വൈദികനു നേരേ ആക്രമണം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി
Latest news - Report: Deepika, 17.09.2014മതസൌഹാര്‍ത്തിനും സമാധാനജീവിതത്തിനും പേരുകേട്ട ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ച സംഭവത്തെ റാലിയും സമ്മേളനവും കടുത്ത ഭാഷയില്‍ അപലപിച്ചു. ചങ്ങനാശേരിയുടെ സമാധാനം തകര്‍ക്കുന്ന അക്രമികളെ വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന താക്കീതും സമ്മേളനത്തില്‍ ഉയര്‍ന്നു.
സി.എഫ്. തോമസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇതിനു സര്‍ക്കാരും ആഭ്യന്തരവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്നും എംഎല്‍എ പറഞ്ഞു.
അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ സമാധാന ജീവിതത്തിനു ദോഷകരമായി പ്രവര്‍ത്തിക്കുന്ന ശിഥില ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും ഇത്തരം സാമൂഹ്യവിരദ്ധ ശക്തികളെ സംരക്ഷിക്കുന്നവരെ തിരിച്ചറിയണമെന്നും വികാരിജനറാള്‍ അഭിപ്രായപ്പെട്ടു. വെരൂര്‍പള്ളി വികാരി ഫാ. ഗ്രിഗറി നടുവിലേടം, മടുക്കംമൂട് ജുമാമസ്ജിദ് ഇമാം വി.എച്ച്. മുഹമ്മദ് ഷാ, നീലകണ്ഠന്‍ നമ്പൂതിരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.ജെ. ലാലി, എ.വി. റസല്‍, എം.ബി. രാജഗോപാല്‍, അഡ്വ. ജോബ് മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്, ഡോ. ബീനാ ജോര്‍ജ്, അഡ്വ. ജോസഫ് ഫിലിപ്പ്, പി.എം. ഷെഫിക്ക്, ബിനു മൂലയില്‍, മോട്ടി മുല്ലശേരി, ബോബന്‍ കോയിപ്പള്ളി, ചെറിയാന്‍ നെല്ലുവേലി, കെ.പി. മാത്യു, ആന്റിച്ചന്‍ കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
മോണ്‍. ജയിംസ് പാലയ്ക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. തോമസ് തുമ്പയില്‍, ഫാ. ഗ്രിഗറി നടുവിലേടം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോസഫ് തൂമ്പുങ്കല്‍, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. മാത്യു അഞ്ചുപങ്കില്‍, പ്രഫ.ജെ.സി. മാടപ്പാട്ട്, ലാലി ഇളപ്പുങ്കല്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, സിബിച്ചന്‍ പ്ളാമ്മൂട്ടില്‍, ബാബു വള്ളപ്പുര, ലാലിച്ചന്‍ മറ്റത്തില്‍, ബാബു ആലപ്പുറത്തുകാട്ടില്‍, തങ്കച്ചന്‍ കരുവേലിത്തറ, കെ.പി. മാത്യു, ചെറിയാന്‍ നെല്ലുവേലി, ജോബി കണ്ണംപള്ളി, ജോസുകുട്ടി കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, പി.സി. കുഞ്ഞപ്പന്‍, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
വൈദികനു മര്‍ദനമേല്‍ക്കുന്ന തിനു തൊട്ടുമുമ്പ് മടുക്കുംമൂട് ജംഗ്ഷനില്‍ മറ്റൊരു സംഘട്ടനം നടന്നിരുന്നുവെന്നും ഇതില്‍ പരിക്കേറ്റവര്‍ വൈദികനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ബന്ധുക്ക ളായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വെരൂര്‍ പള്ളിയിലെ വൈദികനാണെന്നു പറഞ്ഞിട്ടും അവര്‍ ക്രൂരമായി മര്‍ദിച്ചു
ചങ്ങനാശേരി: "ബൈക്കില്‍ പിന്തുടര്‍ന്ന മൂന്നംഗ സംഘം എന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി, സംഘത്തിലെ ഒരാള്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി എന്റെ ബൈക്കില്‍ ആഞ്ഞുചവിട്ടി. ബൈക്കുമായി ഞാന്‍ മറിഞ്ഞു റോഡില്‍ വീണു.
നിലത്തുവീണ എന്റെ വയറിലും നെഞ്ചത്തും സംഘത്തിലെ ഒരാള്‍ ചവിട്ടി. വീഴ്ചയുടെ ആഘാതത്തില്‍ എന്റെ തലയില്‍നിന്നു തെറിച്ചുവീണ ഹെല്‍മറ്റ് എടുത്തുകൊണ്ടുവന്ന് ഒരാള്‍ എന്റെ മുഖത്തും തലയ്ക്കുമടിച്ചു''- മടുക്കുംമൂട്ടില്‍ അക്രമിസംഘത്തിന്റെ കൊടിയ മര്‍ദനമേറ്റു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കഴിയുന്ന വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തില്‍ ദീപികയോടു പറഞ്ഞു.
"വേദനയില്‍ പുളഞ്ഞ് ഞാന്‍ പറഞ്ഞു; എന്നെ എന്തിനാണു തല്ലുന്നത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്തില്ലല്ലോ. ഞാന്‍ വെരൂര്‍ പള്ളിയിലെ കൊച്ചച്ചനാണ്. ഇതൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ല. ബൈക്കിനിടയില്‍ കുടുങ്ങിക്കിടന്ന ഞാന്‍ ഒരുതരത്തില്‍ എഴുന്നേറ്റു. അവര്‍ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ ഓടി സിഎന്‍കെ ആശുപത്രിയുടെ മതിലിനുള്ളിലേക്കു കയറി രക്ഷപ്പെട്ടു. ശരീരത്തിലാകമാനം കടുത്ത വേദനയാണ്''-ഫാ.ടോം പറഞ്ഞു.
പാരിഷ് ഡയറക്ടറിയുടെ ജോലി കഴിഞ്ഞ് അതിന്റെ ചീഫ് എഡിറ്റര്‍ ആന്റണി മലയിലിനെ പുതുച്ചിറയിലുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി മടങ്ങുന്നവഴി രാത്രി 12നാണ് സംഭവം.
മടുക്കുംമൂട് ജംഗ്ഷനിലുള്ള എടിഎമ്മിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്നു യുവാക്കള്‍ നില്‍ക്കുന്നതുകണ്ട് താന്‍ ബൈക്കിന്റെ വേഗം കുറച്ച് അവരെയൊന്നു ശ്രദ്ധിച്ചെന്നും. തുടര്‍ന്നു ബൈക്കോടിച്ച് പോകുമ്പോഴാണു പിന്നാലെ ബൈക്കിലെത്തിയ ഈ സംഘം തന്നെ അക്രമിച്ചതെന്നും ഫാ. ടോം കൂട്ടിച്ചേര്‍ത്തു. വെരൂര്‍ പള്ളിക്ക് ഇരുന്നൂറു മീറ്റര്‍ മാത്രം അകലെവച്ചാണു സംഭവം.
Kerala Catholic Church Reformation Movement
ReplyDeleteCommented by Baiju Joseph
ചുണയുണ്ടെങ്കിൽ പോരിനു വാടാ ..വെട്ടിനുറുക്കും കട്ടായം. ആരിതുപറയുവതറിയാമൊമാമോദീസ വെള്ളം വീണ നസ്രാണികളാം ധീരൻമാർ :)തുടങ്ങി തറരാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന ആക്രോശങ്ങൾ മുഴക്കിയാണ് പുരോഹിതനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശ്ശേരിയിൽ പ്രതിഷേധപ്രകടനം ചില സാമൂഹ്യ വിരുദ്ധർ നടത്തിയത്. പൌരാവലിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത് ഒന്നും ഞങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും ചങ്ങനാശേരി രൂപത അധികാരികൾ ആണയിടുന്നൂ എങ്കിലും പേപ്പൽ യുവദീപ്തി പതാകകളാണ് മിക്കവരുടെയും കൈകളിൽ ഉണ്ടായിരുന്നത്.ആർത്തലച്ച് അക്രമം അഴിച്ചുവിട്ടും
ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണന്നോര്‍ത്തു വേണേ പുലമ്പുവാന്‍ ...കേട്ടുപോയാല്‍ കലികാലസിഹമുണരും...അടുകല്‍ക്കോ ഒട്ടമാകും . ഇടയന്മാര്‍ ഒളിവിലും !
