Translate

Monday, September 1, 2014

മദ്യനയം: തീരുമാനം വേഗത്തിലായി, 

വീഞ്ഞ് വിവാദം അനാവശ്യമെന്ന് 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  1. Bar licence
  2. Geoge Alencherry
  3. liquor policy
mangalam malayalam online newspaper
കൊച്ചി: സംസ്ഥാനത്തിന്റെ മദ്യനയത്തിലെ സര്‍ക്കാര്‍ തീരുമാനം വേഗത്തിലായിപ്പോയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരാധനയ്ക്ക് വീഞ്ഞുപയോഗിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മദ്യനയത്തിന്റെ വ്യാപ്തി ജനങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലായി. സര്‍ക്കാര്‍ തീരുമാനം സഭയുടെ തീരുമാനം മൂലമല്ല. പൂട്ടിപ്പോകുന്ന ബാറുകള്‍ക്ക് വൈന്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യവര്‍ജനമായിരുന്നു എല്ലാക്കാലത്തെയും സഭയുടെ വീക്ഷണം. എല്ലാ ബാറുകളും പൂട്ടാന്‍ സര്‍ക്കാരെടുത്ത തീരുമാനം നടപ്പിലാക്കണമെങ്കില്‍ ഇച്ഛാ ശക്തി വേണം. അതുണ്ടോയെന്നറിയാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനം സഭയുടെ സമ്മര്‍ദ്ദം കാരണമെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. പൊതുസമൂഹത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്തിട്ടുളളത്. മദ്യ നിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊണ്ടാല്‍ മദ്യദുരന്തം തടയാന്‍ കഴിയുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
ആരാധനയ്ക്കു വീഞ്ഞ് ഉപയോഗിക്കുന്നത് പിന്‍വലിക്കാനാവില്ല. വിശുദ്ധ കുര്‍ബാനയുടെ ഭാഗാമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിനു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് ക്രിസ്തുവിന്റെ കല്പനയുടെ വിരുദ്ധമാകും എന്നതാണ് ലോകമെമ്പാടുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരള സഭയ്ക്കുമുള്ളത്. സഭ വീഞ്ഞ് വില്‍ക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കര്‍ദിനാള്‍ അറിയിച്ചു.
- See more at: http://www.mangalam.com/latest-news/224015#sthash.N8cuKhrw.dpuf

8 comments:

  1. ക്രിസ്തുവിന്റെ കല്പന 'ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ' എന്നായിരുന്നു എന്ന് ശ്രീമാൻ ആലഞ്ചേരി സമ്മതിക്കുമെങ്കിൽ അവിടെ വീഞ്ഞ് എങ്ങനെ വന്നുചേരുന്നു എന്നൊന്ന് വിശദീകരിച്ചാൽ നന്ന്. 'ഇത്' എന്ന് പറഞ്ഞപ്പോൾ യേശു മനസ്സിൽ വിചാരിച്ചത് എന്താണെന്ന് അത്രയൊന്നും തീയോളജി അറിയാത്തവർക്കും തിരിയും. സാധാരണക്കാരന്റെ ആ അറിവിനെ റോമൻ തീയോളജിയുപയോഗിച്ച് ഗോതമ്പപ്പവും ലഹരിയുള്ള വീഞ്ഞുമാണെന്ന് സ്ഥാപിക്കാൻ ഏതു റവ. ഡോയെയും വെല്ലുവിളിക്കാൻ തയ്യാറുള്ളവർ ഈ കേരളത്തിൽ ഉണ്ട്.

