Translate

Thursday, November 22, 2012

വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് സാക്ഷാല്‍ പോപ്പ്തന്നെ!

യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യ ചരിത്രം എ.ഡി, ബി.സി എന്നിങ്ങനെ രണ്ടായി തിരിഞ്ഞത് എന്ന്് അഭിമാനത്തോടെ സുവിശേഷകര്‍ പ്രസംഗിക്കുന്നത് നുണയാണെന്ന് പറഞ്ഞാല്‍ð വിശ്വാസികള്‍ക്ക് ദേഷ്യം വരില്ലേ? യേശു ക്രിസ്തു ജനിച്ചപ്പോള്‍ മാലാഖമാര്‍ അടുത്തുവന്ന് സംഗീതം പൊഴിച്ചു എന്ന മിത്ത് നിഷേധിച്ചാല്‍ð വിശ്വാസികള്‍ക്ക് കലി വരില്ലേ? യേശു ജനിച്ചപ്പോള്‍ കഴുത ഇല്ലായിരുന്നുവെന്നും ക്രിസ്മസ് കരോള്‍ ഒരു സങ്കല്പം മാത്രമാണെന്നുമൊക്കെ പറഞ്ഞാല്‍ ഒരു പൊട്ടിത്തെറിക്ക് ആവശ്യമുള്ള വെടിമരുന്നായില്ലേ? എങ്കില്‍ കേട്ടോളൂ. ഇതൊക്കെ പറയുന്നത് സാക്ഷാല്‍ പോപ്പ് തന്നെ. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ രചിച്ച പുതിയ പുസ്‌കതത്തിലാണ് വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുóന്ന പല സങ്കല്പങ്ങളും ശരിയല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്...........
-:Marunadan Malayali:- - Christian calendar is wrong, says Pope:

'via Blog this'

4 comments:

 1. നമ്മുടെ രക്ഷയെ ബാധിക്കുന്ന ഒരു തിരുത്തലും ഈ പുസ്തകത്തിലില്ല . മറിച്ചു ബൈബിളുമായി കൂടുതല്‍ ഒത്തുപോകുന്ന ബോധവല്ക്കeരണം ആണ് ബഹുമാനപ്പെട്ട ratzinger പറയുന്നത് . തീര്ച്ചരയായും ഇവയൊക്കെ മനസിലാക്കേണ്ടതാണ്.


  യേശു പുല്ക്കൊ ട്ടില്‍ ജനിച്ചെന്നോ , പുല്ക്കൊ ട്ടില്‍ വച്ച് ജ്ഞാനികള്‍ കണ്ടെന്നോ വചനത്തിലില്ല. മറിച്ചു പിറന്നപ്പോള്‍ സത്രത്തില്‍ സ്ഥലം കിട്ടാഞ്ഞതുകൊണ്ട് പുല്തൊലട്ടിയില്‍ കിടത്തിയെന്നെ വചനം പറയുന്നോള്ളൂ. പ്രസവിച്ചത് തെരുവോരത്തോ കുറ്റിക്കട്ടിലോ , മണല്‍പ്പുരത്തോ ആകാനാണ് സാധ്യത.
  അതുപോലെ ഹിന്ദുസ്ഥാനില്‍ നിന്നോ മറ്റോ ജ്ഞാനികള്‍ അവിടെത്താന്‍ വര്ഷോങ്ങളെടുക്കും . ഹെരോദേസ് രണ്ടും അതില്‍ താഴെയും പ്രായമുള്ള കുട്ടികളെ കൊല്ലിച്ചതില്‍ നിന്ന് തന്നെ തെളിയുന്നില്ലേ , ജ്ഞാനികള്‍ കണ്ടപ്പോള്‍ യേശുവിനു രണ്ടിനടുത്തു പ്രായം ഉണ്ടായിരുന്നു എന്ന്?
  അപ്പോള്‍ അവര്‍ പുല്തോട്ടിയിലോ , ബെധ്ലഹെമിലോ പോലുമല്ല യേശുവിനെ കണ്ടത്?

