Translate

Wednesday, April 10, 2013

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ്"

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ്" എന്ന ചൊല്ലുപോലാ അല്മായശബ്ദവും, അതിലെ എഴുത്തുകാരും ..".നന്മ മാത്രം ചെയ്തവനെ കുരിശിക്ക" എന്നാർത്ത  വെറുംജനവും,അവരെ ളോഹയുടെ നിറമാറ്റംകൊണ്ടും,  കൂദാശക്കലാശം കൊണ്ടും മയക്കി അടിമകളാക്കിയ ,    ആനേമയക്കി കത്തനാരന്മാരും പിന്നെ പോരാഞ്ഞു  പാസ്സ്റ്റെർവ്രിന്ദവുമൊരുവശത്തു ,            മറുവശത്തൊരല്മായശബ്ദം ബ്ലോഗും, അതിന്റെ സത്യജ്വാലയും ..എവിടെജയം?..വെളിച്ചമകലെ അതുകൊണ്ട്, "ഇരുട്ടാണുണ്ണീ  സുഖപ്രദം" എന്നചൊല്ലോർക്കാം നമുക്കും ...കേൾപ്പാൻ ചെവിയില്ലാത്തീ മനനമില്ലാത്ത മനുഷ്യകോടികൾ നാം പറയുന്ന സത്യം എന്ന് അവരുടെ  കരളിൽ ഏറ്റുവാങ്ങും ? എന്നിരുന്നാലും അധർമ്മത്തിനെതിരെയുള്ള നമ്മുടെ  ഈ കുരുക്ഷേത്രയുദ്ധം നാം തുടരുകതന്നെ ചെയ്യും നമ്മുടെ  അവസാന നിശ്വസനം വരെ..ഇപ്പോൾ "പുരോഹിതന്റെ തെമ്മാടിത്തരവും ധിക്കാരവുംഅവസാനിപ്പിക്കുക"എന്ന് മാത്രം നമുക്ക് മുറവിളികൂട്ടാം,"മാറ്റുവീൻ ചട്ടങ്ങളെ" എന്നുറക്കെ നാം പറയാം  ...പിന്നീടാകാം കത്താവിന്റെ പ്രേമം അവന്റെ കരളിൽ കയറി ചികഞ്ഞടുക്കുന്നതൊക്കെ...മഗ്ദലനകാരി മറിയാമ്മക്ക്  മശിഹായൊടു ഗോപികമാരുടെ മനോഭാവമായിരുന്നു ..ഭക്തിയുടെ ഉന്നതിയിൽ അവളറിയാതെ രതി കലർന്നുപോവുക...(തന്റെ പാപങ്ങൾ മോചിക്കുന്ന കള്ളക്കത്തനാരോടു പള്ളിയിലെത്തുന്ന ഗോപാഗനകൾക്ക് തോന്നി, കത്തനാരുടെ തെറ്റിനടിമയാകുന്നതും) ....അദ്വയ്ത ഭാവമുണർന്നൊന്നാവുക ...അതുകൊണ്ടാണ് മറിയം തന്റെ  മുടി കൊണ്ട് തന്നെ , അവന്റെ കാലിണയിൽ  വീണ അവളുടെ  കണ്ണൂനീർമുത്തുകൾ പെറുക്കിയെടുത്തത് ..എന്നാൽ എന്റെ പൊന്നു നാഥനൊ....ശ്രീകൃഷ്ണന്റെ ഭാവം ...16008 ഗോപികമാരുടെയും പ്രേമം ഏറ്റുവാങ്ങുമ്പൊളും നിർവികാരനായി, നിർഗുണനായി  ഒന്നും ഏശാത്തമട്ടിൽ മേവിയതും ...ഈ ഭാവമായിരുന്നു എന്റെ മശിഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു...എന്റെ വിശ്വാസം ചിലപ്പോൾ തെറ്റായിരിക്കം..പക്ഷെ എനിക്കിപ്പൊളിതാണു സുഖം...അതിനാലെൻ പ്രിയരേ ,കർത്താവിനെ തൽക്കാലം വിടാം ,പകരം നമുക്ക്  കത്തനാരെ പിടിച്ചു നല്ലവനാക്കാൻ നോക്കാം..പറ്റിയാൽ പറ്റി അത്രേയുള്ളൂ അതും .. ഞാൻ എല്ലാ അർഥത്തിലും ബഹുമാനിക്കുന്ന നിങ്ങളോട് പറഞ്ഞന്നെയുള്ളൂ ..മാപ്പ് .ചിന്തിച്ചു വേണ്ടപോലെ ചെയ്താട്ട് ...മാപ്പ്...                  

