Translate

Friday, November 2, 2012

മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം


മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം

കടുത്തുരുത്തി : ജില്ലയിലെ പ്രമൂഖ ക്രിസ്തീയ അതിരൂപതയിലെ യുവ വൈദികന്റെ മേല്‍ നോട്ടത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം. നടത്തിപ്പൂകാര്‍ മലയാളികളായ സ്ത്രീകള്‍. കഥാനായകനായ വൈദികന്‍ രൂപതയിലെ വിവിധ ഇടവകളില്‍ സേവനം ചെയ്യുന്നിടുത്ത് പരിചയപ്പെട്ട വനിതാ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളായ വീട്ടമ്മമാരെയും, അവരുടെ ബന്ധുക്കളായ യുവതികളെയുമാണ് ഇറ്റലിയിലെ വേശ്യാലയത്തില്‍ എത്തിച്ചിരിക്കുന്നത്.
 കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, മടമ്പം, രാജപുരം, മേഖലകളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ എത്തിയിരിക്കുന്നത്. പ്രായമായവരെ ശ്രൂശുഷിക്കാനായുള്ള ജോലികള്‍ക്കാണ് കൊണ്ടുപോകുന്നത് എന്നാണ് വൈദികന്‍ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെയും, മാതാപിതാക്കളെയും ധരിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഇറ്റലിയില്‍ ചെല്ലുന്ന വിവിധ രൂപതകളില്‍പ്പെട്ട വൈദികര്‍, പ്രമൂഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് താമസവും വിരുന്നും ഒരുക്കുന്നതും യുവ വൈദികന്റെ പഞ്ചനക്ഷത്ര വേശ്യാലായത്തിലാണ്. വൈദികന്റെ സഹായികളായ ഇടവകയില്‍ ജോലി ചെയ്യുന്ന ചില കന്യാസ്ത്രികളും, സഹവൈദികരും സ്ഥലത്തെ പ്രമൂഖ രാഷ്ട്രീയ ദിവ്യന്മാരും ഉണ്ട്. ഇവര്‍ക്ക് കമ്മിഷന്‍ ഇനത്തില്‍ നല്ല തുക വൈദികന്‍ മാസം ഇവരുടെ അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കും.
വിശദമായ റിപ്പോര്‍ട്ടു വായിക്കാന്‍ താഴെ ക്ലിക്കു ചെയ്യുക:

malayali priest Five star Brothel in Italy | keralaonlinenews.com:

'via Blog this'

2 comments:


  1. കുറ്റവാളികള്‍ ആരാണ്?
    തോമസ്‌ മാത്യു -
    വെറളികൊണ്ട പോത്തിനെപ്പോലെ ചിലര്‍ ഇറ്റലിയിലെ സെക്സ് അഫയേഴ്സ് സംബന്ധിച്ചു അഭിപ്രായം എഴുതിയത് വായിച്ചു. ലോകാരഭം മുതല്‍ ഈ വക കാര്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ കേരളത്തില്‍ നിത്യം കേള്‍ക്കുന്ന സംഭവങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്, അവയെല്ലാം കെട്ടുകഥകള്‍ ഒന്നുമല്ല. വൈദികരും സാധാരണക്കാരും ഇന്ന് ഇടവും വളവും നോക്കാതെ തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവയെല്ലാം തന്നെ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്നു. മാദ്ധ്യമങ്ങളെ നാം അതില്‍ പഴിച്ചിട്ട് കാര്യമില്ല.അവരുടെ ദൌത്യമാണ് സമൂഹത്തിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയെന്നത്. ഈ വസ്തുത മനസ്സിലാക്കുന്ന ഒരു ജനതയാണ് യൂറോപ്യര്‍. മാദ്ധ്യമ സ്വാതന്ത്ര്യം ഉള്ളത്, ഉള്ളത് തന്നെയാണ്. ഹിറ്റ്ലര്‍ കോടികള്‍ ജനങ്ങളെ നിഷ്ടൂരം വധിച്ചു .അപ്പോഴും നിശബ്ധരായിരുന്നവര്‍ ഉണ്ട്. അത് ചരിത്രം അറിഞ്ഞവര്‍ പറയുന്നുണ്ട്. കേരളത്തില്‍ അഭയക്കേസ് ഇന്നും ജീവിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ?എന്നിട്ടും കുറ്റവാളികള്‍ ആരെന്നു പകല്‍പോലെ സത്യമെന്നിരിക്കെ പോലും കുറ്റവാളികളെ ഇത്തരം ചിലര്‍ വിശുദ്ധന്മാര്‍ ചേര്‍ന്ന് സംരക്ഷിക്കുന്നു. തെറ്റുകളെ കണ്ണടച്ച് അവര്‍ ഇരുട്ടാക്കുന്നു. ആലപ്പുഴയില്‍ ഒരു സ്ഥലത്ത് കുട്ടികളിലെ കഴിവു മെച്ചപ്പെടുത്താന്‍ വൈദികര്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കു കൊള്ളാന്‍ ക്യാമ്പില്‍ താമസിച്ചിരുന്ന കുട്ടി കുളത്തില്‍ മരിച്ചു കിടന്നു. വ്യക്തമായ അറിവുകള്‍ പോലീസിന് ലഭിച്ചിട്ടും കോടതിയില്‍ ബോദ്ധ്യപ്പെട്ടിട്ടും അതെല്ലാം തേച്ചു മായിച്ചു കളഞ്ഞു . ഇതുപോലെ പരസ്യമായി അദ്ധ്യാപക നിയമനത്തിനു കോഴപ്പണം വാങ്ങുന്നത് നിയമ നിഷേധമാണെന്ന് അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ നിഷേധിക്കുന്ന വൈദികരെ അനുകൂലിക്കുന്ന കുറ്റക്കാരായ വിശ്വാസി ജനങ്ങള്‍ ഉണ്ട്.ഒരു മെത്രാന്‍ സ്വന്തം സഹോദരന്‍റെ (അറക്കല്‍ തോമസ്‌ -മോനിക്കാ ദമ്പതികള്‍ ) ഭൂസ്വത്ത് അവിഹിതമായി തട്ടിയെടുത്തു സ്വന്തം രൂപതയുടെ സ്വത്താക്കി മാറ്റിയ കാര്യം ലോകം മുഴുവന്‍ അറിയാം.കോടതിയില്‍ വ്യവഹാരം നടക്കുന്നു. "നേര്‍ച്ച പ്പെട്ടിയില്‍ വീണത് അവിടെ കിടക്കും ,ദാനം കിട്ടിയത് തിരിച്ചു കൊടുക്കാന്‍ ഉള്ളതല്ല" ഇങ്ങനെയാണ് മെത്രാന്റെയും കൂട്ട് വൈദികരുടെയും കോടതിയില്‍ നല്‍കിയ വാദം. ധീരമായി ഇത് തെറ്റാണെന്ന് പറയാന്‍ , ഈ വെരളി കൊണ്ടവര്‍ ആര്‍ക്കും തോന്നിയില്ലല്ലോ.കുറ്റം ചെയ്ത വൈദികരും കന്യാസ്ത്രിയും അതിനു പ്രേരിപ്പിച്ചവരും സഹായിച്ചവരും കുറ്റക്കാര്‍ തന്നെ.കെട്ടുകഥകള്‍ അല്ലാത്ത നിരവധി ഉദാഹരണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു ,ഇവിടെ . എന്നിട്ടും അതൊന്നും പുറത്തു പറയരുതെന്ന് പറയുന്നവരും മാദ്ധ്യമങ്ങളെ പഴിക്കുന്നവരും സാമൂഹ്യ ദ്രോഹികള്‍ തന്നെയാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നവര്‍, കുറ്റവാളികളെ കക്ഷത്തില്‍ ഒളിപ്പിക്കുന്ന കടുത്ത സാമൂഹ്യ കൊലയാളികള്‍ തന്നെയാണ്. അപ്പോള്‍ ഇറ്റലിയിലെ വ്യഭിചാരത്തിനും കൂട്ട് നിന്ന് ചൂട്ട് വെളിച്ചം കൊടുക്കുന്നവര്‍ തന്നെ ആണ്, അവര്‍.. സംശയമില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete