Translate

Sunday, November 18, 2012

‘കാര്യം നിസ്സാരമല്ലാ’ - ടോം വര്‍ക്കി

(ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ‘കാര്യം നിസ്സാരമല്ലാ’ എന്ന ശിര്‍ഷകത്തില്‍ അല്മായാ ശബ്ദത്തില്‍ ഞാന്‍ എഴുതിയിരുന്ന ഒരു ലേഖനത്തില്‍ രണ്ടു പ്രഫസര്‍മാര്‍ ചേര്‍ന്ന് സൂത്രത്തില്‍ ഒരു തവളയെ ജീവനോടെ പുഴുങ്ങിയ ഒരു കഥ പറഞ്ഞിരുന്നു. അതിലെ തവളയെപ്പോലെ, സാവധാനം കാലുകള്‍ നിര്‍ജ്ജിവമാക്കപ്പെട്ട തവളകളാണ് ക്ലാവര്‍ കുരിശു വാദികള്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രി. ടോം വര്‍ക്കി ‘സിറോ മലബാര്‍ വോയിസില്‍ എഴുതിയ ലേഖനത്തിനു ലഭിച്ച അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്ന അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനത്തില്‍ ചിന്താര്‍ഹാമായ കുറെ കാര്യങ്ങള്‍ ഉള്ളത് കൊണ്ട്, അല്‍മായ ശബ്ദം വായനക്കാര്‍ക്ക് വേണ്ടി അത് ചുരുക്കത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ശ്രി. ടോം വര്‍ക്കി കൊപ്പലില്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റങ്ങള്‍ ഇതിനോടകം ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നു. – റോഷന്‍ ഫ്രാന്‍സിസ്)


“ദൈവ വചനത്തില്‍ മായം ചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്, മരിച്ചു, ദൈവ സന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.” (2 കൊറി 2:17) ‘യേശുവിന്റെ ഏതെങ്കിലും വചനം ദേവാലയത്തില്‍ ക്രൂശിതരൂപം ഉണ്ടായിരിക്കണമെന്നുള്ള അര്‍ത്ഥത്തില്‍ കാണിച്ചുതരാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇല്ല, നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ ചെയ്യുന്നത് ദൈവവചനത്തില്‍ മായം ചേര്‍ക്കലാണ്.’ ശ്രി മാത്തുക്കുട്ടിയുടെ  ഈ അഭിപ്രായം വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്, അതുപോലെ ചിന്തിക്കുന്നവരും ഏറെ കാണാം. തിമോ.1:15-16 “വിശുദ്ധര്‍ക്ക് എല്ലാം വിശുദ്ധമാണ്, പക്ഷെ മലിനപ്പെട്ടവര്‍ക്ക് യാതൊന്നും വിശുദ്ധമായിരിക്കില്ല. വാസ്തവത്തില്‍ അവരുടെ മനസ്സും ശരിരവും മലിനമാണ്‌. ദൈവത്തെ അറിയുന്നവരെന്നു അവര്‍ പറയുന്നു, പക്ഷെ അവരുടെ പ്രവര്‍ത്തികള്‍ തന്നെ അതിനെ നിഷേധിക്കുന്നു. എന്തെങ്കിലും നല്ലത് ചെയ്യാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല.”


