Translate

Thursday, November 8, 2012

നാദബ്രഹ്മം

സാമുവല്‍ കൂടല്‍

1.
നാദബ്രഹ്മം ജീവനായ്, ജീവന്‍ മേരീല്‍ രൂപമായ്!
രൂപത്തിനോ നാമമായ്, നാമം യേശുനാഥനായ്!
നാഥന്‍ ചൊന്ന വാക്കുകള്‍ പാടേമറന്നീ ജനം;
പോഴന്‍ പാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ് ;
2.
വേദം നാലല്ലായിരം, ഇനിയം വേണേലേറിടും;
വിവരക്കേടിന്‍ വേദമോ വിപരീതത്തിന്‍ വേദമായ്!
ആളെകൂട്ടാന്‍ പാപമായ്, പാപത്തിന്‍ പരിഹാരമായ്;
പാപം ചാര്‍ത്തിയ ജീവികള്‍ മോക്ഷംതേടിയലഞ്ഞുപോല്‍.
3.
നേരോതാനിവിടേശുവയ്, ഓതാന്‍ വന്നോന്‍ ക്രൂശിലായ്!
കാലംപീലാത്തോസിനീം വീണ്ടും കൈകള്‍ കഴുകുമോ?
അവനെ ക്രൂശിക്കെന്നാര്‍ക്കും കയ്യാഫാവിന്‍ ഗുണ്ടകള്‍,
ഇന്നും കാണാം പളളിയില്‍ പാതിരിമാരുടെ പിണികളായ്!
4.
പ്രാര്‍ത്ഥിക്കാനായ് പളളിയില്‍ പോകരുതെന്നവനോതിപോല്‍,
യാഗം ചുഷണമാകയാല്‍ ത്യാഗം മതിയെന്നായിപോല്‍!
ദൈവത്തിന്‍ പ്രതിനിധിയായ് വിഹരിച്ചോരുടെ കോപമാം
തീയലെരിഞ്ഞാരോദനം “ഏലീലമ്മ ശബക്താനി”
5.
വചനം ജഡമായോനിനീം ചെലവില്ലാത്തൊരു നാണയം,
മുപ്പതുവെളളിക്കാശിനും ഇവിടിനി വിലയില്ലാതെയായ്!
ചിത്തോലമേല്‍ തബുലയ്ത്താ, പലകേല്‍ കാസാ പീലാസാ,
പീലാസാമേല്‍ കൗക്ബായായ് കാസയും ചേര്‍ന്നരികിലായ്.
6.
അവയുടെ മുകളില്‍ കബലേത്താ വീണ്ടും മുകളില്‍ ശോശപ്പാ
തര്‍വോദായാം സ്പൂണൊന്നും ക്ലീനിംഗ് സ്‌പോഞ്ചും വേദിയില്‍;
കപ്യാരു ചുട്ടെടുത്തപ്പമായ്, മുന്തിരി വീഞ്ഞിന്റെ കുപ്പിയായ്,
കത്തനാര്‍ ളോഹയില്‍ കേമനായ്, തക്‌സ മലര്‍ത്തി കുര്‍ബാനയായ്!
7.

“ആനിന്‍ മോറിയോ പാടിയാല്‍ കലഹം കലിയും നാള്‍വരെ
തിരുരക്തമാണോ കാസയില്‍? തിരുമേനിയോ പീലാസയില്‍?
ഹൃദയശുദ്ധനാ ഭാഗ്യവാന്‍ ദേവനെ കാണാമെന്നോതിയോന്‍,
ഗോതമ്പടയിലും  വീഞ്ഞിലും; സെഹിയോന്‍പെസഹാ ഹാസ്യമായ്!
8.
മൂന്നിന്മേലഞ്ചിമേല്‍ അമ്പത്തിയൊന്നിന്മേല്‍
കുട്ടകുര്‍ബാനകള്‍ സ്റ്റേജ് ചെയ്താല്‍
ഒത്തൊന്നു കൈപ്പൊക്കാന്‍ ചിട്ട ചെയ്യാത്തോരേ,
പൂരക്കുര്‍ബാനകള്‍ ഹാസ്യമെന്നും!
9.
ചിത്തത്തിന്‍ ചിത്തോലമേല്‍ സ്‌നേഹമാം തബുലയ്ത്താ
ക്ഷമയാം കാസായതും ദയയാം പീലാസായും
സമക്ഷലോകത്തിനായ് ത്യഗത്തിന്‍ കാവ്യബലി
ഇനിയും പുരോഹിതാ, അര്‍പ്പിക്കാന്‍ വൈകരുതേ. . .

കലഞ്ഞൂര്‍
28-09-2011

1 comment:

  1. ഫാ.പുതുമന രഹസ്യമായി വീണ്ടും അമേരിക്കയില്‍ !!
    തോമസ്‌ മാത്യു.
    ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂര്‍ നടത്തി കള്ളപ്പണവും പെണ്‍ കടത്തല്‍ വ്യാപാരവും നടത്തി ചെങ്ങളത്തെ താവളത്തില്‍ തിരിച്ചു എത്തിയെന്ന് രഹസ്യ വാര്‍ത്ത ലഭിച്ചു. പുതുമനയുടെ യാത്രാവിവരങ്ങലെപ്പറ്റി ഇടവകയിലെ കുന്തം വിഴുങ്ങികളായ ഇടവകക്കാര്‍ക്ക് ഒരു ചുക്കും പിടി കിട്ടിയിട്ടില്ല. കാഞ്ഞിരപ്പള്ളിക്ക് മെത്രാനെ കാണാനെന്നു പറഞ്ഞു ചെങ്ങളത്തു നിന്ന് ഉണ്ടയിടുന്നത് നേരെ അമേരിക്കയില്‍.!! കോടികള്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും തട്ടിയെടുത്തത് മുഴുവന്‍ തന്‍റെ വീട്ടുകാര്‍ക്ക് പങ്കിട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. പൊന്‍കുന്നത്തെ അയാളുടെ തറവാട്ടു വീട് പൊളിച്ചു കൊട്ടാരം പോലെ ഒരു വീട് പണി തുടങ്ങി. കോടികള്‍ അവിടെ മുക്കി. മെത്രാന്‍ അറക്കനും ഈ കൂട്ട് കച്ചവടത്തില്‍ പങ്കുണ്ട് എന്ന് പ്രസിദ്ധമാണ് . ചെങ്ങളം പള്ളി ബോംബ്‌ വച്ചു തകര്‍ത്ത ലോക ബിന്‍ലാദന്‍ പുതുമനയുടെ തേരോട്ടം വീണ്ടും അമേരിക്കയില്‍ നടന്നു കഴിഞ്ഞു. ഇനി അടുത്ത ബോംബു ആക്രമണം ചെങ്ങളം പള്ളിയുടെ വികാരി മന്ദിരത്തിനിട്ടാണ്. ബോമ്പ് വച്ചു തകത്ത് പുതിയ എയര്‍കൂള്‍ഡു പഞ്ചനക്ഷത്ര പള്ളിമേട കോടികള്‍ മുടക്കി പണിയാനാണ് പ്ലാനിട്ടിരിക്കുന്നത്..എട്ടു കോടി രൂപയാണ് പദ്ധതിക്ക് ചെലവു ഉണ്ടാകുന്നത്.. ഇടവകക്കാരെ വീണ്ടും ഭീഷണിപ്പെടുത്തി പണം പിരിക്കാനും പദ്ധതിയുണ്ട്. ഇറ്റലിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ അന്തോനീസ് പുണ്ണ്യവാന്‍റെ ഒരു പ്രതിമ ചെങ്ങ ളത്ത് കൊണ്ടുവന്നു ,ഓരോരോ വീട്ടിലും ഒരു രാവും പകലും കൊണ്ടുപോയി വച്ചു കാശ് തെണ്ടി വാങ്ങുന്ന കാര്യം നേരത്തെ പ്രസിദ്ധവുമാണല്ലോ. ഇട്ടളിയിലെയ്ക്കും അയാള്‍ പെണ്ണുങ്ങളെ ജോലിക്കെന്നു പറഞ്ഞു പത്തും പതിനഞ്ചും ലക്ഷം തുക വാങ്ങി കയറ്റി വിടുന്നുണ്ട്. അവര്‍ എത്തു പെടുന്നത് ഈയിടെ പ്രസിദ്ധമായ പഞ്ച നക്ഷത്ര പ്രോക്കൂറാ ഭവനത്തില്‍ ആണെന്ന് പറയപ്പെടുന്നുണ്ട്.

    ReplyDelete