Translate

Wednesday, September 24, 2014

സന്തോഷത്തിന്റെ ഒരു ദിനം.

Prime Minister Narendra Modi who sat alongside IRSO Chairman K Radhakrishnan erupted into cheers and joined in the celebrations at the ISRO control room when Mangalyaan successfully entered Mars orbit.
Photocredit: http://www.firstpost.com/


ഒരു ജനതയുടെ അചഞ്ചലമായ ആത്മവിശ്വാസം, ദീര്‍ഘവീക്ഷണം, കഠിനഅദ്ധ്വാനം, പ്രാര്‍ത്ഥന എന്നിവയുടെ പരിണതഫലമാണ് മംഗളയാന്റെ ദൗത്യം മംഗളകരമായി ആഘോഷിക്കുവാന്‍ നമുക്കിന്നു അവസരം കിട്ടിയത്.

ഭാരതജോതിഷ്യത്തില്‍ ഏറ്റവുമധികം പ്രതികൂലമായി വിമര്‍ശിക്കപ്പെടുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വാദോഷം അതിൽനിന്നു വരുന്നതാണ്. എന്നാല്‍ ഇന്ന് നടന്നത് അനേകം കോടി ഭാരതജനതയുടെ നെഞ്ചിടുപ്പുകള്‍ ഈ ഗ്രഹം മാറോടു ചേര്‍ത്തുപിടിച്ചുവെന്നുള്ളതാണ്. ദാരതം യഥാര്‍ത്ഥത്തില്‍ ചൊവ്വയെ ആദ്യമായി ചുംബിച്ച ദിവസമാണിന്ന്. ഈ ചൊവ്വാഗുണം അന്ധവിശ്വാസങ്ങള്‍ക്കു ഇളക്കം തട്ടാന്‍ ഇടവരുത്തട്ടെ.

മംഗളയാന്‍ നല്‍കുവാന്‍ പോകുന്ന വിവരങ്ങള്‍ എല്ലാവിധത്തിലുള്ള വികസനത്തിനും സാമ്പത്തികനേട്ടത്തിനും വഴിതെളിയിക്കുമെന്നതില്‍ സംശയമില്ല.

ഉദാഹരണത്തിന് മംഗളയാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ മെതേന്‍ ഗ്യാസ് കണ്ടു പിടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മലബാറികളുടെ ചായകടകളും കണ്ടുപിടിക്കുവാന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്. എവിടെയൊക്കെ മലബാറികള്‍ ഉണ്ടോ അവിടെയൊക്കെ സീറോ മലബാറികളും ഉണ്ട്.

അങ്ങനെ ഒരു അവകാശവാദവും കുറെ കഥകളുമായി ആരെങ്കിലും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അതിനു തെറ്റു പറയാനാകുകയില്ല. എന്നാല്‍ പട്ടയം പതിച്ചു കൊടുക്കന്ന സമ്പ്രദായത്തോടു മോദി സര്‍ക്കാര്‍ യോജിക്കുമോ എന്നതിലാണ് സംശയം.- സോള്‍ ആന്‍ഡ് വിഷന്‍

6 comments:

  1. ഇന്ത്യയുടെ "മംഗല്യാന്‍" ചൊവ്വയില്‍ എത്തിയതോടെ , മനുഷ്യനു അസാധ്യമായി ഒന്നുംതന്നെ ഇല്ല എന്ന് ശാസ്ത്രലോകം വിളമ്പരം ചെയ്യുന്നു ! എന്നാല്‍ പുരോഹിതകുത്തകയില്‍നിന്നും പാവം ദൈവത്തെ രക്ഷപെടുത്തുവാന്‍ ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല ! ളോഹയുടെ "കുമ്പസാരക്കൂട് "എന്നപകല്‍ തട്ടിപ്പില്‍ നിന്നും, പാവം അച്ചായസമൂഹത്തെ ഇനിയും രക്ഷിക്കുവാന്‍ കര്‍ത്താവിനും ഒരിക്കലും സാധ്യമല്ല ! ചിന്തിക്കരുതേ..അച്ചായ, ചിന്തിക്കരുതേ ..വിശ്വസിക്കൂ സഭകളെന്ന ദൈവത്തിന്റെ ഭാര്യമാരെ ....അവരെ കാലത്തിന്റെ ഇരുളറയിലേക്ക് നയിക്കുന്ന കുരുടന്മാരായ പുരോഹിതരെ വിശ്വസിക്കൂ..ദൈവമേ തുണ !

