Translate

Saturday, November 10, 2012

കാര്യം നിസ്സാരമല്ല !


അടുത്ത കാലത്ത് കത്തോലിക്കാ വിശ്വാസികളുടെ ഇടയില്‍ വല്ലാത്ത ഒരാശയക്കുഴപ്പം പടര്‍ന്നു വളരുന്നത്‌ പലരും ശ്രദ്ധിക്കുന്നുണ്ടാവും.  സിറോ മലബാര്‍ സഭ വളരെ തെറ്റായ ഒരു സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്ന് മാര്‍ ആലഞ്ചേരി തന്നെ വത്തിക്കാനില്‍ വെച്ച് പറഞ്ഞത് സഭാ പ്രസിദ്ധികരണങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു നാള്‍ മുമ്പ് വരെ സഭയില്‍ ആവിഷ്കരിച്ച പല പരിഷ്കാരങ്ങളും വിമര്‍ശന വിധേയമായപ്പോള്‍, അതിനെ ശക്തിയുക്തം ന്യായികരിക്കാനും വ്യത്യസ്തമായ വാദമുഖങ്ങള്‍ അവതരിപ്പിക്കാനും ധാരാളം പേരുണ്ടായിരുന്നു. ഇന്ന് അതില്‍ ഒരു വലിയ മാറ്റം തന്നെ കാണാന്‍ കഴിയും - ഒരു ന്യായികരണത്തിനും ആരും തന്നെ മുതിരുന്നില്ല. അച്ചന്മാര്‍ ആയാല്‍പ്പോലും, നിങ്ങള്‍ നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിച്ചാല്‍ മതി മറ്റു കാര്യങ്ങള്‍ അന്വേഷിക്കണ്ടാ എന്നൊരു സമിപനമാണ് വ്യാപകമായി സ്വികരിച്ചു കാണുന്നത്.  നിഷ്ക്രിയത്വം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു; കുറേപ്പേര്‍ ഈ പോരുത്തക്കെടുകളെ അവഗണിക്കുന്നു; മറ്റു ചിലര്‍ വിധിയെന്ന് കരുതി സമാധാനിക്കുന്നു; വേറെ ചിലര്‍ വ്യവസ്തകളില്ലാത്ത അനുസരണം ഒരു മഹാഭൂഷണമാണെന്ന്   പഠിപ്പിക്കുന്നു. എല്ലാം കൂടി ഒത്തുചെര്‍ന്നുണ്ടായ ശൂന്യത ഭൂഷണമായി കരുതി പിതാക്കന്മാര്‍ അവരുടെ അധികാര സിമകള്‍ വികസിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

ഞാനൊരു പഴയ കഥ പങ്കു വെയ്ക്കട്ടെ. രണ്ടു പ്രൊഫസ്സര്‍മാര്‍ ചേര്‍ന്ന് ഒരു തവളയെ ജീവനോടെ പുഴുങ്ങാന്‍ തിരുമാനിച്ചു. വെള്ളത്തിലിട്ടു പുഴുങ്ങുമ്പോള്‍ തവള ചാടിപ്പോകാതിരിക്കാന്‍ അവര്‍ എന്ത് ചെയ്തെന്നോ, ആദ്യം വളരെ ചെറുതായി വെള്ളം ചൂടാക്കി. തവള നോക്കിയപ്പോള്‍ തണുപ്പ് മാറിയ ചെറു ചൂടുവെള്ളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടാന്‍ നല്ല രസം. അവര്‍ വെള്ളം അല്‍പ്പം കൂടി ചൂടാക്കി. തവള ഓര്‍ത്തത് തണുത്ത വെള്ളം ചൂടായതുപോലെ ഉടന്‍ വെള്ളം തണുത്തെക്കാം എന്നാണ്. പക്ഷെ വെള്ളത്തിന്റെ ചൂട് ക്രമമായി കൂടിക്കൊണ്ടിരുന്നതെയുള്ളൂ. ചൂട് അസഹനിയമായപ്പോള്‍ തവള പുറത്തേക്ക് ചാടാന്‍ തിരുമാനിച്ചു - പക്ഷെ അപ്പോഴേക്കും അതിന്‍റെ കാലുകള്‍ നിര്‍ജ്ജിവമായിക്കഴിഞ്ഞിരുന്നു.