7 comments:

  1. സാമുവേലച്ചായൻ വിഷമിക്കരുത്. ദിവസം മുഴുവൻ പാതിരിമാരെ നന്നാക്കാൻ ബലം പിടിച്ചിരിക്കുന്നതിലും എത്രയോ മെച്ചമാണ് ആത്മാവിനെ കുളിർപ്പിക്കുന്ന പ്രണയത്തിന്റെ വിഹായസിൽ ജോസെഫ് മാത്യുവിനെപ്പോലെയും എന്നെപ്പോലെയുമുള്ള യുവഹൃദയങ്ങൾ വിഹരിക്കുവാനാഗ്രഹിക്കുന്നത്. അതിൽ അല്പം പോലും അസൂയ തോന്നരുതേ. കാളിദാസൻ കുമാരസംഭവത്തിൽ, പാർവതിയെക്കുറിച്ച്, "പൂകളും തളിരുകളും നിറഞ്ഞ്, അല്പം മുന്നോട്ടു കുനിഞ്ഞു ചായുന്ന ഒരു ലതപോലെ" എന്നൊക്കെ പറഞ്ഞു പോകുന്നതുപോലെ ഞങ്ങളും മഗ്ദാലെനയെപ്പറ്റി എഴുതുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു വികാരത്തെ വാക്കുകൾ കൊണ്ട് അലങ്കരിക്കുകയാണ്. കാളിദാസകൃതികളിൽ എന്നപോലെ ബൈബിളിലും സൌന്ദര്യാത്മകതയും ആദ്ധ്യാത്മികതയുമെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അത് തേടി കണ്ടെത്തുന്നത് ഒരാവേശം മാത്രമല്ല, മനസ്സിനെ ഉയര്ത്തുന്ന ഒരനുഭൂതിയുമാണ്. കന്യകാപുത്ര ജനനം, ശാരീരികമായ ഉയിർപ്പ് തുടങ്ങിയ അസാദ്ധ്യതകളിൽ ഊന്നി ചരിത്രത്തിന്റെ മദ്ധ്യബിന്ദുവായിരിക്കേണ്ട യേശുവിനെ ചരിത്രത്തിൽ നിന്നുതന്നെ മിഥ്യവത്ക്കരിച്ച് പുറന്തള്ളുകയാണ് സഭ ചെയ്തുകൊണ്ടിരിക്കുന്നത്. യേശുവിന്റെ മനുഷ്യത്വത്തെ തിരികെപ്പിടിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സ്വർഗരാജ്യം ഇതാ നിങ്ങളുടെ ഇടയിൽതന്നെയുണ്ട്‌ എന്ന് യേശു പറഞ്ഞെങ്കിൽ അത് നമ്മൾ കണ്ടെത്തണം. അങ്ങനെയാണ് അതിനു തയിടുന്നവരെ തോല്പ്പിക്കേണ്ടത്‌. നേരിട്ടുള്ള അസഭ്യവചനങ്ങൾ നമ്മെ ഒരിടത്തും എത്തിക്കുകയില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പ്രീയാ,സകരിയാച്ചായ, പറയണ്ടീട്ടു പറയുന്നതല്ല, പറഞ്ഞാൽ ചിലരെങ്കിലും നന്നാകുമല്ലോ എന്നോർത്തു പറയുന്നതാ ..കേൾക്കുന്ന ജനവും ചിന്തിച്ചു തുടങ്ങുമല്ലോ എന്നും കരുതി... "അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം..വെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലെ നിങ്ങൾ?"എന്ന മശിയായുടെ ചോദ്യത്തോളം കട്ടിയില്ലല്ലോ...മാനവരാശിക്കു ഒരാവശ്യവും ഇല്ലാത്ത ഈ കയ്യാപ്പ വേഷധാരികളെ കർത്താവ് വെറുത്തിരുന്നതുപോലെ നമുക്കുമാകണം ..33 വയസിനുപകരം സ്രീക്രിഷ്ണനെപോലെ 123 വയസുവരെ അവനുമീമണ്ണിൽ നമ്മൊടൊത്തു നടക്കാമായിരുന്നു ...അവൻ നമ്മുടെ കുറവുകൾ മാറ്റുമായിരുന്നു കാനാവിലെപോലെ ....ചതിച്ചില്ലേ കയ്യാപ്പാ..കുരിശിലെറ്റിയില്ലെ പാവം ദൈവപുത്രനെ ?എന്നൊക്കെ ഓർത്തുപോയി..ഇന്നും ആ മഹാപുരോഹിതന്മാർ ചരിത്രം ആവർത്തിക്കുന്നു..... . .സോറി യു ഗോ ആസ് യു വിഷ് ..ഓക്കേ? കുമാരസംഭവവും കാളിദാസേട്ടനുമല്ല "വചനമതാലീ അഖിലാണ്ഡം ഒരുനിമിഷം കൊണ്ടുരുവാക്കിയോൻ ".അവന്റെ അഞ്ചു മുറിവുകൾ നമുക്ക് തൽക്കാലം കാണാം... വെറുതെ ആറാം തിരുമുറിവിനു വേണ്ടി മനസിനകത്ത് തിരയെണ്ടാ... (സാര പ്രപഞ്ചമാണവന്റെ മനസ്സ്) ... പകരം നാമൊരൊരുത്തരുമാണാ മുറിവും, കാരണവും, മുറിവുണ്ടാക്കുന്നവരും എന്നോർത്താൽ എത്ര നന്ന്...അവന്റെ മുറിവുണക്കാൻ മരുന്നിനു തിരയാം നമുക്കും ,ഒരു മുറിവായി നാം സ്വയം മാറാതെ...മുരിവുണ്ടാക്കുന്നവരെ തിരുത്താൻ "അണ്ണൻ കുഞ്ഞും തന്നാലായത് "എന്നപോലെ ആവുന്നതുചെയ്യാം പൂർണമനസൊടെ.. ആദിയിൽ അവ്വാ പിതാവിന്റെ മുറിവായി ..അവളേം അവടെ കെട്ടിയോനേം ഗെറ്റ് ഔട്ട്‌ അടിച്ചു പിതാവ് ....ഇതല്ലേ പള്ളിയിൽ നാം പ്ഠിച്ച ഒന്നാം പാഠം ..? ഇനിയെന്ത് പാഠം പഠിക്കാൻ ? അല്ലെ ..

