Translate

Wednesday, April 10, 2013

ദൈവം വീണ്ടും കോപിക്കുന്നു. സഭയെ ആര് രക്ഷിക്കും?


George Kuttikattu

സോദോം ഗോമോറായെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക് കേരളത്തിലെ സീറോ മലബാർ സഭാ വൈദികരും മെത്രാന്മാരും സന്യാസി സന്യാസിനികളും അവരുടെ ജീവിത ശൈലികളിൽ
 സഭാനിയമ വ്യവസ്ഥയിൽ നിന്നും വ്യതിചലിക്കുന്നുവെന്ന് അവർ സ്വയം മനസ്സിലാക്കുന്നില്ല. ഇത് ലോകം മുഴുവൻ സംസാര വിഷയം ആണ്. സഭാവിശ്വാസികളും (അല്മായർ) വൈദിക ഗണവും കൂടിച്ചേർന്ന സമൂഹത്തെയാണ് സഭയെന്നു നിർവചിക്കപ്പെട്ടിരിക്കുന്നതും കരുതപ്പെടുന്നതും.  ക്രൈസ്തവ പ്രാർത്ഥനാലയം  ഒരു പ്രദേശത്തെ  ആളുകളുടെ  സഭാത്മക വിശ്വാസത്തിനു പ്രതീകമാണ്. അവിടെ വിശ്വാസികൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ പ്രാർത്ഥിക്കുവാനോ വിശുദ്ധ കുർബാന ആഘോഷിക്കുവാനോ കഴിയുന്നതിനു  സമ്മേളിക്കുന്നു. ഭൌമികമായ സമാധാനവും പ്രശാന്തതയും ദൈവ ജനങ്ങൾ അവിടെ ആഗ്രഹിക്കുന്നു. എന്നാൽ,  ഈ അടുത്ത കുറെ കാലങ്ങളായി ദേവാലയം മരണത്തിൻറെ ഭീകരതയുടെ  മണം ചുഴലുന്ന , അവിടെ ദൈവം  സത്താപരമായി സന്നിഹിതനല്ലയെന്നു തോന്നിപ്പിക്കുന്ന ഒരു വിശ്വാസ സംഘട്ടനത്തിനു നിർബന്ധ പൂർവകമായ അദൃശ്യ സിദ്ധാന്ധം ജനിപ്പിക്കുന്ന അന്തരീക്ഷം സഭാധികാരികളുടെ നടപടികളും പെരുമാറ്റ രീതികളും മൂലം  ശക്തമായി  സമൂഹത്തിൽ  അവയെക്കുറിച്ച് സംസാര വിഷയമായി തീർന്നിട്ടുണ്ട്‌.


നമ്മുടെ ദേവാലയങ്ങൾ ഒരു മെത്രാനൊ ഒരു വികാരിയോ  തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് തന്നിഷ്ടം പോലെ നശിപ്പിക്കാനോ പുതിയത് ഒന്ന് പണിയാനോ ഉള്ള ഒരു ഭവനമല്ല. പള്ളിക്കെട്ടിടത്തിന്റെ സൌന്ദര്യമോ ഗാംഭീര്യതയൊ ഉയരമോ അല്ലാ.  പള്ളി ഭിത്തിയിൽ അവിടെ കരിങ്കല്ലിൽ ആ പള്ളിക്കെട്ടിടം പണിതകാലത്തെ വികാരിയെന്ന ഒരു ഇടവക പ്രമുഖന്റെയോ  പള്ളി വെഞ്ചരിക്കുവാൻ വന്ന സ്ഥലം മെത്രാന്റെയോ കണ്ടു നിന്ന പൌരപ്രമുഖനായ മന്ത്രിയുടെയോ പേരുകളിലോ അല്ലാ , ആ ഭവനം ഒരു ദേവാലയം ആണ്  എന്നതിലേയ്ക്കു നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത്‌. ജറുസലേം ദേവാലയത്തെ യേശു നിരീക്ഷിച്ചതും ഈ കാഴപ്പാടിലല്ലേ?