    ReplyDelete
  2. Facebook- Kerala Catholic Reformation Move

    By Reji Thomas
    കുട്ടിക്കാലത്ത് കേട്ട ഒരു കഥ.. ഭാര്യക്കും മക്കൾക്കും കൊടുക്കാതെ ഇറച്ചിക്കറി മുഴുവൻ സ്വയം തീർക്കുന്ന ഒരു ചേട്ടൻ.. പൊറുതിമുട്ടിയ ഭാര്യ ഒരിക്കൽ പോത്തിറച്ചിക്ക് പകരം പട്ടി ഇറച്ചി കറിവെച്ചു കൊടുത്തു..രുചിവ്യത്യാസം തോന്നിയ അയാൾ മകനെ വിളിച്ചു കാര്യം ചോദിച്ചു. അപ്പോൾ മകനുണ്ടായ കണ്‍ഫ്യുഷൻ : "സത്യം പറഞ്ഞാൽ അപ്പൻ അമ്മയെ തല്ലും..പറഞ്ഞില്ലെങ്കിൽ അപ്പൻ പട്ടിയിറച്ചി തിന്നും" കേരളത്തിലെ കത്തോലിക്ക വിശ്വാസികളുടെ അവസ്ഥ !!
    ഒട്ടും അനുയോജ്യർ അല്ലാത്തവർ ഏതു തൊഴിൽ മേഖലയെയും മലിനമാക്കും. മത പൌരോഹിത്യത്തിലും ഇത് തന്നെ സംഭവിച്ചു. നന്മയും കരുണയും ലവലേശം ഇല്ലാത്ത ചിലർ കാട്ടിക്കൂട്ടുന്ന തോന്നിയവാസങ്ങൾ പരസ്യമായി വിമർശിക്കപ്പെടുമ്പോൾ, പ്രതിരോധിക്കേണ്ട ചുമതല സത്യ വിശ്വാസികളുടെയും നല്ലവരായ സന്യസ്തരുടെയും ചുമലിൽ വീഴുന്നു.. മൂല്യങ്ങൾ മുറുകെ പിടിച്ചു വൈദിക- സന്യസ്ഥ ജീവിതം നയിക്കുന്നവർക്ക് മുഖം പുറത്തു കാട്ടാൻ ആവാത്ത സ്ഥിതി.. ഒന്ന് തീർച്ചയാണ്.. സഭയിലെ ഈ വിഷകൃമികൾ വീഞ്ഞ് മാത്രമല്ല, കുര്ബാന തന്നെ ഒരിക്കൽ ഇല്ലാതാക്കും..

    ReplyDelete
  3. Facebook- Kerala CatholicReformation

    ഗൊസ്പെൽ അക്കോർഡിംഗ് ടു വെള്ളാപ്പള്ളി .

    മദ്യം നിരോധിച്ചെങ്കിൽ പള്ളികളിൽ മദ്യം ഉപയോഗിക്കുന്നത് നിറുത്തണം എന്ന് വെള്ളാപ്പള്ളിയുടെ ആദ്യ വെടി .

    പ്രാവുകളെപ്പോലെ നിഷ്കളങ്കരായ കുഞ്ഞാടുകളും സർപ്പത്തെപ്പോലെ കൌശലക്കാരായ കുർബ്ബാന തൊഴിലാളികളും വാളും പരിചയുമായി ചാടി വീണു .
    വീഞ്ഞിൽ ആൽകഹോൾ ഇല്ല എന്നായിരുന്നു ആദ്യവാദം .

    മാസ്സ് വൈനിൽ ബിയറിനെക്കാളും ആൽകഹോൾ ഉണ്ട് എന്ന് തെളിഞ്ഞു .

    കൂദാശ ചട്ടമ്പികൾ അടുത്ത നമ്പർ ഇറക്കി.
    ചെറിയ ഒരു തുള്ളി വീഞ്ഞ് മാത്രമേ ഓസ്തി മുക്കാൻ വേണ്ടൂ ,

    അല്ലാതെ പള്ളികളിൽ വീഞ്ഞ് കുടിക്കാൻ കൊടുക്കാറില്ല എന്നായി വാദം .
    അപ്പോൾ ദാ നടേശന്റെ രണ്ടാം വെടി .

    മാസ്സ് വൈൻ പുറത്തു വിൽക്കാറുണ്ട് എന്ന് .

    കുഞ്ഞാടുകൾ അലറി വിളിച്ചു ,
    കത്തനാർമാർ പറഞ്ഞു അത് കിട്ടണം എങ്കിൽ പ്രത്യേക കത്തും കാര്യവും ഒക്കെ വേണമെന്ന് .

    സഭയുടെ 23 അബ്കാരി ലൈസന്സിന്റെ കാര്യം അപ്പോൾ പുറത്തായി .