പ്രസ്ഥാനങ്ങള്‍ ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്നതും ഇങ്ങിനെ തന്നെയാണ്.  ഒരു സുപ്രഭാതത്തില്‍, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ എല്ലാ പരിഷ്കാരങ്ങളും കൂടി ഒരുമിച്ചു സഭയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സഭയില്‍നിന്നു മുഴുവന്‍ വിശ്വാസികളും ചാടിപ്പോകുമായിരുന്നു.
കേരളത്തിലെ സഭാവിശ്വാസികളെ മുഴുവന്‍ ഇവിടെത്തന്നെയുള്ള ഒരു ചട്ടക്കൂട്ടില്‍ കൊണ്ടുവന്നു മുച്ചൂടും അടക്കി ഭരിക്കാനുള്ള കേരളാ മെത്രാന്മാരുടെ ഗൂഡ പദ്ധതി ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്നതിന്റെ നാള്‍വഴി വേണമെങ്കില്‍ ഒന്ന് കൂടി അയവിറക്കിക്കൊള്ളൂ. ആദ്യം  കുര്‍ബാന സുറിയാനിയില്‍ നിന്ന് മലയാളമാക്കി - ഭാരതിയതയുടെ മറവില്‍ തിരു വസ്ത്രങ്ങളും രൂപം മാറി. ക്രമങ്ങള്‍ പതിയെ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു - പുറത്തു വിശ്വാസികളുടെ കൈയ്യില്‍ നിന്ന് സഭാ സ്വത്തുക്കളുടെ അവകാശം നഷ്ടപ്പെട്ടുകൊണ്ടുമിരുന്നു. യേശുവിന്റെയും ശിക്ഷ്യന്മാരുടെയും പാരമ്പര്യത്തിന്റെ കാര്യം പറയാതെ മാര്‍ത്തോമ്മ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി, നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു, എക്യുമെനിക്കല്‍ ജിവിത രിതി ഉടലെടുക്കുന്നു, POC പ്രത്യേക ബൈബിള്‍ പുറത്തിറക്കുന്നു, പതിയെ മാനിക്കെയന്‍ കുരിശു മാര്‍ത്തോമ്മായുടെതായി രംഗത്ത് വരുന്നു, ക്രൂശിത രൂപങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി തുടങ്ങി, റോമില്‍ സിറോ മലബാര്‍ റിത്തിനു പ്രത്യേക അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി തുടങ്ങി, ആഗോള തലത്തില്‍ വികാരിയാത്തുകളുടെ,  രൂപികരണമായി, ഇപ്പോള്‍ രഹസ്യമായി ഒരു വത്തിക്കാന്‍ തന്നെ റോമില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ആലഞ്ചേരി പിതാവ് കുറഞ്ഞൊരു കാലഘട്ടത്തിനുള്ളില്‍ തുല്യ അധികാരമുള്ള മറ്റൊരു മാര്‍പ്പാപ്പയായി മാറിയേക്കാം.

