Translate

Thursday, November 29, 2012

പ്രവാചകനെ അധിക്ഷേപിച്ച് ഡോക്യുമെന്ററി ഉണ്ടാക്കിയ ഏഴ് ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് വധശിക്ഷ


.........ക്രിസ്ത്യന്‍ വംശജരായ ഏഴുപേര്‍ക്കെതിരെ വധശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചതിനോട് ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ പ്രതികരണം അറിയിച്ചിട്ടില്ല. സിനിമയെ സഭ അപലപിച്ചിട്ടുണ്ട്. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വധശിക്ഷ കോടതിയുടെ തീരുമാനമാണെന്നും അതിനെ സഭയ്ക്ക് എതിര്‍ക്കാനാവില്ലെന്നും വക്താക്കളിലൊരാള്‍ വ്യക്തമാക്കി. 
-:Marunadan Malayali:- - Seven Egyptian Christians sentenced to death for anti-Islam video:

'via Blog this'

6 comments:

 1. പ്രവാചകന്‍ എന്ന സ്ഥാനം മനുഷ്യന്‍ മുഹമ്മദ്‌ നബിക്ക് വെറുതെ ചാര്‍ത്തിക്കൊടുത്തതാണ്.
  പ്രവാചകന്‍ എന്നാല്‍ പ്രവചനങ്ങള്‍ നടത്തുന്നവന്‍ എന്നാണു . മുഹമ്മദ്‌ നബിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു പ്രവചനം പോലും നടത്തിയതായി ഖുറാനിലോ ഹധീസുകളിലോ ഇല്ല . ( യേശു താന്‍ വീണ്ടും വരുമെന്നു പറഞ്ഞത് നബി ആവര്‍ത്തിച്ച തോഴികെ) ഉണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം.
  ഇപ്പണി നിര്‍ത്തി മറ്റു പണികള്‍ ഞാനും നോക്കിക്കൊള്ളാം. അദ്ദേഹം നല്ല ഒരു നേതാവും , അദ്ധ്യാ പാകാനും മെസ്സഞ്ചറും ആയിരുന്നു.
  പേര്‍ഷ്യന്‍ നാടുകളിലെ യെഹൂധാരും ക്രിസ്ത്യാനികളും വചനത്തില്‍ നിന്നും ബഹുദൂരം മാറി ജീവിച്ചപ്പോള്‍ , അവരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച ഒരു വ്യക്തി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം കത്തിച്ചിട്ടു ഉസ്മാന്‍ എന്നാ ഖലീഫ എഴുതിയ ഖു റാ നാണ് ഇന്ന് പ്രജാരത്തിളിരികുന്നത് .
  അദ്ദേഹം ഒരു മതവും സ്ഥാപിച്ചിട്ടില്ല . പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിചെടുക്കയല്ലയിരുന്നോ? ഇന്ന് നമ്മുടെ ശ്രീനാരായണ ഗുരു പഠിപ്പിച്ചതിനു വിപരീദമായി ഒരു മതം രൂപം കൊള്ളുന്നത് തന്നെ നല്ല ഉദാഹരണം .
  ഇത് ഡിലീറ്റ് ചെയ്യാന്‍ പൂര്‍ണ സ്വാതന്ത്ര്യം ബ്ലോഗുടമക്ക് തന്നു കൊണ്ട് നിര്‍ത്തട്ടെ .

  ReplyDelete
 2. പിപ്പിലാഥന്‍ അഭിപ്രായപ്പെട്ട നബിയെപ്പറ്റിയുള്ള വിവരങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകള്‍ ആണ്. പ്രവാചകന്‍ എന്ന അര്‍ഥംപോലും ചിന്താകുഴപ്പത്തില്‍ ആയിരിക്കുന്നു. അലിഗര്‍ മുസ്ലിംയൂണിവേര്‍സിറ്റിയില്‍ എന്റെ വിദ്യാര്‍ഥി ജീവിതകാലത്ത് ഇങ്ങനെ ഒരു അറിവ് ആരും പറഞ്ഞു തന്നിട്ടില്ല. ഒരു കാര്യം സത്യമാണ്. മുസ്ലിംങ്ങള്‍ ക്രിസ്തീയ മതവികാരങ്ങളെ വേദനിപ്പിക്കാറില്ല. കൃസ്തുവിനെയും ഇസ്ലാമിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് സാധാരണ ക്രിസ്ത്യാനികളാണ്. ഒരു രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കുവേണ്ടിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌. നിയമം ലംഘിക്കുന്നവരെ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ശിഷിക്കുകയും വേണം. അവര്മൂലം എത്ര കൂട്ടകൊലകള്‍ നടക്കുന്നു. ലോകം തന്നെ മതഭ്രാന്തന്മാരാല്‍ നിറഞ്ഞിരിക്കുകയാണ്.

  ക്രിസ്തുവിനും മേരിക്കും ഇസ്ലാംമതം, മുഹമ്മദ്‌നബിക്കൊപ്പം സ്ഥാനം കൊടുത്തിട്ടുണ്ട്. മുസ്ലിംജനത വിശ്വസിക്കുന്നത് ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിള്‍ പലപ്പോഴായി മാറ്റിയെഴുതിയതെന്നാണ്. മുഹമ്മദ്‌ നബിയുടെ ജനനത്തെപ്പറ്റി ആദ്യം ബൈബിളില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. ബാര്നാബാസിന്റെ സുവിശേഷത്തില്‍ മുഹമ്മദ്‌നബിയെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികള്‍ പിന്നീട് ഈ സുവിശേഷം ബൈബിളില്‍നിന്ന് നീക്കം ചെയ്തതെന്നും ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. A powerful divine person with the right to administer justice is established in Psalms 45, 72, 149 and 21
  ഇവിടെ, പ്രവാചകന്‍ മുഹമ്മദായി അവര്‍ വ്യാഖ്യാനിക്കുന്നു.

  നബിയുടെ പ്രവചനങ്ങളെപ്പറ്റി ചുരുക്കിയെഴുതട്ടെ.“Certainly has God showed to His Messenger the vision (i.e. dream) in truth. You will surely enter al-Haram mosque, if God wills, in safety, with your heads shaved and [hair] shortened[1], not fearing [anyone]. .” (Quran 48:27) ഇവിടെ മുഹമ്മദിന് ദൈവം സ്വപ്നത്തില്‍ അരുളി ചെയ്യുകയാണ്, മുഹമ്മദ്‌ മെക്കയിലെ മോസ്ക്കില്‍ പ്രവേശിക്കും. സുരക്ഷിതമായി അവിടെ പ്രവേശിക്കും. നബിയുടെ സഹകാരികള്‍ അവിടം ഒരു പുണ്യതീര്‍ഥാടനം ആക്കും. മതത്തിന്റെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കും.

  ഇവിടെ നബിയുടെ സ്വപ്നങ്ങള്‍ സത്യമായി. പ്രവചനവും പൂര്‍ത്തികരിച്ചു. ശത്രുക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ ഒരു സമാധാനയാത്ര മെക്കയില്‍ മുഹമ്മദും കൂട്ടരും നടത്തി. മേക്കന്കാരുടെ ശത്രുതമൂലം വീണ്ടും നബി മെഡിനായിലേക്ക് മടങ്ങിപ്പോയി. മുഴുവന്‍ സ്വപ്നവും സഫലമായില്ലെങ്കിലും പ്രവാചകനും മെക്കയിലെ അധികാരികളും തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കി. അടുത്ത വര്ഷം തന്നെ മുഹമ്മദ്‌ മെക്കയില്‍ ഒരു പുണ്യയാത്ര നടത്തിയപ്പോള്‍ പ്രവചനം പൂര്‍ത്തിയാവുകയായിരുന്നു. "

  “[The pagans’] assembly will be defeated, and they shall turn their backs [in flight]!.” (Quran 54:45)" പേഗന്‍ വിശ്വാസികള്‍ തോല്പ്പിക്കപ്പെടും. യുദ്ധത്തില്‍തോറ്റു അവര്‍ മടങ്ങിപ്പോവും. ഇവിടെയും പ്രവചനം പൂര്‍ത്തിയായി. മെക്കയില്‍ മുസ്ലിമുകളെ അതികഠോരമായി പീഡിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തോളം അവര്‍ മെക്കയില്‍നിന്നു പിന്മാറി. ഭക്ഷണക്ഷാമവും,പഞ്ഞം പട വസന്ത രോഗങ്ങളിലും മുസ്ലിംജനത കഷ്ടപ്പെട്ടു.മുസ്ലിം ജനതയ്ക്ക് വിജയം അസാധ്യമായിരുന്നു. ഇങ്ങനെയുള്ള ഈ ദുരിതങ്ങളില്‍ ദൈവം മുസ്ലിം ജനതക്കായി നബിയില്‍ക്കൂടി പ്രവചനം നടത്തി. മൂന്നു വര്‍ഷത്തിനുശേഷം റമദാന്‍ മാസത്തില്‍ യുദ്ധത്തില്‍ പേഗന്‍ വിശ്വാസികളെ തോല്‍പ്പിച്ചു മുഹമ്മദ്‌ ആധിപത്യം സ്ഥാപിച്ചു.

  വിശ്വാസികള്‍ രാജ്യം ഭരിക്കും എന്ന് പ്രവചനം ഉണ്ട്. (Quran 24:55) ആ പ്രവചനവും പൂര്‍ത്തിയായി ഇന്ന് അനേക രാജ്യങ്ങള്‍ മുസ്ലിം ജനതയുടെ നിയന്ത്രണത്തില്‍ ആണ്. അനേക പ്രവചനങ്ങള്‍ എഴുതുവാന്‍ ഉണ്ട്. ഈ ബ്ലോഗിന്റെ വിഷയം അല്ലാത്തതുകൊണ്ട് നിറുത്തുന്നു.

  ReplyDelete
  Replies
  1. ഇന്ത്യ രണ്ടായിരത്തി ഇരുപതില്‍ സൂപ്പ്ര്പവരാകുമെന്നു നമ്മുടെ മന്ത്രിമാര്‍ പറഞ്ഞതും മാര്‍ടിന്‍ ലുതരിന്റെ ,സ്വപ്നവും ഒക്കെ പ്രവച്ചനമാനെങ്കില്‍ , ഇപ്പറഞ്ഞതും പ്രവചനം തന്നെ. പറഞ്ഞത്

   Delete
 3. സാധാരണ ക്രിസ്ത്യാനികളാണ്. ഒരു രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കുവേണ്ടിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌. നിയമം ലംഘിക്കുന്നവരെ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ശിഷിക്കുകയും വേണം. അവര്മൂലം എത്ര
  Joseph mathew Nov. 29


  സഭയുടെ ഈ തത്ത്വസംഹിതകളുടെ പേരില്‍ നിഷ്കളങ്കരായ ആയിര കണക്കിന് സ്ത്രീകള്‍ ലോകത്ത് മരിക്കുന്നുണ്ട്. ഒരു രാജ്യം, സഭയുടെ അഭിപ്രായങ്ങള്‍ മാനിച്ചു നിയമങ്ങള്‍ ഉണ്ടാക്കുന്നതും കഷ്ടം തന്നെ. അമേരിക്കയിലും കത്തോലിക്കാ ഹോസ്പ്പിറ്റലില്‍ മതത്തിന്റെ കിരാത നിയമങ്ങള്‍മൂലം ദിനംപ്രതി സ്ത്രീകള്‍ ഓപ്പറെറ്റിംഗ് മുറികളില്‍ മരിച്ചു വീഴുന്നുണ്ട്‌

  Joseph Mathew Nov 24


  ഇതിലേതാണ് താങ്കളുടെ അഭിപ്രായം? അതോ അഞ്ചു ദിവസം കൊണ്ട് നേരെ തിരിഞ്ഞോ? എനിക്ക് തോന്നുന്നത് കത്തോലിക്കരെ അടിമുടി വിമര്ഷിക്കയും , മറ്റുള്ളവര്‍ എന്ത് ചെയ്താലും , സ്തുതിപാടുകയും ചെയ്യുന്ന നയമാണോ?
  ഇത് വെളിച്ചം കാണാന്‍ സദ്ദ്യത കുറവാണെന്ന് അറിയാം.

  ReplyDelete
 4. ഞാന്‍ വിചാരിച്ചത്‌പോളല്ല അല്‍മായ സബ്ദം . നിങ്ങള്‍ എല്ലാവരുടെയും കമ്മന്റ്സ് ഇടുമെന്നരിഞ്ഞതില്‍ , ഈ ബ്ലോഗിന്റെ നിഷ്പക്ശ്ശാത്ത തെളിഞ്ഞു.


  ജാള്യത്തോടെ നന്ദി

  ReplyDelete
 5. സുഹൃത്തെ രണ്ടും എന്റെ അഭിപ്രായം ആണ്.ഇസ്ലാമികരാജ്യങ്ങള്‍ മതാതിഷ്ടിതരാജ്യങ്ങള്‍ ആണ്. പ്രവാചകരെ അവഹേളിക്കുന്നത് രാജ്യത്തിന്റെ നിയമത്തിനു എതിരാണ്. ഇന്ത്യയിലും ഈ നിയമം തന്നെ. Salman Rushdieയും ചിത്രകാരന്‍ MF Hussain നും (ഹുസൈനും) രാജ്യം വിടേണ്ടിവന്നു.

  അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം അല്ല. ഈ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും അങ്ങനെ പറയുന്നു.
  തൊന്നൂറ്റിയഞ്ചു ശതമാനം ജനങ്ങളും സഭയുടെ അഭിപ്രായങ്ങളെ മാനിക്കാതെ കുടുംബാസൂത്രണ പദ്ധതികള്‍ പിന്തുടരുന്നു. ഭൂരിഭാഗം ജനതയും പള്ളിയില്‍ പോകാറില്ല. ഹോളിവൂഡുംമറ്റും ക്രിസ്തുവിനെ അവഹേളിച്ചു സിനിമാകള്‍ ഈ രാജ്യത്ത് ഇറക്കുക സാധാരണമാണ്. മതം ഇല്ലാത്തരാജ്യത്ത് ആര് ശ്രദ്ധിക്കുന്നു?

  ഇസ്ലാമിക ഭരണഘടനകള്‍ മതത്തിന്റെ അടിസ്ഥാനമെങ്കില്‍ അമേരിക്കാ ദൈവത്തില്‍ അധിഷ്ടിതമാണ്. ക്രിസ്ത്യാനിയുടെ പേരുപോലും ഭാരതത്തിലെപ്പോലെ ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല. ഭരണഘടന ഉണ്ടാക്കുന്നതിനുമുമ്പ് ജെഫെഴ്സണ്‍ ബൈബിള്‍ കത്രികകൊണ്ടു മുറിച്ചു കളയുവാനും തയാറായ ചരിത്രം ഉണ്ട്.

  അമേരിക്കയിലെ ബില്‍ ഓഫ്റൈട്സ് (Bill of rights) എഴുതിയിരിക്കുന്നത് യാതൊരു മതത്തിനും മറ്റൊരു മതത്തെക്കാള്‍ സൌജന്യം ഉണ്ടായിരിക്കുകയില്ല. "Congress shall make no law respecting an establishment of religion, or prohibiting the free exercise thereof." അതായത് രാജ്യത്തു മതസ്വാതന്ത്ര്യം ഉണ്ടായിരിക്കും. മത സ്വാതന്ത്ര്യം തുല്ല്യ അവകാശത്തോടുമാത്രം ആയിരിക്കും. ഒരു മതത്തിന് മറ്റൊരു മതത്തെക്കാള്‍
  കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയില്ല. അതുകൊണ്ട് ചരിത്രപരമായും ഭരണഘടന പരമായും അമേരിക്കാ ഒരു ക്രിസ്ത്യന്‍ രാജ്യം അല്ലെന്നുള്ളതാ ണ് സത്യം. വോട്ടു കിട്ടുവാന്‍വേണ്ടി ഒബാമ കത്തോലിക്കരെ പ്രീതിപ്പെടുത്തുവാന്‍ നോക്കി. കോടതി ദൂരെ നിയമം എറിയുമെന്നും ഒബാമക്കറിയാം. ഇസ്ലാംരാജ്യംപോലെ വത്തിക്കാന്റെ നിയമങ്ങളുള്ള തെക്കേഅമേരിക്കന്‍ രാജ്യങ്ങള്‍ ഉണ്ട്. അവിടെ ഭൂരിഭാഗം ജനങ്ങള്‍ക്കിഷ്ടമെങ്കില്‍ ഓപ്പറെറ്റിംഗ് മുറിയില്‍ സ്ത്രീകള്‍ മരിച്ചു വീണുകൊള്ളട്ടെ.

  ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഹിന്ദുവായാലും മതമൌലിക വാദികളുമായി സാധാരണ സംവാദത്തിനു ഞാന്‍ പോവാറില്ല. പിപ്പില്ലഥന്‍ മുഹമ്മദ്‌ നബി പ്രവാചകന്‍ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉത്തരം പറഞ്ഞുവെന്നെയുള്ളൂ. താങ്കള്‍ പറഞ്ഞവര്‍ ആരും മതസ്ഥാപകരല്ല. സങ്കുചിത കത്തോലിക്കാ മതവിശ്വാസത്തിലും ഒരു മത മൌലികതയിലും ആത്മീയതയും ഇല്ല. അതുകൊണ്ടാണ് അല്‍മായശബ്ദം ഞാന്‍ ഇഷ്ടപ്പെടുന്നതും.

  ഒരു സ്ത്രീ ഗുരുതരാവസ്ഥയില്‍ എങ്കില്‍ അമ്മയെ രക്ഷിക്കണമെന്ന് അയര്‍ലണ്ടില്‍ നിയമം ഉണ്ട്. അതു സവിതയുടെ കേസ്സില്‍ കത്തോലിക്കാ ഹോസ്പിറ്റല്‍ പാലിച്ചില്ല. പുരോഹിതര്‍ പലതരം നുണകള്‍ തട്ടിവിടുന്നതുകൊണ്ട് സത്യം കാത്തിരിക്കാം. അമേരിക്കന്‍ നിയമങ്ങള്‍ താഴെയുള്ള ലിങ്കില്‍ നിന്നും വായിക്കുക.
  www.huffingtonpost.com/david-lose/is-america-a-christian-nation_b_1646389.html

  ReplyDelete