    കുവൈറ്റിൽ വീഞ്ഞ് ഇല്ലാതെ കുർബ്ബാന നടത്തുന്ന സീറോ മലബാർ കാപട്യം ലോകം അറിഞ്ഞു .

    വീഞ്ഞില്ലാതെ കുർബ്ബാന പറ്റില്ലെന്ന് തേലക്കാട്ട് പറഞ്ഞ ഉടനെയാണ് കുവൈറ്റ് വിശേഷം പുറത്തു വന്നത് .

    സഭ ഉണ്ടാക്കുന്ന കുർബ്ബാന വീഞ്ഞ് പാലായിലും കോട്ടയത്തും സഭയുടെ ബുക്ക്ഷോപ്പുകളിലൂടെ (വേറെ പലയിടങ്ങളിലും ) വില്ക്കുന്ന കാര്യവും പുറത്തായി .

    അപ്പോളാണ് ഏറ്റവും മൂർച്ചയുള്ള ആയുധം വെള്ളാപ്പള്ളി പുറത്തെടുത്തത് .

    വെള്ളാപ്പള്ളിയടക്കമുള്ള അതിഥികൾക്ക് ബിഷോപ്പ് ഹൌസുകളിൽ വീഞ്ഞ് വിളമ്പിയിട്ടുണ്ട് എന്ന് .
    തേലക്കാട്ടിന്റെ നാവിറങ്ങിപ്പോയി .
    ഈ പറഞ്ഞ മദ്യസൽക്കാര വിശേഷങ്ങൾ ആരും നിഷേധിച്ചില്ല .

    എന്നാൽ ത്രിശൂർ രൂപതയിലെ കുർബ്ബാന തൊഴിലാളികൾ കൂദാശ ചട്ടംബികളായി മാറി .
    വെള്ളാപ്പള്ളിയെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ ചീത്ത വിളിക്കാനാരംഭിച്ചു .
    കൊക്കനെ സംരക്ഷിക്കുന്നവർക്ക് വെള്ളാപ്പള്ളിയെ ചീത്തവിളിക്കാൻ എന്താണ് അവകാശം ?

    കത്തോലിക്കാ സഭ മദ്യ നിരോധനം പ്രസങ്ങിക്കുന്നത് കക്ഷത്തിൽ 23 ലൈസന്സുകൾ ഒളിപ്പിച്ചു വെച്ചിട്ടാണെന്നു കേട്ട് അല്മായക്ക്‌ നാണം വരുന്നുണ്ട് .

    ബിഷപ്പുമാർക്കോ അവർക്ക് എങ്ങനെ നാണം വരാനാണ് .സ്വവർഗ്ഗ വിവാഹതിനെതിരെ പട പൊരുതുന്ന സ്ഥാപനമായ കത്തോലിക്കാ തന്നെയാണ് ലോകത്തിൽ ഏറ്റവും അധികം പീടോ ഫീലുകൾക്ക് ജോലിയും സംരക്ഷണവും കൊടുക്കുന്നത് .

    പരാജയങ്ങൾ ഏറ്റു വാങ്ങാൻ വിശ്വാസിയുടെ ജന്മം ബാക്കി .

    ReplyDelete
  4. FB-Kerala Catholic Reformation
    By Sebastian Kakkanad എന്തായാലും, വീഞ്ഞിന്റെ ഉല്പാദനം എത്രയാണെന്നും, കുർബാനയ്ക്ക് വേണ്ടി വരുന്നത് എത്രയാണെന്നും ഉള്ളതിനെ പറ്റിയുള്ള കണക്കുകൾ സർക്കാർ വാങ്ങിയെടുക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എന്നാലേ പൊയ്‌മുഖങ്ങൾ പുറത്താവുകയുള്ളു.

    ReplyDelete
  5. FB- Kerala Catholic Reformation
    പള്ളി വീഞ്ഞുണ്ടാക്കുന്നുണ്ട്.
    അതിനു 23 അബ്കാരി ലൈസന്‍സ് സഘടിപ്പിചീട്ടുമുണ്ട്.
    കണക്ക് ബോധിപ്പിക്കാനും ലൈസന്‍സ് നിബന്ധനകള്‍ പാലിക്കാനും പള്ളി ബാധ്യസ്ഥമാണ്.