 കേരളത്തിൽ സീറോ മലബാർ സഭയിലെ നിരവധി മനോഹരമായ പള്ളികൾ സാമ്പത്തിക തട്ടിപ്പിന്റെ മറയിൽ  മെത്രാന്മാരും വൈദികരും കൂടി നശിപ്പിച്ചു. തകരാൻ മടിച്ച പള്ളികൾ ബോംബിട്ടു തകർത്ത് അവരുടെ ആഗ്രഹം സഫലീകരിച്ചു.  സർക്കാർ കൽപ്പനകളെ  വികാരിയും മെത്രാനും  പുല്ലുപോലെ അവഗണിച്ചു ബോംബിട്ടു തകർത്തു- എതിർത്തവരെ വിശുദ്ധബലി അർപ്പിക്കുന്ന അൾത്താരയുടെ മുന്നിൽ നിന്ന് - ഇടവക വികാരിമാർ -അതെ വികാരിമാർ എന്ന് പറയുന്ന മെത്രാന്മാരുടെ ഗുണ്ടകൾ -ചീത്ത വിളിയുടെയും ഭീഷണിയുടെയും അഭിഷേകം കൊണ്ട് നിർവീര്യമാക്കി. ചിലരെ പള്ളിയിൽ കയറുന്നത് വരെ വിലക്കാൻ ശ്രമം ഉണ്ടായി.  വ്യക്തി വധത്തിനായി  വിശുദ്ധ അൾത്താരയെ  ഉപകരണമായി  അവർ ഉപയോഗിക്കുന്നു.

പള്ളികൾ തകർക്കുന്നു.
-------------------------------
കാഞ്ഞിരപ്പള്ളി രൂപതയിൽ ബിഷപ്പിന്റെ  അനുവാദത്തിൽ ഇരുപത്തി ഏഴു പള്ളികൾ തകർത്തു അവിടെ കോടികൾ തുക ഇടവക ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു സമ്പാദിച്ചു  പണിതു. ചെങ്ങളം പള്ളി നൂറു വർഷങ്ങൾ പഴക്കം ചെന്നതും കേരളത്തിലെ പുരാതന ദേവാലയവും ആയിരുന്നു. ഇടവക വികാരിയും മെത്രാനും സില്ബന്ധികളും കൂടി പള്ളി ബോംബിട്ടു തകർത്ത വിവരം ലോകം എമ്പാടും പ്രസിദ്ധമായതാണ്. തകർത്തത് മാത്രമല്ല   പള്ളിപണിയുടെ ലേബലിൽ  വിദേശത്തു നിന്നും  കള്ളപ്പണം മേൽപ്പറഞ്ഞ മാഫിയാകൾ വാങ്ങിയെടുത്തു. ഇതേക്കുറിച്ച് പരസ്യമായ എതിർപ്പുകൾ ഉണ്ടായി. ഒരു ഫലവും ഉണ്ടായില്ല. ഇടവകക്കാരോട് നിർബന്ധിത പിരിവു നടത്തി. കിട്ടിയ കള്ളപ്പണം കോടികൾ വികാരിയുൾപ്പടെയുള്ള  ആളുകൾ ഒതുക്കിയെന്നു ആരോപണം ഉണ്ടായിട്ടും ആരും പ്രതികരിക്കാത്തത് എന്ത് കാരണത്താൽ ആകാം ! പള്ളി പുതുക്കി പണിയുന്നു. പത്തു കോടിയാണ് ഊഹ കണക്കു !! അന്തോനീസു പുണ്യാളന്റെ പ്രതിമ ഓരോ വീട്ടിലും കൊണ്ടുപോയി വയ്ക്കും. എന്നിട്ട് പിറ്റേ ദിവസം എടുത്തു അടുത്ത വീട്ടിൽ കൊണ്ടുപോകും. ഓരോരോ വീടുകാരും പണം കൊടുത്ത് വിടണം .ഇത് ചെങ്ങളം പള്ളി വികാരിയുടെ പുതിയ വിശ്വാസ കണ്ടുപിടുത്തം.!! ഈശ്വരാ.!! ദൈവത്തെ കച്ചവട -വില്പ്പന ചരക്കാക്കുന്ന ഇടവക വികാരി. !!