സാമൂഹ്യ രാഷ്ട്രിയ രംഗങ്ങളിലും സഭ കണ്ണ് വെക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരള കൊണ്ഗ്രസ്സിനെ ഇപ്പോഴും കക്ഷത്തില്‍ വെച്ചിരിക്കുന്നതും, പിതാക്കന്മാര്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങളില്‍ ഇടപെടുന്നതും. ആശുപത്രികള്‍, ഷോപ്പിംഗ്‌ കോമ്പ്ലക്സുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (Sahyadri Bank - കാഞ്ഞിരപ്പള്ളി), റിയല്‍ എസ്റെറ്റ് മേഖല എന്നിവയിലും സഭ കൈ വെച്ചു കഴിഞ്ഞു. ഇത് കൊണ്ട് നെട്ടവുമുണ്ടായി - കേരളാ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ആസ്തി കത്തോലിക്കാ സഭക്ക് തന്നെയാണ്. പഴയ പല കത്തോലിക്കാ പ്രസിദ്ധികരണങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും കഴുത്തില്‍ കുരുക്കു വിണു,  സ്വന്തമായി വചനം പ്രസംഗിക്കാനും ഇപ്പോള്‍ അനുവാദം വേണമെന്നായി.

ഇപ്പൊള്‍ വിശ്വാസികള്‍ക്ക് മുമ്പിലുള്ള രണ്ടു സാദ്ധ്യതകള്‍ ഒന്നുകില്‍ ഒപ്പം ചാവുകയെന്നതോ, അല്ലെങ്കില്‍ ഒരു നിമിഷം മുമ്പ് പുറത്തു ചാടുകയെന്നതോ മാത്രം. അറക്കവാളിന് കിഴിലേക്ക് തല വെച്ച് കൊടുക്കുന്ന വിശ്വാസിയോട് കര്‍ത്താവ്‌ ചോദിച്ചെക്കാവുന്ന  ഒരു ചോദ്യമുണ്ട്,  നിങ്ങള്ക്ക് തന്നിരുന്ന വിശേഷ ബുദ്ധി എവിടെയായിരുന്നുവെന്ന്.

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. സ്വതന്ത്ര ചിന്തകന്റെ അഭിപ്രായം വായിച്ചു - ഇത്തരം അഭിപ്രായങ്ങളും അല്മായാ ശബ്ദത്തില്‍ ഉണ്ടാവണം. എങ്കില്‍ മാത്രമേ അന്തിമമായ ഒരു നിഗമനത്തില്‍ എത്താന് ‍വായനക്കാരനും സാധിക്കൂ. സഭയുടെ നേതൃത്വത്തില്‍ നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് കുറെപ്പെര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നുമുണ്ട് - എനിക്കും സംശയമില്ല. കായങ്കുളം കൊച്ചുണ്ണി, സത്യമംഗലം വിരപ്പന്‍ തുടങ്ങിയ ആളുകള്‍ എന്തുകൊണ്ട് ഇപ്പോഴും വിരപുരുഷരായി ചരിത്രത്തില്‍ ഇടം പിടിച്ചുവെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? കൊന്നും കൊലവിളിച്ചും സമാഹരിച്ച ധനം കുറെയൊക്കെ പാവങ്ങള്‍ക്കും പങ്കു വെച്ചിരുന്നു. ആ കൊച്ചു കൊച്ചു നന്മകളാണ് അവരെ വേറിട്ട്‌ നിര്‍ത്തുന്നത്.

  സഭ സമൂഹവുമായി ബന്ധപ്പെടുന്ന സുപ്രധാന മേഘലകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള് ‍ആസ്പത്രികള്‍ എന്നിവ ഉദാഹരണമായി എടുക്കുക. പ്രവേശനത്തിന്റെ കാര്യത്തിലും നിയമനങ്ങളുടെ കാര്യത്തിലും ഒരു സുതാര്യതയുമില്ലാതെ കോടികള്‍ വാരിക്കൂട്ടി എന്നത് ആര്‍ക്കാണ് അറിയാത്തത്. ഒരു ആസ്പത്രിയില്‍ ചെന്നാല്‍ ആവശ്യമുള്ള പരിശോധനകള്‍ മാത്രമാണോ നടത്തുന്നത്? നിരവധി ദുര്മ്മരണ കേസുകള്‍ സഭാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്നു- തട്ടിപ്പ് വിശ്വാസ വഞ്ചന കേസില്‍ ഒരു മെത്രാന്‍ തന്നെ പ്രതിയാണ്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എന്നെ അകത്തു പോയേനെ. ഈ ലിസ്റ്റ് നിണ്ടതാണ്. ഒത്തിരി പറയാനുമുണ്ട്. മുക്കാലും ചിഞ്ഞ പഴത്തെ നല്ലതെന്ന് വിളിക്കണോ ചിത്തയെന്നു വിളിക്കണോ?

