If you’re raised on dogma and hate, can you choose a different path? Zak Ebrahim was just seven years old when his father helped plan the 1993 World Trade Center bombing. His story is shocking, powerful and, ultimately, inspiring. Please watch:
http://www.ted.com/talks/zak_ebrahim_i_am_the_son_of_a_terrorist_here_s_how_i_chose_peace?utm_source=newsletter_weekly_2014-09-13&utm_campaign=newsletter_weekly&utm_medium=email&utm_content=talk_of_the_week_button
തീവ്രവാദ ചിന്തകൾ കൊണ്ടുനടക്കുന്നവർ - അവർ ക്രിസ്തീയരുൾപ്പെടെയുള്ള ഏതു മതക്കാരായാലും, അവർ അല്മായരായാലും മെത്രാന്മാരായാലും, ശ്രദ്ധിച്ചു കേൾക്കേണ്ട സ്വരമാണ് സാക് ഇബ്രാഹിംന്റെത്. സ്വന്തം അപ്പൻ വെറുപ്പിന്റെയും പകരംവീട്ടലിന്റെയും പാതയിലൂടെ കൈപിടിച്ച് നടത്തിയ ഒരു മകൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നീതിയുടെയും കരുണയുടെയും വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ച കഥയാണിത്. ഞാൻ എന്റെ അപ്പനല്ല എന്നാണദ്ദേഹം പറഞ്ഞു നിറുത്തുന്നത്.
ജന്മം തന്നവരുടെയോ, മതവും അവരുടേതായ ലോകപരിചയവും തന്നവരുടെയോ വഴിയേയല്ല ആരും നടക്കേണ്ടത്, മറിച്ച്, ചിന്തിച്ചും ധ്യാനിച്ചും ഒരോരുത്തരും സ്വയം കണ്ടെത്തുന്ന സത്യങ്ങളായിരിക്കണം നമ്മെ നയിക്കേണ്ടത് എന്നതാണ് ഇതിലെ പാഠം.
http://www.ted.com/talks/zak_ebrahim_i_am_the_son_of_a_terrorist_here_s_how_i_chose_peace?utm_source=newsletter_weekly_2014-09-13&utm_campaign=newsletter_weekly&utm_medium=email&utm_content=talk_of_the_week_button
തീവ്രവാദ ചിന്തകൾ കൊണ്ടുനടക്കുന്നവർ - അവർ ക്രിസ്തീയരുൾപ്പെടെയുള്ള ഏതു മതക്കാരായാലും, അവർ അല്മായരായാലും മെത്രാന്മാരായാലും, ശ്രദ്ധിച്ചു കേൾക്കേണ്ട സ്വരമാണ് സാക് ഇബ്രാഹിംന്റെത്. സ്വന്തം അപ്പൻ വെറുപ്പിന്റെയും പകരംവീട്ടലിന്റെയും പാതയിലൂടെ കൈപിടിച്ച് നടത്തിയ ഒരു മകൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നീതിയുടെയും കരുണയുടെയും വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ച കഥയാണിത്. ഞാൻ എന്റെ അപ്പനല്ല എന്നാണദ്ദേഹം പറഞ്ഞു നിറുത്തുന്നത്.
ജന്മം തന്നവരുടെയോ, മതവും അവരുടേതായ ലോകപരിചയവും തന്നവരുടെയോ വഴിയേയല്ല ആരും നടക്കേണ്ടത്, മറിച്ച്, ചിന്തിച്ചും ധ്യാനിച്ചും ഒരോരുത്തരും സ്വയം കണ്ടെത്തുന്ന സത്യങ്ങളായിരിക്കണം നമ്മെ നയിക്കേണ്ടത് എന്നതാണ് ഇതിലെ പാഠം.
