Translate

Tuesday, September 9, 2014

ഇടുക്കി മെത്രാനും ചൊറിയുന്ന രാഷ്ട്രിയവും
ബിഷപ്പ് മാതു ആനിക്കുഴിക്കാട്ടില്‍ സീറോ മലബാര്‍ സഭയുടെ (Synodal Commission For Laity) യുടെ ചെയര്‍മാന്‍ ആണ്. ഈ കമ്മീഷന്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും സഭാംഗങ്ങള്‍ക്കു മനസ്സിലാകുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം അന്‍പതു വര്‍ഷം കടന്നുപോയി. വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ, ''സീറോ മലബാര്‍ സഭയിലെ എല്ലാ അല്മായ ര്‍ക്കും സുഖം'' എന്നു നിരംന്തരം വത്തിക്കാനെ എഴുതി അറിയിക്കാനുള്ള ഓഫീസാണോ ഇത്? ഇപ്പോൾ സഭയിില്‍ അൽമായരെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രിയസംഘടന ഉണ്ടാക്കുവാനുള്ളതിടുക്കത്തിലാണ് ഈ മെത്രാന്‍.


അമേരിക്കന്‍ പ്രവാസികള്‍ അവരുടെ പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്: 'താൻ പോപ്പ് ഫ്രാന്‍സിസിനെ ഗൗനിക്കുന്നില്ലന്നും, അദ്ദേഹം തന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ലന്നും'' (Soul and Vision, April 2014) 


അനുസരണത്തിനും വിധ്വേയത്തിനും മാതൃക കാണിക്കാത്ത ഈ സഭാധികാരി എങ്ങനെയാണ് അല്‍മായരെ ഉപദേശിച്ചു നന്നാക്കാന്‍ പോകുന്നത്? കത്തോലിക്കാ കോണ്‍ഗ്രസിന്റെ ചരിത്രം അറിയുന്നവര്‍ പറയുന്നത് ഈ സംഘടന ചങ്ങലക്ക് ഇട്ട ആനയാണെന്ന്. പാപ്പാന്‍ പറയുന്നതനുസരിച്ച് തുമ്പിക്കൈ പൊക്കും, തടിപിടിക്കും ഇതില്‍ കവിഞ്ഞ പ്രധാന്യമൊന്നും ഇതിനില്ല എന്നാണ് ജനസംസാരം.

വര്‍ഗ്ഗീയവിദ്വേഷത്തിനു ഊക്കം കൂട്ടുന്നതാണ് ഇടുക്കി മെത്രാന്റെ ഇപ്പോഴത്തെ പ്രസ്താവന. ഒരു കത്തോലിക്കാ വൈദികന്‍ ഒരു മൂസ്ലീം യുവതിയെ വിവാഹം കഴിച്ചത് ഈയടുത്ത നാളുകളിലാണ്. ഒരു കത്തോലിക്കാ സിനിമാനടി ഒരു ഹിന്ദുവിനെ വരനായി സ്വീകരിച്ചപ്പോള്‍ പള്ളികര്‍മ്മങ്ങള്‍ക്കു സഭ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. 

പ്രൊഫ. ജോസഫിന്റെ വിഷയത്തില്‍ ഏതുവിധത്തിലാണ് സഭ 'ലൗ ജിഹാദ്' മായി സഹകരിച്ചുവെന്നുള്ളത് ഇവിടെ എടുത്തു പറയേണ്ടതില്ലല്ലേ? അതു അദ്ദേഹത്തിന്റെ കൈവെട്ടുകേസിലും ഭാര്യയുടെ ദുരന്തമരണത്തിലും അവസാനിച്ചു. ഇതിപ്പോള്‍ ചൊറിയുന്ന രാഷ്ട്രീയമാണെന്നു പറയാതിരിക്കാന്‍ വയ്യാ.- സോള്‍ ആന്‍ഡ് വിഷന്‍

