Translate

Tuesday, April 16, 2013

'മാര്‍ത്തോമ്മാ കുരിശ്' - ക്രിസ്ത്രുവിരുദ്ധര്‍ ഉയര്‍ത്തിയ പേര്‍ഷ്യന്‍ കുരിശ്


പി.കെ. മാത്യു, ഏറ്റുമാനൂര്‍, മൊ. 94952 12899

സുവിശേഷത്തിലെ യേശു കുരിശില്‍ മയങ്ങി കിടന്നതല്ലാതെ മരിച്ചിട്ടില്ല
; അല്ലാഹു അദ്ദേഹത്തെ തന്റെ പക്കലേക്ക് ഉയര്‍ത്തി, എന്നു 7-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഖുര്‍-ആന്‍ പറയുന്നു (7:156157) പേര്‍ഷ്യയില്‍ പ്രചരിച്ചിരുന്ന ഈ ആശയം 3-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജനിച്ച മാനി ആവിഷ്‌ക്കരിച്ചതാണ്. അവസാന നിമിഷത്തില്‍ കുരിശുമരണത്തില്‍ നിന്നും പിന്മാറാന്‍ അനുമതി വാങ്ങിയ യേശു (ഗദ്‌സമേന്‍ തോട്ടത്തിലെ തന്റെ പ്രാര്‍ത്ഥനയും മാലാഖയുടെ സന്ദേശവും) കുരിശില്‍ മയങ്ങി കിടന്നു രക്ഷപ്പെട്ടെന്നും, 40-ാം ദിനം പിതാവായ ദൈവം യേശുവിനെ തന്നിലേക്ക് ഉയര്‍ത്തിയെന്നുമായിരുന്ന മാനിയുടെ വെളിപ്പെടുത്തല്‍. അങ്ങനെ മുടങ്ങി പോയ രക്ഷാകര ദൗത്യം കുരിശുമരണം മൂലം പൂര്‍ത്തീകരിക്കാന്‍ അയക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ അവതാരമാണ് താനെന്നു മാനി അവകാശപ്പെട്ടു.

കുരിശുമരണം മൂലം ലോകത്തെ രക്ഷിച്ച യഥാര്‍ത്ഥ രക്ഷകന്‍ (True Christ) മാനിയെന്ന്, അദ്ദേഹം സ്ഥാപിച്ച മനിക്കേയമതത്തില്‍ ചേര്‍ന്നവര്‍ വിശ്വസിച്ചു. പേര്‍ഷ്യയില്‍ ഉത്ഭവിച്ചതായതുകൊണ്ടു കേരളത്തില്‍ ഈ മതം പേര്‍ഷ്യന്‍ മതമെന്നറിയപ്പെട്ടു. 

സുവിശേഷത്തിലെ പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതിരൂപമായി മാനിയും അംഗീകരിച്ചതുകൊണ്ട് മനിക്കേയ മതസ്ഥര്‍ മാനിയെ പ്രാവിന്റെ രൂപത്തില്‍ ആരാധിച്ചിരുന്നു. രക്ഷാകരപ്രക്രിയക്കുവേണ്ടി കുരിശുമരണം വരിച്ച മാനിയെ സ്മരിച്ചുകൊണ്ട് തന്റെ അനുയായികള്‍ ഉയര്‍ത്തിയ പ്രവോടുകൂടിയ കുരിശ് പേര്‍ഷ്യന്‍ കുരിശ് എന്ന പേരിലാണ് ഈ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ കുടിയേറിയ മനിക്കേയന്‍ മതസ്ഥര്‍ 7-ാം നൂറ്റാണ്ടില്‍ തങ്ങളുടേതായ പള്ളിയും കുരിശും കൊടുങ്ങല്ലൂരില്‍ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്നു. നെസ്‌തോറിയന്‍ സഭയായി രൂപാന്തരപ്പെട്ട കേരളത്തിലെ സെലൂഷ്യന്‍ ക്രൈസ്തവ സുറിയാനി സഭയിലേക്ക് കേരളത്തില്‍ വന്നുകൂടിയ മനിക്കേയ മതസ്ഥര്‍ മാര്‍ഗ്ഗം കൂടുകയാല്‍ പേര്‍ഷ്യന്‍ കുരിശിന്റെ ഉടമകളായ ഇന്നാട്ടില്‍ കുടിയേറിയ മനിക്കേയന്‍ മതസ്ഥര്‍ക്കും അവരുടെ കുരിശിനും ക്രൈസ്തവപശ്ചാത്തലം സൃഷ്ടിക്കാനുള്ള പോര്‍ച്ചുഗീസുകാരുടെ പരിശ്രമം ചീറ്റിപ്പോകയാണുണ്ടായത്. ഇവര്‍ മാര്‍ഗ്ഗക്കാര്‍ എന്നറിയപ്പെട്ടിരുന്നതുകൊണ്ട് അവര്‍ കേരളത്തില്‍ വന്നതില്‍പ്പിന്നെ ക്രൈസ്തവമാര്‍ഗ്ഗം സ്വീകരിച്ചവരെന്ന് വ്യക്തമാകുന്നു. 