  സഭ നന്നാവണമെങ്കില്‍ ആദ്യം പോരായ്മകള്‍ കണ്ടു പിടിക്കണം. ഒരു ടയറിന്റെ കാറ്റ് പോയാല്‍ നല്ല മെക്കാനിക് ബാക്കി മൂന്നു ടയരുകളെ ഉമ്മ വെച്ചുകൊണ്ടിരിക്കുകയല്ല ചെയ്യുന്നത്. വൃണങ്ങള്‍ പ്ലാസ്ടര്‍ ഒട്ടിച്ചു എത്ര നാള്‍ കൊണ്ടുപോകാനാവും? ഇത്രയൊക്കെയേ പാവം റോഷന്‍ പറഞ്ഞിട്ടുള്ളൂ. ഇതു മലമുകളില്‍ നിന്നും പറയുകയും ചെയ്യും. പഴം മോശമെങ്കില്‍ വൃക്ഷവും അങ്ങിനെ തന്നെ. ഇത് പറഞ്ഞത് ആരാണെന്ന് ഓര്‍മ്മിപ്പിക്കണോ?

  ReplyDelete
 3. സ്വതന്ത്ര ചിന്തകന്‍ ഏതായാലും സഭക്കുള്ളിലെ അനാസാശ്യ വ്രവണതകളെ ന്യായികരിച്ചിട്ടില്ല എന്നത് ശ്രദ്ധിച്ചു. വ്യക്തികളുടെ സഹകരണം ഇല്ലാതെയാണ് കത്തോലിക്കാ സഭ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോവുന്നത് എന്ന് പറഞ്ഞത് ക്രൂരതയായിപ്പോയി. അച്ചന്മാരും കന്യാസ്ത്രികളും സ്വന്തം വിട്ടില്‍ നിന്നോ സ്വന്തം പ്രയത്നത്തില്‍ നിന്നോ ആണ് പണം കണ്ടെത്തുന്നതെന്ന് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്ത് പറയാന്‍? പള്ളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വൈദികരോ കന്യാ സ്ത്രികലോ സംഭാവന കൊടുക്കുന്ന പാരമ്പര്യം നമുക്കില്ലായെന്നു ചിന്തകന്‍ ഓര്‍ത്താല്‍ കൊള്ളാം. പിരിക്കുക പിരിപ്പിക്കുക... ഇതാണല്ലോ നമ്മുടെ മുദ്രാവാക്യം തന്നെ.

  തനി സ്വതന്ത്ര ചിന്തകന്‍

  ReplyDelete
 4. സ്വതന്ത്രചിന്തകന്റെ അഭിപ്രായത്തെ മാനിച്ചു ശ്രീ റോഷന്‍ എഴുതിയ അഭിപ്രായം വളരെ ചിന്തനീയമാണ്. അത്തരം അനുഭവങ്ങളില്‍കൂടി കടന്നു പോവാത്ത ഒരു വിദ്യാസമ്പന്നനും കേരളത്തില്‍ കാണുകയില്ല. പണമില്ലാത്തതിനാല്‍
  ചീകത്സ നിഷേധിക്കുന്ന ഇവരുടെ ഹോസ്പിറ്റലുകള്‍ നടത്തുന്നതും കായംകുളം കൊച്ചുണ്ണിയുടെ സന്തതികളാണോ ? കോഴകൊടുത്തു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മാത്രമേയുള്ളൂ. പ്രത്യേകിച്ചു കേരളത്തിലും കര്‍ണ്ണാടകയിലും.

