Pranavam: ഒരു കല്ലേറുദൂരം!: ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ക്രിസ്തുവിനോട് ചോദിച്ചു; "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണോ? ക്രിസ്തു പ...
ബോബിയച്ചന്റെ ഈ സംഭാഷണത്തിൽ എന്നെ സ്പർശിച്ചത് ഈ സത്യമാണ്: വേറൊരാളുടെ വിളക്കിന്റെ വെളിച്ചംകൊണ്ട് ആർക്കും ശരിയായ വഴി കണ്ടുപിടിക്കാനാവില്ല. അല്ലെങ്കിൽ ഈ ലോകം എന്നേ നന്മ കൊണ്ട് നിറയുമായിരുന്നു. വെളിച്ചത്തിലേയ്ക്കു നയിക്കാൻ കെല്പുള്ളവർ വളരെപ്പേർ നമുക്ക് മുമ്പ് ജീവിചിരുന്നിട്ടുണ്ട്. അവർ നല്ല കാര്യങ്ങൾ പറഞ്ഞും എഴുതിയും വച്ചിട്ടുണ്ട്. എന്നിട്ടും അതൊക്കെ വായിചിട്ടുള്ളവരും ശ്രവിചിട്ടുള്ളവരും അതുകൊണ്ട് മാത്രം മെച്ചപ്പെട്ടവരായി തീര്ന്നിട്ടില്ല. എന്തെന്നാൽ അതൊക്കെ അന്യർ കണ്ടെത്തിയ സത്യങ്ങളായി നിലകൊണ്ടു. അതുകൊണ്ടാണ് എത്ര നല്ല മതത്തിൽ ജനിച്ചാലും എത്ര നല്ല മാതാപിതാക്കളുണ്ടായാലും എത്ര നല്ല ഗുരുക്കന്മാർ പഠിപ്പിച്ചാലും അതുകൊണ്ടൊന്നും ആരും നല്ലവരായി തീരാത്തത്. എത്ര നല്ല കാര്യങ്ങൾ അല്മായശബ്ദത്തിൽ പലരായി എഴുതുന്നു. എത്ര വിരളമായി ആർക്കെങ്കിലും അതുപകാരപ്പെടുന്നു? പ്രണവം എത്രയോ പേർ വായിക്കുന്നുണ്ടാവും. എന്ത് ഫലം? ധ്യാനിക്കാൻ സ്വയം തീരുമാനിക്കാത്തവർക്ക് ഒന്നും വെളിച്ചമായി തീരുകയില്ല. കാരണം, വെളിച്ചം ഉള്ളിലാണ്.
ഞാനാണ് വഴി, ഞാനാണ് സത്യം, ഞാനാണ് ജീവൻ എന്നത് യേശു തന്നെപ്പറ്റി പറഞ്ഞതാണെന്നാണ് ചെറുപ്പത്തിൽ ഞാൻ വ്യാഖ്യാനിച്ചു കേട്ടിട്ടുള്ളത്. സ്വയം ചിന്തിക്കാറായപ്പോൾ ഞാൻ ഉറച്ചു വിശ്വസിച്ചു, ഒരു മനുഷ്യനും, ഒരവതാരത്തിനും അങ്ങനെ പറയാൻ കഴിയില്ല, അതിലൊരു സത്യവുമില്ല എന്ന്. എനിക്കു തോന്നുന്നത്, ബോബിയച്ചനാണ് ആ വാക്യത്തിന്റെ ശരിക്കുള്ള അർഥം എനിക്ക് മനസ്സിലാക്കിത്തന്നത് എന്നാണ്.
അത് തിരിച്ചറിഞ്ഞുകഴിയുമ്പോൾ, നമുക്ക് മിക്കവാറും വെളിയിലുല്ലതൊക്കെ വേണ്ടെന്നാവും - അന്യരുടെ മാതൃക, അന്യരുടെ ഉപദേശം, പള്ളിയിലെ പ്രസംഗം, ആരാധനാനുഷ്ഠാനങ്ങൾ, മിക്കവാറും എല്ലാ പുസ്തകങ്ങളും, സമ്പാദിക്കേണ്ടവയും കരുതിവയ്ക്കേണ്ടവയും. കാരണം, നമുക്കുള്ളിൽതന്നെ എല്ലാമുണ്ട് എന്ന തിരിച്ചറിവ് ഈ ലോകത്തിലെ എല്ലാ വസ്തുവകകളെക്കാളും വിലയേറിയതാണ് എന്ന അറിവ് നമ്മെ സ്വതന്ത്രരാക്കുന്നു. അതുവരെയായാൽ നമുക്ക് അന്യരോട് കരുണയാണ് ഉണ്ടാവുക. കാരണം, അന്വേഷണങ്ങളുടെ ബഹളങ്ങളിൽ തപ്പിത്തടയുന്ന അവർ ഒരിക്കലും അവർ അന്വേഷിക്കുന്നവയെ പുറത്തൊരിടത്തും കണ്ടെത്തുകയില്ലല്ലോ എന്ന വിചാരം നമ്മെ അലട്ടുന്നു. അവർതന്നെയാണ് വഴിയും അവർ തന്നെയാണ് അവർ കണ്ടെത്തേണ്ട സത്യവും അവർ തന്നെയാണ് അവരുടെ ജീവന്റെ ഉറവിടവും എന്ന് അവർ തിരിച്ചറിയാൻ വൈകുന്നുവെന്നതിൽ നമ്മൾ ആകുലരാകുന്നു.
