Translate

Tuesday, November 13, 2012

എവിടെപ്പോയിരുന്നിവര്‍?


(Indian Thoughts തുടര്‍ച്ചയായി പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന സ്വാമി (ഡോ.) സ്നേഹാനന്ദ ജ്യോതിയുടെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന ലേഖന പരമ്പരയിലെ ഒരു ഭാഗത്തിന്‍റെ   തര്‍ജ്ജമ.)
ഒരു മനുഷ്യന്‍റെയും മന:സാക്ഷിയെ സ്വാധിനിക്കാനോ കളങ്കപ്പെടുത്താനോ  ഒരു അധികാരത്തിനും അവകാശമില്ല. തിരിച്ചെടുക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ദൈവം മന:സാക്ഷിയും സ്വാതന്ത്ര്യവും നമുക്ക് തരില്ലായിരുന്നു. മറ്റൊരുവന്‍റെ    മന:സാക്ഷിയെ ഏതെങ്കിലും രിതിയില്‍ ആക്രമിക്കുന്നത് വലിയൊരു തിന്മയാണ് – ദൈവത്തിനെതിരായുള്ള ഒരു ആക്രോശം തന്നെയാണത്. ഏകാധിപ തികളും, സ്വേശ്ചാധിപതികളുമായ മതാധികാരികള്‍ നിഷ്കളങ്കരായ മനുഷ്യരുടെ മന:സാക്ഷിയെ സ്വന്തം ഇംഗിതങ്ങള്‍ കൊണ്ട് വികലമാക്കി; സ്വാതന്ത്ര്യത്തിന്‍റെ യും നിതിബോധത്തിന്‍റെയും ന്യായമായ പ്രകടനങ്ങളെ പ്പോലും അവര്‍ നിത്യനാശത്തിന്‍റെയും മരണ ശിക്ഷയു ടെയുമൊക്കെ ഉമ്മാക്കി കാട്ടി നിരുല്‍സാഹപ്പെടുത്തിക്കൊണ്ടുമിരുന്നു. ഇതിന്‍റെ   പേരില്‍ ഏറെ ക്രൂരതകള്‍ ശക്തിയുപയോഗിച്ച് അനുയായി കളില്‍ അവര്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അവരുടേതല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് അവര്‍ ദൈവങ്ങള്‍ക്ക് തുല്യരായി പെരുമാറി. സ്വയം എടുത്ത വാളാല്‍ തന്നെ അതില്‍ ഭൂരിഭാഗം പേരും നാമാവശേഷമായി എന്നതും ചരിത്ര സത്യമാണ്.
 
വധശിക്ഷ ഇപ്പോള്‍ വേറൊരു രിതിയിലാണ് അവര്‍ നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്;  ഊരുവിലക്ക്‌ കല്പ്പിച്ചും, ജിവനോപാധികളില്‍ വിഘ്നം സൃഷ്ടിച്ചും, പ്രശസ്തി നശിപ്പിച്ചുമൊക്കെ അവര്‍ ഇന്നും വ്യക്തികളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു. സ്വയം തിര്പ്പിക്കുന്ന കുരു ക്കുകള്‍ കൊണ്ട് തന്നെ അവര്‍ മനുഷ്യരെ പിഢിപ്പിക്കുന്നു. അതെ സമയം തന്നെ, വ്യക്തികളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന്  അവര്‍ പ്രഘോഷിക്കുകയും ചെയ്യുന്നു; അവരുടെ നിയമാവലി അനുസരിച്ച് പരിപോഷി പ്പിക്കപ്പെടുന്നതല്ലെങ്കില്‍ ആ മന:സാക്ഷി ഉപയോഗപ്രദമല്ലെന്നും ഒരേ സമയം തന്നെ അവര്‍ ആവര്‍ത്തിക്കുന്നു. അത് നന്നാക്കാനുള്ള പ്രവര്‍ത്തികളെ അവര്‍ ചെയ്യുന്നുള്ളൂ എന്നുമാണ് അവരുടെ വാദം. വാദിയും നിയമപാലകനുമെല്ലാം അവര്‍ തന്നെ. മറ്റുള്ളവരുടെ മന:സാക്ഷിയുടെ നടത്തിപ്പുകാര്‍ അവരാണെന്ന് അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു - എല്ലാം ദൈവികമാനെന്നു വരുത്തിത്തിര്‍ക്കാന്‍ പ്രാര്‍ഥിക്കാനും നിഷ്കര്‍ഷിക്കുന്നു.
1960 കളിലും 70 കളിലുമൊക്കെ വിയട്നാം യുദ്ധത്തിനെതിരായി അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ ഗവര്‍ന്മേന്റും മതാധികാരികളും അസ്വസ്ഥരായി – പ്രതിഷേധക്കാരെ തിവ്രവാദികളായും വിഘടനവാദികളായും ചിത്രികരിച്ചു ശിക്ഷവിധിക്കുകയും ചെയ്തു. ശിക്ഷ ഭയന്ന് പലരും മറ്റു രാജ്യങ്ങളിലേക്ക്‌ ഒളിച്ചുപോകെണ്ടിയും വന്നു. ദൂരെയൊരു  സ്ഥലത്തു പോയി തികച്ചും അനാവശ്യമായ ഒരു യുദ്ധം നടത്തുന്നത് യുക്തിയായി അവര്‍ കരുതിയില്ല. അതായിരുന്നു അവരുടെ തെറ്റ്. നിതി നടപ്പാക്കാന്‍ ദൈവം അധികാരപ്പെടുത്തിയവരെന്നു സ്വയം വിമ്പിളക്കുന്നവര്‍ അപ്പോള്‍ എവിടെയായിരുന്നുവേന്നാണ് എന്‍റെ   ചോദ്യം. ദശാബ്ദങ്ങള്‍ നിണ്ട നിരവധി യുദ്ധങ്ങള്‍ ഇവിടെ നടന്നപ്പോഴും അവരെ കണ്ടതായി ഓര്‍മ്മയില്ല. സ്വേശ്ചാധിപതികളായ ഭരണാധികാരികള്‍ കഴുത്തറപ്പന്‍ നികുതികളുമായി പാവങ്ങളെ ശ്വാസം മുട്ടിച്ചപ്പോഴോന്നും ഇവരെ കണ്ടിട്ടില്ല. ഒരു ക്രിസ്ത്യന്‍ രാജ്യമായ ജെര്‍മ്മനിയില്‍ 60 ലക്ഷം നിരപരാധികളെ നിരത്തി നിര്‍ത്തി വെടിവെച്ചും ശ്വാസം മുട്ടിച്ചും കൊന്നൊടുക്കിയപ്പോള്‍ ദൈവത്തിന്‍റെ   ഈ പ്രതിനിധികള്‍ എവിടെ യായിരുന്നു? അത്തരം സമയങ്ങളില്‍ എന്താ ദൈവം ഇവരില്‍ പ്രവര്‍ത്തിച്ചില്ലേ? ചരിത്രത്തില്‍ നിന്ന് നാം ശരിയായ പാഠം പഠിക്കുന്നില്ലായെങ്കില്,  സ്വേശ്ചാധിപതികളായ പിതാക്കന്മാര്‍ വ്യാഖ്യാനി ക്കുന്നതാണ് ദൈവഹിതമെന്നാണ് നാം ഇപ്പോഴും വിശ്വസിക്കുന്നതെങ്കില്‍ നാം വിഡ്ഢികള്‍ മാത്രമല്ല സമനില തെറ്റിയവരും  കൂടിയാണെന്ന് സമ്മതിക്കേണ്ടി വരും. നാം അര്‍ഹിക്കുന്നത് നമുക്ക് ലഭിക്കുന്നതില്‍ അതിശയമെന്ത്?
ഏകാധിപതികളായ മതമേലദ്ധ്യക്ഷന്മാര്‍ മുന്‍കാലത്ത് കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും വിനകളും ദുര്‍വ്യാഖ്യാനങ്ങള്മൊക്കെ പറയുന്നത് വളരെ മോശമായ ഒരു പ്രവര്‍ത്തന രിതിയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്നു തന്നെയാണ്, അല്ലെങ്കില്‍ സാധാരണ ഒരു അല്മായനെക്കാള്‍ ഇവര്‍ ഒട്ടും മെച്ചമായിരുന്നില്ലായെന്നോ ആയി രിക്കണം. ആരാണെങ്കിലും, ആധികാരികമായ ഒരു നിഗമനത്തില്‍ എത്തുന്നതിനു മുമ്പ്, ചരിത്രവും, പാരമ്പര്യവും ആചാരങ്ങളും എല്ലാം സസൂഷ്മം പഠിക്കേണ്ടതുണ്ട്. നമ്മുടെ വിശ്വാസജിവിതത്തെയും രക്ഷയെയും തന്നെ നിശ്ചയിക്കുന്ന അര്‍ത്ഥതലങ്ങള്‍  വചനങ്ങളുടെ നിഗൂഡതയില്‍ അന്വേഷിക്കുമ്പോള്‍ വളരെ നിരുത്തരവാദിത്വപരമായി അത് മറ്റൊരു വ്യക്തിയെയോ സംഘടനയെയോ എല്പ്പിക്കെണ്ടതല്ല. ദൈവത്തില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ   വചനം വ്യാഖ്യാനിക്കാനുള്ള പ്രത്യേക വരം എടുത്തുകൊള്ളാന്‍ ദൈവം ആരോടെങ്കിലും പറഞ്ഞിട്ടുള്ളതായി എനിക്കറിവില്ല. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി അമേരിക്കയിലും ഇന്ത്യയിലുമായുള്ള നാല്‍പ്പതു വര്‍ഷത്തെ എന്‍റെ അനുഭവത്തില്‍ ഇങ്ങിനെ അബദ്ധത്തില്‍ ചാടി ജിവിതം ഹോമിക്കേണ്ടി വന്ന നിരവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്.  

5 comments:


 1. ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി

  (സ്വാമി സ്നേഹാനന്ദജ്യോതിയുടെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന ലേഖനപരമ്പരയിലെ ഒരു ഭാഗം വായിച്ചപ്പോള്‍ ഇത്രയും കൂടി പറയണമെന്നു തോന്നി.)

  എന്താണ് സത്യം എന്ന് പീലാത്തോസിന് മുമ്പും പിന്‍പും മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളെപ്പോലെ തന്നെ ഒരുത്തരത്തിനായി അല്പം കാത്തിരുന്നു ശ്രദ്ധിക്കാന്‍ മാത്രം ക്ഷമയില്ലാത്തവരാണ് ഏറെയും. പക്ഷേ, കാത്തിരുന്നാല്‍ വന്നെത്തുന്ന ഒന്നല്ല സത്യം. അതിനൊരു കാരണം, സത്യം എന്നേ വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ്. സംഗതി അല്പം താത്ത്വികമായിട്ടേ പറഞ്ഞുപിടിപ്പിക്കാനാവൂ. അതായത്, സത്യം എന്നത് അസ്തിത്വം തന്നെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല, എന്നും ഉള്ളതാണ്. അസ്തിത്വത്തെ സത്യവുമായി അഭേദ്യപ്പെടുത്തി വിചാരിക്കുമ്പോള്‍ പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രം നിഗമിച്ചെടുത്തിട്ടുള്ള moment of singularity എന്നൊന്ന് ഇല്ലതന്നെ. ദൈവം എന്ന സാര്‍വത്രിക ശക്തി അനാദിയായിരിക്കുന്നതുപോലെ തന്നെ സത്യവും അനാദിയാണ്. ആ അസ്തിത്വം കാലത്തിനു മുമ്പുള്ളതാണ്‌. കാലത്തില്‍ കഴിയേണ്ടിവരുന്ന മനുഷ്യബുദ്ധിക്കാകട്ടെ, അനന്തതയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന അതിന്റെ കിരണങ്ങളെ ഉള്‍ക്കണ്ണുകൊണ്ട് ഇടയ്ക്കിടയ്ക്ക് തിരിച്ചറിയുക മാത്രമാണ് സാദ്ധ്യമാകുക.