സാക്ക് ഇബ്രാഹിം മാത്രമല്ല കണ്ണു തുറന്ന് നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ലോകം മാറ്റി മറിച്ച പല മഹാന്മാരും ഞാന്‍ എന്‍റെ അപ്പനല്ല എന്ന് പറഞ്ഞവരാണ്. തലമുറകളായി വിശ്വസിച്ചു പോന്ന പലതും പുതിയ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ടവരെ, എന്തെങ്കിലും മുദ്രകള്‍ ഇവിടെ പതിപ്പിച്ചിട്ടുള്ളൂ. ഒരു സ്വിഡിഷ് കഥയുണ്ട്. ഒരു പെണ്‍കുട്ടി ഒരു വലിയ വീട്ടിലേക്ക് കല്യാണം കഴിച്ചു വരുന്നു. ആ പഴയ വീടിന്റെ നടുമുറ്റത്ത് ഒരു കല്ല് മുഴച്ചു നിന്നു. അന്വേഷിച്ചപ്പോള്‍ അത് വലിയ ഒരു പാറയുടെ ഭാഗമാണെന്നും അത് മാറ്റാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും അറിഞ്ഞു. ഒരു ദിവസം അവള്‍ തനിയെ ആയിരുന്നപ്പോള്‍ അത് മാന്തി നോക്കി. അതൊരു ചെറിയ പാറയാണെന്നു കാണുകയും അപ്പോള്‍ തന്നെ അത് മുറ്റത്തു നിന്ന് മാറ്റുകയും ചെയ്തു. ഇപ്പറഞ്ഞതുപോലെയാണ് നമ്മുടെയും ഗതി. ചെറുപ്പത്തിലെ കേട്ട് പഠിച്ച കഥകള്‍ ശരിയെന്ന് തന്നെ കരുതി ജീവിക്കുന്നു, എല്ലാവരും വീണ കുഴിയില്‍ വീഴുകയും ചെയ്യുന്നു. അതെ സമയം സ്വയം ചിന്തിക്കാനും അറിയാനും പ്രവര്‍ത്തിക്കാനും എല്ലാവരും തുനിഞ്ഞിരുന്നെങ്കില്‍ ഈ ലോകം എന്നെ നന്നായേനെ.
ReplyDeleteകഴിഞ്ഞ ഒരു രണ്ടു വര്‍ഷത്തിനുള്ളില്‍ സിറോ മലബാര്‍ സഭയില്‍ എന്ത് മാത്രം മാറ്റങ്ങളാണ് ഉണ്ടായത്. മാര്‍ വര്‍ക്കി വിതയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ഇത്രയും അഴിഞ്ഞാട്ടം ഉണ്ടായിരുന്നില്ലെന്ന് ഉറപ്പായും പറയാം. അന്ധവിശ്വാസികള്‍ എന്ന് നാം വിളിക്കുന്ന ഭക്തജനത്തിനും അധികാരികളില്‍ വേണ്ടത്ര വിശ്വാസം ഇല്ലായെന്നത് സ്പഷ്ടമായി കാണാം. അത്മായര്‍ ലോകമാസകലം യുദ്ധത്തിനു കോപ്പ്സ കൂട്ടുന്നു. കേരളത്തില്‍ അടുത്ത കാലത്ത് തന്നെ ആറോളം പള്ളികളില്‍ അത്മായര്‍ ഒന്നിച്ചു കൂടി അരമനക്കെതിരെ തിരിഞ്ഞത് നാം കണ്ടു. തൃശ്ശൂര്‍ രൂപതയില്‍ ഒരിടത്ത് സംഘര്‍ഷം കോടതിയിലും എത്തി. രാഷ്ട്രിയത്തിലേക്ക് സഭ ഇറങ്ങാന്‍ തീരുമാനിച്ചത് ആത്മഹത്യാപരം എന്നെ ഞാന്‍ പറയൂ. കേരളത്തില്‍ അത് നടക്കും എന്ന് മെത്രാന്മാര്‍ കരുതുന്നു. കത്തോലിക്കാ സഭക്ക് ഏറ്റവും ക്ഷതം സംഭവിക്കാന്‍ കാരണമാകുന്നതും രാഷ്ട്രിയം ആയിരിക്കാനാണ് സാദ്ധ്യത. ഇടുക്കിയില്‍ ആകെയുള്ള കത്തോലിക്കരുടെ പകുതി പോലും വോട്ട് സമ്പാദിക്കാന്‍ അവിടുത്തെ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞിട്ടില്ലായെന്ന് കണക്കുകള്‍ കാണിക്കുന്നു. സഭയുടെ തകര്‍ച്ചയുടെ ആരംഭമാകാന്‍ ഈ വികലമായ തീരുമാനം ധാരാളം മതി. കേരളത്തില്‍ ജാതീയമായ ഒരു ധ്രുവീകരണത്തിന് കത്തോലിക്കരുടെ രാഷ്ട്രിയം കാരണമാകും. അത് ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന മുറിവുകളെപ്പറ്റി ആരും ചിന്തിച്ചില്ല. ഒരു കത്തോലിക്കന് ജീവിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഇവിടുണ്ട്. അവന്‍റെ സമ്പാദ്യത്തെ മാത്രമേ ഇവിടുത്തെ മാറി വരുന്ന ഭരണകൂടങ്ങള്‍ നിയന്ത്രിക്കുന്നുള്ളൂ. മുസ്ലിം മന്ത്രിമാര്‍ പക്ഷാപാതം കാണിക്കുന്നുവെന്നത് ശരി. അതിന് അതെ നാണയത്തിലല്ല പ്രതികരിക്കേണ്ടത്. രാഷ്ട്രിയം കളിച്ചു കളിച്ചു മെത്രാന്മാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയും ഉണ്ടായേക്കാം. ഇപ്പോള്‍ എല്ലാ മേത്രാന്മാര്‍ക്കും പോകാവുന്ന പള്ളികളുടെ എണ്ണം പോലും കുറയുന്നുമുണ്ട്. ഈ ബഹളങ്ങളുടെ ഇടയില്‍ യേശു നല്‍കിയ സന്ദേശം വിസ്മരിക്കപ്പെടുന്നു. അതേ എനിക്ക് പറയാനുള്ളൂ.
എന്നാൽ സാവധാനമായാലും കാര്യങ്ങൾ മാറും, മാറ്റാം എന്നതിന് ഒരു നല്ല ഉദാഹരണം ഈ മാസത്തെ സത്യജ്വാലയിലെ അവസാനത്തെ ലേഖനം തരുന്നുണ്ട്. KCRM ന്റെ ഓഗസ്റ്റിലെ മീറ്റിങ്ങിൽ ശ്രീ റെജി ഞാള്ളാനിയെന്ന ചെറുപ്പക്കാരന്റെ തലയിൽ ഉദിച്ച ഒരാശയം പ്രാവർത്തികമായപ്പോൾ അത് സഭയിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ തുടക്കമായിത്തീർന്നു എന്ന് തന്നെ പറയാം. ഏവരും ആ ലേഖനം ഒന്ന് വായിക്കുക. മനുഷ്യരെ അടിമകളാക്കി വയ്ക്കാൻവേണ്ടി പുരോഹിതർ ബൈബിൾ വരെ പലയിടത്തും തിരുത്തി എഴുതിയിട്ടുണ്ട് എന്നത് പച്ച സത്യമാണ്. തിരുത്തിയെടുക്കാത്തതും തങ്ങളുടെ അധികാരം നിലനിറുത്തിക്കൊണ്ട് പോകാവുന്ന രൂപത്തിൽ വ്യാഖ്യാനിക്കാൻ അവർ പഠിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇതുവരെ സഭയിൽ കാര്യങ്ങൾ ഓടിയിരുന്നത്. ഇന്നത്തെ സഭയും അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും 99%വും മാറേണ്ടതാണ്. അത് സംഭവിക്കണമെങ്കിൽ വിശ്വാസികൾക്ക് രജി ഞള്ളാനിയെപ്പോലെ തലയിൽ മൂളയും ആത്മാവിൽ ധൈര്യവും വേണം. അത്തരക്കാർ കൂടിക്കൊണ്ടിരിക്കുന്നു