    ReplyDelete
  4. "പരിമളം പേറിവാ ഹൃദയ ഗാനങ്ങളേ, പരമപാദാന്തികെ ചേർന്നലിഞ്ഞീടുവാൻ .. പതിതയാ മേരിപോൽ മിഴിമഴ ചൊരിയുവാൻ ,ഹൃദയ ഭാഷ്പങ്ങളേ,ഒഴുകുകാ ശ്രീപതേ..." എന്ന് ഞാൻ പണ്ടൊരു ഗസ്സലു പാടി.... യഹൂദൻമ്മാർ മറിയത്തിനെ കല്ലെറിയാൻ കൊണ്ടുവന്നപ്പോൾ "'നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ" എന്നരുളി അവളെ മരണത്തിൽനിന്നും വിടുവിച്ചവണാണു ഏശു... " അവളുടെ അനേകമായ പാപങ്ങൾ മോചിച്ച രക്ഷകനോടുള്ള അവളുടെ നന്ദി ..."എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്ത് ചെയ്യേണ്ടു നിനക്കേശുപരാ" എന്ന് കൊചുകുഞ്ഞുപദെശി ചോദിച്ചതുപോലെ അവളുടെ മനവും സ്നേഹ/നന്ദിയാൽ തുളുമ്പിയപ്പോൾ,ആ മനം സ്വയം മറന്നു...,കരഞ്ഞു... കണ്ണീരൊപ്പി , അവൻ avalkku കൊടുത്ത അവളുടെ കാർകൂന്തൽ കൊണ്ടുതന്നെ. മനുഷ്യരായ മുക്കുവർക്കതു മുറുമുറുപ്പിനും,കുശുകുശുപ്പിനും ഹേതുവായി എന്നെഉള്ളൂ ..നാം നമ്മുടെ മനുഷ്യത്വം ദൈവത്തിനു കൊടുത്തവനെ നാറ്റാതിരുന്നാൽ മതി...