  സത്യമെന്നത് (അസ്തിത്വം) സമയത്തിനപ്പുറത്തുള്ളതും നിത്യവുമായതിനാല്‍, അതിനപ്പുറത്ത് എത്ര പ്രപഞ്ചങ്ങളുണ്ടോ അവയൊക്കെയും നമ്മെപ്പോലെ മിഥ്യാസ്തിത്വങ്ങള്‍ മാത്രമാണ്. സത്യം അറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത് ഇത്രമാത്രം. അനന്തത വരെ ഒന്നും പുതുതായി സംഭവിക്കുന്നില്ല. നാമനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ ഓരോ കാര്യവും പണ്ടുപണ്ടേ സംഭവിച്ചതിനെ ഓര്‍ത്തെടുക്കുക മാത്രമാണ്. അതുകൊണ്ട് ഒന്നിനും ഒരിക്കലുമൊരു മാറ്റവുമൊട്ട് ഉണ്ടാകുന്നുമില്ല. "ഓ, അതപ്പോള്‍ അങ്ങനെയാണ്, അല്ലേ" എന്ന ശാന്തമായ നിസ്സംഗതയാണ് സത്യത്തെ ഓരോ നിമിഷവുമറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത്. നടക്കേണ്ടിയിരുന്നത് നടന്നില്ലെന്നും നടക്കരുതാത്തവ നടന്നെന്നുമൊക്കെ നമ്മള്‍ വിധി കല്പ്പിക്കുമ്പോള്‍, സത്യത്തെ അറിയുന്നതിന് പകരം നമ്മള്‍ സത്യത്തെ മോടിപിടിപ്പിക്കാന്‍ ഉദ്യമിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, അത് സംഭവിക്കുമ്പോളും, സംഭവിച്ചു കഴിഞ്ഞതിനെത്തന്നെ നമ്മള്‍, സമയമെന്ന കണ്ണാടിയില്‍ വീണ്ടും ഒന്ന് കാണുക മാത്രമാണ്, ഒന്നും മാറ്റിമാറിക്കപ്പെടുന്നില്ല എന്നതാണ് സാരം. ഇത്രയും അംഗീകരിക്കാനായാല്‍, നിതാന്ത ശാന്തിയാണ് ഫലം.

  ചുരുക്കിക്കുറിക്കട്ടെ: നിത്യമായത് ഉണ്ടെന്നും, സാരമായതെല്ലാം നിത്യമാണെന്നും അറിഞ്ഞുകഴിഞ്ഞാല്‍, അതാണ്‌ എല്ലാം. അറിവും അറിയുന്നവനും ഒന്നാകുന്ന അദ്ഭുതം അതാണ്‌. ഈ അറിവാകട്ടെ, ശാസ്ത്രം തരുന്നതല്ല, മറിച്ച്, ആത്മാവിന്റെ ഉണ്മതന്നെയാണ്.

  ആശയപരമായി വിശദീകരിച്ചാല്‍, ഇത് ദ്വന്ദ്വം ഇല്ലാതിരിക്കുക എന്ന അവസ്ഥയാണ്. അത് ശാസ്ത്രത്തിന് ഒരിക്കലും സ്വീകാര്യമല്ല. കാരണം, കാര്യകാരണങ്ങള്‍ മാറ്റിവച്ചിട്ട് അതിനൊന്നും ചെയ്യാനാവില്ല. ഏതു കാരണത്തിനും ഒരു മുന്കാരണം വേണമെന്ന യുക്തി നിലനില്‍ക്കുവോളം, ആദികാരണം എന്നത് അശാസ്ത്രീയമാണ്. "ആയിത്തീരട്ടെ എന്ന് ദൈവം സങ്കല്പിച്ചപ്പോള്‍ അങ്ങനെയായി" എന്ന് ഉപനിഷത്തിലും ബൈബിളിലും കാണുന്നിടത്ത് ആദികാരണത്തെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് അതിനുമപ്പുറത്താണ്: കാരണസത്തയില്‍ നിന്ന് ഭിന്നമായി ഒരു കാര്യസത്തയും ഇല്ലെന്നുള്ള സ്ഥിരീകരണമാണ് സത്യത്തിന്റെ ഉള്ള്. അത് കണ്ടെത്തുന്നതാണ് ഒരിക്കലും ഒന്നുകൊണ്ടും ഹനിക്കപ്പെടാത്ത ശാന്തിക്ക് നിദാനം.