ഇന്നത്തെ വിശ്വാസികൾ യേശുവിനെ ആരാധിക്കാനും, മറിയത്തെ പുകഴ്ത്താനും, വിശുദ്ധരോട് പ്രാർഥിക്കാനുമായി എന്തുമാത്രം സമയമാണ് വ്യയംചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കാൻ വൈദികരെല്ലാം വചനശുശ്രൂഷകളും പ്രഭാഷണങ്ങളും കൂദാശകളും നടത്തി പരക്കം പായുന്നു. ബൈബിൾ കണ്‍വെൻഷൻ കേരളത്തിൽ എല്ലാ മുക്കിലും ആർത്തിരമ്പുന്നു. പക്ഷേ, ഇതെല്ലാമായിട്ടും മനുഷ്യർ പഴയതുപോലെ വ്യാകുലരും അതൃപ്തരും ദിനംപ്രതി കൂടുതൽ അത്യാഗ്രഹികളുമായി ജീവിതയുദ്ധം നടത്തുന്നു. ധാരാളം പേര് മുറിവേല്ക്കുന്നു, ധാരാളം മരിച്ചു വീഴുന്നു, അന്ധകാരം സർവവ്യാപിയാകുന്നു. മെത്രാന്മാർ രൂപതകളുടെ എണ്ണം കൂട്ടുന്നു. വിദേശപ്പണത്തിനായി പിരിവുകാരും ജോലിക്കാരും നെട്ടോട്ടമോടുന്നു. അവരെല്ലാം ബോബിയച്ചന്റെ ഈ ഒരു പ്രഭാഷണം ഒന്ന് കേട്ടിരുന്നെങ്കിൽ!
ഇതാണ് ഓരോ മനസും അറിഞ്ഞിരിക്കേണ്ട അറിവെന്ന പരമസത്യം ! "സ്വയം അറിഞ്ഞാല്‍ അറിവായ്; അറിവുതാന്‍ ആത്മമോദം" ! സക്കറിയച്ചായന്റെ ഇന്നത്തെ ദു:ഖമാണ് പണ്ട് പാവം ക്രിസ്തുവും പേറിയത്; കേള്‍പ്പാനാരുമില്ല, തന്നെ മനസിലാക്കാനാരുമില്ല (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ ) ! ചെവിയില്ലാത്ത ബാധിരരോട് ഗീതാസാരം പറഞ്ഞുകൊടുത്ത (വൃധാവിലായ തന്റെ കര്‍മ്മം ) ക്രിസ്തുവിന്റെ ദു:ഖം അല്‍മായ ശബ്ദവും തല്‍ക്കാലത്തേയ്ക്ക് സഹിക്കട്ടെ ! കാലം ഇതിനെ ജീവന്റെ സുവിശേഷമായി മാറ്റും !
ബോബിയച്ചന്റെ ഈ സംഭാഷണത്തിൽ എന്നെ സ്പർശിച്ചത് ഈ സത്യമാണ്: വേറൊരാളുടെ വിളക്കിന്റെ വെളിച്ചംകൊണ്ട് ആർക്കും ശരിയായ വഴി കണ്ടുപിടിക്കാനാവില്ല. അല്ലെങ്കിൽ ഈ ലോകം എന്നേ നന്മ കൊണ്ട് നിറയുമായിരുന്നു. വെളിച്ചത്തിലേയ്ക്കു നയിക്കാൻ കെല്പുള്ളവർ വളരെപ്പേർ നമുക്ക് മുമ്പ് ജീവിചിരുന്നിട്ടുണ്ട്. അവർ നല്ല കാര്യങ്ങൾ പറഞ്ഞും എഴുതിയും വച്ചിട്ടുണ്ട്. എന്നിട്ടും അതൊക്കെ വായിചിട്ടുള്ളവരും ശ്രവിചിട്ടുള്ളവരും അതുകൊണ്ട് മാത്രം മെച്ചപ്പെട്ടവരായി തീര്ന്നിട്ടില്ല. എന്തെന്നാൽ അതൊക്കെ അന്യർ കണ്ടെത്തിയ സത്യങ്ങളായി നിലകൊണ്ടു. അതുകൊണ്ടാണ് എത്ര നല്ല മതത്തിൽ ജനിച്ചാലും എത്ര നല്ല മാതാപിതാക്കളുണ്ടായാലും എത്ര നല്ല ഗുരുക്കന്മാർ പഠിപ്പിച്ചാലും അതുകൊണ്ടൊന്നും ആരും നല്ലവരായി തീരാത്തത്. എത്ര നല്ല കാര്യങ്ങൾ അല്മായശബ്ദത്തിൽ പലരായി എഴുതുന്നു. എത്ര വിരളമായി ആർക്കെങ്കിലും അതുപകാരപ്പെടുന്നു? പ്രണവം എത്രയോ പേർ വായിക്കുന്നുണ്ടാവും. എന്ത് ഫലം? ധ്യാനിക്കാൻ സ്വയം തീരുമാനിക്കാത്തവർക്ക് ഒന്നും വെളിച്ചമായി തീരുകയില്ല. കാരണം, വെളിച്ചം ഉള്ളിലാണ്.
