"കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"
ഓണവും പള്ളിപ്പെരുനാളും ഒരു ദിവസം വന്നതുകാരണം തിരുവോണമൂടില്‍ ഇന്നലെ ഞാന്‍ പള്ളിയില്പോയി !
അള്‍ത്താരയിലെ കത്തനാരമാരുടേയും ബോയിസിന്റെയും തിക്കുംതിരക്കും കണ്ടു, കാരണം തിരക്കിയപ്പോള്‍ അടുത്തുനിന്ന അജം "ഇന്ന് സമൂഹബലിയാണ്" എന്നു പറഞ്ഞത് കേട്ട്ഞാന്‍ അതിശയിച്ചു, സമൂഹഗാനം/ സമൂഹനൃത്തം/ സമൂഹവിവാഹം ഒക്കെ എന്‍റെ മനസിലോര്‍ത്തു! കണ്ടതോ :-
അഞ്ചു പട്ടക്കാര്‍ മെയിന്‍ അള്‍ത്താരയില്‍ നിരന്നു നിന്ന് കുര്‍ബാന ചൊല്ലുന്നു ! ഓരോ ചൊല്ലുകളും പട്ടക്കാര്‍ മാറിമാറി അല്ത്താരയില്‍ കയറി ചൊല്ലുന്നു , ആ വായനാഭാഗം തീര്‍ന്നാലുടന്‍ അതിയാന്‍ താഴെയിറങ്ങുന്നു ! നിമിഷംകൊണ്ടു അടുത്തയാള്‍ അള്‍ത്താരയില്‍ ചാടിക്കയറി അടുത്ത വായന വായിക്കുന്നു ! ഒരു പുതുമയുള്ള കുര്ബാനാവതരണം;ഒരു തകസാ (പുസ്തകം),ഒരുകാസാസെറ്റും ! അറൂപത്തെട്ടുകാരനായ ഈ പഴയ അല്ത്താരബോയ് അമ്പരപ്പോടെ പള്ളിയില്‍ നില്‍ക്കുന്നതിനിടയില്‍,ദാ അഞ്ചുകത്തനാരുംകൂടി ഒരു കുര്‍ബാന അങ്ങിനെ ചൊല്ലിതീര്‍ത്തു ! പെരുന്നാളിന്റെ സ്പെഷ്യല്‍ 'കുര്ബാനക്കൂത്തുകളി' കണ്ടുകഴിഞ്ഞു ജനം പിറുപിറുപ്പോടെ നേര്ച്ചപ്പായസവും വാങ്ങി വീടുകളിലേക്ക് മടങ്ങി : പാവം കര്‍ത്താവോ?
"കുര്‍ബാന ചോല്ലാനല്ല, ചെയ്യുവീന്‍ നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് കാലത്തോളം"എന്നേസു വിതുമ്പുന്നു (അപ്രിയ യാഗങ്ങള്‍)
"പലരോടും നിനയാതെ ഒരു കാര്യം തുടങ്ങല്ലേ" എന്ന ചോല്ലോര്‍ത്തു, ഞാന്‍ ഈ കഥ പലരോടും പറഞ്ഞു ; അവരുടെ അഭിപ്രായം താഴെക്കുറിക്കുന്നു:-
ഒരു മഹാപുരോഹിതന്‍ "ചില വയസന്‍ മെത്രാന്മാര്‍ക്ക് എഴുനേക്ക മുട്ടിയെങ്കിലും ചിക്കിലിയുണ്ടാക്കാന്‍ അവരെ 'കാലന്‍'ചെയ്യുന്നതുവരെ കുര്‍ബാന ചൊല്ലണംപോലും ! അതിനായി അവര്‍ ഒരു ശിങ്കിടിക്കത്തനാരെ കൂടെക്കൂട്ടി കുര്‍ബാന ചൊല്ലിക്കാറുണ്ടുപോലും !അതിന്റെ പരിണാമിയായ അനന്തരാവകാശിയാണിന്ന് നാം കാണുന്ന
ഈ പുതിയ കുര്ബാനക്കസര്‍ത്തു"എന്ന് കല്‍പ്പിച്ചു !
ഒരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"ഇതൊരു 'ആത്മീയ സ്വയംഭോഗമാണ്' എന്ന് മൊഴിഞ്ഞു !ഓരോപേക്കൂത്തു കാണിച്ചു സ്വയം സന്തോഷിക്കുന്നു . മറ്റുള്ളവര്കെന്തു തോന്നിയാലും പ്രശ്നമല്ലതാനും !
വേറൊരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"നിസാരന്മാരായ ഇന്നിന്റെ കുട്ടിക്കുരങ്ങച്ഛന്മ്മാര്‍ കുര്‍ബാനയ്ക്ക് കൊഴുപ്പുകൂട്ടാന്‍ ചെയ്ത വഷളത്തരമെന്നു" കൂറി! "അഗ്നിമയന്മാര്‍ ആരെനോക്കി വിറച്ചീടുന്നു ; അവനെ കാളപ്പാതിരിമാരൊരു "കളി"ആക്കുന്നു !!!
"നാലാം നൂറ്റാണ്ടില്‍ സഭ ഇങ്ങിനെയായിരുന്നു കുര്‍ബാന ചൊല്ലിയത്"
എന്നൊരു വികാരി ചിലച്ചു! അതിപ്പോള്‍ കണ്ടുപിടിച്ചു, പഴയപടി ചൊല്ലാന്‍ ആരിപ്പോള്‍ കല്പിച്ചു കത്തനാരെ ? അപ്പോള്‍പിന്നെ മൂന്നള്ത്താര പള്ളിക്കകത്ത് പണിതുയര്‍ത്തിയ നിര്മാണച്ചിലവോര്‍ത്തു ഞാന്‍ മനസ്സില്‍ കേണു ...
"കാലാകാലമായി തലമുറകളെ പാതിരിക്കൂട്ടം പറ്റിക്കുന്നോരോ കോക്കാംപീച്ച കാണിച്ച്" എന്നോര്‍ത്തു എന്‍മനം നുറുങ്ങി ...
എന്നാല്‍ ജനത്തിനോ:- ഒരാള്‍ക്ക് "അമ്പരപ്പായിരുന്നു", മറ്റൊരാള്‍ക്ക് "ഹാസ്യമായിരുന്നു", ഒരു കൊച്ചനു"തട്ടുപോളിപ്പന്പ്രകസനം", എന്നൊക്കെ പറഞ്ഞെങ്കിലും "ഭക്തിമയമാല്ലായിരുന്നു" എന്ന് എല്ലാവരും ഒന്നടങ്കം സമ്മതിച്ചു!
ഈ ചിന്തകളുടെ ആകെത്തുക ഞാന്‍ ഇവിടെ കുറിക്കുന്നത് , ഇവറ്റകള്‍ "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി" എന്നപോലെ ഈ കുര്ബാനാവതരണംതന്നെ ഇല്ലാതാക്കുമോ എന്ന അമ്പരപ്പിലല്ല, പകരം വലിയ സന്തോഷത്തിലാണ് ഞാനുമെന്റെ കര്‍ത്താവും ....(പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ല ,കാരണം അറിവുള്ളവരല്ല സഭയെ നയിക്കുന്നത്!!!)

No comments:
Post a Comment