അര്രൂരിൽ ദേവാലയം പൊളിച്ചു പണി ഒരു ദൈവ ശിക്ഷയിൽ കലാശിച്ചു. നിരപരാധികളെ  മരണത്തിലേക്ക് ഇടവക വികാരിയും മെത്രാനും കൂടി തള്ളിയിട്ടു. .ഈ മഹാ ദുരന്തം വിശ്വാസികൾക്ക്  തീരാത്ത ദുഃഖം ഉണ്ടാക്കിയിരിക്കുന്നു. ഈ ദുരന്തത്തിനു കാരണം വിശദമായി പഠിക്കേണ്ടതാണ്. എങ്കിലും പ്രഥമ ദൃഷ്ട്യാ മെത്രാന്മാരുടെയും വൈദികരുടെയും പണക്കൊതിയും അഹങ്കാരവും അൽമായരെ അവസാനത്തെ മാലിന്യമായി കാണുന്ന അവരുടെ മനോഭാവവും ആണ് .ഇതിനെല്ലാം ഉത്തരമായി കരുതാനുള്ളത്.  സഭയുടെ പേരിലും   വിശ്വാസത്തിന്റെ പേരിലും    സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് മൂർദ്ധന്യ സ്ഥിതിയിൽ എത്തിയിരിക്കുകയാണ്  .മെത്രാന്മാരുടെയും  വൈദികരുടെയും പള്ളി പൊളിക്കൽ  ചിന്താഗതിയും  പുനർ നിർമ്മാണ ആശയങ്ങളും ഒന്നും നമ്മുടെ സമൂഹത്തിനുള്ള ആവശ്യങ്ങൾ ആയിരിക്കുകയില്ല .

ദരിദ്രരെ കാണുന്നില്ല .
--------------------------------
ഇളങ്ങുളം പള്ളിയുടെ വികാരിക്ക് താമസിക്കാൻ പത്തുകോടി രൂപയുടെ  കെട്ടിടം പണിയൽ പദ്ധതി സ്ഥലം വികാരി ഇടവക ജനങ്ങളെ മയക്കിയെടുത്ത് സമ്മതം ഉണ്ടാക്കി. ഇടവകയിലെ മുഴുവാൻ ജനങ്ങളും ഇതറിഞ്ഞപ്പോൾ കാഞ്ഞിരപ്പള്ളി മെത്രാന് പരാതി കൊടുത്ത്. അത് ആര് കോടിക്ക് മെത്രാൻ കൊണ്ട് നിറുത്തി- വികാരിയുടെ എയർ  കണ്ടിഷൻ പള്ളി മുറിയുണ്ടാക്കാൻ കരിങ്കൽ നിർമ്മിതമായ ഒരു മനോഹരമായ പള്ളിമുറി -വൈദികന് താമസിക്കാൻ ഉള്ള ഭവനം- ഡായനാമിട്ടു വച്ചു തകർത്തു. ഈ പള്ളി മുറിക്കു തൊട്ടു താഴെ ഒരു അനാഥ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുവാനുള്ള ഒരു ഭവനം ഉണ്ട്. അവിടെ താമസിക്കുന്ന അനാഥ കുട്ടികൾക്ക് കിടക്കുവാൻ വേണ്ടിയ കട്ടിലുകൾ അവിടെ ഇല്ലാ. ചില കുട്ടികൾ നിലത്തു പായ വിരിച്ചു കിടക്കുന്നു. കട്ടിലിനു മെത്തയില്ല, ചില കട്ടിലിൽ ഒരു തുണി വിരിപോലും ഇല്ലാതെയും ഈ കുട്ടികൾ കിടന്നു രാവു വെളുപ്പിക്കും. അവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ഇല്ലാ. ഭക്ഷണം പോലും ചിലരുടെ കാരുണ്യത്തിൽ നിൽക്കും. ഇതെല്ലാം അറിയുന്ന വികാരിക്ക് കിടന്നുറങ്ങാൻ ഫൈവുസ്റ്റാർ പള്ളിമുറി പണിതെ ഒക്കൂ.  ഇതിനു ഇടവക ജനങ്ങൾ വയറു മുറുക്കി നടക്കണം പോലും.!  ഇതാണ് ക്രൂര വിനോദം! ,സഭയിലെ  പുരോഹിതരുടെ ലാളിത്യ ജീവിതം.!

