വൈദികനെ കൈയ്യേറ്റം ചെയ്തു
Updated By News Desk
September 19, 2014, 12:49 PMഫാദര്‍ ഹിപ്പോ ലിറ്റസ് |
വൈദികനെ കൈയ്യേറ്റം ചെയ്തു. എറണാകുളത്തെ പൊന്നാരിമങ്കലം സ്റ്റെല്ല മരിയ കര്‍മലീത്താ ആശ്രമത്തിലെ വൈദികനായ ഫാദര്‍ ഹിപ്പോ ലിറ്റസിനെയാണ് ഇന്ത്യന്‍ നേവി മര്‍ദ്ദിച്ചത്. നാവിക സേനയും ആശ്രമവും തമ്മില്‍ തര്‍ക്കമുള്ള ഭൂമിയില്‍ കേറിയ നാവികസേനാ അംഗങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വൈദികനെ കൈയ്യേറ്റം ചെയ്തത്.
നാവിക സേനയുടെ കയ്യേറ്റത്തില്‍ വൈദികന് സാരമായി പരിക്കേറ്റു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നാവികസേന പള്ളിവക സ്ഥലത്ത് അതിക്രമിച്ച് കയറുകയും വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ അറിയിച്ചു.
Source: Reporter
http://www.reporterlive.com/2014/09/19/129296.html
No comments:
Post a Comment