  Facts which prove Jesus was not mere a prophet.
  1. born asexually in flesh form
  2. talk at cradle (quran)
  3. obey all commandments until die
  4. never marry or sex
  5. never kill anybody
  6. claim David call him lord
  7. Pre existence with father(Philip 2:6)
  8.First person ascended to heaven from world( moses and Elisha is in paradise)
  9. The person never died (per quran)
  10. The person who change the one Mosaic law ( about divorce)
  11.who walk on water prove dual nature
  12. The only holy(pure) per quran 19:19
  13. never sin in his life by words,deeds or thoughts
  14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
  STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

  ReplyDelete
 2. മാര്പ്പാ പ്പാ ഈ കൊലച്ചതി മലബാറുകാരോട് വേണ്ടായിരുന്നു. അവിടെ ബേതലഹേമില്‍ ഒരു കഴുത പോലും ഇല്ലായിരുന്നുവെന്നു പറയുമ്പോള്‍ പിന്നെ ആര് പറഞ്ഞാണ് ഇതൊക്കെ പുറത്തറിഞ്ഞതെന്നു ചോദ്യം വരുമെന്ന് പോലും അങ്ങേരു ഓര്ത്തിപല്ല, കഷ്ടം! യേശു ജനിച്ചത് AD 9 ലായിരിക്കുമെന്നു പറഞ്ഞപ്പോള്‍, അങ്ങിനെയെങ്കില്‍ AD 52 ല്‍ കേരളത്തില്‍ വന്ന തോമ്മാ സ്ലിഹാക്ക് കുറഞ്ഞത്‌ 80 വയസ്സെങ്കിലും ഉണ്ടെന്നു സമ്മതിക്കേണ്ടി വരുമെന്ന് അങ്ങേരു എന്തെ ഓര്ത്തി്ല്ല? ഈ വയസ്സനാം കാലത്ത് ഏഴര പള്ളികള്‍ പണിതെന്നും 2000 മൈല്‍ നടന്നെന്നും, തമിള്‍നാട്ടില്‍ ചെന്ന് ക്ലാവര്‍ കുരിശു കൊത്തിയെന്നും, പിന്നെ എഴുപതാം വയസ്സില്‍ കൊല്ലപ്പെട്ടുവെന്നും മനുഷേനെ വിശ്വസിപ്പിക്കാന്‍ ഇനി വികാരി അച്ചന്മാര്‍ എന്തേരെ പാട് പെടണമെന്നു അങ്ങേര്ക്കുി അറിയാവോ? ഇറ്റലിക്കാര്ക്ക്ര പിന്നെ ഇതൊന്നും പ്രശ്നമല്ല, മാലാഖാമാര്‍ ലത്തിന്കാരായിരുന്നുവെന്നു തന്നെയാണ് മാര്പ്പാ പ്പയും പറഞ്ഞത്. അങ്ങനെയാണോ മലബാറുകാരുടെ സ്ഥിതി. ‘കാക്ക’ നാട്ടില്‍ ഇരിക്കപ്പോറുതിയില്ലാതെ വന്നപ്പോഴാ ‘കംഗാരൂ’ നാട്ടില്‍ പോയത്. ഒരിടത്തും ഇരുത്തുകേലെന്നു പറഞ്ഞാല്‍ മതിയല്ലോ.

  ReplyDelete
  Replies
  1. അതിനു പ്രത്യേകിച്ച് അച്ചന്മാര്‍ ബുദ്ധിമുട്ടണമെന്നില്ല. ഈ പറയുന്ന ശ്രീ റോഷന്‍ മലബാര്‍ സഭയിലെ അംഗം ആണെങ്കില്‍ അതുതന്നെ യല്ലേ ഏറ്റവും വലിയ തെളിവ്. അപ്പനില്ലാതെ അമ്മയില്ലാതെ മക്കള്‍ ഉണ്ടാകുമോ സഹോദരാ ? അതോ ഇനി അന്നും ക്ലോണിംഗ് ഉണ്ടായിരുന്നോ ആവോ ? എന്നാലും വിതുകൂഷം എടുക്കാന്‍ ഒരു മാതൃകോശം വേണമല്ലോ ???

   Delete