ReplyDeleteThis comment has been removed by the author.
ReplyDeleteKerala Kaumudi
ReplyDeleteCommented by manojku88 (signed in using yahoo)
ഫാദർ പാതിരാത്രി സുരേഷ് ഗോപി കളിച്ചതായിരിക്കും. അല്ലെങ്കിൽ ഇദ്ദേഹം ഈ ലോകത്തൊന്നും അല്ലാത്ത അന്യഗ്രഹ ജീവി ആയിരിക്കും. സംശയമുണ്ടെങ്കിൽ പോലീസിനെ വിളിച്ചു അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. തന്റെ ളോഹ കണ്ടു അവന്മാർ ഈശോമിശിഹാക്കു സ്തുതി പറഞ്ഞിട്ട് പോകും എന്ന് വിചാരിച്ചു കാണും. ആല്ല ഈ അസമയത് ഫാദർ ഏതു സുഹൃത്തിന്റെ വീട്ടിൽ പോയിട്ടാ വരുന്നത്. ഇപ്പോൾ വൈദികരെയും സന്യാസിമാരെയും പറ്റി കേൾക്കുന്നതോന്നും നല്ലതല്ല.
Kerala Kaumudi
ReplyDeleteSureshkumar Karthully
Maharajas Technological Institute
എന്തായാലും ആ ഫാദറിന് രണ്ട് കിട്ടാനുള്ള യോഗമുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍
By Kerala Catholic Reformation
ReplyDeleteപുരോഹിതനെ അകാരണമായി മര്ധിച്ചതിനു ആണ് ഹര്‍ത്താല്‍ , അപ്പോള്‍ കാരണം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ ഒരു വശത്തിന്റെ വാദം മാത്രം കേട്ട് പറയാന്‍ പറ്റും. അനേകം കൊക്കന്മാരും , പുത്രുക്ക മാരും നടത്തിയ ആഭാസ അഭ്യാസത്തിനു പൊതുജനം എങ്ങനെ പ്രതികരിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.
എന്തിനാണ് ഇവര്‍ ഹര്‍ത്താല്‍ നടത്തുന്നത്. അക്രമത്തെ ന്യായീകരിക്കുകയല്ല , അതിനുള്ള മറുപടി ഹര്‍ത്താല്‍ അല്ല. സഭാ നേത്രുത്വം വെറും ഊള രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് താഴരുതെന്നു അപേഷിക്കുന്നു. എല്ലാ പ്രാവശ്യവും ഹര്ത്താലിനു എതിരെ ഖോര ഖോരം അലമുറ ഇടുന്ന സഭാ നേതാക്കന്മാര്‍ക്ക് ഇതിനു മറുപടി ഇല്ലെ? ലോകത്ത് കേരളത്തിൽ മാത്രമേ ഇത്തരം നിർബന്ധിത ഹര്‍ത്താല്‍ നടക്കൂ.. ജനം പ്രതികരിച്ചാൽ കാര്യങ്ങൾക്ക് മാറ്റം വരും. അക്രമികളെ പോലീസ് അറസ്റ്റു ചെയ്തു. പിന്നെ ആരെ കാണിക്കാനാണ് ഇവര്‍ ഹര്‍ത്താല്‍ നടത്തി പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്നത്. ഇനി ഈ ഹര്ത്താലിന്റെ പേരില്‍ കുറെ അക്രമമും നടത്തി ഞങളുടെ ശക്തി തെളിക്കുക കൂടി വേണം.ഇപ്പോള്‍ കേരളത്തില്‍ ഇതു കുറ്റിചൂലിന് വേണമെങ്കിലും ഹര്ത്താലിനു ആഹ്വാനം കൊടുക്കാം. വിവേകമില്ലാത്ത സഭാ തലവന്മാര്‍ വിശ്വാസികളെ കുട്ടി കുരങ്ങനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്ന ഈ നടപടികളിലേക്ക് തിരിയരുത് .
പോലീസ് കേസ് എടുത്തതായും അറിയുന്നു . പക്ഷെ ഈ പാവം ജനങ്ങൾ എന്ത് പിഴച്ചു ? ഹർത്താൽ നടത്തുന്നതിൻറെ പേരിൽ എന്തിനാണ് ഈ പാവം ജനങ്ങളെ ശിക്ഷിക്കുന്നത്? കച്ചവടക്കാരിൽ പലരും കടം എടുത്താണ് ഈ ആഴച് കച്ചവടം നടത്താൻ ഉള്ള സാധനങ്ങൾ വാങ്ങി വെച്ചിരിക്കുന്നത് . അത് നശിപ്പിക്കുന്നത് കൊണ്ട് നിങ്ങൾ എന്ത് ശക്തി ആണ് കാണിക്കാൻ നോക്കുന്നത്? സാധാരക്കാരുടെ ചോരക്കും വില ഉണ്ട് .ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കോടതി , ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ ചാനലുകൾ വന്ന വീഡിയോ കണ്ടാൽ മനസിലാവും. അവരെ അറസ്റ്റ് ചെയ്തു , അവർ വരുത്തി വെച്ച നഷ്ടം അവരുടെ കയ്യിൽ നിന്നോ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനയിൽ നിന്നോ വാങ്ങി നഷ്ടപ്പെട്ടവര്ക്ക് തിരികെ കൊടുക്കാൻ ഉള്ള സന്മനസ് കാണിച്ചാൽ നന്നായിരിക്കും.
രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു നടന്ന സഭയാണ് ഇപ്പോള്‍ ഹര്ത്താലിനു ആഹ്വനിക്കുന്നത് , ഫൂ .......... കുറച്ചു നാള്‍ മുന്പ് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞത് പോലെ ഹര്‍ത്താല്‍ നടത്തുന്നവരെ രാജ്യ ദ്രോഹികളായി പ്രഖ്യാപിക്കണം .സമരമുറകൾ നമുക്ക് ആവശ്യം തന്നെയാണ്. സമരങ്ങൾ കൊണ്ട് തന്നെയാണ് പല കാര്യങ്ങളും ഈ നാട്ടിൽ നേടിയെടുത്തിട്ടുള്ളത്. അതിലൊരു തർക്കവും ഇല്ല. പക്ഷെ ഹർത്താൽ ഒരു സമരമേയല്ല എന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഒരു പത്രപ്രവസ്ഥാവനയിലൂടെ, അല്ലെങ്കിൽ ടീവിയിലെ ഒരു ഫ്‌ളാഷ് ന്യൂസിലൂടെ ഒരു സംസ്ഥാനത്തെയോ രാജ്യത്തെ തന്നെയോ മുഴുവനായി സ്തംഭിപ്പിക്കുകയും ദിവസക്കൂലിക്കാരായിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയെ സമരമെന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്.
Kerala Catholic Reformationന്റെ ഈ പ്രതികരണം തന്നെയായിരിക്കും സുബോധമുള്ള എല്ലാ മലയാളികളുടെയും മനസ്സിൽ. ഈ ഹർത്താൽ പൂതി ഒരു രോഗമാണ്. ഭീരുക്കളുടെ പ്രതികരണോപാധിയാണ്, ജനവഞ്ചനയാണ്. സംകാരമുള്ള ഒരു ജനതയും ഇത്ര നെറികെട്ട വിധത്തിൽ ഒരനീതിയെ മറ്റൊരനീതികൊണ്ട് നേരിടുകയില്ല. ഇത്തരം നേരിടൽ ഒരു തരത്തിൽ കുറ്റസമ്മതം തന്നെയാണ്. സഭ ഇങ്ങനെ താണുപോകുന്നതിനു പിന്നിൽ അതിന്റെ നേതാക്കളുടെ മൂല്യച്യുതിയും ആത്മനാശവുമാണ് തെളിഞ്ഞുവരുന്നത്. ഇത്തരം കുലം കുത്തികൾ വെറുക്കപ്പെടുന്നതിൽ അസാധാരണമായിട്ടൊന്നുമില്ല.
DeleteTel. 9961544169 / 04822271922