Translate

Monday, November 26, 2012

ശ്രീമതി മോനിക്കാ തോമസ് സ്വന്തം ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.നവംബര്‍ 24-ന് പാലാ ടോംസ് ചേബറില്‍വച്ചു നടന്ന യോഗത്തില്‍ ശ്രീമതി മോനിക്കാ തോമസ് സ്വന്തം ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. വേദിയില്‍ JCC ജനറല്‍ സെക്രട്ടറി  ശ്രീ ആന്റോ കോക്കാട്ട്, കുമാരി ഇന്ദുലേഖാ ജോസഫ്  JCC പ്രസിഡന്റ് ശ്രീ ലാലന്‍ തരകന്‍, എന്നിവര്‍.

മോനിക്കായുടെ പ്രസംഗത്തില്‍നിന്ന്: 
''കേരളം കണ്ട ഏറ്റവുംവലിയ ഒരു സാമ്പത്തികത്തട്ടിപ്പാണ് എന്റെ നേരെ ഉണ്ടായത്.... മദ്യലഹരിക്കടിമപ്പെട്ടവന്റെ കൈയില്‍നിന്നും കള്ളന്മാര്‍ പിടിച്ചുപറിക്കുന്നതുപോലെ കരിസ്മാറ്റിക് ഭക്തിലഹരിക്കടിമപ്പെട്ട എന്റെ കൈയില്‍നിന്നും ധ്യാനഗുരുക്കന്മാര്‍ സര്‍വ്വസ്വവും കൊള്ളയടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗശയ്യയിലായിരുന്ന എനിക്ക് യേശുവും മാതാവും ദര്‍ശനം തന്നു. അത് സാക്ഷ്യം പറയണമെന്ന് അച്ചന്മാര്‍ എന്നോട് ആവശ്യപ്പെട്ടു. ...ദുര്‍മന്ത്രവാദികള്‍ സൃഷ്ടിക്കുന്നതുപോലൊരു മാന്ത്രികാന്തരീക്ഷം സൃഷ്ടിച്ച ശേഷം കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാര്‍ എന്നെ ഹിപ്‌നോട്ടൈസ് ചെയ്തു ധരിപ്പിച്ചു, മക്കളില്ലാത്ത എന്റെ 25 കോടിരൂപ വിലയുള്ള ഭൂസ്വത്ത് ആരോടും ഉരിയാടാതെ എഴുതിത്തന്നാല്‍ സംസാരശേഷി നഷ്ടപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് പിറ്റേ ദിവസം സംസാരിക്കുമെന്ന്....ഞാന്‍ സാക്ഷ്യം പറഞ്ഞുതീരുന്നതിനുമുമ്പേ ധ്യാനഗുരു ചാടിക്കയറി പ്രഖ്യാപിച്ചു; അതുകൊണ്ട്, ഞാന്‍ എന്റെ സര്‍വ്വസ്വവും ധ്യാനമന്ദിരത്തിന് സമര്‍പ്പിച്ചിരിക്കുന്നുവെന്ന്, എല്ലാവരും സ്‌തോത്രം പറഞ്ഞു. ഞാന്‍ എങ്ങനെ സക്രാരിയുടെ മുമ്പില്‍നിന്നു തര്‍ക്കിക്കും?.....എനിക്ക് സംഭവിച്ചത് മറ്റുളളവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ...... 

ഇന്ന് ഞാന്‍ അറിയുന്നു ഭക്തിഭ്രാന്തിനെക്കാള്‍ യേശുവിനിഷ്ടം പരസ്‌നേഹപ്രവൃത്തി കളാണ്. അവിടുന്നു പറയുന്നു: 'ബലിയല്ല, കരുണയാണ് എനിക്ക് വേണ്ടത്.'

....സര്‍വ്വസ്വവും കൊള്ളയടിച്ച് എട്ടുംപൊട്ടും തിരിയാത്ത ഈ കിഴവിയെ മണ്ടിയാക്കിയെന്നാണ് കത്തോലിക്കാ മാഫിയ അഹങ്കരിക്കുന്നത്. ഇതാ കര്‍ത്താവ് അവിടുത്തെ മുന്തിരിത്തോട്ടത്തിലെ വിഷച്ചെടികള്‍ പറിച്ച് നീക്കാന്‍ ദുര്‍ബലയായ ഈ ദാസിയെ തിരഞ്ഞെടുത്തിരിക്കുന്നു. മക്കളില്ലാത്ത എനിക്ക് ഈ മാഫിയായുടെ പീഡനം സഹിക്കുന്ന മക്കളെ മുഴുവന്‍ അവിടുന്ന് സമ്മാനിച്ചിരിക്കുന്നു''