ഈ വചനങ്ങളുടെ പശ്ചാത്തലത്തില്‍ ലത്തിന്‍ കത്തോലിക്കരെന്നും, സിറോ മലബാര്‍കാരെന്നും അറിയപ്പെടുന്ന ക്രൂശിതരൂപത്തെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന രണ്ടു വിഭാഗക്കാരെ നമുക്കൊന്നവലോകനം ചെയ്യാം. രണ്ടിലും വി. കുര്‍ബാന ഒന്ന് തന്നെയാണ്, തിരുവോസ്തിക്കും ഒരേ അര്‍ത്ഥം തന്നെ. പ്രധാന വ്യത്യാസമെന്ന് പറഞ്ഞാല്‍ ഒരു വിഭാഗം  ക്രൂശിതരൂപത്തോട് പ്രതിബദ്ധതയുള്ളവരും, മറു വിഭാഗം മാര്‍ത്തോമ്മ കുരിശു അല്ലെങ്കില്‍ മാനിക്കെയന്‍ കുരിശു വാദികളുമാണെന്നത് തന്നെ. ഫലം വളരെ ശ്രദ്ധേയമാണ്; ലത്തിന്‍ വിഭാഗത്തില്‍ ഐക്യമത്യമുണ്ട്, സമാധാനം ഉണ്ട്, അച്ചടക്കമുണ്ട്, പ്രവര്‍ത്തങ്ങളില്‍ അര്‍പ്പണ മനോഭാവവുമുണ്ട്; വിശ്വാസികള്‍ തമ്മിലും മേലധികാരികളുമായും നല്ല പരസ്പര ധാരണയുമുണ്ട്. മറുവശത്ത്‌, സിറോ മലബാര്‍ സഭ ആകമാനം രണ്ടു തട്ടിലാണ്. രൂക്ഷമായ യുദ്ധമാണ് കുരിശനുകൂലികളും അല്ലാത്തവരും തമ്മില്‍ ഉള്ളില്‍ നടക്കുന്നത്. വിശ്വാസികളും ഭരണാധികാരികളും തമ്മിലുള്ള വിടവും സ്പഷ്ടമാണ്. പ്രശ്നങ്ങളുടെ ഈ കുറിപ്പടി പ്രായേണ നീണ്ടതാണ്. കുരിശല്ല പ്രധാന പ്രശ്നം, എന്ന് പറഞ്ഞു മാത്തുക്കുട്ടിയെപ്പോലുള്ളവര്‍ എന്നോട് വിയോജിച്ചേക്കാം. ഞാന്‍ പറയുന്നത് അത് തന്നെയാണ് പ്രശ്നമെന്ന് തന്നെയാണ്. ഏതാനും കാര്യങ്ങല്‍ക്കൂടി നമുക്കൊന്ന് പരിശോദിക്കാം. വിശ്വാസികളിലേക്ക് മാര്‍ത്തോമ്മാ കുരിശു ഇടിച്ചുകേറ്റാന്‍ പവ്വത്തില്‍ മെത്രാന്‍ ആരംഭിച്ചത്തിനു മുമ്പും പിമ്പും ഉള്ള കാലം നോക്കുക. അതിനു മുമ്പ്, വി.അല്‍ഫോന്‍സാമ്മ, ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്, തുടങ്ങി നിരവധി പുണ്യാത്മാക്കളെ പുറപ്പെടുവിച്ചിരുന്ന സഭയില്‍ ഇന്നുള്ള പ്രസസ്തര്‍ പേരെടുത്തിരിക്കുന്നത് ജിവകാരുണ്യ പ്രവര്‍ത്തങ്ങളുടെ പേരിലല്ല, പകരം,   സ്വസഹോദരന്റെ ഭൂമി തട്ടിയെടുക്കുക (കാഞ്ഞിരപ്പള്ളി ബിഷപ്), ഇറ്റലിയില്‍ വേശ്യാലയം നടത്തുക, കുരിശനുകൂലിയായ മെത്രാന് വിഞ്ഞില്‍ സല്ഫ്യുരിക് ആസിഡ് കലര്ത്തിക്കൊടുക്കുക (ബിഷപ്‌ തൂങ്കുഴി) തുടങ്ങിയ സംഭവങ്ങളുടെ പെരിലത്രേ.

താരതമ്യം ചെയ്യാന്‍ ഇനിയുമുണ്ട് ഏറെ. സിറോമലബാര്‍ സഭയിലെ തന്നെ, ഒരു വശത്ത്‌ മാനിക്കെയന്‍ കുരിശു പ്രചരിപ്പിക്കാന്‍ എല്ലാ ഹീന മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്ന ചിക്കാഗോ രൂപതയും, മറുവശത്തു അതിലെ തന്നെ വേറൊരു രൂപതയും നമുക്കെടുക്കാം.  ചിക്കാഗോ രൂപതയിലെ ആരും സമ്മതിക്കുന്ന ഒരു കാര്യം, അവിടെ കൂടുതല്‍ യുദ്ധവും, അനൈക്യവും, ഒളിക്യാമറാകളുടെ വിന്യാസവും, അഴിമതി ആരോപണവും, വൈദികരെ  വഞ്ചിക്കലും, മാര്‍ത്തോമ്മാ കുരിശു ഒളിവില്‍ സ്ഥാപിക്കേണ്ടിവരലും, രാത്രിയില്‍ അള്‍ത്താര പണിയലും എല്ലാം ചിക്കാഗോയിലും, ഗാര്‍ലന്‍ടിലും, ടെക്സാസിലുമൊക്കെ നടക്കുന്നു. 