എന്നതിനൊരു നല്ല തെളിവാണ് മേല്പറഞ്ഞ ലേഖനത്തിൽ കുറിച്ചിരിക്കുന്ന സംഭവങ്ങൾ. വിശാസികൾക്ക് കൂദാശകൾ ആവശ്യമാണെങ്കിൽ അവ നടത്തിക്കൊടുക്കാൻ ഒരു പുരോഹിതന്റെയും ആവശ്യമില്ല എന്ന് ഇതിനു മുമ്പും പലതവണ ഞാൻ ഉദാഹരണസഹിതം എഴുതിയിട്ടുള്ളതാണ്. അത് ശരിയാണെന്ന് ഇപ്പോൾ മറ്റുള്ളവരും ചിന്തിക്കുന്നു എന്ന് കാണുന്നത് സന്തോഷകരമാണ്. ഇതുവരെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കള്ളപ്പരീശരുടെ അവസാനം ആ വെള്ളത്തിൽ തന്നെ മുങ്ങിയുള്ള മരണമാണ്, സംശയം വേണ്ട. വൈദികരും മെത്രാന്മാരും ഇല്ലാത്ത ഒരു സഭയ്ക്ക് ഇന്നത്തേതിലും ആദ്ധ്യാത്മികതയും സംഘടനാബലവും സ്വരുമയും ഉണ്ടായിരിക്കുമെന്നത് വരും തലമുറകൾ കാണാനിരിക്കുന്നതെയുള്ളൂ.
ReplyDeleteTel. 9961544169 / 04822271922
ശ്രി റജി ഞള്ളനാനി KCRM ന്റെ യോഗത്തില്‍ ആവിഷ്കരിച്ച കൈവെപ്പു ശുശ്രൂഷ എല്ലാവര്ക്കും ഇഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കുന്നു. ആ ചടങ്ങ് വെറും ഒരു ആചാരമായല്ല എല്ലാവരും കണ്ടെതെന്നതും ശ്രി. സക്കറിയാസ് അതിനെ പിന്തുണച്ച് എഴുതിയതും വളരെ സ്വാഗതാര്ഹമായ കാര്യങ്ങളാണ്. ഇന്നത്തെ ക്രൈസ്തവ സഭകള്‍ ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത രീതിയില്‍ മൂല്യച്യുതിയില്‍ പെട്ടിരിക്കുന്നുവെന്ന പരമാര്ത്ഥം ഒളിച്ചു വെച്ചിട്ടു കാര്യമില്ല. ഉള്ളില്‍ മറഞ്ഞിരിക്കുന്ന ഈശ്വര ചൈതന്യത്തെ പ്രാപിക്കാനുള്ള ഇശ്ച എല്ലാ മനുഷ്യരിലും ഉണ്ട്, അതവന്‍ ഏതെങ്കിലും അവസരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അനുഷ്ടാനങ്ങള്‍ ആവശ്യത്തിലേറെയുള്ള നമ്മുടെ സഭയില്‍ എത്രപേര്‍ സന്തോഷവാന്മാരായിരിക്കുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം നിരാശപ്പെടുത്തുന്നത് തന്നെ. ഫലം തരാത്ത വൃക്ഷത്തെ വെട്ടിയും തീയിലെറിഞ്ഞും നശിപ്പിക്കണമെന്നാണ് യേശുവും ഉപദേശിച്ചത്. യേശു വിഭാവനം ചെയ്ത പരസ്പരം സുഭിക്ഷിതയും ദാരിദ്ര്യവും പങ്കു വെച്ചുകൊണ്ടുള്ള കൂട്ടായ്മകളും കൂട്ടായ്മയോടെയുള്ള പ്രാര്ഥനാ ജീവിതവും പുനരാവിഷ്കരിക്കുകയെന്നതേ മോചനത്തിന് ദാഹിക്കുന്ന ക്രൈസ്തവര്ക്ക് കരണീയമായിട്ടുള്ളൂ. ഇതില്‍ സമൂഹം ഒത്തു ചേര്ന്നുള്ള സത്സംഗുകള്ക്കും ശുശ്രൂഷകള്ക്കും പങ്കു വെയ്ക്കലുകള്ക്കും കാര്യമായ സ്ഥാനമുണ്ട്.
