Translate

Thursday, November 1, 2012

ലളിതം, ശുദ്ധം !
"ഇതെന്താ തിരുമേനി സ്വര്‍ണ്ണ രുദ്രാക്ഷക്കായോ?"

"ഞങ്ങടെ ഒരു രിതി ഇതാ മുന്‍ പ്രസിഡന്‍റെ; ഇഷ്ടം പോലെ പണം, എന്താ ചെയ്ക?"


2 comments:

  1. ലാറ്റിനമേരിക്കയിലും യൂറോപ്പില്‍ ചില സ്ഥലങ്ങളിലും മെത്രാന്മാര്‍ ചെയ്യാറുള്ളതുപോലെ സാധാരണ വേഷങ്ങള്‍ ഉപയോഗിക്കുകയും മോതിരവും സ്വര്‍ണ്ണമാലയില്‍ തൂങ്ങുന്ന കുരിശും വേണ്ടെന്നു വയ്ക്കാന്‍ മാത്രം വിവരം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരൊറ്റ പുരോഹിതശ്രേഷ്ഠന്‍ ഞങ്ങളുടെ നാട്ടിലെ മനുഷ്യരുടെ ഇടയിലൂടെ നടക്കുന്നത് എന്ന് കാണാനാവും, ഈശോയേ?

