വ്യത്‌സ്തമായ റിപ്പോര്‍ട്ടുകളില്‍ ദുരൂഹത
വൈദികനെ ആക്രമിച്ച നാലു പേർ കസ്റ്റഡിയിൽ
Report: Kaumudi, Posted on: Tuesday, 16 September 2014

കോട്ടയം: യാത്രക്കിടെ വൈദികന്റെ വാഹനം തടഞ്ഞ് നിറുത്തി സാമൂഹ്യ വിരുദ്ധർ മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. ചങ്ങനാശേരി വെരൂർ പള്ളിയിലെ ഫാ. ടോം കൊറ്റിയാലിനെയാണ് ഒരുസംഘം വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ചത്.
ഇന്നു പുലർച്ചെ 12.30തോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ എ.ടി.എം കൗണ്ടറിനു മുമ്പിൽ അസമയത്ത് സംശയകരമായ രീതിയിൽ ആളുകൾ നിൽക്കുന്നത് കണ്ട് വാഹനം നിർത്തി ഫാദർ കാര്യം തിരക്കി. ഇതിൽ പ്രകോപിതരായ സംഘം വൈദികനെ മർദ്ദിക്കുകയായിരുന്നു. വെരൂർ കുരിശ്മൂട് ജംഗ്ഷന് സമീപത്തായിരുന്നു കൈയ്യേറ്റം നടന്നതെന്ന് പൊലീസ് പറയുന്നു.നിസാര പരിക്കേറ്റ ഫാദറിനെ പ്രഥമിക ചികിത്സയ്ക്ക് വിധേയമാക്കിയശേഷം വിട്ടയച്ചു.
Source : Kerala kaumudi
വൈദികനെ ആക്രമിച്ചു.
Report:Deepka,: 16 Sept. 2014
ചങ്ങനാശേരി: ബൈക്കില്‍ സഞ്ചരിച്ചിരുന്ന വൈദികനെ പിന്നാലെയെത്തിയ മൂന്നംഗ സംഘം അടിച്ചുവീഴ്ത്തി ആക്രമിച്ചു. ചങ്ങനാശേരി വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.ടോം കൊറ്റത്തിലി(35)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ രാത്രി 12ന് വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജംഗ്ഷനില്‍വച്ചാണ് സംഭവം. ഇടവക പാരീഷ് ഡയറക്ടറി തയാറാക്കുന്ന ജോലി കഴിഞ്ഞ് എഡിറ്റര്‍ ആന്റണി മലയിലിനെ വലിയകുളത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കിയ ശേഷം തിരികെ പള്ളിയിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. മടുക്കംമൂട് ജംഗ്ഷനിലെ എടിഎമ്മിനു മുന്നില്‍ മൂന്നു യുവാക്കള്‍ സംശയാസ്പദമായി നില്‍ക്കുന്നത് ഫാ.ടോമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബൈക്ക് ഓടിച്ചുപോയ വൈദികന്റെ പിന്നാലെ ഈ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാ.ടോമിനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാത്രിതന്നെ ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തില്‍ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലും പിടിച്ചുപറി, മോഷണം, ഗുണ്ടാ സംഘങ്ങള്‍ വ്യാപകമായതില്‍ പ്രതിഷേധം ശക്തമാണ്. ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടംമൂലം രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്കു സൈ്വര്യമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫാ.ടോമിനെ ആക്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇടവക വികാരി ഫാ.ഗ്രിഗറി നടുവിലേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര പാരിഷ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം നാലിന് വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ജംഗ്ഷനില്‍നിന്നു കുരിശുംമൂട്ടിലേക്ക് പ്രതിഷേധ റാലിയും മടുക്കംമൂട്ടില്‍ സമ്മേളനവും നടത്തും. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, സി.എഫ്. തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
പ്രതിഷേധിച്ചു
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.ടോം കൊറ്റത്തിലിനെതിരേ നടന്ന കൈയേറ്റത്തില്‍ ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ മുഴുവന്‍ കണെ്ടത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് അതിരൂപതാ പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര, ജനറല്‍ സെക്രട്ടറി സൈബി അക്കര തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്നു മൂന്നിന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം കേന്ദ്ര ഓഫീസില്‍ ചേരാന്‍ തീരുമാനിച്ചു.

വെരൂര്‍ പള്ളിയിലെ കൊച്ചച്ചനെ മര്‍ദ്ദിച്ചു വെന്നതിനെപ്പറ്റിയുള്ള വാര്‍ത്തകളില്‍ ഭിന്ന വ്യാഖ്യാനങ്ങളാണ് പല മാധ്യമങ്ങളും നല്‍കിയത്. അതിന്‍റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരുന്നിടം വരെ കൊച്ചച്ചനെ സംശയിക്കുന്നത് ശരിയല്ല. എല്ലാ വൈദികരും അക്രമികളോ അവിഹിതക്കാരോ ആയിരിക്കില്ല. ചങ്ങനാശ്ശേരി കത്തോലിക്കരുടെ വത്തിക്കാനായി ഒരു കാലത്ത് അറിയപ്പെട്ടിരുന്നു. അടുത്ത കാലത്തു നടന്ന നിയമലംഘനങ്ങളുടെ കാര്യം എടുത്താല്‍ ചങ്ങനാശ്ശേരി അക്രമികളുടെയും ആഭാസന്മാരുടെയും സങ്കേതമായി വളര്‍ന്നു എന്ന് കാണാന്‍ കഴിയും. സഭക്ക് ഇവിടെ നല്ലൊരു പങ്കുണ്ട്, കാരണം നിയമ ലംഘകരുടെ ഗണത്തില്‍ ധാരാളം സഭാ മക്കളുമുണ്ട്. സഭ നടത്തുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലം ഇതാണെങ്കില്‍ ഒരു പരിചിന്തനം ഇവിടെ അപ്രസക്തമല്ല.
ReplyDelete