ReplyDeleteകൂദാശകള്‍ ജീവിതത്തില്‍ അനിവാര്യമായ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. സാക്ക് ചൂണ്ടിക്കാണിച്ചതുപോലെ അവ നടത്താന്‍ അഭിനവ അഭിഷിക്തരെ ആവശ്യമില്ല; സഭയില്‍ അത്തരക്കാര്‍ ഉണ്ടായത് യേശുവിന് ശേഷം വളരെ വര്ഷങ്ങള്‍ കഴിഞ്ഞാണല്ലോ. യേശു മരിക്കുന്നില്ല, ആ നാമം മനസ്സില്‍ ധ്യാനിക്കുന്നവരെ ആ ഗുരു അഭിഷേകം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ ഒരു പൌരോഹിത്യ പാരമ്പര്യം ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഈ തിരിച്ചറിവില്‍ നിന്നാവണം, ശ്രി. ജൊസഫ് പുലിക്കുന്നേല്‍ സഭ ഉപേക്ഷിച്ചവരുടെ വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറായത്. ഈ ഒരു മനോഭാവം പുലര്ത്തുവന്ന കൂട്ടായ്മകള്‍ സഭാ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ റജി എന്ന ചെറുപ്പക്കാരന്‍ ആഗോള ക്രൈസ്തവ ലോകത്തിനു നല്കുന്ന ഒരു വലിയ മാതൃകയായിരിക്കും ഈ കൂട്ടായ്മാ ശുശ്രൂഷകള്‍. സത്സംഗുകള്ക്ക് വേണ്ടി കൂട്ടായ്മകള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഒരു പോട്ടയിലും കിട്ടാത്ത ഉണര്‍വ്വിന്റെയും സൌഖ്യത്തിന്റെയും അനുഭവം അനേകര്ക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും നവീകരണം ആഗ്രഹിക്കുന്ന അത്മായര്‍ക്ക് ഭാവി തലമുറയ്ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയും.
KCRM സഭയിലെ തെറ്റുകളെ എതിര്‍ക്കുകയും വിശ്വാസികളുടെ നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയും ചെയ്യുന്നതോടൊപ്പം നഷ്ടപ്പെട്ടത് പുനരാവിഷ്ക്കരിക്കാനുള്ള ശ്രമത്തിലേക്കും തിരിയണം എന്നാണ് എന്റെ് അഭിപ്രായം. സഹായിക്കാന്‍ അഭിഷിക്തര്‍ തന്നെ മുന്നോട്ടു വരും എന്നറിയുക. പണത്തിനും അധികാരത്തിനും പ്രശസ്തിക്കും പിറകെ പായുന്ന ഇന്നത്തെ കത്തോലിക്കാ സഭ സ്വയം അതിന്റെക അടിത്തറ മാന്തിത്തുടങ്ങിയ സാഹചര്യത്തില്‍ അതിന്‍റെ തകര്‍ച്ചക്ക് ആരും ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ല. എന്താണ് ഒരു വിശ്വാസി ചെയ്യരുതാത്തത് എന്ന് എല്ലാവര്ക്കും എക്കാലവും കാണാന്‍ ഇത്തരം ഒരു കോലം ഇവിടെ ആവശ്യമുണ്ടെന്നാണ് എന്റെ പക്ഷം. രണ്ടു വര്ഷം മുമ്പുണ്ടായിരുന്ന അവസ്ഥയല്ല, ഇന്ന് സഭക്കുള്ളില്‍. എന്റെ സ്വത്ത് എന്റെ അനുയായികള്‍ എന്റെ ഇശ്ച എന്ന് മെത്രാന്മാര്‍ ചിന്തിച്ചും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സഭയുടെ വാര്പ്പുകള്‍ പോലും സന്തോഷത്തോടെയല്ല അരങ്ങില്‍ ആടുന്നതെന്ന് ആര്ക്കാ ണ് അറിയില്ലാത്തത്?