6 comments:

 1. Sad to hear this...This is really a big lesson for all of us...

  ReplyDelete
 2. അമല്‍ ജ്യോതി കൊളേജിന്റെ സ്റ്റേജില് ഫാരിസിനെ ഇരുത്തി ആദരിച്ചത് മുതലോ ദിപികയുടെ കോടിക്കണക്കിനു രൂപയുടെ മുതല്‍, അതും നസ്രാണികള്‍ വര്ഷതങ്ങളായി സ്വരൂപിച്ചത് അപ്പാടെ നശിപ്പിച്ചത് മുതലോ അല്ല അറക്കല്‍ തിരുമേനി വിശ്വാസികളുടെ കണ്ണില്‍ കരടായത്. എവിടെയെല്ലാം അദ്ദേഹം കത്തോലിക്കാ സഭയെ ഉയര്ത്താ ന്‍ ശ്രമിച്ചോ അവിടെല്ലാം നിഗൂഡമായ സാമ്പത്തിക ഇടപാടുകളും ഉള്പ്പൊട്ടിരുന്നു. അല്മായാ കമ്മിഷന്റെ പ്രസിടെന്റായപ്പോള്‍ ജനം ചിരിക്കുകയാണുണ്ടായത് – ഒരു നെല്ലിക്കയും നൂറു തെങ്ങായുമിട്ടു നെല്ലിക്കാ അച്ചാര്‍ ഉണ്ടാക്കിയതുപോലുണ്ടായിരുന്നത്. ഒരു അല്മായനും മൂന്നു ബിഷപ്പുമാരും ചേര്ന്ന അല്മായാ കമ്മിഷന്റെ പ്രധാന അജണ്ടാ, വിദേശത്തു വികാരിയാത്തുകള്‍ ഉണ്ടാക്കുകയെന്നതും, വിദേശികളുടെ വിവര ശേഖരണം വഴി ഫണ്ട് സ്വരൂപിക്കലും മറ്റൊരു ആധാര്‍ കാര്ഡ്ക കത്തോലിക്കര്ക്ക്ട ഉണ്ടാക്കുകയെന്നതുമായിരുന്നു. ഏറെക്കാലം മരച്ചിരുന്ന സഹ്യാദ്രി ബാങ്ക് ഇപ്പോള്‍ സജിവമാക്കിയിട്ടുണ്ട്. SBI ക്കു സമാനമായ ഒരെണ്ണം കെട്ടിപ്പൊക്കാനാണ് പദ്ധതി. ജനം ചോദിക്കുന്നത്, ഇന്നിതിന്റെ ആവശ്യം ജനത്തിനൊ സമൂഹത്തിനോ ഉണ്ടോയെന്നാണ്. അവിടെയും വഴികാട്ടി അറക്കല്‍ മെത്രാന്‍.
  രൂപതയില്‍ നടക്കുന്ന സുപ്രധാന ചടങ്ങുകളില്‍ അദ്ദേഹം ഉണ്ടെങ്കിലായി ഇല്ലെങ്കിലായി. ഇതാണ് സ്ഥിതി – ഇതിന്റെ ഇടക്കാണ് മോനിക്കാ കേസും. ഇത്തരം മോനിക്കാ ധ്യാനം നയിച്ചിട്ടില്ലാത്ത വൈദികര്‍ കേരള സഭയില്‍ തുലോം കുറവാണ്. കാഞ്ഞിരപ്പള്ളി രൂപതയില്‍ നല്ല കുടുംബത്തിലെ ഒരു പെണ്കു്ട്ടി ഒരു നിര്ദ്ധളന കുടുംബത്തില്പ്പെ ട്ട ഒരന്യജാതി യുവാവിനെ പ്രേമിച്ചു രജി. വിവാഹം ചെയ്തു. ഈ ബന്ധമൊന്നു പൊട്ടിക്കാന്‍ പെടാപ്പാട് പെട്ട വിട്ടുകാര്‍ നിരവധി ധ്യാനകേന്ദ്രങ്ങള്‍ (പരി. ആത്മാവ്‌ ഉള്ളതും ഇല്ലാത്തതും) നിരങ്ങി. ഏറ്റവും കനത്ത മരുന്നുപദേശിച്ചത് എലിക്കുളത്തുള്ള ഒരു ദിവ്യന്‍; അതിനു പ്രതിഫലം 25000 രൂപാ വിലവരുന്ന സക്രാരി പള്ളിക്ക് സംഭാവനചെയ്യണമെന്നതായിരുന്നു. ഇളങ്ങുളത്ത്, പ്രായേണ നല്ലവനായ വികാരി ഒരു മിശ്ര വിവാഹം 50,000 വാങ്ങി ആശിര്വ ദിച്ചത്, വാര്ത്ണ കളില്‍ വായിക്കാനിടയായി. വിശ്വാസിക്ക് ഒരു വിഴ്ച പറ്റുന്നത് കഴുകന്മാരെപ്പോലെ നോക്കിയിരിക്കുന്ന ഒരു വിഭാഗമായി അച്ചന്മാര്‍ അധപ്പതിക്കുന്നു. പള്ളിയുടെ മേല്ക്കൂകര കത്തിയാലും അവര്‍ ചിരിക്കും.
  പല പുതുവല പോട്ടിച്ചവന്‍ പഴവലയില്‍ കുടുങ്ങും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ്‌ കാഞ്ഞിരപ്പള്ളിയില്‍ സംഭവിച്ചത്. മനോരമ സ്റ്റൈലില്‍ ഒരു രക്ഷപ്പെടലിനു അവര്‍ ശ്രമിക്കുന്നുവെന്നതാണ് സൂചന. അതായത് കേസില്‍ അനുകൂലമായി ഒരു വിധി വരുന്ന ആ നിമിഷം, ആവേ മരിയയെയും അവിടെ കുടിതാമാസമാക്കിയ സര്വ്വ വിശുദ്ധരെയും മോനിക്കാക്ക് വിട്ടുകൊടുത്തു സഹന മാതൃകയാവുന്ന തന്ത്രം. എന്തായാലും സഭക്കോ അതിലെ ആര്ക്കെ ങ്കിലുമോ തെറ്റ് പറ്റിയെന്നു സമ്മതിച്ചു മാതൃകയാവാന്‍ ആരും ഉണ്ടാവില്ല. 17 1/2 വയസുള്ള ഒരു പെണ്കുമട്ടി പൂര്ണ്ണവ സമ്മതത്തോടെ വ്യഭിചരിച്ചാലും കൂടെപോയവനെ ജയിലില്‍ അടക്കുന്നതിന്റെ കാരണം എല്ലാവര്ക്കുതമറിയാം. ഒരു സ്ത്രിയുടെ ബലഹിനതയെ ചൂഷണം ചെയ്യുന്നവനും വഞ്ചന തന്നെയാണ് ചെയ്യുന്നത്. പിടിച്ച് പറിച്ചത് വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരൊറ്റ വിശ്വാസിയെങ്കിലും മെത്രാനെ കുറ്റപ്പെടുത്തുമെന്നു കരുതുന്നുണ്ടോ? ബനടിക്റ്റ് മാര്പ്പാ പ്പയുടെ ഔന്നത്യമൊന്നും ഇവിടെ ആര്ക്കും ഉണ്ടാവാനും ഇടയില്ല. ഏതായാലും ഇത്തരം മോനിക്കാധ്യാനങ്ങള്‍ ഇവിടെ ആവര്ത്തിതക്കാന്‍ പാടില്ലായെന്നുള്ള ഉറച്ച തിരുമാനത്തില്‍ മുന്നോട്ടു നിങ്ങുന്ന മോനിക്കാക്ക് കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ഭൂരിഭാഗം ക്രിസ്ത്യാനികളും പിന്തുണ നല്കു്ന്നുവെന്ന് ഏതാനും ചിലരോട് സംസാരിച്ചപ്പോള്‍ മനസ്സിലായി. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും – ഇത്രയുമേ എനിക്ക് പറയാനുള്ളൂ.

  ReplyDelete
 3. Retreat is the modern symbol of slavery. who ever lead the retreat they to find out the weakness of the people and they exploit them . Keep away from this kind of blood thirsty leaches .

  ReplyDelete
 4. കണ്ടവരുടോ ഫ്രീ തിങ്കര്‍ സാറിനെ ?

  ReplyDelete
 5. ഒരു നെല്ലിക്കയും നൂറു തെങ്ങായുമിട്ടു നെല്ലിക്കാ അച്ചാര്‍ ഉണ്ടാക്കിയതുപോലുണ്ടായിരുന്നു ഒരു അല്മായനും മൂന്നു ബിഷപ്പുമാരും ചേര്ന്ന അല്മായ കമ്മിഷന്‍.

  Even Shakespear would have admired this phrase. wow!

  ReplyDelete
 6. This comment has been removed by the author.

  ReplyDelete