  ReplyDelete
 2. സത്യം നമ്മെ സ്വതന്ത്രരാക്കുമെന്നു പോളിന്റെ വചനങ്ങളില്‍ പറയുന്നു. പോള്‍ പറഞ്ഞതു പരമസത്യത്തെപ്പറ്റിയാണ്.
  സത്യം ആസ്തിത്വമെന്നു സാക്കു പറയുന്നു. അതായത് ഈ കാണുന്ന പ്രപഞ്ചവും അതിലുള്‍പ്പെട്ടതും. ഉണ്ടെന്നുള്ളതും, സൌരയുധങ്ങള്‍ക്കപ്പുറവുമുള്ള കണ്ടുപിടിച്ചതും കണ്ടു പിടിക്കാത്തതും എല്ലാം ആസ്ഥിത്വമായി കാണാം.

  എന്നാല്‍ പോളിന്റെ സത്യം അതല്ല. പോള്‍ പറഞ്ഞ സത്യം യേശു ദൈവപുത്രനും മിശിഹായും രക്ഷകനുമെന്നൊക്കെയാണ്. പുരോഹിതന്‍ അവനെ സൃഷ്ടാവും ആക്കി. ഇതാണ് സത്യമെന്ന് ഹിന്ദുക്കളോടും മറ്റു മതസ്ഥരോടും പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്ങനെ സത്യം ഇവിടെ സ്വതന്ത്രമാക്കും. യേശുവും സത്യത്തെ തേടി നടുക്കുകയായിരുന്നു. യേശു സൃഷ്ടിയുടെ കാണപ്പെടുന്ന ആസ്തിത്വത്തിന്റെ സത്യമായിരുന്നു. "ഞാന്‍ വഴിയും സത്യവുമാകുന്നു"വെന്നു യേശു പറഞ്ഞത്, സ്വയം ബോധത്തിലേക്ക് തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു.

  പ്രായോഗിക ജീവിതത്തില്‍ ഒരാളെ കൊന്നിട്ട് സത്യവും പറഞ്ഞു വന്നാല്‍ അയാള്‍ക്ക്‌ ജയില്‍ ശിക്ഷ ഉറപ്പാണ്. ഇവിടെ കൊന്നുവെന്നുള്ളതാണ് സത്യം. ബോംബയില്‍ പാക്കിസ്ഥാന്‍ ഭീകരവാദികള്‍ ആക്രമണം അഴിച്ചു വിടുവാന്‍ വര്‍ഷങ്ങളായി തയാറെടുത്തുവെന്നത് സത്യമായിരുന്നു. ഭീകരതയ്ക്ക് തയാറെടുക്കുന്നുവെന്ന സത്യം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അക്രമത്തിനു ഇരയായവരെ സത്യം സ്വതന്ത്രമാക്കിയില്ല. വഞ്ചനയും ചതിയും കുതികാല്‍വെട്ടും ഉള്ള ലോകത്ത് തല്‍ക്കാലം വചനങ്ങള്‍ മാറ്റി മറ്റു കര്‍മ്മമാര്‍ഗങ്ങള്‍ തേടുകയായിരിക്കും ഉത്തമം.

  സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നു രണ്ടായിരം വര്‍ഷങ്ങളായി മനുഷ്യജാതി കേള്‍ക്കുന്ന ശബ്ദം ആണ്. ഈ സത്യം മെത്രാന്റെയും പുരോഹിതന്റെയും നേർച്ചപ്പെട്ടികള്‍ ആയി. പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണെന്നും വചനം പറഞ്ഞിട്ടുണ്ട്. അറക്കല്‍ പിതാവും വര്‍ഗീയ വിഷം കുത്തി വെക്കുന്ന പുരോഹിതരും പാപത്തിന്റെ അടിമകളല്ലേ? അവരെ എങ്ങനെ സ്വതന്ത്രമാക്കും. ഇവിടെ സത്യം എന്ന് പറയുന്നത് പാപം എന്നുള്ളതാണ്. പ്രായോഗിക ജീവിതത്തില്‍ നമ്മെ സ്വതന്ത്രനാക്കുവാന്‍ സത്യം ശക്തിയുള്ളതല്ല. ഇന്നുള്ള കൊച്ചുകുട്ടിക്കുപോലും പോളിനെക്കാളും പഴയനിയമത്തിലെ ആദിപിതാക്കന്മാരെക്കാളും ബോധം ഉണ്ട്.