    ReplyDelete
  5. അങ്ങനെ വാ അച്ചായാ, ഞങ്ങടെ വഴിക്ക്! ഇനി നമുക്ക് ഗസലുകളും പാടി അല്ലലില്ലാതെ കുറേയങ്ങ് നടക്കാം. കവികൾ ഒത്തുപാടട്ടെ.

    "വചനമേ നീയെന്റെ ജീവിതത്തിൽ
    പുലർകാല നക്ഷത്രമായുദിച്ചു
    ഇരുളാണ്ട സത്തയിലുള്ളതെല്ലാം
    വെളിവാക്കിയന്നാ പ്രകാശഭിക്ഷ
    സകലേന്ദ്രിയങ്ങളും സംഭരിച്ച
    വിഘടിത ധാരണാബിന്ദുജാലം
    സ്ഥിരബോധ തന്തുവിൽ കോർത്തിണക്കി
    വിരചിച്ചു നീയെന്റെ ചിത്തശില്പം.

    ലവണലേശംതൊട്ടു സാഗരത്തിൻ
    ഗഗനാന്ത വിസ്ത്രുതിയോളമല്ല
    ഒരു മണൽത്തരിതൊട്ടു താരകോടി
    തിരിയും മഹാ പഥത്തോളമല്ല,
    ചറകായി നീ,യെങ്കിലിന്നു താണ്ടാം
    ഒരു മനസ്സെത്രയോ ദീപ്തിവർഷം!" ചുള്ളിക്കാട്

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ദൂരെയാ താരാപഥങ്ങൽതൻ കോണിൽ ഞാൻ കൂടാരവാസിയായ് വാഴുകിലും , നിൻകരൾകണ്ണിന്നഗോചര നേമം ഒന്നില്ലെനിക്കില്ലേയെൻ പോന്നു നാഥാ...
    ഞാൻ മേവുമീ ഭൂമിതൻ അഗാധങ്ങളിൽ രാപാർക്കുവാൻ ഞാൻ ഒരുങ്ങിയാലും, നിൻ മൃദുസ്പർശനം ഏൽക്കാത്ത സ്പന്ദനം ഇല്ലെനിക്കില്ലേയെൻ പൊന്നുനാഥാ..
    അമ്മതന്നന്തരെ സൂക്ഷ്മാണുവായി ഞാൻ നിന്നിഗിതംപോൽ കഴിഞ്ഞനാളും, ഇന്നുമെൻ നാളെയും നിൻ ദയാകല്പന , അല്ലലുല്ലാസങ്ങൾ നിന്റെ ദാനം."
    ഈ ഗാനം ആ mp3 ഇൽ ഉണ്ട് .
    "കേട്ട് കേട്ട് നീ ഉറങ്ങെൻ നെടുങ്ങനാൽ മാപ്പിളെ.. "ആരിരാരോ രാരിരോ ,ആരാരിരാരോ രാരിരോ"...

    ReplyDelete