ഇനി മേല്‍പ്പറഞ്ഞ വചനവും ഈ സംഭവങ്ങള്മൊക്കെ ഒന്ന് ബന്ധിപ്പിച്ചു നോക്കുക. ദൈവത്തിന്റെ വചനം ഏഴു പ്രാവശ്യം ശുദ്ധികരിച്ച വെള്ളിയെക്കാളും സ്വര്‍ണ്ണത്തെക്കാളും ശുദ്ധമെന്നാണ് ബൈബിള്‍ പറയുന്നത്.... ഇതുപോലെ തത്തുല്യമായ അര്‍ത്ഥമുള്ള വചനങ്ങളും കൂടി കൂട്ടി വായിച്ചാല്‍ എന്തുകൊണ്ട് അതിനു നേരെ വിരുദ്ധമായ കാര്യങ്ങള്‍ സിറോ മലബാറില്‍ കാണുന്നുവെന്ന് മനസ്സിലാകും. അങ്ങിനെ അശുദ്ധിയില്‍ ജിവിക്കുന്നവര്‍ അഴിമതിയിലും അനുസരണക്കേടിലും മുഴുകുന്നുവെങ്കില്‍ എന്തതിശയം?


  ക്രൂശിതരൂപത്തെ അള്‍ത്താരകളില്‍ നിന്ന് ഒരിഞ്ചു പോലും വലത്തോട്ടോ ഇടത്തോട്ടോ ഒരുകാരണവശാലും നിക്കം ചെയ്യരുത് എന്ന് കല്‍പ്പിക്കുന്ന മാര്‍പ്പാപ്പയുടെ വാക്കുകള്‍ അവര്‍ കേട്ട മട്ടെയില്ല. നമ്മുടെയിടയില്‍ വിശുദ്ധാത്മാക്കള്‍ ജനിക്കാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാക്കാമല്ലോ. മാര്‍ത്തോമ്മ കുരിശിന്റെ മക്കള്‍ കാലുകള്‍ ചത്തുമരവിച്ച വെറും തവളകള്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞതും ഇതുകൊണ്ടാണ്. അങ്ങിനെയൊരു താരതമ്യം പലരും ഇഷ്ടപ്പെടുന്ന ഒന്നല്ലായെന്നും അറിയാം. മറ്റൊരര്‍ത്ഥത്തില്‍ മാര്‍ത്തോമ്മ കുരിശു മക്കളെ ‘തോറ്റവര്‍’ എന്നെ ദൈവം വിളിക്കൂ. അവരുടെ അന്ത്യവും എങ്ങിനെയായിരുക്കുമെന്നു പ്രവചിക്കാവുന്നതെയുള്ളൂ. എന്നും സാത്താനോടൊപ്പം അവര്‍ അത്താഴത്തിനിരിക്കുന്നത് കാണാന്‍ എനിക്ക് താല്‍പ്പര്യമില്ല.  അവരെ സാത്താന്റെ കൈകളില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ് ഞാന്‍ നടത്തുന്ന കുരിശു യുദ്ധത്തിന്റെ ആത്യന്തിക ലക്‌ഷ്യം. 

7 comments:

  1. അത്മായ ശബ്തതോടും ടോം വര്‍കിയോടും പറയാനുള്ളത് ....

    1 . ടോം വര്‍കി ലേഖനത്തില്‍ ലത്തീന്‍ സഭയുടെ ഐക്യം പറഞ്ഞിരുന്നു. ദൈവത്തിനു നന്ദി. അവര്‍ക്ക് അത് ഉള്ളതിന്. ലത്തീന്‍ സഭ മറ്റൊരു സഭയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്ടെങ്കില്‍ ദൈവത്തിനു സ്തോത്രം.സിറോ- മലബാര്‍ സഭയെപ്പോലെയോ സിറോ-മലങ്കര സഭയെ പോലെയോ ഒരു സഭയാണ് ലത്തീന്‍ സഭ. കാതോലിക സഭയിലെ ഒരു സഭ. നന്നായി മലങ്കര സഭയെ കുറിച്ച് ഓര്‍ത്തത്‌. അവര്‍ക്കും ഉണ്ടല്ലോ ഐക്യം. അതെന്താ ടോം വര്‍കി പറയാത്തത്. അവരും ക്രൂശു രൂപം ഇല്ലാതെ അല്ലെ കുര്‍ബാന ചൊല്ലുന്നത്. അവരും അള്‍ത്താര അഭിമുഖമായല്ലേ കുര്‍ബാന അര്‍പ്പിക്കുന്നത്. അവര്‍ കത്തോലിക്കാ സഭ അല്ലെന്നുണ്ടോ ? അപ്പോള്‍ ഒന്നുകില്‍ അറിവില്ലായ്മയോ അല്ലെങ്കില്‍ താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നുള്ളതോ ആണ് പ്രശ്നം. ഇതില്‍ അറിവില്ലായ്മ ആണെങ്കില്‍ പരിഹരിക്കാം.

