അക്രമികളെ പോലീസ് അറസ്റ്റു ചെയ്തു. പിന്നെ ആരെ കാണിക്കാനാണ് ഇവര്‍ ഹര്‍ത്താല്‍ നടത്തി പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്നത്. ……..
"രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു നടന്ന സഭയാണ് ഇപ്പോള്‍ ഹര്ത്താലിനു ആഹ്വനിക്കുന്നത് , ഫൂ .......... കുറച്ചു നാള്‍ മുന്പ് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞത് പോലെ ഹര്‍ത്താല്‍ നടത്തുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കണം .സമരമുറകൾ നമുക്ക്
ആവശ്യം
തന്നെയാണ്.
സമരങ്ങൾ കൊണ്ട് തന്നെയാണ് പല കാര്യങ്ങളും ഈ നാട്ടിൽ നേടിയെടുത്തിട്ടുള്ളത്. അതിലൊരു തർക്കവും ഇല്ല.
പക്ഷെ
ഹർത്താൽ ഒരു സമരമേയല്ല എന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഒരു പത്രപ്രവസ്ഥാവനയിലൂടെ, അല്ലെങ്കിൽ ടീവിയിലെ
ഒരു
ഫ്‌ളാഷ് ന്യൂസിലൂടെ ഒരു സംസ്ഥാനത്തെയോ രാജ്യത്തെ തന്നെയോ മുഴുവനായി സ്തംഭിപ്പിക്കുകയും ദിവസക്കൂലിക്കാരായിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയെ സമരമെന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്."- Kerala
Catholic reformation
എന്തു കൊണ്ട് അഭയുടെ കൊലപാതകത്തില്‍ സഭാ നേതാക്കളും അനുയായികളും ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചില്ല..
ഒരു പെറ്റമ്മയുടെ രോദനം.
സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ(സി..അഭയ) ഘാതകരെ കണ്‍ടു പിടിക്കാന്‍ നാളിതുവരെയായി ഒരുപുരോഹിതനും തെരുവുകളില്‍ ഇറങ്ങുന്നതായികണ്‍ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്‍ടായി, 'ഒരിക്കല്‍ അയല്‍വക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ളഒരു സിനിമാ കാണുവാന്‍ ഞാന്‍ പോയി. അതിലും ഒരു കൊച്ചിനെകാലേല്‍ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളില്‍ തള്ളുമ്പോള്‍ എന്റെ ചങ്ക് പൊട്ടിതകര്‍ന്നിരുന്നു.അറിയാതെയെന്നുംഎന്റെസ്വപ്നാടനലോകത്തില്‍ മോളെയോര്‍ത്ത് കണ്ണുനീര്‍ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല' ക്കാത്ത ദിനരാത്രങ്ങളില്ല'
അഭയയുടെ ഘാതകര്‍ ഇന്നും സഭയുടെ പ്രധാന അധികാരസ്ഥാനങ്ങളിരിന്നു വചന പ്രഘോഷണനം നടത്തുന്നു. ദിവ്യകര്‍മ്മങ്ങള്‍ നടത്തുന്നു. പീലാത്തോസിന്റെ പിന്‍തലമുറക്കാരായ മേല്‍പട്ടക്കാര്‍ '' ഈ രക്തത്തില്‍ പങ്കില്ല'' എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നു. ഘാതകരെ സംരക്ഷിക്കാന്‍ ഒത്താശകളും ചെയ്യുന്നു. ഇരുപത്തുരണ്‍ടുകൊല്ലം കഴിഞ്ഞിട്ടും ഈ കേസിനു തുമ്പുണ്‍ടായില്ല.
പ്രതിഷേധിക്കേണ്ടിയിരുന്ന ജനങ്ങള്‍ ഈ കേസില്‍ എന്തുകൊണ്ടു മൗനം പാലിച്ചു?
പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവിട്ടു കേസില്‍ ആമേന്‍ സമരക്കാര്‍ എവിടെ ഓടിയൊളിച്ചു?
കൈതവനയില്‍ പീഡനത്തിനുശേഷം വേദോപദേശം പഠിക്കുവാന്‍ വന്ന മാലാഖ കുഞ്ഞ് ശ്രേയയെ കുളത്തില്‍ എറിഞ്ഞു ഇല്ലാതാക്കിയപ്പോള്‍ സര്‍പ്പസന്തതികള്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നുവോ?
എരുമേലയിലെ പ്രവാസി മോണിക്ക-തോമസ് ദബതികളുടെ സ്വത്തുകള്‍ കാഞ്ഞിരപ്പള്ളി രൂപത അനധികൃതമായി കരസ്ഥമാക്കിയതിനെ പറ്റി ചങ്ങനാശേരി ഹര്‍ത്താല്‍സംഘത്തിന് എന്താണ് പറയാനുള്ളത്?
ഇവിടെ ഒരുകാര്യം വ്യക്തമാണ്. ചങ്ങനാശേരി പുരോഹിതന്റെ കാര്യത്തില്‍ വലിയൊരു നാണക്കേടു മറച്ചുവെയ്ക്കാനുള്ള സന്നാഹമായിരുന്നുവെന്നതല്ലെ ഈപടയൊരുക്കത്തിന്റെ പിന്നാംപുറം
എന്നു ജനങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റുപറയാനാവുമോ?
ബാംഗ്‌ളൂരില്‍ ഒരു വൈദികനെ വൈദികര്‍തന്നെ കൊലപ്പെടുത്തി
യപ്പോള്‍ സമരസന്തതികള്‍ മൗനം പാലിക്കുകയാണുണ്ടായത്. ഈ കാര്യത്തിനുവേണ്ടി ഒരു ഹര്‍ത്താലും നടന്നതായി അറിവില്ല. -
No comments:
Post a Comment