Bishop MathewAnikuzhikattil

മിശ്രവിവാഹം ക്രൈസ്‌തവികതയെ തകര്‍ക്കുന്നു; ലൗ ജിഹാദില്‍ ക്രിസ്‌തീയ പെണ്‍കുട്ടികളും

mangalam malayalam online newspaper

കൊച്ചി: ലൗ ജിഹാദിലേക്ക്‌ ക്രീസ്‌തീയ പെണ്‍കുട്ടികളും ഇരയാക്കപ്പെടുന്നത്‌ ക്രൈസ്‌തവ സമൂഹത്തെ തകര്‍ക്കുന്നതായി സീറോ മലബാര്‍ സഭയുടെ ഇടുക്കി ബിഷപ്പ്‌ മാത്യു ആനക്കുഴിക്കാട്ടില്‍. സര്‍ക്കാരിന്റെ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി ക്രൈസ്‌തവികതയെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന 100 മിശ്ര വിവാഹങ്ങളില്‍ ആറെണ്ണമെങ്കിലും ക്രൈസ്‌തവികതയുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരത്തിലുള്ള മിശ്രവിവാഹം ക്രൈസ്‌തവികതയെ തകര്‍ക്കുന്നതായും ഇക്കാര്യം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ലൗ ജിഹാദിന്‌ ക്രിസ്‌തീയ പെണ്‍കുട്ടികളും ഇരയാക്കപ്പെടുകയാണ്‌. ഇത്‌ കത്തോലിക്ക കുടുംബങ്ങളെ തകര്‍ക്കുകയാണ്‌. മിശ്ര വിവാഹത്തെ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ കോണ്‍ഗ്രസിലൂടെ പുതിയ യുവത്വം നേതൃത്വത്തിലേക്ക് വരികയാണ് വേണ്ടത്. മാണിക്കും ജോസഫിനും പുതിയ പകരക്കാര്‍ വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Source: Mangalam
- See more at: http://www.mangalam.com/latest-news/226166#sthash.GftnCjvR.6p4PYfrW.dpuf

ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് യൂത്ത് ഫ്രണ്ട് എം പിന്‍മാറണം

Updated By News Desk
September 8, 2014, 5:26 PM
ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്ന നടപടികളില്‍ നിന്ന് യൂത്ത് ഫ്രണ്ട് എം പിന്‍മാറണം എന്ന് കേരള കത്തോലിക്കാ കോണ്‍ഗ്രസ്. ഇല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. മാണിയുടെയും ജോസഫിന്റെയും സേവനം സഭ വിലകുറച്ച് കാണുന്നില്ല. മാണിയും ജോസഫും സമുന്നത നേതാക്കളാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ യൂത്ത് ഫ്രണ്ട് എം രംഗത്തെത്തിയിരുന്നു. ഇടുക്കി ബിഷപ്പിന് പ്രായവും അനുഭവജ്ഞാനവും ഉണ്ടെങ്കിലും പക്വതയും വിവേകവും ഇല്ലെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ പുതിയേടത്ത് പറഞ്ഞു. കെ എം മാണിയെയും പി ജെ ജോസഫിനെയും അവഹേളിച്ച ബിഷപ്പിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ആത്മീയ രംഗത്തും ബൗദ്ധികരംഗത്തും യാതൊരു സംഭാവനയും നല്‍കാത്ത ഇടുക്കി ബിഷപ്പിനെ പോലുള്ളവരുടെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അംഗീകരിക്കില്ല. ഇടുക്കിയിലെ വൃദ്ധ പിതാവിന് പകരം യുവ ബിഷപ്പിനെ നിയമിക്കാന്‍ സീറോ മലബാര്‍ സഭ തയ്യാറാകണമെന്നും ജയകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഇടുക്കി ബിഷപ്പിനെതിരെ യൂത്ത്ഫ്രണ്ടിന്റെ പേരില്‍ വന്ന പ്രസ്താവനക്ക് യൂത്ത് ഫ്രണ്ടുമായി ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. പാര്‍ട്ടിയോടോ യൂത്ത് ഫ്രണ്ടിനോടോ ആലോചിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഗൗരവമായി കാണുമെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
Source: Reporter
http://www.reporterlive.com/2014/09/08/127341.html

3 comments:

  1. Kerala Catholic Reformation
    vor 9 Stunden
    Comment byFrancis Kurian Madhavasserry
    പൊന്നു തിരുമേനി,,, നല്ല ചുണയുള്ള ആണ്പി്ള്ളാര്‍ നിങ്ങള്ക്കുrമില്ലേ.. പോയി ലൌ ജിഹാദ് നടത്താന്‍ പറ. അതെങ്ങനാ ആരെങ്കിലും ഒരുത്തന്‍ അന്യമതക്കാരിയെ കെട്ടാന്‍ ഒരുങ്ങിയാല്‍ .. പള്ളി, പട്ടക്കാരന്‍, കപ്യാര്‍, കുഴിവെട്ടിവരെ മഹരോന്‍, ഉരുവിലക്ക് എന്നിവയുമായി ചാടും. പോരാത്തതിന് അവന്റെ അപ്പനെ തെമ്മാടിക്കുഴിയിലെ അടക്കൂ എന്ന ഭീഷണിയും.... പിന്നെങ്ങനെ കത്തോലിക്കാ പിള്ളേര്‍ ലൌ ജിഹാദിന് പോകും.
    തീരുമേനിക്ക് സമയം ഉണ്ടെങ്കില്‍ ബൈബിള്‍ എടുത്തുവച്ച് 1. കൊരി. 7: 12-14 വായിച്ചു പഠിക്ക്... കൂട്ടത്തില്‍ code of CANON LAW of Catholic Church 1124 മുതല്‍ 1129 വരെ ഉള്ള കാര്യങ്ങളും....
    തലക്ക് വെളിവുണ്ടെങ്കില്‍ തിരുമേനിക്ക് മനസ്സിലാകും മിശ്രവിവാഹം “കര്ത്താhവോ, കത്തോലിക്കാ സഭയോ” നിരോധിച്ചിട്ടില്ലെന്ന്... അതൊന്നു അനുവദിച്ചു കൊടുത്താല്‍ മതി കത്തോലിക്കാ പിള്ളാരും ലൌ ജിഹാദ് തുടങ്ങും..
    വായില്‍ കിടക്കുന്ന നാക്ക് വെറുതെ ഇട്ടിളക്കി സ്വയം നാറരുതെന്ന് ഒരപേക്ഷ ഉണ്ട്

    ReplyDelete
  2. Commented by
    LAITY VIEWS hat People Around St Mary's Church Elamgulam and Elamgulams Status geteilt.
    7. September
    The Innovative new invention..................ആവശ്യത്തിനു ക്രൈസ്‌തവികത ഉള്ളവര്‍ ആണ് ഇതു പറയുന്നത്. വേറെ ഒരു വിഷയവും ഇല്ലാതിരിക്കുകയായിരുന്നു ..........

    ലൗജിഹാദുകാര്‍ ബിഷപ്പിന്റെ സന്കടം മനസ്സിലാക്കി കത്തോലിക്ക പെണ്‍പിള്ളാരെ ഒഴിവാക്കാന്‍ താല്പര്യപ്പെടുന്നു.

    ലോകം മുഴുവന്‍ നടന്ന് മതംമാറ്റുന്നവരുടെ പുതിയ കണ്ടെത്തല്‍ ഭയന്കരം തന്നെ,
    ഓണനാളിലെന്കിലും 'ഫാദറി'ന് ഒരല്പം പക്വത കാണിക്കാമായിരുന്നു,അത് പണ്ടേ ഇല്ലാത്തതാണല്ലോ , കഴിഞ്ഞ ലോകസഭ ഇലക്ഷന് നാട്ടുകാര്‍ മുഴുവന്‍ ആ വിശാല ഹൃദയവും പക്വതയും അറിഞ്ഞതാണ്.
    __________________________________________________

    ReplyDelete
  3. Comment by Joy Kochuvarkey
    ആദ്യം ബിഷപ്പ് ജനാധിപത്യ വാദിയാകു.
    പിന്നീടാകാം ജനകീയ പ്രശ്നങ്ങള്‍ സംസാരിക്കുന്നത്.
    നാട്ടു രാജാക്കന്മരെപ്പൊലെ സഭാജങ്ങളെ പ്രജകളായി കാണുന്ന നിങ്ങളെ ആര് വിശ്വസിക്കും.

    ReplyDelete