മാര്‍ഗ്ഗക്കാര്‍ക്ക് പഴയ ക്രിസ്ത്യാനികള്‍ വൈദിക പട്ടം നിഷേധിച്ചിരുന്നു. ഗോവന്‍ മെത്രാപ്പോലീത്താ മെനേസീസ് കുറെ മാര്‍ഗ്ഗക്കാര്‍ക്ക് വൈദിക പട്ടം നല്‍കിയതിന്റെ പേരില്‍ കടുത്തുരുത്തി കേന്ദ്രമാക്കി ഒരു കലാപം തന്നെ പൊട്ടിപുറപ്പെട്ടു. മെത്രാപ്പോലീത്താ കടുത്തുരുത്തിയില്‍ വന്ന് സ്ഥലത്തെ സമുദായ പ്രമുഖരെ വിളിച്ചുവരുത്തി സമ്മാനങ്ങള്‍ നല്‍കിയ ശേഷം സന്ധി സംഭാഷണം നടത്തിയ ശേഷമാണ് ഈ നവ വൈദികര്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്. വൈക്കം താലൂക്ക് ഉള്‍പ്പെടുന്ന വടക്കുംകൂര്‍ രാജ്യം കീഴടക്കി പോര്‍ച്ചുഗീസുകാര്‍ കടുത്തുരുത്തി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന കാലഘട്ടമായിരുന്നതുകൊണ്ടാണ് പഴയ ക്രിസ്ത്യാനികള്‍ കീഴടങ്ങിയത്. അതുപോലെ തന്നെ മൈലാപ്പൂര്‍ കുരിശ് രക്തംവിയര്‍ത്ത തിരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പേര്‍ഷ്യന്‍ കുരിശിന്റെ മാതൃകകള്‍ ഉണ്ടാക്കിയത്, അവരാല്‍ ഭരിക്കപ്പെട്ടിരുന്ന വടക്കുംകൂര്‍ രാജ്യാതിര്‍ത്തിയിലുള്ള പള്ളിക്കാരില്‍ പെട്ടവരാണ്. ഇവര്‍ നിര്‍മ്മിച്ച കുരിശുകളില്‍ പ്രാവിനു പകരം തീനാക്കുകളാണ് ഉള്ളത്. പ്രാവോടുകൂടിയ കുരിശ് മനിക്കേയന്‍ കുരിശാണ് എന്ന മുന്നറിവ് ഇന്നാട്ടിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് മൈലാപ്പൂരില്‍ നിന്നും കണ്ടെടുക്കപ്പെട്ട കുരിശ് തീനാക്കുകളോടു കൂടിയവയാണെന്ന് പോര്‍ച്ചുഗീസുകാര്‍ കള്ളം പറയുകയും അത്തരം ഒരു കുരിശ് കൂടി കോട്ടയം വലിയ പള്ളിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതു.

