Translate

Monday, September 1, 2014

"ഈ സഭകളുടെ അന്ത്യത്തിന്റെ ആരംഭമായിരിക്കും."

വി.മത്തായി പത്തിലെ കര്‍ത്താവിന്റെ "പുതിയ കല്‍പ്പന" !
"രോഗികളെ സൌഖ്യമാക്കുവീന്‍, മരിച്ചവരെ ഉയര്പ്പിപ്പീന്‍, ഭൂതങ്ങളെ പുറത്താക്കുവീന്‍, സൌജന്യമായി നിങ്ങള്ക്ക് ലഭിച്ചത് സൌജന്യമായിതന്നെ കൊടുപ്പീന്‍ ." തുടങ്ങിയവയില്‍ ഒരെണ്ണംപോലും ഒരിക്കലും പാലിക്കാത്തവര്‍, അതിനു ആത്മബലം ഇല്ലാത്തവര്‍,  എങ്ങിനെ കര്‍ത്താവിന്റെ വേലക്കാരാകും? കര്‍ത്താവിനെ അനുസരിക്കാതെ, കുരുടന്മാരായ വഴികാട്ടികളുടെ വാക്കുകേട്ട്  പള്ളിയില്‍ പോകുന്ന  ഓരോ ക്രിസ്ത്യാനിയും സ്വയം ഈ ചോദ്യത്തിന് മനനം ചെയ്തു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു ! ക്രിസ്തുവിന്റെ മുകളില്‍പറഞ്ഞ കല്പനകളില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഇവറ്റകല്ക്കെങ്ങിനെ "പാപമോചനം" കൊടുക്കാനാകും?  "be logical" ക്രിസ്ത്യാനീ.. പാപമോചനംതരാനാവാത്ത              ഇവറ്റകളുടെമുന്പില്‍ നാമെന്തിനു കുമ്പസരിക്കണം? 
വീഞ്ഞിനെ രക്തമാക്കാന്‍ കഴിവുള്ള ഇവരുടെ കൂദാശ(കുര്‍ബാന)തുടങ്ങുംമുന്പേ എന്തുകൊണ്ടിവര്‍ക്ക് പച്ചവെള്ളത്തെ വീഞ്ഞാക്കികൂടാ? സമ്പൂര്‍ണ്ണ "മദ്യ നിരോധനം" സര്‍ക്കാര്‍ ജനനന്മക്കായി നിയമമാക്കുംപോള്‍ വീഞ്ഞിന്റെ രുചിയോര്‍ത്ത്‌ കത്തനാര്‍ എന്തിനു സര്‍ക്കാരിനോട് കൊഞ്ഞനം കുത്തിക്കാട്ടിന്നു ? ധിക്കാരം ,വിവരമില്ലാത്ത ജനപിന്തുണ ,ആടിനെവിറ്റ കാശാണാകീശയാകെ എന്നതുഹുംഗ്കൊണ്ടോ കര്‍ത്താവിന്റെ കല്പന പുല്ലാണെന്ന ചിന്തകൊണ്ടോ ഇവര്‍ ഊറ്റം കൊള്ളുന്നു ?

"ഈ സഭകള്‍ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് ഈ സഭകളുടെ  അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാനതൊഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു !
അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല ."തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ്" എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !

1 comment:

  1. അല്ലേലും ഇവിടെ ഏതു അച്ചനാ വിശുദ്ധ കുര്ബാന വീഞ്ഞിൽ മുക്കി വിശ്വാസിക്ക് കൊടുക്കുന്നത്. എല്ലാരും ഓസ്തി മാത്രം കയ്യില കൊടുത്തിട്ട് അവസാനം കാസയിലുള്ള വീഞ്ഞ് നാട്ടുകാരെ മുഴുവൻ കാണിച്ചുകൊണ്ട് ഒറ്റ വീശാണ്. ചിലര് അവസാനം കാസ വടിച്ചു ഒരു നക്കും. പള്ളീലായതുകൊണ്ട് എല്ലാരും മിണ്ടാതെയിരിക്കുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടൻ കുർബാനയ്ക്ക് വരുന്ന എല്ലാർക്കും വീഞ്ഞ് കൊടുക്കണമെന്ന് മെത്രാനെ കണ്ടു പരാതി കൊടുത്തു. മെത്രാൻ പറഞ്ഞു ആകെപ്പാടെ ഇത്തിരി വീഞ്ഞല്ലെയുള്ളൂ അത് അച്ചൻ കുടിക്കട്ടെ എന്ന്.

    ReplyDelete