    2 കത്തോലിക്കാ സഭ വിവിധ വ്യക്തി സഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മള്‍. ഓരോ വ്യക്തിസഭയും ഉണ്ടാകുവാന്‍ കാരണം അവയുടെ തനതായ പാരമ്പര്യം കാരണമാണ്. ആ പാരമ്പര്യം അപ്പസ്തോലിക ശുശ്രൂഷയില്‍ അടിസ്ഥാനം ഉള്ളതാണ്. ദൈവ ആരാധനയിലും (liturgy ) സഭ ഭരണത്തിലും (administration ) ദൈവ ശാസ്ത്രത്തിലും (theology ) വലിയ വ്യത്യാസങ്ങള്‍ ഈ സഭകള്‍ തമ്മിലുണ്ട് . ഇങ്ങനെ തികച്ചും വ്യക്തിതവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് നമ്മുടേത്‌. ഇതില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഷനറി അച്ചന്മാരും വത്തിക്കാനും തമ്മിലുള്ള എഴുത്തുകുത്തുകളും അതിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളും പരിശോധിച്ച് നോക്കാവുന്നതാണ്.
    3 ഈ സഭകളില്‍ ഒന്നായ സിറോ-മലബാര്‍ സഭക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങളും ഇല്ലെങ്കില്‍ വ്യക്തി സഭയായി തുടരാന്‍ സാധിക്കില്ല എന്ന് വ്യക്തമാണല്ലോ. കാതോലിക്ക സഭ ഈ സഭകളെ വളരെ പ്രത്യേകമായി ആദരിക്കുന്നൂ എന്നതിന്റെ വളരെ പ്രത്യേകമായ തെളിവാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ "പൌരസ്ത്യ സഭകള്‍" എന്ന പ്രബോധനം.
    ഇതനുസരിച്ച് പൌരസ്ത്യ സഭകള്‍ തങ്ങള്‍ക്കുണ്ടായിരുന്ന ആദിമ ചൈതന്യത്തിലേക്ക്‌ തിരിച്ചുപോകേണ്ടതും തങ്ങളുടെ വിശ്വാസികളെ അത് പഠിപ്പിക്കേണ്ടതും ആണ്. (പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ പരസ്ത്യ സഭകള്‍ അനുഭവിച്ച ലതിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം സിനഡ് പിതാക്കന്മാര്‍ മുന്നോട്ടു വച്ചത്). ലതിനീകരണത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്ന മലബാര്‍ ക്രിസ്ടിയനികള്‍ക്ക് ഇത് ഏറ്റവും സന്തോഷം നല്‍കേണ്ടതായിരുന്നു.

    ReplyDelete
    Replies
    1. 1. ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. വത്തിക്കാന്‍ ലൈബ്രറിയില്‍ ഗവേഷണം നടത്തിയ അങ്ങയെപ്പോലെ അവസരങ്ങള്‍ എല്ലാവര്ക്കും കിട്ടുകയില്ല. വ്യക്തമായി ഉത്തരം നല്കാതെ ചന്ദ്രനെ കാണിച്ചു തന്നതുകൊണ്ടു എന്ത് പ്രയോജനം? അങ്ങ് ഭ്രഷ്ടം തിരിഞ്ഞു കുര്‍ബാനചെല്ലുന്നവരെ അനുകൂലിക്കുന്നതും ഒരു കള്ള ലക്ഷണം ആണ്. സത്യം സ്വതന്ത്രമാക്കുമെന്ന ആപ്ത വാക്യം വെച്ച് കപട ഭക്തര്‍ എന്ന് ഈ ബ്ലോഗിനെ വിളിച്ചപ്പോള്‍ പേരുവെക്കാന്‍ മറന്നുപോയതും കപടതയോ? ഇടയന്‍ പണ്ട് ആടുകളെ പരിപാലിക്കുവാന്‍ പിന്നാലെ നടന്നു. ഇന്ന് ആടുകള്‍ക്ക് മുന്നാലെ നടക്കുന്ന ഇടയന്റെ പ്രഷ്ടം നോക്കി ബലി അര്‍പ്പിക്കണം.കഷ്ടം കഷ്ടം എന്നെ പറയുവാനുള്ളൂ.