തോമ്മാശ്ലീഹായുടെതെന്ന് വിശ്വസിക്കപ്പെടുന്ന കബറിടം കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. മാര്‍ക്കോ പോളോവിന്റെ സഞ്ചാര കഥകളില്‍ ഇപ്രകാരം പറയുന്നു തോമസ് പുണ്യവാളന്റെ ശവകുടീരം ഇവിടെ നിന്ന് (കൊടുങ്ങല്ലൂര്‍ തുറമുഖം) വളരെ അകലെയല്ല. സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലത്തെ മണ്ണിന്റെ നിറം ചുവപ്പാണ്. 1288-ല്‍ ഞാനവിടം സന്ദര്‍ശിക്കുമ്പോഴും അവിടത്തെ മണ്ണിന്റെ നിറം ചുവപ്പായിരുന്നു. ഈ മണ്ണ് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ രോഗശാന്തി ഉണ്ടാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. തലമുറകള്‍ കെകമാറിക്കൊണ്ടിരുന്ന നമ്മുടെ ഈ ചരിത്ര ഭാഗം പോര്‍ച്ചുഗീസുകാര്‍ തമസ്‌ക്കരിച്ച ശേഷമാണ് മൈലാപ്പൂരെ ഒരു ശവകുടീരം തോമ്മാശ്ലീഹായുടെതെന്നും അവര്‍ പ്രചരിപ്പിച്ചത്. ഈ സ്ഥലത്തിന് അഞ്ചെട്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നമലയില്‍ വച്ച് ശ്ലീഹാ കുത്തേറ്റെന്നും, മരണാസന്നനായ ശ്ലീഹാ മൂന്നു കിലോമീറ്റര്‍ ദൂരം ഓടി പെരിയമലയുടെ ഉച്ചിയില്‍ കയറി താന്‍ കൊത്തിയുണ്ടാക്കി വച്ചിരുന്ന കുരിശില്‍ പിടിച്ച് മരണമടഞ്ഞു എന്നതാണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ചരിത്രങ്ങള്‍. ഈ ചരിത്ര ഭാഗങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്നു ചരിത്രകാരന്‍ ഡോ. മത്യാഡ് മുണ്ടാടല്‍ പറയുന്നു. തങ്ങളുടെ നാഥനെ വധിച്ച കുരിശ് ശിഷ്യര്‍ക്ക് നികൃഷ്ട വസ്തുവായിരുന്നു എന്നതാണ് സത്യം. ഈ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ സംരക്ഷിച്ചു വന്നിരുന്ന കൊടുങ്ങല്ലൂരെ മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചതും നമ്മുടെ പൈതൃകമായ ചരിത്ര ഭാഗങ്ങള്‍ തമസ്‌ക്കരിച്ചതും.

ഭൂവിഭാഗങ്ങള്‍ വെട്ടിപ്പിടിക്കാനും വരുമാനം ഉണ്ടാക്കുവാനും ആയി കള്ളക്കഥകള്‍ നിര്‍മ്മിക്കുന്ന പാരമ്പര്യമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. മാടത്തരുവിയില്‍ വച്ച് വധിക്കപ്പെട്ട മറിയക്കുട്ടിയുടെ ഘാതകന്‍ ഫാ. ബനഡിക്ട് ഓണങ്കുളംതന്നെയെന്ന് ചങ്ങനാശ്ശേരി അരമനക്കോടതി വിധി എഴുതിയതാണ്. അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി ഉണ്ടായിട്ടും അരമന കോടതി വിധി തിരുത്തിയില്ല. അതിരമ്പുഴ കേന്ദ്രമാക്കി ഒരു വൈദിക ലോബി ഇദ്ദേഹത്തെ കാര്യസാദ്ധ്യതയ്ക്കുള്ള മദ്ധ്യസ്ഥനാക്കി (സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെടുന്നവരുടേതാകാം) അവതരിപ്പിച്ചു വരുമാനം ഉണ്ടാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. അതിരമ്പുഴ പാരീസ് ബുള്ളറ്റിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് വൈദികലോബിയുടെ കള്ളക്കഥകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്നതിനുവേണ്ടിയാണ്. ഒരു കാര്യം സത്യമെന്നറിഞ്ഞ ശേഷവും അതിനോട് മറുതലിക്കുന്ന, തലപ്പെട്ട ദോഷങ്ങളില്‍പെട്ട, പാപമാണ് ഈ വൈദികലോബി ചെയ്തിരിക്കുന്നത്.

9-ാം നൂറ്റാണ്ടില്‍ ജാതി വ്യവസ്ഥ നിലവില്‍ വരുമ്പോള്‍ കൃഷിയിലും കച്ചവടത്തിലും മികച്ചു നിന്ന മാര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ക്ക് വൈശ്യര്‍ക്കൊപ്പമുള്ള സ്ഥാനമാനങ്ങള്‍ നല്‍കി. അതിന് ശേഷം ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം കൊടുക്കാതിരിക്കാന്‍ അവരെ മാര്‍ഗ്ഗക്കാര്‍ എന്ന ജാതിപ്പേര് നല്‍കി മാറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ടാണ് മാര്‍ഗ്ഗംകൂടിയ മനിക്കേയ മതസ്ഥരെ മാര്‍ഗ്ഗക്കാരായി അറിയപ്പെട്ടിരുന്നത്. 9-ാം നൂറ്റാണ്ടില്‍ ക്‌നായി തോമ്മായുടെ നേതൃത്വത്തില്‍ വന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ചേരരാജാവില്‍ നിന്നും ചെപ്പേടില്‍ എഴുതി വാങ്ങിയ പദവികള്‍ മാത്രമേ അനുഭവിപ്പാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇവര്‍ സുറിയാനി ക്രിസ്ത്യനികള്‍ എന്ന് അറിയപ്പെട്ടിരുന്നു. പഴയ സര്‍ക്കാര്‍ റിക്കാര്‍ഡുകളില്‍ മേല്‍ പറഞ്ഞ മൂന്ന് വിഭാഗം ക്രൈസ്തവരെപ്പറ്റി (മാര്‍ത്തോമ്മാക്കാര്‍, സുറിയാനിക്കാര്‍, മാര്‍ഗ്ഗക്കാര്‍) പരാമര്‍ശിക്കുന്നുണ്ട്.

ചരിത്രപരമായ വിഡ്ഢിത്തം
ക്രൈസ്തവ കുരിശിന് ബദലായി മനിക്കേയ മതസ്ഥര്‍ ഉയര്‍ത്തിയ പേര്‍ഷ്യന്‍ കുരിശ് ക്രൈസ്തവര്‍ക്കെന്നും ഭീഷണി തന്നെ ആയിരുന്നു. കല്‍ദായ വാദികള്‍ പേര്‍ഷ്യന്‍ കുരിശിന് മാര്‍ത്തോമ്മാ കുരിശെന്നു മൊഴിമാറ്റം നടത്തിയെങ്കിലും അത് ക്രിസ്തുവിനെ അവഹേളിക്കുന്ന കുരിശ് തന്നെയാണ്. അത് തിരിച്ചറിയാനുള്ള ചരിത്രവിജ്ഞാനം നമ്മുടെ നാട്ടില്‍ കല്‍ദായ വാദികള്‍ക്കില്ല എന്നത് ഖേദകരമാണ്. പഴയ നിയമ പാരമ്പര്യ വാദികളായ അവര്‍ ക്രിസ്തു നിഷേധികളാണ്. അവര്‍ കാട്ടിക്കൂട്ടിയ ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ പേരില്‍ സഭയില്‍ നടക്കുന്ന കോലാഹലങ്ങളും അന്തഃഛിദ്രങ്ങളും കെട്ടടങ്ങണമെങ്കില്‍ ഈ കുരിശിനെ നിരോധിക്കാനുള്ള വിവേകം നമ്മുടെ സിനഡ് പ്രകടിപ്പിക്കണം. കല്‍ദായ വാദികളുടെ വിതണ്ഡാവാദങ്ങളെ ചരിത്രപരമായി നേരിടാന്‍ ഭയപ്പെടുന്നവരാണ് സഭയുടെ കേന്ദ്ര നേതൃത്വം.