ReplyDeleteഞാനാണ് വഴി, ഞാനാണ് സത്യം, ഞാനാണ് ജീവൻ എന്നത് യേശു തന്നെപ്പറ്റി പറഞ്ഞതാണെന്നാണ് ചെറുപ്പത്തിൽ ഞാൻ വ്യാഖ്യാനിച്ചു കേട്ടിട്ടുള്ളത്. സ്വയം ചിന്തിക്കാറായപ്പോൾ ഞാൻ ഉറച്ചു വിശ്വസിച്ചു, ഒരു മനുഷ്യനും, ഒരവതാരത്തിനും അങ്ങനെ പറയാൻ കഴിയില്ല, അതിലൊരു സത്യവുമില്ല എന്ന്. എനിക്കു തോന്നുന്നത്, ബോബിയച്ചനാണ് ആ വാക്യത്തിന്റെ ശരിക്കുള്ള അർഥം എനിക്ക് മനസ്സിലാക്കിത്തന്നത് എന്നാണ്.
അത് തിരിച്ചറിഞ്ഞുകഴിയുമ്പോൾ, നമുക്ക് മിക്കവാറും വെളിയിലുല്ലതൊക്കെ വേണ്ടെന്നാവും - അന്യരുടെ മാതൃക, അന്യരുടെ ഉപദേശം, പള്ളിയിലെ പ്രസംഗം, ആരാധനാനുഷ്ഠാനങ്ങൾ, മിക്കവാറും എല്ലാ പുസ്തകങ്ങളും, സമ്പാദിക്കേണ്ടവയും കരുതിവയ്ക്കേണ്ടവയും. കാരണം, നമുക്കുള്ളിൽതന്നെ എല്ലാമുണ്ട് എന്ന തിരിച്ചറിവ് ഈ ലോകത്തിലെ എല്ലാ വസ്തുവകകളെക്കാളും വിലയേറിയതാണ് എന്ന അറിവ് നമ്മെ സ്വതന്ത്രരാക്കുന്നു. അതുവരെയായാൽ നമുക്ക് അന്യരോട് കരുണയാണ് ഉണ്ടാവുക. കാരണം, അന്വേഷണങ്ങളുടെ ബഹളങ്ങളിൽ തപ്പിത്തടയുന്ന അവർ ഒരിക്കലും അവർ അന്വേഷിക്കുന്നവയെ പുറത്തൊരിടത്തും കണ്ടെത്തുകയില്ലല്ലോ എന്ന വിചാരം നമ്മെ അലട്ടുന്നു. അവർതന്നെയാണ് വഴിയും അവർ തന്നെയാണ് അവർ കണ്ടെത്തേണ്ട സത്യവും അവർ തന്നെയാണ് അവരുടെ ജീവന്റെ ഉറവിടവും എന്ന് അവർ തിരിച്ചറിയാൻ വൈകുന്നുവെന്നതിൽ നമ്മൾ ആകുലരാകുന്നു.
ഇന്നത്തെ വിശ്വാസികൾ യേശുവിനെ ആരാധിക്കാനും, മറിയത്തെ പുകഴ്ത്താനും, വിശുദ്ധരോട് പ്രാർഥിക്കാനുമായി എന്തുമാത്രം സമയമാണ് വ്യയംചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കാൻ വൈദികരെല്ലാം വചനശുശ്രൂഷകളും പ്രഭാഷണങ്ങളും കൂദാശകളും നടത്തി പരക്കം പായുന്നു. ബൈബിൾ കണ്‍വെൻഷൻ കേരളത്തിൽ എല്ലാ മുക്കിലും ആർത്തിരമ്പുന്നു. പക്ഷേ, ഇതെല്ലാമായിട്ടും മനുഷ്യർ പഴയതുപോലെ വ്യാകുലരും അതൃപ്തരും ദിനംപ്രതി കൂടുതൽ അത്യാഗ്രഹികളുമായി ജീവിതയുദ്ധം നടത്തുന്നു. ധാരാളം പേര് മുറിവേല്ക്കുന്നു, ധാരാളം മരിച്ചു വീഴുന്നു, അന്ധകാരം സർവവ്യാപിയാകുന്നു. മെത്രാന്മാർ രൂപതകളുടെ എണ്ണം കൂട്ടുന്നു. വിദേശപ്പണത്തിനായി പിരിവുകാരും ജോലിക്കാരും നെട്ടോട്ടമോടുന്നു. അവരെല്ലാം ബോബിയച്ചന്റെ ഈ ഒരു പ്രഭാഷണം ഒന്ന് കേട്ടിരുന്നെങ്കിൽ!
Tel. 9961544169 / 04822271922

ReplyDelete