    ഇന്ന് രാവിലെ സൌദിയില്‍നിന്ന് എന്റെമകന്‍ ഫോണിലൂടെ "ചൊവ്വയിലെ ഇന്ത്യന്‍ബഹിരാകാശ ശാസ്ത്രവിജയം" എന്നോട് പങ്കുവച്ചു ! പകരമായി ഞാന്‍ അവനോടു ചോദിച്ചു "ഇത്രയും ശാസ്ത്രം വളര്‍ന്നിട്ടും നീയും നിന്റെ തന്തയും, വിവരദോഷി/ തെമ്മടിക്കത്തനാരുടെ കുമ്പസാരക്കൂട്ടില്‍ നിന്നും മോചിതനായോ" എന്ന് ! ലോകമെമ്പാടുമുള്ള മലയാളി അച്ചായന്മാരിത് കേട്ടിരുന്നുവെങ്കില്‍ എന്ന് വെറുതേ മോഹിക്കുവാന്‍ മോഹം !!!

    ReplyDelete
  2. FB-LAITYVIEWS

    Commented by Soor Yan

    മംഗൾ യാൻ വിജയിച്ചാൽ അത് മാനവരാശിയുടെ വിജയമാണു. ലോകത്തിന്റെ വിജയമാണു. അല്ലാതെ ഏതെങ്കിലും ഊച്ചാളി മതവാദികളുടെ വികലമായ വിജയമല്ല..!
    ജീവിതം ഉഴിഞ്ഞുവെച്ച് അഹോരാത്രം കഷ്ടപ്പെട്ട് അറിവ് നേടാനും അത് ഫലപ്രാപ്തിയിലെത്തിക്കാനും ശ്രമിക്കുന്ന ശാസ്ത്രജ്ഞർ ഒരു രാജ്യത്തിന്റെയും സ്വത്തല്ല. അവർ ഈ ലോകത്തിലെ അമൂല്യ രത്നങ്ങളാണു..
    ഗലീലിയോയും ന്യൂട്ടണും ഐൻസ്റ്റീനും എല്ലാം രാജ്യത്തിന്റെ അതിരുകൾ മാഞ്ഞവരും വിശ്വമാനവരുമാണു. ഹോക്കിൻസിനെ മറന്നതല്ല.. ! കൂടുതൽ ഓർത്തതുകൊണ്ട് പറയാതിരുന്നതാണു.
    രാജ് ചെങ്കപ്പയുടെ സമാധാനത്തിന്റെ ആയുധങ്ങൾ എന്ന പുസ്തകം വായിച്ച് നോക്കൂ... ശാസ്ത്രജ്ഞർ എത്രയധികം കഷ്ടപ്പെട്ടാണു ഈ ലോകത്തെ നിലനിർത്താൻ ശ്രമിക്കുന്നതെന്നു മനസ്സിലാവും.
    ഈ ലോകത്ത് മനുഷ്യനെ തീറ്റിപ്പോറ്റാൻ, ജീവിക്കുന്ന അവസ്ഥകളെ സുന്ദരവും സുഖകരവുമാക്കി മാറ്റാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടെയിരിക്കുന്നു..
    അറിവാണു ആനന്ദം എന്ന് റസൽ പറഞ്ഞതോർക്കുന്നു.. ! ജീവിക്കുന്നതു തന്നെ അറിയാനാണു എന്നാണു അവരൊക്കെ വിചാരിച്ചിരുന്നത്.. അജ്ഞതയിൽ നിന്നും ജ്ഞാനത്തിലെക്കെത്താനുള്ള തപസ്യയായിരുന്നു അവർക്ക് ജീവിതം.!
    നമുക്ക് ലജ്ജ തോന്നുന്നില്ലേ...?
    ഇപ്പോഴും എങ്ങിനെ പെൺകുട്ടികളെ മര്യാദപഠിപ്പിക്കാമെന്നു പോസ്റ്റിടുന്നവരെ തലയിലേറ്റി നൃത്തം ചവിട്ടുന്നതിനെക്കുറിച്ചോർത്ത്...?
    ലോകം കുതികുതിക്കുകയാണു... അജ്ഞതയിലും വിവരക്കേടിലും ഒരു ജനതയ്ക്ക് ഒന്നുമാകാൻ കഴിയില്ല. ആരാണോ അവരെ അതിലേക്ക് വലിച്ചുകൊണ്ട് പോകുന്നത് , അവരെ മാനവവിരുദ്ധർ എന്ന് വിളിക്കേണ്ടി വരും..!
    മഹത്തായ സ്വാതന്ത്ര്യവും മഹത്തായ അറിവും ആനന്ദമാകുന്നൊരു ലോകത്ത് ജീവിക്കാൻ കൊതിക്കുന്നവരുമുണ്ട്..! വളരെ കുറച്ച്.!
    മഹത്തായ സ്വാതന്ത്ര്യം എന്ന് പറഞ്ഞത്.. അപരനെയും അംഗീകരിക്കുന്ന സ്നേഹിക്കുന്ന അവസ്ഥയാണു. പലപ്പോഴും സ്വാതന്ത്ര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നല്കിയാൽ അവർ വഴിപിഴച്ചുപോകുമെന്നു... എന്താണു വഴിയെന്നു ബോധമുള്ളവരാണു ഇത്തരം കാര്യങ്ങൾ സംസാരിക്കേണ്ടത്. ബോധക്കേടു ബാധിച്ചവർ വഴികളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുമ്പോൾ വലിയ മാനവവിരുദ്ധത സംഭവിക്കും..!
    അറിവ് ആനന്ദമെന്നു പറയുമ്പോൾ, നാം നമ്മേ തന്നെ അറിയുന്നതിനെ ആത്മീയമെന്നു വേണമെങ്കിൽ വിളിക്കാം.. തന്റെ ഉള്ളിന്റെയുള്ളിനെ അറിയുക.. അത് ആനന്ദമെന്നു ബുദ്ധനെപ്പോലെയുള്ളവർ പറയുന്നു..
    എന്നാൽ റസലിനെപ്പോലെയുള്ളവർ പറഞ്ഞ അറിവ്............ ഈ ലോകത്തെ എന്തിനെക്കുറിച്ച് അറിയുന്നതിലെയും ആനന്ദമാണു..! ഈ ലോകം നിഗൂഡമാണു.. ആ നിഗൂഡതയിലെക്ക് ഊളിയിട്ട് ചെല്ലാനും അവയൊക്കെ തിരിച്ചറിയാനും കഴിയുമ്പോൾ മനുഷ്യൻ ആനന്ദമുള്ളവനാകും.. അങ്ങിനെ ആനന്ദിക്കുന്നവൻ സ്വയം സ്വതന്ത്രനും മറ്റുള്ളവർ സ്വതന്ത്രരായിരിക്കണമെന്നും ആഗ്രഹിക്കും..!
    മംഗള്യാൻ അതിന്റെ ലക്ഷ്യത്തിലെത്തണമെന്നും ആത്മാർത്ഥമായും ആഗ്രഹിക്കുന്നു......!
    അത് കേവലം രാജ്യസ്നേഹമെന്ന് ചിലർ പറയുന്ന സംഭവം കൊണ്ടല്ല...
    മനുഷ്യനോടും അവന്റെ കഴിവിനോടുമുള്ള സ്നേഹം കൊണ്ടാണു..!
    മനുഷ്യൻ വിജയിക്കുന്നതിലുള്ള ആഹ്ലാദം കൊണ്ടാണു...
    ആ ആഹ്ലാദം ഏത് രാജ്യസ്നേഹത്തെക്കാൾ വലുതെന്നാണു എന്റെ അറിവ്...! അത് എന്നെ ആഹ്ലാദിയുമാക്കുന്നു..!
    വിജയം ഇന്ത്യയിലെ മതപ്പൊട്ടന്മാർ ചൊവ്വാദോഷം പറഞ്ഞു തകർത്ത സ്ത്രീകൾക്ക് സമർപ്പിക്കുകയും വേണം..!

    ReplyDelete
  3. FB.
    Commented by George Scariah

    MISSION ACCOMPLISHED .... MOM ENTERS MAR'S ORBIT ...........................
    'MAVEN' greets 'MOM'..... First Images of MAR's Soon...
    ചൊവ്വ : റോമൻ ഇതിഹാസമനുസരിച്ചും ഗ്രീക്ക് ഇതിഹാസമനുസരിച്ചും യുദ്ധദേവനാണ് Mars അഥവാ Ares എന്ന ചൊവ്വ. Aresന്റെ പുത്രന്മാരാണ് Phobosഉം deimos ഉം. ഈ പേരുകളാണ് ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങൾക്കും നൽകിയിരിക്കുന്നത്.

    ReplyDelete
  4. Commented by FB- People Around St Mary's Church Elamgulam and Elamgulam

    ഇത്‌ ശാസ്ത്രത്തിന്റെ വിജയം
    സാങ്കേതികത്തികവിന്റെ വിജയം
    യുക്തിയുടെ വിജയം
    കഠിനാധ്വാനത്തിന്റെ വിജയം
    കൂട്ടായ്മയുടെ വിജയം
    ഇത്‌ ഭാരതത്തിന്റെ വിജയം
    മംഗൾയാൻ പദ്ധതി വിജയിപ്പിച്ച ഐ.എസ്‌.ആർ.ഒവിലെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദരുമടങ്ങുന്ന മുഴുവൻ ടീമിനും അവർക്ക്‌ പ്രോത്സാഹനം നൽകിയ നയരൂപകർത്താക്കൾക്കും അഭിനന്ദനങ്ങൾ

    ReplyDelete
  5. ജ്വലിക്കുന്നത്‌ 100 കോടി ജനതയുടെ അഭിമാനം: മോഡി
    Story Dated: Wednesday, September 24, 2014 08:56
    mangalam malayalam online newspaper
    ബംഗളൂരു: ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ മംഗള്‍യാന്‍ വിജയത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിനന്ദനവര്‍ഷം. അസാധ്യമായത്‌ നേടാനാവുമെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ തെളിയിച്ചു. മംഗള്‍യാന്‍ ദൗത്യം വിജയിച്ചതോടെ 100 കോടി ജനതയുടെ അഭിമാനമാണ്‌ ജ്വലിച്ചുയര്‍ന്നതെന്നും മോഡി പറഞ്ഞു.
    നമുക്ക്‌ അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാനായി. ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ചരിത്രം നമ്മോട്‌ പൊറുക്കില്ലായിരുന്നുവെന്നും നരേന്ദ്രമോഡി പറഞ്ഞു. ദൗത്യം വിജയമെന്ന്‌ സഥിരീകരിച്ച ശേഷം രാഷ്‌ട്രത്തെ അഭിസംബോധനചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയും മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ ആശംസയറിയിച്ചു. ചരിത്രനിമിഷത്തില്‍ അഭിമാനിക്കുന്നുവെന്ന്‌ രാഷ്‌ട്രപതി പറഞ്ഞു.
    ദൗത്യം വിജയമെന്ന്‌ പറഞ്ഞ നാസയും ഇന്ത്യയുടെ അഭിമാന നേട്ടത്തില്‍ അഭിനന്ദനമറിയിച്ചു. ചുരുങ്ങിയ സമയത്തില്‍ ഏറ്റവും കുറഞ്ഞ ചെലവിലാണ്‌ മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായത്‌.
    - See more at: http://www.mangalam.com/latest-news/232150#sthash.bFkNubNp.LGmXxNxu.dpuf

    ReplyDelete
  6. NASA congratulates ISRO for Mangalyaan's successful entry into Mars orbit

    New Delhi: As India's Indian Space Research Organisation made history with Mangalyaan successfully entering Mars orbit, United States' National Aeronautics and Space Administration (NASA) congratulated the agency for creating history. NASA's Maven had also reached the orbit of Mars on Tuesday.
    "We congratulate ISRO for its Mars arrival! Mars Orbiter joins the missions studying the Red Planet," NASA tweeted soon after ISRO's maiden Mars orbiter Mangalyaan successfully entered Mars orbit.
    NASA's 2012 Mars mission Curiosity Rover too congratulated ISRO and even welcomed Mangalyaan on the rd planet. "Namaste, @MarsOrbiter! Congratulations to @ISRO and India's first interplanetary mission upon achieving Mars orbit (sic)," Curiosity Rover tweeted.

    http://ibnlive.in.com/news/nasa-congratulates-isro-for-mangalyaans-successful-entry-into-mars-orbit/501434-2.html

    ReplyDelete