കേരളത്തില്‍ രണ്ടു പേര്‍ഷ്യന്‍ സംഘങ്ങള്‍ കുടിയേറി പാര്‍ത്തിട്ടുണ്ടെന്നും, അതില്‍പേര്‍ഷ്യന്‍ കുരിശുമായി വന്നുകൂടിയ ആദ്യ സംഘത്തില്‍ പെട്ടവര്‍ മനിക്കേയര്‍ മതസ്ഥരായിരുന്നു എന്നും, സുപ്രസിദ്ധ ചരിത്ര ഗവേഷകന്‍ ഡോ. എ.സി. ബര്‍ണ്ണല്‍ അഭിപ്രായപ്പെടുന്നു. ഈ കുടിയേറ്റ സംഘം താമസിച്ചിരുന്ന കൊടുങ്ങല്ലൂരുണ്ടായിരുന്ന കോളനി 'മണിഗ്രാമം' എന്നറിയപ്പെട്ടിരുന്നത് ആ ഗ്രാമവാസികള്‍ മാനിയുടെ അനുയായികള്‍ ആയിരുന്നതുകൊണ്ടാണെന്ന് ചരിത്ര ഗവേഷകന്‍ ഡോ. ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു. സര്‍. എച്ച്.എം. ഇലിയഡിനും ഇതേ അഭിപ്രായമാണുള്ളത്. ക്‌നാനായിക്കാരുടെ മാര്‍ഗ്ഗം കളിപ്പാട്ടിലാണ് പേര്‍ഷ്യന്‍ കുരിശുമായി വന്നവരുടെ ചരിത്രം പരാമര്‍ശിക്കുന്നത്. ഈ പാട്ട് പോര്‍ച്ചുഗീസുകാര്‍ മാറി എഴുതി എങ്കിലും ചരിത്ര സത്യങ്ങള്‍ പലതും തമസ്‌ക്കരിക്കപ്പെട്ടിട്ടില്ല. ക്‌നാനായിക്കാര്‍ പേര്‍ഷ്യയിലുണ്ടായിരുന്ന കാനു വംശജരാണ്. ആദ്യത്തെ മനിക്കേയന്‍ കുടിയേറ്റ സംഘത്തിലും രണ്ടാമത്തെ സുറിയാനി ക്രൈസ്തവരുടെ കുടിയേറ്റ സംഘത്തിലും കാനു വംശജരുണ്ടായിരുന്നു. അവര്‍ വംശ ശുദ്ധിയില്‍ നിഷ്‌ക്കര്‍ഷ ഉള്ളവരായിരുന്നു. അത് ഇപ്പോഴും പിന്തുടരുന്നു.

കൊടുങ്ങല്ലൂരുണ്ടായിരുന്ന മണി ഗ്രാമക്കാരുടെ പള്ളി ഒരു മനിക്കേയന്‍ ദേവാലയം ആയിരുന്നെന്ന് പ്രസ്തുത പള്ളി സന്ദര്‍ശിച്ച സുലൈമാന്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഈ പള്ളിയും പട്ടണവും ചുട്ടെരിക്കയാല്‍ തങ്ങള്‍ കടുത്തുരുത്തിയിലേക്ക് പലായനം ചെയ്തതെന്നും പിന്നീടവര്‍ കോട്ടയം ഭാഗത്തേക്ക് മാറി താമസിച്ചെന്നും മാര്‍ഗ്ഗംകളിപ്പാട്ടില്‍ പറയുന്നു.
ഇക്കൂട്ടര്‍ക്ക് തനതായി ഒരു പള്ളി 1550-ല്‍ നിര്‍മ്മിക്കപ്പെതില്‍ അവര്‍ കൊണ്ടുവന്ന പേര്‍ഷ്യന്‍ കുരിശ് ഒരു ചരിത്ര സ്മരകമായി സൂക്ഷിച്ചിട്ടുണ്ട്. ഈ കുരിശിനവര്‍ ക്രൈസ്തവ കുരിശിനടുത്ത ബഹുമാനമോ, വണക്കമോ നല്‍കുന്നില്ല. അതൊരു അക്രൈസ്തവ കുരിശാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

പെരിയമല കൈവശപ്പെടുത്താന്‍ കടുത്തുരുത്തിയിലെ പേര്‍ഷ്യന്‍ കുരിശ് കൊണ്ടുപോയി

കൊടുങ്ങല്ലൂര് നിന്നും മണി ഗ്രാമക്കാര്‍ കൊണ്ടു വന്ന പേര്‍ഷ്യന്‍ കുരിശ് കടുത്തുരുത്തി ക്‌നാനായ പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്നു. ഈ കുരിശ് പള്ളിക്കുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമം പരാജയപ്പെട്ടു. ഈ കുരിശ് കൈവശപ്പെടുത്തിയതും, അത് സൂക്ഷിക്കാന്‍ കോട്ടയത്തുണ്ടായിരുന്ന മണി ഗ്രാമക്കാര്‍ക്ക് പള്ളി പണിതുകൊടുത്തതും (1550ല്‍) പോര്‍ച്ചുഗീസുകാരായിരുന്ന. ഈ പേര്‍ഷ്യന്‍ കുരിശിന്റെ മാതൃകയില്‍ കൊത്തിച്ചെടുത്തതോ, കടുത്തുരുത്തിയില്‍ കിടന്ന രണ്ട് പേര്‍ഷ്യന്‍ കുരിശുകളില്‍ ഒരെണ്ണമോ, അവര്‍ പെരിയമലയിലേക്ക് കൊണ്ടുപോയി എന്ന് അനുമാനിക്കാനുള്ള സാഹചര്യ തെളിവുകള്‍ ഉണ്ട്. 1547-ല്‍ പെരിയമല പോര്‍ച്ചുഗീസുകാര്‍ വിജയനഗരം രാജാവില്‍നിന്നു കൈവശപ്പെടുത്തിയതാണ്. അതിനായി അവര്‍ ഉന്നയിച്ച ന്യായം അവിടെനിന്നു പേര്‍ഷ്യന്‍ കുരിശ് കണ്ടെടുത്തു എന്നതായിരുന്നു. അതു തോമ്മാശ്ലീഹാ കൊത്തി ഉണ്ടാക്കിയതായിരുന്നു എന്ന് പോര്‍ച്ചുഗീസുകാര്‍ വിജയനഗരം രാജാവിനെ തെറ്റിദ്ധരിപ്പിച്ചു.

ഇത്തരം കുരിശുകള്‍ തോമ്മാശ്ലീഹാ നിര്‍മ്മിച്ച് കേരളീയര്‍ക്ക് നല്‍കി എന്ന് വരുത്തി തീര്‍ക്കാനായിട്ടായിരുന്നു അവര്‍ കോട്ടയം പള്ളി നിര്‍മ്മിച്ചതും അതിനുള്ളില്‍ കടുത്തുരുത്തിയില്‍നിന്നു സമ്പാദിച്ച പേര്‍ഷ്യന്‍ കുരിശ് സൂക്ഷത്തിന് വച്ചതും. ഈ പേര്‍ഷ്യന്‍ കുരിശുകള്‍ പ്രചരിപ്പിക്കുവാനായിരുന്നു പോര്‍ച്ചുഗീസുകാര്‍ പെരിയമല കുരിശ് രക്തംവിയര്‍ത്ത വാര്‍ത്തയുണ്ടാക്കി അതിന്റെ സ്മരണക്ക് പെരുന്നാള്‍ ഏര്‍പ്പെടുത്തിയത്. പെരുന്നാള്‍ ആഘോഷിക്കാന്‍ ചില പള്ളിക്കാര്‍ നിര്‍മ്മിച്ച പേര്‍ഷ്യന്‍ കുരിശുകള്‍ പോര്‍ച്ചുഗീസുകാരുടെ കാലം കഴിഞ്ഞപ്പോള്‍ ദൂരെ എറിഞ്ഞു. അവ ഈ കഴിഞ്ഞ നൂറ്റാണ്ടിലാണ് വീണ്ടെടുക്കപ്പെട്ടത്.

കോട്ടയത്തുള്ള പേര്‍ഷ്യന്‍ കുരിശിന്റെ ഉടമകളായിരുന്നവരെ മാനിക്കയത്തന്മാര്‍ എന്നും മൈനാത്തന്മാര്‍ എന്നും വടക്കുംഭാഗര്‍ വിളിക്കുന്ന പതിവ് ഇപ്പോഴും നിലനില്‍ക്കുന്നു. അവര്‍ പണ്ട് പേര്‍ഷ്യന്‍ മതസ്ഥാപകന്‍ മാനിയുടെ അനുയായികള്‍ ആയിരുന്നപ്പോള്‍ ഉണ്ടായ പേരാണിത്.

4 comments:

 1. ലോകത്തിലെവിടെയെല്ലാം കത്തോലിക്കർക്ക് പിടിയുള്ള യുണിവേര്സിറ്റികൾ ഉണ്ടോ അവിടെയെല്ലാം മെത്രാന്മാരുടെ ശിങ്കിടി അച്ചന്മാർ കോപ്പിയടി പഠിക്കുന്നുണ്ട്. പ്രത്യേകിച്ച് റോമായിലെ ഗ്രെഗോറിയനിൽ. അവരൊക്കെ ഇത്തരം വിഷയങ്ങളിൽ ഡോക്ടറേറ്റ് എടുക്കുന്നുണ്ട്. ഈ വക വിഷയങ്ങൾ അവര്ക്ക് വിട്ടുകൊടുത്തിട്ട് ജീവിതത്തെ സാരമായി ബാധിക്കുന്നവയിൽ ശ്രദ്ധ ചെലുത്തുന്നതാണ് നമുക്ക് എന്തെങ്കിലും ഗുണം ചെയ്യുക. അതുപോലെ തന്നെ മാർത്തോമ്മാ, പേര്ഷ്യൻ, മാനിക്കേയൻ കുരിശുകളുടെ കാര്യവും. അല്മായശബ്ദത്തിന്റെ ശ്രദ്ധ ഇത്തരം ഉപരിപ്ലവ വിഷയങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യണം. ഒരിക്കൽ ആവശ്യത്തിൽ കൂടുതൽ ചര്ച്ച ചെയ്തു മടുത്ത വിഷയങ്ങളും പുതുതായി ഓരോരുത്തൽ പൊക്കിക്കൊണ്ട് വരാറുണ്ട്.

  ReplyDelete
 2. I agree with Zach.
  Only a fool trips on what is behind him.

  ReplyDelete
 3. ഈ പ്രശ്നം ഇവിടെ ചര്‍ച്ചക്ക് വന്നതും വിലയിരുത്തപ്പെട്ടതുമാണ്. അഭിപ്രായങ്ങള്‍ അപ്പോള്‍ പറയേണ്ടതായിരുന്നു.

  ഉറുമ്പ്‌ ചെണ്ടക്കിട്ടു തട്ടുന്നതുപോലെയെയുള്ളൂ ഇതൊക്കെ. സഭ ചെയ്തു കൂട്ടിയ അതിക്രമങ്ങളുടെ പട്ടിക ഓരോ ഇടവകാടിസ്ഥാനത്തില്‍ എടുത്താല്‍ സഹ്യപര്‍വതത്തോളം വരും. ഇത്രയും നാണവും മാനവുമില്ലാത്ത ഒരു വര്‍ഗ്ഗം ഭൂമിയില്‍ വേറെ കാണില്ല. എന്തെല്ലാം കേട്ടാലും ഇവര്‍ക്ക് പ്രതികരണമില്ല...അതെ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യും.

  ഒരുപകാരം ചെയ്താലും 'നന്ദി'എന്നൊരു പദം ഇവരുടെ വായില്‍ നിന്നുണ്ടാവില്ല. ഒരു എഴുത്തയച്ചാല്‍, കിട്ടിയെന്നു പോലും പറയാന്‍ ഇവര്‍ക്ക് കഴിയില്ല.

  നാണം അല്‍പ്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ബിഷപ്‌ പണ്ടേ സ്ഥലം വിടേണ്ടതാണ്. ആ കുടുംബത്തിന്‍റെ സല്‍പേര് പോലും നശിപ്പിച്ചു കൊണ്ട് വാഴുന്നു.

  ReplyDelete
 4. മറുപടി ഈ ലിങ്കുകളിൽ ഉണ്ട് :
  http://eastern-witness.blogspot.com/2012/08/mar-thoma-sleeva.html

  http://www.nasranifoundation.org/articles/manichaeism.html

  ReplyDelete