      2. വിവിധ സഭകളുടെ കൂട്ടായ്മ എന്തെന്ന് മനസിലാകുന്നില്ല. ഒരു പട്ടിക്കു ഒരു പട്ടിയെ കണ്ടുകൂടാ. വടക്കന്‍ കത്തോലിക്കനു തെക്കന്‍ കത്തോലിക്കനെ , സുറിയാനിക്ക് മലങ്കരയെ പരസ്പരം പരസ്പരം അസൂയ ആണ്.
      ചെളിവാരി എറിയുന്നതും കാണാം. സ്വാര്ധത മാത്രം ഈ സഭകളില്‍ കാണാം. പാരമ്പര്യം പറയുന്നുവല്ലോ. അത് തികച്ചും അക്രൈസ്തവമെന്നു അറിയാമോ. പോളും പീറ്ററും തമ്മിലുള്ള പാരമ്പര്യതര്‍ക്കവും അങ്ങേക്ക് എന്നെക്കാള്‍ നല്ലവണ്ണം അറിയാമല്ലോ? പുതിയതായി വരുന്ന പുലയ ക്രിസ്ത്യാനിക്കും അപ്പോസ്തോലിക പാരമ്പര്യം കൊടുക്കുമോ? കുടുംബ മഹിമ പറഞ്ഞു സ്വയം പൊങ്ങുന്നവരെ ഇന്ന് ജനത്തിനു വെറുപ്പാണ്.

      3. ലത്തീന്കരണം സുറിയാനിക്കാര്‍ക്ക് യാതനകള്‍ കൊടുത്തുവെന്ന് പറയുന്നു. മനുഷ്യത്വം
      ഇല്ലാതെ പെരുമാറുന്ന ലോകത്തിലെ ഏകസംഘടന സുറിയാനി സഭയെന്നറിയാമോ.? ഇവര്‍ കാണിക്കുന്നതും കാണിച്ചു കൊണ്ടിരിക്കുന്നതും ഈ ബ്ലോഗില്‍ വിശദമായി അനേക ലേഖനങ്ങളില്‍ ഉണ്ട്. പുലയന്റെ കുഴിമാടങ്ങള്‍ക്ക് വരെ വിലപേശുന്ന കഥകളും വായിക്കാം. ആണ്ട്രൂ താഴ്ത്തും പവ്വത്തും അറക്കനും ഈ ബ്ലോഗും തമ്മില്‍ അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടെന്നുള്ളത് ശരിതന്നെ. എങ്കിലും സീറോ മലബാര്‍ വിരോധികള്‍ എന്ന് എഴുതുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും വിളിക്കണമോ? ജോണിന്റെ ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ ഉടനീളം ഉണ്ട്. വായിച്ചു കൊള്ളുക, താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് സഹായകമാകും.

      Delete
  2. 4 നമ്മുടെ സഭയുടെ പാരമ്പര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ മാര്‍ തോമ കുരിശും കുര്‍ബനയാര്‍പ്പനതിന്റെ പ്രത്യേകതകളും.
    5 പക്ഷെ വളരെ വര്‍ഷങ്ങളായി ലത്തീന്‍ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്ന ചില പ്രദേശങ്ങളിലെ ആളുകളെയും അച്ചന്മാരെയും സംബന്ധിച്ചിടത്തോളം ഇതൊരു കളിയാക്കലായി മാറി. അതിനു കുറ്റം പറയേണ്ടത് വേണ്ടത്ര ഒരുക്കവും പ്രബോധനവും ഇല്ലാതെ ആളുകളെ ഇതിനുവേണ്ടി നിര്‍ബന്ധിച്ച അച്ഛന്മാരെയാണ്. പക്ഷെ, സത്യം എന്താണെന്നും ആ സത്യം പിന്തുടരണമെന്നും പഠിപ്പിക്കാന്‍ നമ്മുടെ അച്ഛന്മാര്‍ക്കോ മെത്രാന്മാര്‍ക്കോ സാധിച്ചില്ല.
    സിറോ.മലബാര്‍ സിനഡ് ഒരു സമവായം ഉണ്ടാക്കുകയും എല്ലാ മെത്രാന്മാരും ഒപ്പിട്ട കല്പന പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ കഷ്ടമെന്നു പറയട്ടെ അതില്‍ ഒപ്പിട്ട പല മെത്രാന്മാരും അവരുടെ രൂപതകളില്‍ പോലും ഇത് നടപ്പിലാക്കിയില്ല. (അച്ചമാരെയോ ആളുകളെയോ പേടിയായിരുന്നിരിക്കണം !!! എന്നാല്‍ പിന്നെ ഇതില്‍ ഒപ്പിട്ടത് എന്തിനാണാവോ ???)

    6 ലത്തീന്‍ സഭയില്‍ ഐക്യം ഉണ്ടായതു മാര്‍പാപ്പയുടെ കീഴില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവര്‍ സ്വീകരിച്ചത് കൊണ്ടാണ് . അതുപോലെ സിറോ-മലങ്കര സഭയിലും ഇതുതന്നെയുണ്ടായി. മാര്‍ ഇവാനിയോസ് തിരുമേനിയുടെ കീഴില്‍ അവര്‍ ഒരു ജനമായി അദ്ദേഹം പറഞ്ഞത് സ്വീകരിച്ചു.
    നമ്മുടെ സഭയിലോ വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാടായി. പഠിച്ചു വിവരമുല്ലവാന്‍ എന്തെങ്കിലും പറഞ്ഞാല്‍, അത് എന്റെ അഭിപ്രായത്തോട് ചേര്‍ന്ന് പോകുന്നില്ലെങ്കില്‍, തെറ്റായി. അവനെ കളിയാക്കലായി. കരിവാരിതേക്കല്‍ ആയി. കഷ്ടം.

