Translate

Friday, September 26, 2014

NO TO LATIN CHRISTIANS, NO TO THOMAS CHRISTIANS, YES TO JESUS CHRISTIANS - Soul and Vision
.................
Source : Manorama, 29.06.2014





2 comments:

  1. ബിഷപ്‌ കുത്തോ പറയുന്നതൊക്കെ തെളിമയോടെയാണ്. എന്നാൽ 2002 ലെ സിനഡിന് അത് നടക്കുമ്പോൾ ലത്തീൻ രൂപതയിൽ അംഗത്വമുണ്ടായിരുന്ന സീറോമലബാർ വേരുള്ള വിശ്വാസികളെ ബാധിക്കുന്ന തീരുമാനം സാദ്ധ്യമല്ലായിരുന്നു എന്നത് യുക്തിരഹിതമാണ്. കാരണം പകുതി ആടുകൾ തങ്ങളുടെതാണ് എന്ന കുത്തിത്തിരിവ് ഉണ്ടാക്കിയത് അതിനുശേഷം അവരുടെ ആർത്തിയുടെ കരങ്ങൾ ഡൽഹിയിലെയ്ക്ക് നീട്ടിയ സീറോമലബാർ ഇടയന്മാരാണ്‌. ഏതായാലും ഭരണികുളങ്ങരയെക്കാൾ സുബോധത്തോടെ സംസാരിക്കുന്നത് ബിഷപ്‌ കുത്തോ തന്നെയാണ്. വിശ്വാസികളുടെ അവകാശത്തെ അദ്ദേഹം അംഗീകരിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.

    എന്നാൽ അവസാന തീരുമാനം പാപ്പായുടെതാണ് എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും ഉത്തരവാദിത്വം ഒഴിയുന്നത് ഉരുണ്ടുകളി തന്നെയാണ്. വിശ്വാസികളുടെ തലയിൽ എന്നാ പുണ്ണാണോ? അവരുടെ ആവശ്യങ്ങൾ അവരെക്കാൾ അറിയാവുന്നത് ഈ മെത്രാന്മാർക്കൊ പോപ്പിനോ അല്ല. വിശ്വാസവിരോധമായതൊന്നും അവർ ആവശ്യപ്പെടുന്നില്ലെങ്കിൽ ഒരുത്തരം തേടി റോമാ വരെ പോയി സമയം കളയേണ്ടതില്ല. സഭയെന്നതു പോപ്പും മെത്രാന്മാരും മാത്രമല്ല, അതിലെ ഏറ്റവും പ്രധാന ഘടകം ഭൂരിപക്ഷം വരുന്ന വിശ്വാസികൾ തന്നെയാണ് എന്ന് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്രയും നീട്ടിപ്പിടിച്ച്‌ ഈ രണ്ടു മെത്രാന്മാരും ഈ ചെറിയ പ്രശ്നത്തെ ഇങ്ങനെ വലിച്ചുനീട്ടുന്നത്.

    വെറും സാമാന്യ ബുദ്ധി നിർദ്ദേശിക്കുന്ന കാര്യങ്ങൾ രണ്ടാണ്:
    1. ഫരിദാബാദ് രൂപത ഒരാവശ്യമേ അല്ലായിരുന്നു.
    2. അതുണ്ടാക്കിവച്ചിട്ടും അതിൽ വന്നു ചേരാൻ വിശ്വാസികൾ വിസമ്മതിക്കുന്നുവെങ്കിൽ, അത് ഉണ്ടാക്കിയതുപോലെ തന്നെ ആരുമറിയാതെ അങ്ങ് അസ്സാധുവാക്കിയേക്കണം. ആളും അർഥവും കൈക്കലാക്കാൻ സീറോമലബാർ മെത്രാന്മാർ ആഫ്രിക്കയോ ഐസ്ലാണ്ടോ മറ്റോ തിരഞ്ഞെടുക്കട്ടെ!

    സഭ ഏകവും കാതോലികവും ആണെന്ന് സമ്മതിക്കുന്ന ഈ രണ്ടു മെത്രാന്മാരും പറയുന്നു ഒരിടത്ത് ഒരു റീത്തിലും വേറൊരിടത്തു ചെല്ലുമ്പോൾ മറ്റൊരു റീത്തിലും ആയിരിക്കാൻ ഒരു വിശ്വാസിക്ക് അനുവാദമില്ലെന്ന്. ഇത് ശുദ്ധ പൊട്ടത്തരമാണ്. യേശുവാണോ റീത്താണോ ഇവര്ക്ക് പ്രധാനം? വിശ്വാസിയുടെ ബന്ധം യേശുവുമായിട്ടാണ്, റീത്ത് ഒരു സഹായം അല്ലെങ്കിൽ നിമിത്തം മാത്രമാണ്. അതൊരു ആവശ്യം പോലുമല്ല. പിരിവിന്റെയും ആളോഹരിയുടെയും വശത്തുകൂടി ചിന്തിക്കുമ്പോൾ മാതമാണ് ഇവരുടെ ഈ കാനോണ്‍ ചിന്തക്ക് അർഥമുള്ളത്. സഭയിലെ അംഗത്വം സ്വാതന്ത്യത്തിനു പകരം അടിമത്തത്തിലേയ്ക്ക് നയിക്കുമ്പോൾ അത് യേശുവിനെതിരാണ് എന്ന് മെത്രാന്മാർ ആദ്യം മനസ്സിലാക്കണം.
    Tel. 9961544169 / 04822271922

    ReplyDelete
  2. Archbishop Anil Couto is hiding facts. New diocese can be established only with the consent of the Latin bishop. He has to sign a declaration that I am incapable of giving pastoral care to the Delhi Kerala Catholics. Please refer canon law or Erga Migretes Car it as Christi. Ignorance is no excuse.

    ReplyDelete