പറഞ്ഞത് - സഭയെന്ന ഇപ്പോഴത്തെ സങ്കൽപത്തിന്റെ തകർച്ച - സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് എന്താണെന്ന് കൂടെ എഴുതിക്കൊള്ളട്ടെ. പള്ളിയെയും പാതിരിമാരെയും മൊത്തത്തിൽ ബഹിഷ്ക്കരിക്കുക; നമ്മുടെ കുഞ്ഞുങ്ങളെ ഇവരുടെ കൈകളിൽ എല്പിക്കാതിരിക്കുക - ഇവരുടെ വേദാദ്ധ്യായനം നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടെന്നു വയ്ക്കുക. മതേതര സ്കൂളുകളിൽ മക്കളെ അയക്കുക. പുരോഹിതരുടെ യാതൊരു സേവനങ്ങളും ഇല്ലാതെ, അവരുണ്ടാക്കിയ കൂദാശകളും അവരുണ്ടാക്കിയ വിശുദ്ധരുടെ മാധ്യസ്ഥതയും കൂടാതെ ദൈവവുമായി നേരിട്ടുള്ള സമ്പർക്കത്തിൽ സ്വതന്ത്രരായി ജീവിക്കാൻ പഠിക്കുക. ഇത്രയും ചെയ്യാതെ വെറുതേ മനോരാജ്യത്തു കഴിഞ്ഞുകൊണ്ട് പൌരോഹിത്യാധിപത്യത്തെ പഴിച്ചിട്ട് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
ഏതാണ്ടൊക്കെ വിവേചനശക്തി നമുക്കുമില്ലേ? എന്തെല്ലാം അനുഭവിച്ചാലും അതിൽനിന്ന് ഒന്നും പഠിക്കില്ലെന്നു വന്നാൽ ആരാണ് നമുക്ക് സ്വാതന്ത്ര്യം കൊണ്ടുവന്നു തരുന്നത്? എത്ര ഗാന്ധിമാരും എത്ര കരുണാകര ഗുരുക്കന്മാരും ജനിച്ചാലും, എത്ര യേശുമാർ തിരിച്ചു വന്നാലും, നമ്മൾ സ്വയം വേണമെന്ന് വയ്ക്കാതെ നമുക്കൊന്നും കൈവരില്ല. അതാണ് പാഠം ഒന്ന്.
ഈ ഒന്നാം പാഠം അതിന്റെ എല്ലാ ആഴത്തിലും പഠിച്ച്, അത് ജീവിതത്തിൽ പകർത്തിയ വ്യക്തിയെന്ന അനുഭവത്തിൽനിന്നാണ് ഞാനിതു പറയുന്നത്. അതുകൊണ്ട്, ഇപ്പറഞ്ഞതെല്ലാം സാദ്ധ്യമാണ് എന്നുറപ്പ് തരാൻ എനിക്കാകും. പക്ഷേ, അത് വിശ്വസിക്കാനുള്ള ചങ്കൂറ്റം വേണം, വ്യക്തിതലത്തിലും കൂട്ടമായിട്ടും. അതല്ലാതെ മറ്റൊരു വഴിയില്ല എന്ന് നമ്മുടെ സമൂഹം എന്ന് തിരിച്ചറിയുന്നോ, അന്ന് മാത്രമേ നമുക്ക് മുക്തി ലഭിക്കൂ.
Tel. 9961544169 / 04822271922
പ്രിയ സുഹൃത്തേ,
Deleteതാങ്കൾ തെളിച്ചു കാണിക്കുന്ന വഴി ശരിയല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷെ അത് മാത്രമാണ് പരിഹാരം എന്നതും ശരിയല്ല. എലിയെ പേടിച്ചു ഇല്ലം ചുടുകയോ ഉപേക്ഷിക്കുകയോ അല്ലല്ലോ വേണ്ടത്. എലിയെ കൊല്ലാനുള്ള വഴി കണ്ടെത്തുകയല്ലേ വേണ്ടത്? ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിയിട്ടു കാര്യമില്ല എന്ന് നമ്മുടെ പൂർവികരായ സ്വാതന്ത്ര്യ സമര സേനാനികൾ ചിന്തിച്ചു സ്വയം ഉൾവലിഞ്ഞു നിന്നിരുന്നെങ്കിൽ ഞാനും താങ്കളും ഇപ്പോൾ ഈ അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കുകയില്ലായിരുന്നു. ആയുധം എടുത്തു പോരാടുന്നത് മാത്രമല്ല പോരാട്ടം. ലേഖനങ്ങളിൽ കൂടി പൊതുജന അഭിപ്രായം രൂപികരിചെടുക്കുന്നത് ഒരു തരം പോരാട്ടം തന്നെയാണ്. ഗാന്ധിജിയും അത് ഉപയോഗിച്ചിട്ടുണ്ട്. സഭയിലെ കുറുക്കന്മാർ ഇപ്പോൾ വിലസ്സുന്നത് അല്മായരുടെ നിസ്സംഗത കൊണ്ട് മാത്രമാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ച് അത്തരം നിസ്സംഗത ഇല്ലാതാക്കുന്നതിൽ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ അവരെ പിന്തുണയ്ക്കുക. അവരെ നിരുല്സാഹപ്പെടുതാതിരിക്കുക. ലക്‌ഷ്യം വിദൂരം അല്ല എന്ന് തെളിയിക്കുന്ന എത്രയോ മാറ്റങ്ങൾ എന്നും നാം കാണുന്നു!!