    7 ഇപ്പോള്‍തന്നെ ടോം വര്‍ക്കി എന്തുകൊണ്ടാണ് ഈ മാര്‍ തോമ കുരിശിനെ കാണുമ്പോള്‍ കോപിക്കുന്നത്. എന്തെങ്കിലും കാരണമില്ലാതെ ഈ കുരിശും ചുമന്നു കൊണ്ട് നടക്കുവാന്‍ ആര്‍ക്കെങ്കിലും നാണമുണ്ടോ ? അതും മെത്രാന്‍മാര്‍ക്ക്. എന്തുകൊണ്ടാണ് മാര്‍ തോമ കുരിശു ഉപയോഗിക്കാത്ത സ്ഥലങ്ങളിലെ അച്ചന്മാരും മെത്രാന്മാരും ഇതിനു എതിരായി പറയാത്തത്. ഇതെല്ലാം അറിഞ്ഞിട്ടും ഈ പറയുന്ന വത്തിക്കാന്‍ എന്തുകൊണ്ടാണ് ഇത് ഉപയോഗിക്കേണ്ട എന്ന് കല്പന ഇറക്കാത്തത്. അപ്പൊ ഇതിലൊക്കെ എന്തോ സത്യമുണ്ട് അല്ലെ. ദയവു ചെയ്തു മലര്‍ന്നു കിടന്നു തുപ്പാതെ സത്യം എന്താണെന്നു തിരിച്ചറിയുക. പഠിക്കുക.

    8 പിന്നെ ഈ കത്തോലിക്കാ സഭയും അതിന്റെ പിതാക്കന്മാരും മാര്‍പാപ്പയും ഒക്കെ അറിഞ്ഞു തന്ന അധികാരമാണ് സിറോ-മലബാര്‍ സഭാക്കുള്ളത്. അത് ചിക്കാഗോയില്‍ ആയാലും ഡല്‍ഹിയില്‍ ആയാലും. നമ്മുടെ ആളുകളെ നമ്മുടെ പാരമ്പര്യം പഠിപ്പിക്കാനും അതില്‍ ജീവിക്കാന്‍ അവരെ പ്രപ്തരാക്കാനും നമ്മുടെ ഇടയന്മാര്‍ക്കു കടമയുണ്ട്. അത് സ്വന്തം താത്പര്യം അനുസരിച്ച് വളച്ചൊടിക്കാന്‍ മെത്രാന്മാര്‍ക്കോ അച്ഛന്മാര്‍ക്കോ അത്മയര്‍ക്കോ അവകാശമില്ല. അത് സഭയുടെ പൊതു മുതലാണ്. ഇങ്ങനെ വളചോടിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്.

    ReplyDelete
    Replies
    1. 4.മാര്‍ത്തോമ്മാ കുരിശിനെയും കബളിപ്പിക്കുന്ന തോമ്മായെയും വിശദമായി പഠനം നടത്തൂ? മുന്‍ മാര്പാപ്പമാരുടെയും ഇപ്പോഴത്തെ മാര്പപ്പായുടെയും പ്രസ്താവനകള്‍ വായിച്ചാല്‍ വളച്ചൊടിച്ച തോമസ്‌ ചരിത്രം കൂടുതല്‍ വ്യക്തമാകും. പോര്‍ട്ടുഗീസ്‌കാരുടെയും ചില നാട്ടുഎഴുത്തുകാരുടെയും ചരിത്രങ്ങളില്‍ മുങ്ങിപ്പോയ വരെ ബോധ്യപ്പെടുത്തുവാനും പ്രയാസമാണ്. ആകാശത്തുനിന്ന് ദൈവം മന്നാ പെയിച്ചതു
      പോലുള്ള കഥകള്‍ വിശ്വസിക്കുവാനും ഏറെ ജനംഉണ്ട്. പാവം നമ്പൂതിരിമാരെ ബലിയാടാക്കി ചരിത്രവും എഴുതി.