കുരിശുമലകളുടെ മാന്ത്രിക പെരുപ്പം.!
------------------------------------------------------------
 വൈദികർ ,പള്ളികൾ തകർക്കുകയും പുതിയതൊന്നു തട്ടിക്കൂട്ടുകയും ചെയ്യുന്ന മാസ്മരിക വിദ്യപോലെ തന്നെ പണം ഉണ്ടാക്കാൻ കണ്ടുപിടിച്ച ഒരു വിലകുറഞ്ഞ തട്ടിപ്പിന് ഉദാഹരണമാണ്   കുരിശുമലകളുടെ പുതിയ ജന്മങ്ങൾ എന്നാണ് വിശ്വാസികൾക്ക് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നത്. ശ്വാനൻ മൂത്രമൊഴിക്കാൻ ഒരുമ്പെടുമ്പോൾ കാലുപോക്കുന്നത് ഒരുവന്റെ കാലിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു  തൂണോ ,ഒരു ചെടിത്തണ്ടിനെ ലക്ഷ്യമാക്കിയോ മാത്രമേ  കാലു പൊക്കൂ.. അവനു മൂത്രം ഒഴിക്കണം, അതാണ്‌ അവന്റെ ചിന്ത. !  പോകുന്ന വഴിയിൽ കാണുന്ന ഏതു  കുന്നിൻ  പുറങ്ങളും  എല്ലാം കുരിശുമലയായി കാണാൻ ശ്രമിക്കുന്ന  ഇവരുടെ ചിന്താ ഗതി ശ്വാനന്റെ മൂത്രം ഒഴിപ്പ് തത്വം പോലെയാണ്.. പണം പിടുങ്ങാനുള്ള ആഗ്രഹം   എന്ന മൂത്ര ശങ്ക ...  പാതയോരത്തു  കാണുന്ന മലയുടെ മുകളിൽ  അവർ ഒരു കുരിശു നാട്ടിക്കഴിയും, നേരം വെളുക്കും മുൻപേ തന്നെ.!  പിന്നെ അടുത്ത ഞായറാഴ്ച വചനപ്രസംഗത്തിൽ  പുതിയ കുരിശുമലയുടെ ജന്മത്തെക്കുറിച്ച്, തോമാശ്ലീഹ നടന്നു വന്നപ്പോൾ തന്നോട് പറഞ്ഞ കഥകൾ, എല്ലാംകൂടി  ഒടുവിൽ വികാരിയുടെ തകർപ്പൻ പ്രഖ്യാപനം-കൊരട്ടി കൂവപ്പള്ളി കുരിശു മലയിലെ ഈശോയുടെ  പീഡാനുഭവം - ആയിരങ്ങൾ കുരിശുമലയിലെയ്ക്കു !എന്ന് പത്രങ്ങളായ പത്രങ്ങളിൽ വാർത്തയും  വികാരി കൊടുത്ത് വിടുന്നു..     കേരളത്തിൽ ,മഴക്കാലത്ത് കൂണുകൾ കിളുക്കുന്നതുപോലെ   ഈസ്റ്റർകാലത്തു ഓരോ ഇടവകയിലും മൊട്ടക്കുന്നുകൾ കുരിശുമലകളായി രൂപാന്തിരം പ്രാപിക്കുന്നു. നേർച്ചപ്പെട്ടി നിർമ്മാണം വ്യാവസായികമായി തഴച്ചു വളരുന്നു. വൈദികരും മെത്രാന്മാരും സന്തോഷിക്കുന്നു. ഹല്ലെലുയ്യ എന്ന് കുറേപ്പേർ പറയുന്നു.പാടുന്നില്ല. പീഡാനുഭവ വ്യാഴാഴ്ച ഇസ്രായേലിലെ   പാരമ്പര്യം ഉപേക്ഷിക്കാതെ  കേരളത്തിലെ പുരോഹിതർ വീഞ്ഞും ആട്ടിറച്ചിയും പൊരിച്ചു ആഘോഷമായി ആഘോഷിക്കുന്നു...

ക്രിമിനൽ കുറ്റവാളികൾ
-----------------------------------------
സീറോ മലബാർ സഭയിലെ പുരോഹിതർ നിരവധി കേസ്സുകളിൽ കുറ്റക്കാരാണ്. മെത്രാൻ പോലും! കൂടുതൽ വൈദികരും ലൈംഗിക കുറ്റവാളികളായി തീരുന്നു. ഇരയാകുന്നത് സന്യാസിനികൾ ആണെന്ന് ഈയിടെ ഒരു മലയാളി വൈദികൻ തന്നെ  പറഞ്ഞു.ഇതിനെതിരെ സീറോമലബാർ അധികാരികൾക്ക്‌ നിയമപരമായി നടപടി എടുക്കാൻ മടിയാണ്. എന്താണ് ഇതിനു കാരണം? ഈയിടെ യായി നടന്ന നിരവധി ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കുവാൻ ഉണ്ട്.  പാലായ്ക്കടുത്ത് അന്ത്യാളം പള്ളി വികാരി സോഫ്റ്റ്‌ വെയർ എൻജിനീയർ ചമഞ്ഞു നടന്നത്..ഒരു സന്യാസിനി അവിടെയും ഇര. !  കോട്ടയം ആനിക്കാട് പള്ളി വികാരിയുടെ അത്ഭുതം..ഒരു സന്യാസിനിയുടെ ഭാവി അപകടത്തിൽ ആക്കി....പൊൻകുന്നം ചെന്നാക്കുന്നു പള്ളി വികാരിയുടെ പ്രേമം..ഒടുവിൽ നാട്ടുകാര പിടിച്ചു മെത്രാൻ പക്കൽ കൊണ്ടുചെന്നു.. ആള് കാഞ്ഞിരപ്പള്ളി മെത്രാൻ വക  കമ്യൂണിക്കേ ഷൻസ് ചുമതലക്കാരൻ ആയിപ്പോയി.. എന്ത് ചെയ്യാം? ആരും സഭയ്ക്ക് പുറത്തു പോകുകയില്ല...സഭയുടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നവനും അല്മായർ എന്ന ആടുകളെ മേയ്ക്കുന്ന കാഞ്ഞിരപ്പള്ളി മെത്രാനാണല്ലോ കമ്മീഷൻ പറ്റുന്നത് ? അദ്ദേഹം കൊരട്ടിയിൽ താമസിക്കുന്ന സഹോദര ഭാര്യയുടെ അഞ്ചര ഏക്കർ ഭൂമി ചൊക്കാത്തിൽ തട്ടിയെടുത്ത  ആൾ  ആണ് . നേർചപ്പെട്ടിയിൽ   വീണത് അവിടെ കിടക്കും, തിരിച്ചു കൊടുക്കാനുള്ളതല്ലാ- എന്നാണ് അദ്ദേഹത്തിൻറെ   തത്വം.

അദ്ദേഹത്തിനു തലപൊക്കാൻ ഒരവസരം വീണുകിട്ടി. വേറെ വഴി കണ്ടില്ല. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത് മുതൽ ഒരു വെളിപാട്.!  സ്വന്തം തട്ടിപ്പുകൾ അല്മായനു മുൻപിൽ ഒതുക്കണം.
 അല്ലാതെ മറ്റു വഴിയില്ല. മാർപാപ്പയുടെ ലാളിത്യവും എളിമയും പാവങ്ങളോടുള്ള സഹതാപവും ,സഭയിലെ വൈദികരുടെ ലൈംഗിക കാര്യത്തിനായി കുട്ടികളെ ഉപദ്രവിക്കുന്നതിനുള്ള ശിക്ഷാ നടപടികളും എല്ലാം പറഞ്ഞ അദ്ദേഹം അവസാനം സൂചിപ്പിക്കുന്നത് അല്മായർ പണം കൊടുത്ത് പാവപ്പെട്ടവരെ സഹായിക്കണം. കൊള്ളാം.! അറക്കൽ മെത്രാൻ സമ്പാദിച്ച സ്വത്തുക്കൾ ആദ്യം വിതരണം ചെയ്തു മാതൃക കാണിക്കൂ. കാഞ്ഞിരപ്പള്ളി മെത്രാൻ ഉപയോഗിക്കുന്ന എഴുപത്തി അഞ്ചു ലക്ഷം രൂപയുടെയും തൊണ്ണൂറു ലക്ഷം രൂപയുടെയും വില വരുന്ന ലക്ഷ്വറികാറുകൾ വിട്ടു പാവപ്പെട്ടവനു കൊടുക്കുക. രൂപതയുടെ ആയിരക്കണക്കിന് ഹെക്ട്ടാർ ഭൂമി കിടപ്പാടം ഇല്ലാത്തവനു അഞ്ചു സെന്റ് വീതം വീതിച്ചു നല്കട്ടെ-കേരളത്തിൽ കിടപ്പാടം ഇല്ലാത്തവർ പിന്നെ കാണുകയില്ലാ.
നോക്കുകൂലിക്കാർ,വിദ്യാഭ്യാസ കച്ചവടക്കാർ .
----------------------------------------------------------
അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന അഭിഷേകാഗ്നി മേളകൾ പ്രോത്സാഹിപ്പിക്കുന്ന മെത്രാന്മാരും വൈദികരും നോക്കുകൂലി വാങ്ങുന്നവർ അല്ലെന്നു പറയാൻ അവർ  ആത്മ ധൈര്യം കാണിക്കുമോ?
സീറോ മലബാർ സഭാ വിശ്വാസികളെ അന്ധ വിശ്വാസ മാർഗ്ഗത്തിലെയ്ക്കു നയിക്കുന്നവർക്ക്  എന്ത് ജീവിത ധർമ്മം മാതൃകയായി കാണിക്കുവാൻ ഉണ്ട്? വിദ്യാഭ്യാസം സ്വതന്ത്രമാകണം ,സൌജന്യമാകണം എന്നൊക്കെ യൂറോപ്യൻ രാജ്യങ്ങൾ ചിന്തിക്കുമ്പോൾ നമ്മുടെ സഭാനേതൃത്വം നടത്തുന്ന വിദ്യാഭ്യാസ കച്ചവടം ഏതു മാതൃകയാണ്?  അഴിമതിയും കള്ളപ്പണവും ,കോഴപ്പണവും  ഇല്ലാതെ കുട്ടികൾക്ക് പഠനം പോലും സാദ്ധ്യമാക്കാത്ത വൈദിക ഗണം ആരുടെ പിൻഗാമികൾ ആണ്? എന്തുകൊണ്ട് പുതിയ മാർപാപ്പയെ ഇക്കൂട്ടർ അതിശയിച്ചു ശ്വാസം പിടിച്ചു നോക്കി നില്ക്കുന്നു...ഉണ്ട്. സീറോമലബാർ സഭയിലെ കർദ്ദിനാൾ മുതൽ സെമിനാരിയിൽ പഠനം തുടങ്ങുന്നവർ പോലും അഴിമതിയും കള്ളപ്പണവും താലോലിക്കുന്നവർ തന്നെയാണെന്നതാണ്.

അൽമായർ സംഭാവന നൽകിയതും കള്ളപ്പണവും എല്ലാം കൂടി സമാഹരിച്ചു കൊണ്ടുനടക്കുന്നവർക്ക് അതിനുള്ള മൂല്യം തോന്നുകയില്ല. ഇവരുടെ ഇടയിൽ ഓരോരുത്തനും ലഭിക്കുന്ന  ഡോക്ടർ   ഉന്നതബിരുദങ്ങൾ ,തുടർ പഠനങ്ങൾ  വിദേശ സർവ്വ കലാശാലകളിൽ നടത്തുന്നു.  റോം ,ബൽജിയം, പാരീസ് ,അമേരിക്കാ, ജർമ്മനി എന്ന് വേണ്ട ഏതു സർവ്വകലാശാലയിലും ഇവർ പഠിക്കും. അല്മായാൻ  ഇതിനു സഭയിലേക്ക്  പണം ചെലവഴിക്കുന്നു. ഡോക്ടർ ബിരുദം ഇല്ലാത്ത വൈദികർ കുറഞ്ഞു വരുന്നു. അല്മായ വിദ്യാർഥിക്ക്  സഭാ വിദ്യാലയങ്ങളിൽ ഉന്നത പഠനം നടത്തണമെങ്കിൽ വൈദികർക്കു കോഴപ്പണം ആദ്യം ലക്ഷങ്ങൾ മേശപ്പുറത്തു വയ്ക്കണം. പിന്നെ ഫീസ് വേറെ, വൈദികരുടെ സ്ഥാനാർഥി മണ്ടൻ ആണെങ്കിലും   മാനേജർ അച്ഛനെന്ന   സഭയിലെ കേണൽ പദവിയുള്ള വൈദികൻ നിശ്ചയിക്കും ,ആർക്കാണ് ഇവിടെ പഠിക്കാൻ , ആർക്കാണ്  ഇവിടെ പറയാൻ അവകാശം. ! ലിറ്റർ ജിയുടെ   കാര്യത്തിലും ഇത് തന്നെ തോന്ന്യാസം സഭയിൽ നടക്കുന്നു.  ലോക സഭയിൽ ഒരേ ഒരു ലിറ്റർജിയാണ് ഉള്ളതെങ്കിലും! !

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശ്രീ ജോർജ് കുറ്റിക്കാട്ടിൽ എന്റെ സമാന മാനസനാണ്..കേരളത്തിന്റെ തെക്കൻ തമിഴ്നാട്‌ അതിർത്തിയിൽ , "വെള്ളറട" മുതൽ വടക്കോട്ട്‌ സഹ്യനിലാകെ കുരിശുമലകൾ കണ്ടമ്പരന്നു ഞാൻ അറിയാതെ പാടി , "സഹ്യനിൽ നീളെ കുരിശുമലകളൊ, ഗാഗുൽത്താക്കേതു പകരമാകും ? കർദിനാൾ നാട്ടും കുരിശല്ല കാൽവരി , കത്തനാർ കണ്ടോ തലയോടിടം? കാൽവരി ത്യാഗ കൊടുമുടിയാണതിൽ ഏറുവാൻ നല്ല ശമര്യനാകൂ.... ജ്ഞാനത്തിൽ സ്നാനം കഴിക്കുകൊരോ മനം ഞാനെന്ന മുന്തിരീൽ ചില്ലയാകാൻ " എന്ന് .. ഗലാത്യരോട്, st ,paul "ബുദ്ധിയില്ലാത്ത ഗലാത്യരേ,നിങ്ങൾക്കു masochism ഇനീ വേണ്ടാ ,ദേവൻ മാനവപാപത്തിൻ പീഢനം ഏറ്റതാൽ ഈ വെള്ളിയാഴ്ച goodfriday ആയി " പാപപരിഹാര ഹോമബലിയായി മശിഹാ കുരിശിൽ നമുക്കുവേണ്ടി മരിച്ചത് കാരണം ആത്മപീഢനം (കുരിശുമലകയറ്റം ,തൂക്കു വഴിപാടു, നാവിലൂടെ ശൂലംകുത്തൽ ,തലമുന്ടണം ഇത്യാതി) ഇനീ നമുക്കാവശ്യമില്ല എന്ന പൌലോസിന്റെ കണ്ടെത്തലിനെ കടത്തിവെട്ടുന്ന കാത്തോലിക് കത്തനാരന്മാരെ നമോവാകം...നിങ്ങളുടെ വെദശാസ്ത്രത്തിനു മുന്നിൽ മശിഹായും/പൌലോസും തോറ്റുപൊയ്..മലനാടിൽ വീടും മലതപ്പി നടക്കുന്ന "കുരുടന്മാരായ വഴികാട്ടികളേ,"' നിങ്ങൾക്ക് ഹാ കഷ്ട്ടം ...പക്ഷെ ,കർത്താവിന്റെ പേരിൽ മനനമില്ലാത്ത വെറും ജനത്തെ ആർത്തിപൂണ്ടു കാശുലാഭത്തിനു വേണ്ടി കഷ്ട്ടപ്പെടുത്തുന്ന നിങ്ങളെ എന്റെ കർത്താവ്‌ വെറുതെ വിടില്ല നിച്ചയം.

    ReplyDelete