  മതങ്ങളും വേദങ്ങളും വചനങ്ങളും മാറ്റി നിര്‍ത്തി സ്വയം നാം സത്യത്തെ തിരിച്ചറിയണം. അവിടെയാണ് സത്യം നമ്മെ സ്വത്രന്ത്രമാക്കുന്നത്. സത്യമായി ജീവിച്ചാല്‍ നമ്മുടെ വ്യക്തിത്വത്തെ മറ്റുള്ളവര്‍ വിലമതിക്കും. സദാ നാം സത്യം മാത്രം പറയുമെങ്കില്‍ ഓര്‍ത്തിരിക്കുവാനും എളുപ്പമാണ്. നാം സത്യം ഉള്ളവനും വിശ്വസ്ഥനുമെങ്കില്‍ സമൂഹം നമ്മോടൊപ്പം കാണും. നമ്മുടെ വ്യക്തിത്വവും വര്‍ധിക്കും. മറ്റുള്ളവര്‍ക്ക് മതിപ്പും ഉണ്ടാകും.

  എന്നാല്‍ ഒരു അബദ്ധം മതി. ഒരു കള്ളം പറഞ്ഞാല്‍ അത് സത്യം ആക്കുവാന്‍, ന്യായികരിക്കുവാന്‍ ആയിരം കള്ളങ്ങള്‍ വേണ്ടിവരും.ചില മനുഷ്യര്‍ക്ക്‌ പറഞ്ഞത് ഓര്‍മ്മ കാണുകയില്ല. അസത്യങ്ങള്‍ പലരോടു പല വിധത്തില്‍ പറഞ്ഞതാണ് കാരണവും.

  അമേരിക്കയില്‍ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കന്‍ പറഞ്ഞു " ചില കാലങ്ങളില്‍ നിങ്ങള്ക്ക് സമസ്ത ജനങ്ങളെയും വിഡ്ഢികളാക്കാം. എല്ലാ കാലങ്ങളിലും കുറച്ചു ആളുകളെ വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാകാലത്തും എല്ലാ മനുഷ്യരെയും ഒരുപോലെ വിഡ്ഢികളാക്കുവാന്‍ സാധിക്കുകയില്ല. മെത്രാന്‍ പുരോഹിത ലോകം എത്ര എത്ര ജനത്തെ വിഡ്ഢികളാക്കി വേശ്യകളുടെയും വിധവകളുടെയും പണംകൊണ്ട് നൃത്തമാടി എന്നുള്ളതും ചിന്തനീയമാണ്. ഇവര്‍ ജനത്തെ കപട സ്വര്‍ഗത്തിലാക്കി പറഞ്ഞ കള്ളങ്ങളെ സത്യമാക്കി സ്വതന്ത്രരാകുവാന്‍ ഇനി എത്ര യുഗങ്ങള്‍ വേണ്ടി വരും.?

  ReplyDelete
 3. സത്യമായിട്ടും ഞാനൊരു കാര്യം പറയാം. സാക്കും ജൊസഫ് മാതുവും നില്ക്കു ന്നത് രണ്ടു സ്ഥലത്താണ്. ഇടക്കുള്ള ഗര്ത്തം ഇല്ലാതാക്കാന്‍ കാലത്തിനെ കഴിയൂ. ഞാനായിട്ട് എന്തെങ്കിലും പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നില്ല. ഇത്രയും ചതി വായനക്കാരോട് വേണ്ടായിരുന്നുവെന്നെ സാക്കിനോട് പറയാനുള്ളൂ.

  ReplyDelete
 4. കാലം ഒരു വിടവും നികത്തുകയില്ല,സാറേ. അവന്‍ ജനിച്ചത്‌ തന്നെ നമ്മെ ചതിക്കാനാണ്. അവനെ ചതിക്കാന്‍ മാത്രമല്ല, ചതിച്ചു കൊല്ലാന്‍ ആകുന്നില്ലെങ്കില്‍ നാം അല്മായശബ്ദത്തിന്റെ ആപ്തവാക്യത്തിന്റെ അര്‍ത്ഥം ഒരിക്കലും കണ്ടെത്തുകയില്ല. നല്ല മനസ്സാക്ഷിയോടെ നമുക്ക് ചെയ്യാവുന്ന ഏക കൊലയും അതാണ്‌.. എന്ന ഉത്തമ വിശ്വാസം മൂലം, ഞാന്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല.

  ReplyDelete