      5.സംസ്കൃതവും ഇംഗ്ലീഷ്പദങ്ങളും ധാരാളമുള്ള ലത്തീന്‍ഭാഷ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്. സുറിയാനി അറിയത്തില്ലെങ്കിലും കേട്ടിട്ടുണ്ട്.പട്ടി ഒലിയാന്‍ കൂവുന്നതുപോലെ സുറിയാനിയില്‍ ഉള്ള കുര്‍ബാനയിലും സംബന്ധിച്ചിട്ടുണ്ട്‌. വേതാളങ്ങളുടെ ഭാഷയെന്നു പറയാം. ബിഷപ്പുമാര്‍ സുറിയാനിറീത്ത് നടപ്പിലാക്കിയില്ലെങ്കില്‍ അവരില്‍ പിശാചില്ലെന്നു അര്‍ഥം. സത്യം പിശാചില്‍ ഇല്ലല്ലോ. സുറിയാനികരണത്തിന്റെ തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ അത്മായന്റെ ചിന്താഗതികളെ ഗൌനിച്ചോ?

      6. അങ്ങനെ പറയൂ, പുലിക്കുന്നനെപ്പോലുള്ളവര്‍ വിപ്ലവമായി രംഗത്ത് വന്നതു കൊണ്ട് പാതിരിപടയെ ഏറെ ഒതുക്കുവാന്‍ സാധിച്ചു. അങ്ങനെയുള്ളവര്‍ ശബ്ദം ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍ പാതിരിപടയുടെ സഞ്ചാരലോകം മറ്റൊരു വഴിയില്‍ക്കൂടി ആകുമായിരുന്നു. അടുത്ത കാലത്തെ പൊന്‍കുന്നം കന്യസ്ത്രിയുടെ ധ്യാനഗുരുവില്‍ നിന്നും കിട്ടിയ ദിവ്യഗര്‍ഭം രഹസ്യം ആകുമായിരുന്നു. ദൈവംശാസ്ത്രം നല്ലവണ്ണം അരച്ചു കുടിച്ചവര്‍ തലച്ചോറും ഒരുപോലെ പാകംചെയ്തു വെക്കുന്നു. ഒരിക്കലും മാറ്റമില്ലാത്ത ചിന്താഗതി തലച്ചോറില്‍ സെമിനാരിയില്‍ നിന്നുതന്നെ അടിച്ചുവെച്ചിട്ടുണ്ട്.

      7. മാനിക്കയിന്‍ എന്ന ഭീകര കള്‍ട്ട്നേതാവിന്റെ അടയാളമായ കുരിശുകണ്ടപ്പോള്‍ ടോം വര്‍ക്കി കുപിതനായിയെന്നു അനുമാനിക്കണം. പവ്വത്തിനു മുമ്പ് കേട്ടിട്ടില്ലാത്ത കുരിശു വിശ്വാസികളുടെ ഇടയില്‍ അടിച്ചമര്‍ത്തിയാല്‍ പ്രതികരണം ഉണ്ടാകും. ഇന്ന് ഒരു കൊച്ചു കുഞ്ഞിനുപോലും മെത്രാനെക്കാള്‍ വിവരം ഉണ്ട്. ഇവര്‍ വത്തിക്കനെയും കബളിപ്പിച്ചു സഭയില്‍ സാത്താന്‍ കുരിശുമായി സേവ നടത്തുകയാണ്. മുകലേക്ക് തുപ്പിയ ദുര്‍ഗന്ധം നീണ്ട കുപ്പായങ്ങളിലും ഉണ്ട്.

      8.സീറോ മലബാറിന്റെ അധികാരം കേരളത്തില്‍ മാത്രമേയുള്ളൂ സുഹൃത്തേ? അങ്ങാടിയത്ത് പോലും ലത്തീന്‍ മെത്രാപോലീത്താ കീഴിലാണ്. ആലഞ്ചേരിക്ക് കേരളത്തിനു വെളിയില്‍ യാതൊരു ആത്മീയ അധികാരവും ഇല്ല. ദല്‍ഹിയിലെ ബിഷപ്പ് ഭരണികുളങ്ങര താമര കുരിശിനെ അല്ത്താരയില്‍ നിന്നും നീക്കം ചെയ്തെന്നും കേട്ടു. പാരമ്പര്യം പഠിപ്പിക്കുവാന്‍വന്നാല്‍ അമേരിക്കന്‍ ചെറുക്കന്‍മാര്‍ക്ക് ഒരു ചുക്കും മനസിലാവുകയില്ല. അവര്‍ മറുപടി ഇംഗ്ലീഷില്‍ ഒറ്റവാക്കില്‍ നിറുത്തും. ആ വാക്ക് ഞാന്‍ ഇവിടെ ടൈപ്പ് ചെയ്യുന്നില്ല.