    ReplyDelete
  2. അല്‍മായ മാഫിയാ കങ്കാണിമാര്‍ ഐക്യ പ്രഖ്യാപനം നടത്തി-
    തോമസ്‌ മാത്യൂ.
    രണ്ടാം ലോകമഹാ യുദ്ധം നടക്കുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറും നാസ്സികളും വര്‍ഗ്ഗ വിദ്വേഷികള്‍ ആണെന്ന് ലോകം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തില്‍ നിന്നും ജര്‍മ്മന്‍ ജനത ഒരു പാഠം പഠിച്ചിരുന്നു. എന്നാല്‍ ,ഇന്ത്യയിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വര്‍ഗ്ഗ വിരോധം ശക്തമായിരുന്നെങ്കിലും സന്തം നാട്ടിലെ വര്‍ഗ്ഗ വിരോധത്തെപ്പറ്റി ,ഗാന്ധിജി ശക്തമായി എതിര്‍ത്തു പറഞ്ഞു. സവര്‍ണ്ണ-അവര്‍ണ്ണ ഭേദം ,ആരാധനാ സ്വാതന്ത്ര്യത്തിലെ അസമത്വം, തൊഴിലാളികളും മുതലാളികളും തമ്മിലെ അസമത്വം എന്നിങ്ങനെ, എല്ലാംകൊണ്ടും പ്രത്യേകമായി കേരളവും ഇത്തരം കാര്യങ്ങളില്‍ പിന്നില്‍ ആയിരുന്നില്ല.ഇപ്പോള്‍ എന്താണ് ഇന്ന് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ സഭയിലും , മലങ്കര സഭയിലും നടക്കുന്ന അസമത്വം? ഇതിലെ അംഗങ്ങളായ അല്‍മായരുടെ സ്ഥിതി എന്താണ്.? വൈദികരുടെയും മെത്രാന്മാരുടെയും അടിമകളായി ഒശ്ചാനിച്ചു നില്‍ക്കേണ്ട ഗതിയല്ലേ ഇപ്പോഴുമുള്ളത് .? വൈദികന്‍ പള്ളിക്കകത്ത് അല്മായരെ ചീത്ത വിളിച്ചാലും ആരും എതിരായി ഒന്നും പറഞ്ഞേക്കരുത്,, മെത്രാന്‍ വരുമ്പോള്‍ തന്‍റെ നീട്ടിപിടിച്ചിരിക്കുന്ന കൈ മുത്തണം പോലും.! അത് ചെയ്തില്ലെങ്കില്‍ ആ പോന്നു തമ്പ്രാന്‍ മുഖം കാണിക്കുകയില്ല, ! ഇതെല്ലാം എന്ത് ആചാരമാണ്? ഇതിലൊന്നും ഞാന്‍ ക്രിസ്തീയത കാണുന്നില്ല. പണമുള്ള വീട്ടിലെ ആളിന് , രാഷ്ട്രീയത്തിലെ താരങ്ങള്‍ക്ക്, അതുപോലെ പണത്തിന്‍റെ ഉറവിട കേന്ദ്രങ്ങളിലെ മാന്യന്മാര്‍ക്കു, മെത്രാന്‍റെ അരമനകളിലും പള്ളി മേടകളിലും പ്രവേശനം വളരെ ആലങ്കാരികമായി സാധിക്കുന്നു. അല്ലാത്തവന്‍ അവിടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിയെപ്പോലെ നോക്കി നിന്ന ശേഷം അവിടം വിട്ടു പോകാം.പോകേണ്ടി വരും. അപ്പോള്‍ ,സഭയിലെ അസമത്വവും മനുഷ്യത്വമില്ലായ്മയും ആദ്യമായി ഉണ്ടാകുന്നത് ക്ലെര്‍ജിമാരില്‍ നിന്നാണ്. സഭയുടെ അധീനതയിലെ സ്കൂളുകളിലെയും ,മറ്റു അല്മായര്‍ക്കു കൂടി പങ്കുള്ള സ്ഥാപനത്തിലെയും ഒരു കാര്യത്തിലും ഈ ക്ലെര്‍ജി വര്‍ഗ്ഗത്തിന്‍റെ മൂട് താങ്ങാത്തവര്‍ക്ക് അവരുടെ ജീവിതത്തില്‍ അവിടെയൊന്നും എത്തി നോക്കേണ്ട! . ഇതൊരു നിത്യ സത്യമാണ്.ഇതെല്ലാം അറിയുകയും സഹിക്കുകയും ചെയ്യുന്ന സഭയിലെ ഭൂരിപക്ഷ ബലഹീനരായ അല്മായരെ അവഗണിക്കുന്ന ,സഭാരാജകുമാരന്മാര്‍ക്ക് വിശറി വീശി കൊടുക്കുന്ന അല്മായ കങ്കാണി മാരായ സഭയ്ക്കുള്ളിലെ മാഫിയ ലിസ്റ്റിലെ സെബാസ്റ്റ്യനും ,ജോസ് .വി.യും , അതുപോലെ യുള്ള മറ്റു അധോലകകരെയും കൊണ്ട് സഭ നിറഞ്ഞിരിക്കുമ്പോള്‍ ബലഹീന വര്‍ഗ്ഗമായ ഭൂരിപക്ഷ അല്‍മായ സമൂഹം വഞ്ചിക്കപ്പെടുകയാണ്. ഈ സഭാ മാഫിയമാരുടെ ഐക്യപ്രതിജ്ഞ പ്രഖ്യാപനം അല്മായരെ പിളര്‍ത്താനുള്ള ശുദ്ധ അസംബന്ധമാണ്. അല്മായരായ ആശരണര്‍ക്ക് ഇവരുടെ പ്രഖ്യാപനം പുതിയ കാര്യങ്ങള്‍ ഒന്നും തരുന്നില്ല. വഴിവക്കിലെ നാല്‍ക്കവല പ്രഖ്യാപനമാണ് ഇത്. ഇത്തരം കുറെ പേര്‍ ചേര്‍ന്ന് സ്വയം രൂപം ചെയ്ത സഹകരണ സംഘം അല്‍മായരുടെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ അക്കൌണ്ട് തുറക്കാനാണ് ഉദ്ദേശം എങ്കില്‍, അതിനു ഇവര്‍ വെറുതെ മെനക്കെടരുതെന്നു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സമൂഹത്തില്‍ വര്‍ഗ്ഗ വിദ്വേഷം ഉണ്ടാകാന്‍ കാരണ മാകുന്ന ഘടകങ്ങളെ മറ്റു ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ മാന്യമായ സമീപനം നടത്തി പരിഹാരം ഉണ്ടാക്കണം .അല്ലാതെ രാഷ്ട്രീയ ചായവു ഉണ്ടാക്കി അതിനു മറവില്‍ നിന്ന് അല്‍മായരുടെ പേരില്‍ ഇത്തരം മാഫിയാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന പ്രചാരണവും , ഈ സഭാവിരോധവും സാമൂഹ്യദ്രോഹപരവുമായ പ്രര്‍ത്തനത്തില്‍ നിന്ന് ഇവര്‍ പിന്മാറണം. ഇത് കത്തോലിക്കാ സഭയുടെ മാര്‍ഗ്ഗമല്ല ,വര്‍ഗ്ഗീയതയുടെ പേരിലെഴുതിയ പരസ്യപ്പലകയും പൊക്കിപ്പിടിച്ച് വിവരക്കേടിനു ലേബല്‍ കൊടുത്ത് നടക്കുന്നത്.!

    ReplyDelete