    ക്രിസ്തു മത നേതാക്കളുടെ വിചാരം അവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് ,എന്തായാലും ഇത് മുളയിലെ നുള്ളി കളയണം ,പണ്ട് കേരളത്തിലെ ബ്രാഹ്മണന്മാര്‍ പോലെ ആണ് ഇവര്‍ . ,ഇവര്‍ നിയന്ത്രിക്കുന്ന രാജഭരണം ആയിരുന്നു പണ്ട്,ഇപ്പോള്‍ അത് മൊല്ലാക്കമാരും പാതിരിമാരും ഏറ്റടുത് അത്ര മാത്രം !! പണ്ട് അവരെ ഒതുക്കിയ മാതിരി സ്വന്തം അനുയായികള്‍ തന്നെ ഈ ആടിതോല്ലിട്ട ചെന്നായ്ക്കളെ ഒതുക്കണം !! ഇവരുടെ വിചാരം ഇവര്‍ പരയുനതുപോലേ ഭരിക്കണം എന്നാണ്,ഇന്ത്യ ജനാധിപത്യ രാജ്യം ആയത് ഒന്നും ഇവര്‍ക്ക് അറിയില്ല ,

    ഒരു കാര്യത്തിൽ വെള്ളാപ്പള്ളി നടേശനെ നമിക്കുന്നു ... ഒരുത്തനേം പേടിക്കാതെ അഭിപ്രായം വെട്ടി തുറന്നു പറയാനും പിന്നീട് ഞാൻ അതല്ല ഉദ്ദേശിച്ചത് ഇതല്ല ഉദ്ദേശിച്ചത് എന്നൊന്നും പറഞ്ഞു ഉരുണ്ടു കളിക്കാതിരിക്കാനും ഉള്ള ചങ്കുറപ്പ് .എല്ലാം സുതാര്യമെങ്കില്‍ പിന്നെ കണക്ക് പ്രസിദ്ധീകരിക്കാന്‍ എന്തിന് മടിക്കണം? വിശ്വാസികളും അറിയട്ടെ.. അവരുടെയും സംശയങ്ങള്‍ മാറുമല്ലോ.. ഒരു ദിവസം ഒരു സാധാരണ ഇടവകയില്‍ ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ഒന്നോ രണ്ടോ കുര്‍ബാനയ്ക്ക് വേണ്ടി വരുന്ന ഒരു ഔണ്‍സ് വീഞ്ഞിന്‍റെ കണക്ക് ഞങ്ങളും ഒന്നറിയട്ടെ..

    ReplyDelete
  6. FB- Kerala Catholic Reformation
    By DrKs David Cibs

    ക്രൈസ്തവ മഹാപുരോഹിതന്മാരും സാഹിത്യ കാരന്മാരുമാണോ സർക്കാരിനെ നിയന്ത്രിക്കുന്നത്‌
    ഈ ചോദ്യം എന്റേതല്ല .മറിച്ച്‌ മദ്യം ഉപയോഗിക്കാത്ത ശമ്പള പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ കൂടിയായ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഇന്നലെ കൊച്ചിയിൽ പറഞ്ഞതാണ്.
    "ബിയർ-വൈൻ പാർലറുകൾ പൂട്ടരുത്.
    അത് കനത്ത റവന്യൂ നഷ്ടം ഉണ്ടാക്കും. എട്ടു ശതമാനം വീര്യമുള്ള കള്ള് വിൽക്കുന്ന സംസ്ഥാനത്ത് നാലു ശതമാനം മാത്രം വീര്യമുള്ള( അരമനയുടെ കണക്കാണ് ) വൈൻ നിരോധിയ്ക്കാനൊരുങ്ങുന്നത് എന്തുകൊണ്ടെന്നു മനസിലാകുന്നില്ല.വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിയ്ക്കാനും വിപണനം ചെയ്യാനും അനുവദിച്ചാൽ
    കനത്ത റവന്യൂ നഷ്ടം കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    നയപരമായ ഇത്തരം വിഷയങ്ങളിൽ വികാരപരമായല്ല സർക്കാർ തീരുമാനം എടുക്കേണ്ടത്.
    മദ്യനിരോധനം മതനേതാക്കൻമാരോടും സാഹിത്യകാരൻമാരോടും ആലോചിച്ചല്ല നടപ്പിലാക്കേണ്ടത്. അത് സാമ്പത്തിക വിദഗ്ധരോടാണ് ആലോചിയ്ക്കേണ്ടത്. സമ്പൂർണ മദ്യനിരോധനം സംസ്ഥാനത്തിന്റെ സമ്പദ് ഘടനെയെപ്രതികൂലമായി ബാധിയ്ക്കുന്നതിനാൽ വികസനം താറുമാറാകുമെന്നും" അദ്ദേഹം പറഞ്ഞു.
    എവിടെ യാണ് ഈ രാജ്യത്തെ ഈ ഭരണാധികാരികൾ കൊണ്ടെത്തിക്കുന്നത് .എന്താണ് ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട തെരഞ്ഞടുപ്പിലൂടെ ജനം പുറത്ത് നിറുത്തിയ രാഷ്ട്രീയ ഭിക്ഷാം ദേഹികൾ പുരോഹിതന്മാരെയും സാഹിത്യകാരന്മാരെയും കൂട്ടുപിടിച്ച് മദ്യം ആയുധമാക്കി അധികാരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നത് തിരിച്ചറിയാൻ കഴിയണം .
    ഇങ്ങിനെയെങ്കിൽ ഭരിക്കുന്നത്‌ ആരെന്നു തീരുമാനിക്കാനും മുഖ്യ മന്ത്രിയെ തീരുമാനിക്കാനും സുന്നഹദോസും സാഹിത്യ അക്കാദമിയും കൂടി തീരുമാനിക്കേണ്ടി വരുമല്ലോ?
    വീണ്ടും ഞാൻ ചോദിക്കട്ടെ നിശ്ശബ്ധമായിരിക്കുവാൻ നിങ്ങളെ പഠിപ്പിച്ചതാർ?

    ReplyDelete
  7. FB-Kerala Catholic Reformation
    വെള്ളാപ്പള്ളി നടേശന്റെ വാക്കുകളെ പ്രബുദ്ധരായ മലയാളികൾ അവഗണിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് ത്രിശൂർ രൂപതാ മുഖപത്രം .
    അങ്ങനെയുള്ള വെള്ളാപ്പള്ളിയെ പാലയിൽ നടന്ന സിനഡിൽ എന്തിനു ക്ഷണിച്ചു ?
    സമ്മേളനത്തിൽ സംസാരിക്കാൻ അവസരം നല്കി ?

    മുഖപത്രം എഴുതിയ പിടിക്കപ്പെടാത്ത കൊക്കൻ മറുപടി പറയണം .

    വീഞ്ഞ് ലഹരി പദാർത്ഥമോ മദ്യമോ അല്ല .കെട്ടി വെച്ച മുന്തിരി സത്താണ് .- ത്രിശൂർ രൂപതാ മുഖപത്രം .

    എങ്കിൽ അബ്കാരി ലൈസൻസ് എന്തിനാണ് ?ബിയറിനെക്കാളും ലഹരിയുള്ള മദ്യം തന്നെയാണ് വീഞ്ഞ് .

    തൃശൂരിന്റെ വികാരി ജെനരാൽ മദ്യപിച്ചു ലക്ക്കെട്ടു വാഹനമോടിച്ച് ഇടിപ്പിച്ച കഥകളുടെ ചൂടാറിയിട്ടില്ല .

    കേരളത്തിലെ ഒരു മെത്രാനോ,പുരോഹിതനോ ഇനി മദ്യ നിരോധനം എന്ന വാക്ക് ഉച്ചരിച്ചു പോകരുത് .രൂപതാ ആസ്ഥാനത്തെ മദ്യനിരോധന സംഘടനകൾ പിരിച്ചു വിടുക.
    .നിങ്ങളുടെ അബ്കാരി ലൈസന്സുകൾ ആദ്യം സറണ്ടെർ ചെയ്യുക . എന്നിട്ട്മതി വാചകങ്ങൾ .

    ReplyDelete
  8. തിയോലോജിയില്‍ അല്മായനോട് തര്‍ക്കിക്കാന്‍ ഒരു കത്തനാരും, കത്തനാര്മൂത്ത കര്‍ദ്ദിനാളും ഒരിക്കലും വരില്ല ! കാരണം വിവരമുള്ളവരെ അവര്‍ക്ക് വെറുപ്പാണ് ! എന്നും വിവരമില്ലാത്ത മനനമില്ലാത്ത വെറും വിശ്വാസികളെയാണവര്‍ക്കാഭികാമ്യം! ഈ സാദാജനത്തിന്റെ മൂഡവിശ്വാസതേരിലേറി സ്വപ്നരാജാവിന്റെ ഭാവത്തില്‍ ജീവിക്കാനല്ലേ ഇവരീവേഷം കേട്ടിയതുതന്നെ ? അല്ലാതെ കര്‍ത്താവിന്റെ വചനം ഇവര്‍ക്കെങ്ങിനെ അറിയാം ? ആരത് തിരക്കുന്നു ? ഈ ആര്‍ത്തിപണ്ടാരങ്ങല്‍ക്കതിനു എവിടെ സമയം ?
    "ഇതു എന്റെ ഓര്‍മ്മക്കായി ചെയ്യുവീന്‍"എന്നതിനെ "ചെയ്യുക" മാറ്റി, കുര്‍ബാന(ത്യാഗം)"ചൊല്ലി"തീര്‍ക്കുന്ന വിരുതന്മാരല്ലേ എക്കാലത്തും ഈ കുര്ബാനതോഴിലാളികള്‍! സ്വയം നാളെ കുരിശിലെ ത്യാഗബലിയാകാന്‍ മനസാ ഒരുങ്ങിയ മശിഹാ, തലേരാത്രി നടത്തിയ കാവ്യബലിയായിരുന്നു സെഹിയോനില്‍ അന്ന് അരങ്ങേറിയത് ! ഇതു ഒന്ന് കൂട്ടിവായിക്കാന്‍ മിനക്കെടാത്ത കുബുദ്ധികള്‍ രചിച്ച തിരക്കഥയാണിന്നു അള്‍ത്താരയില്‍ ഇതുങ്ങള് കാണിച്ചുകൂട്ടുന്ന ഈ socalld "കുര്‍ബാന" !
    പടിഞ്ഞാറന്‍ നാടുകളില്‍ ഭക്ഷണത്തിന്റെ കൂടെ ഇക്കിള് വിടാതിരിക്കാന്‍ ഏവരും കുടിക്കുന്നത് പച്ചവെള്ളമല്ല പകരം വീഞ്ഞുതന്നെയാണ്! അപ്പോള്‍ കര്‍ത്താവിന്റെ കയ്യിലിരുന്ന ലബാനോന്‍കുബ്ബൂസ്& മുന്നില്‍ ഇരുന്ന വീഞ്ഞും കര്‍ത്താവ് ഉപമകളായി അന്ന് ഉപയോഗിച്ചു എന്ന കാരണം കാണിച്ചു രണ്ടായിരം കൊല്ലമായി കോടാനുകോടി ജനമനസുകളെ പറ്റിച്ച് തിന്ന കുറ്റം കര്‍ത്താവ് വീണ്ടുംവരുമെങ്കില്‍ ഇവടറ്റകളുടെമേല്‍ ചുമത്തും നിശ്ചയം!
    ഒന്നാമതായി പുരോഹിതന്‍ മദ്യപാനം നിര്‍ത്തട്ടെ ;എന്നിട്ടാകാം "മദ്യവര്‍ജനം" ! എന്‍റെ ചെറിയ പരിചയത്തിലുള്ള കത്തോലിക്കാസഭയിലെ കാത്തനാരന്മാര് മുഴുവന്‍ മദ്യം കുടിക്കുന്നവരാണ്‌;വിളമ്പുന്നവരുമാണ്(രഹസ്യത്തില്‍ )...ഇവറ്റകളുടെ തുടരെയുള്ള മുറവിളികാരണമാണ് സര്‍ക്കാരീ "ഒക്കാത്ത പോട്ടില്‍ ഒരുകൊട്ട ആപ്പ്"എന്നമാതിരി ഈ മദ്യനയം അണിഞ്ഞു നഗ്നരായതും നാണംകെട്ടതും !..

    ReplyDelete