      Delete
  3. Dear Admayasabdam leaders,

    Now I understand one thing, your idea is partial and you support only one group in the Syro-Malabar Church-"The Anti Syro-Malabarian Group". Syro-Malabar Church becomes Syro-Malabar Church, for it has a special tradition, in this tradition there is a particular Cross and Qurbana. Without these particularities there is no Syro-Malabar Church.

    If somebody does not accept these traditions, then it is not his Church.

    yesterday i have posted two comments for this article, but i haven't seen any one of them in your blog. Now it becomes clear that you are partial and one sided.
    Here your moto itself is challenged, "the truth will free you". the truth is not in the extreams. Jesus called this hypocrisy. You make use of His word to mislead the people.

    with love and best wishes !!!!!

    ReplyDelete
  4. Thank you Admayasabdam leaders for posting the above comments !
    At least you have shown that you are ready for discussion

    and please publish also the comments for this comment ..so that we can make a real discussion
    thanks a lot....

    ReplyDelete
  5. സിറോ മലബാര്‍ സഭ ചെയ്യുന്നതെല്ലാം കുറെയെങ്കിലും നല്ലതെന്ന് സമ്മതിക്കാത്ത അല്മായാ ശബ്ദത്തിനെയും എഴുത്തുകാരെയും മാന്യമായ ഭാഷയില്‍ വിമര്ശിെച്ചു അജ്ഞാതന്‍ എഴുതിയ ലേഖനം കണ്ടു. അതില്‍ ശ്രദ്ധേയമായ കുറെ കാര്യങ്ങള്‍ ഉണ്ട്. ഒന്നാമത് സഭയുടെ വ്യക്തിഭാവത്തെപ്പറ്റി അല്മായാ ശബ്ദത്തിലെ പ്രതിഭാദ്യത്തോട് യോജിപ്പില്ലെങ്കിലും 1) അനൈക്യം ഉള്ള ഏക വിഭാഗം സിറോ മലബാര്‍ ശാഖയാണ്‌, 2) തനതായ വ്യക്തിത്വവും പാരമ്പര്യവും ഉള്ള സഭയാണ് നമ്മുടേത്‌ (സത്യത്തില്‍ പവ്വത്തിനു മുമ്പുണ്ടായിരുന്ന അതെ അവസ്ഥ തുടരണമെന്നെ ഇവര്‍ പറയുന്നുള്ളൂ), 3) ഒരു വ്യക്തിയുടെ വിശ്വാസ ജിവിതത്തില്‍ ഏറ്റവും സുപ്രധാനമായത് സ്വന്തം സഭാധികാരികള്‍ സഭയുടെ വ്യക്തിത്വം നിലനിര്ത്താ നുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ടോ വെന്നതാണ് (കഷ്ടം!)
    അദ്ദേഹം അയച്ച ഏതാനും കമന്റുകള്‍ അല്മായാ ശബ്ദത്തില്‍ വന്നില്ലായെന്നതാണ് അദ്ദേഹത്തിന്റെ പരാതി. എന്റെ ഒരു സുഹൃത്തും ഇക്കാര്യം പറയുകയുണ്ടായി; അവര്‍ അയക്കുന്ന കമന്റുകള്‍ ഇതില്‍ വരാറില്ലായെന്നു. 24 മണിക്കൂറും ഇരുന്നു പ്രവര്ത്തിംപ്പിക്കുന്ന ഓഫിസുകളോ പാര്ക്കാ്ന്‍ അരമനകളോ അരക്കാല്‍ മനകളോ ഇല്ലാത്തവരോടു ക്ഷമിക്കാവുന്നതെയുള്ളൂവെന്നു അവരെ ഞാന്‍ അന്ന് ഓര്മ്മി പ്പിച്ചു. അജ്ഞാതന്‍ ഒന്ന് മനസ്സിലാക്കുക, താങ്കള്‍ നാമകരണം ചെയ്ത "The Anti Syro-Malabarian Group" ഇവിടെ വളരുന്നത്‌ അതിന്റെ ഒപ്പിസുകള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ആയിരിക്കുന്നതുകൊണ്ടാണ്.
    വിടരുത് കുട്ടാ ...മുറുക്കെ പിടിച്ചോ... നിങ്ങള്ക്ക് പാര്ക്കാ ന്‍ മുന്തിരി തോപ്പുകലുണ്ട് - വിശ്വാസികള്ക്ക്ക ആണ് നഷ്ടപ്പെടാനുള്ളത്. ചേട്ടന്‍ ഒരുപകാരം ചെയ്യ് – കാഞ്ഞിരപ്പള്ളിയില്‍ പോയി മോനിക്കാമ്മയുടെ സ്ഥലം തിരിച്ചു കൊടുപ്പിര്.

    ReplyDelete