  ഈ പാതിരിമാര്‍ നമ്മുടെ നാട്ടിനുതന്നെ അപമാനമാണ്. ഇറ്റലിയിലെ പുരോഹിതരുടെ കഥകള്‍ കേട്ടപ്പോള്‍ സത്യമെങ്കില്‍ മലയാളീവൈദികര്‍ ഗിന്നീസ്ബുക്കില്‍ സ്ഥാനംപിടിക്കേണ്ട സമയമായി. സ്ത്രീത്വത്തിനെ അപമാനിച്ചു ചെളി വാരി എറിഞ്ഞു സഭയെ നശിപ്പിക്കുന്നതിനു സ്വത്രതചിന്തകനു പരാതിയില്ല. വാര്‍ത്തകള്‍ പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തെ കുപിതനാക്കി. പുരോഹിതര്‍ക്കല്ല നാണക്കേട്‌, ഞങ്ങള്‍ ജനിച്ചുവളര്‍ന്ന സഭയെ ആണ്, ഇവര്‍ വ്യപിച രിച്ചു കൊണ്ടിരിക്കുന്നത്.

  അല്‍മായശബ്ദം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. വിദേശപത്രങ്ങള്‍ മുഴുവനും ഈ വാര്‍ത്ത വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാനും ഭയപ്പെടുന്നു. കാരണം ഭാരത നീതിന്യായ വ്യവസ്തകളെക്കാള്‍ ഇവര്‍ ശക്തരാണ്.

  തീയോളജി പഠിച്ചു ദൈവവചനം പഠിപ്പിക്കണമെന്ന് പ്രതിജ്ഞയെടുത്തവര്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത്‌ ധനതത്വ ശാസ്ത്രവും ചരിത്രവും വിഷയങ്ങളാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ച ഒറ്റ പുരോഹിതനും കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. പഠിപ്പിക്കുവാന്‍ കഴിവില്ലാത്ത ഈ മഹാ മനസ്ക്കര്‍ കുട്ടികളുടെ ഭാവി കളയാതെ തങ്ങളുടെ ജോലി ദളിതരായവര്‍ക്ക് കൊടുത്തുകൂടെ? ആതുരാലയങ്ങളുടെ വിവരങ്ങള്‍ സ്വതന്ത്രചിന്തകന്‍ എടുത്തു
  പറയുകയും ചെയ്തല്ലോ. ക്രിസ്തു പഠിപ്പിച്ചത് ധനതത്വവും ലൈഗിക വിഷയങ്ങളും ആയിരുന്നില്ല. ഒരു കോളേജില്‍ കുപ്പായം ഇല്ലാതെ ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന കഥകളും ഏറെയുണ്ട്.

  സഭയുടെ കുടുംബാസൂത്രണ നയങ്ങള്‍മൂലം ഗര്‍ഭിണികളായ തള്ളമാരുടെ ജീവന്‍ രക്ഷിക്കുവാന്‍ അനുവദിക്കാതെ ലോകത്തില്‍ ലക്ഷകണക്കിനു ഗര്‍ഭിണികളാണ് കത്തോലിക്കാ ഹോസ്പിറ്റലുകളിലെ ഓപ്പറെറ്റിംഗ് മുറിയില്‍ മരിച്ചു വീഴുന്നത്. സഭയും കായംകുളം കൊച്ചുണ്ണിയും റോബിന്‍ ഹുഡും തമ്മിലുള്ള റോഷന്റെ ഉപമ വളരെ തന്മയത്വമായി വിവരിച്ചിരിക്കുന്നു.

  കാഞ്ഞിരപ്പള്ളി അഭിഷിക്തന്റെ വാര്‍ത്തകള്‍ ഞാന്‍ ജനിച്ച നാടിനു തന്നെ അപമാനമാണ്. കൂടെ നടക്കുന്ന വക്കീലിന്റെ പണിയെന്താണ് ? ഒരു കള്ളലക്ഷണവും കാണുന്നു!!!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete