Translate

Tuesday, April 23, 2013

വിവാഹ കർമ്മത്തിന് പുരോഹിതൻ വേണ്ടാ!Instruction by
 
His Holiness Pope Pius XIII
May 15, 2000
"Pius XIII" is an antipope, a false claimant to the Chair of Peter. 

കാനോണ്‍ നിയമം 1098 #2 പറയുന്നു, പുരോഹിതരെ ലഭിക്കുന്നില്ലെങ്കിൽ രണ്ടു സാക്ഷികൾ ഉണ്ടെങ്കിൽ വധുവിനും വരനും വിവാഹിതരാകാം.

Marriage Between Catholics

Catholics may marry even if there is no pastor available to perform the ceremony. That is because in marriage, the bride and groom are the ministers.   Marriage is simple if there are no impediments. In this statement, We shall presume that both parties are true Roman Catholics. When no pastor is available, the couple should try to bring relatives and friends to the rite, and exchange the consent to be married in any form that is permanent. 


http://www.truecatholic.us/pope/marriagewopastor.htm5 comments:

 1. മതാദ്ധ്യയനത്തില്‍ കൃത്രിമം


  ചില ക്ലാസ്സുകളില്‍ പിള്ളേര്‍ ഉപയോഗിക്കുന്ന സീറോമലബാര്‍സഭയുടെ മതപാഠാവലി ഒന്ന് ഓടിച്ചു നോക്കുകയായിരുന്നു. അപ്പോഴതാ ഒമ്പതാം ക്ലാസിലെ "രക്ഷയുടെ പാതയില്‍" എന്ന പുസ്തകത്തില്‍ സാര്‍വത്രികസഭയുടെ ഔദ്യോഗിക പഠനത്തില്‍ (World Catholic Catechism) നിന്ന് വളരെ വ്യത്യസ്തവും അസത്യപരവുമായ ഒരു ഭാഗം തുന്നിപിടിപ്പിച്ചിരിക്കുന്നു. വിവാഹമെന്ന കൂദാശയെപ്പറ്റിയാണ് ഞാന്‍ കണ്ടെത്തിയ ജടിലീകരണം.

  പരാമൃഷ്ട പുസ്തകത്തില്‍ നൂറാം താളില്‍ പറയുന്നത് ഇങ്ങനെ: "സഭയുടെ ഔദ്യോഗിക പ്രതിനിധിയും വിവാഹകൂദാശയുടെ കാര്‍മ്മികനുമായ പുരോഹിതന്റെ മുമ്പില്‍വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതം സ്വീകരിച്ചുകൊണ്ട് പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമാണ് വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം."

  ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹമെന്ന കൂദാശയില്‍, മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം ഭാര്യാഭര്‍ത്താക്കന്മാരായി വാക്കുകൊടുത്ത്, പരസ്പരം സ്വീകരിക്കുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു വാഗ്ദാനമായി. സിവിള്‍ അധികൃതരാല്‍ ഔദ്ദ്യോഗികമായി എഴുതി ചേര്‍ത്ത പത്രത്തില്‍ ഇരുകക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). അതായത് വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതമാണ്, പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമല്ല, വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം.

  അങ്ങനെ വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌ സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) ഈ പഠനത്തിനെതിരായി, സംഭവസ്ഥലത്ത് നില്‍ക്കുന്ന വൈദികനാണ്, (പിടിപാടുള്ളവരാണെങ്കില്‍ മെത്രാനുമാകാം) അവിടെ കാര്‍മ്മികനെന്ന ഈ പാഠഭേദം എങ്ങനെയുണ്ടായി? ഇതല്പം അതിരുകടന്ന പണിയല്ലേ?

  KCBC യുടെ ആശീര്‍വാദമുള്ള പാഠപുസ്തകങ്ങളാണിവ. പള്ളിയിലും പട്ടക്കാരന്റെ മുമ്പിലും നടത്താത്ത വിവാഹം അസാധുവാണെന്നു വരുത്തിത്തീര്‍ക്കാനും മറ്റെല്ലായിടത്തുമെന്നപോലെ വിവാഹത്തിലും പുരോഹിതന്റെ നിരന്തരസാന്നിദ്ധ്യം ഉറപ്പിക്കാനുമുള്ള ഒരു സൂത്രപ്പണിയല്ലേ ഈ അബദ്ധസിദ്ധാന്തത്തിനു പിന്നിലുള്ളത്? നിരുത്തരവാദപരമായ ഈ തെറ്റ് സമ്മതിക്കുകയും തിരുത്തുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്‌..

  ReplyDelete
 2. മൊത്തത്തിൽ സഭാസംവിധാനം കൊണ്ട് പ്രയോജനം ആര്ക്കാണ് ?
  അച്ചന്മാർക്ക് മാത്രം
  അപ്പൊ പിടിച്ചു നിൽക്കാനായി പല കള്ളത്തരങ്ങളും അവർ ചെയ്യും . കല്യാണത്തിന്റെ കൂടെ കുർബ്ബാന എന്തിനു ? മുൻപ് കെട്ടു മാത്രമായിട്ടു നടത്തുമായിരുന്നു ,ഇപ്പൊ കല്യാണത്തിന് മാത്രം അല്ല മമ്മൊദീസക്കു പോലും കുർബ്ബാന കൂടിയേ പറ്റൂ . എന്തിന് ?
  കൂദാശകളുടെ തന്നെ പ്രസക്തി എന്താണ് ?
  ബൈബിൾ തന്നെ എത്ര വട്ടം തിരുത്തിയിരിക്കുന്നു . പിന്നാണോ മതപാഠാവലി .
  കുർബ്ബാന തൊഴിലാളികൾ അവരുടെ തൊഴിൽ സംരക്ഷിക്കാൻ ,അവരുടെ S .S . L . C ബുദ്ധിയിൽ എന്ത് നീച കൃത്യവും ചെയ്യും . "പുരോഹിതരെ അകറ്റി നിറുത്തൂ - ജീവിതം സുരക്ഷിതമാക്കൂ ".

  ReplyDelete
 3. പേരില്ലേലും വിവരമായി എന്നതിന്റെ സൂചനയാണ് തങ്കളുടെ ഈ വാചകം ... കുർബ്ബാന തൊഴിലാളികൾ അവരുടെ തൊഴിൽ സംരക്ഷിക്കാൻ ,അവരുടെ S .S . L . C ബുദ്ധിയിൽ എന്ത് നീച കൃത്യവും ചെയ്യും . "പുരോഹിതരെ അകറ്റി നിറുത്തൂ - ജീവിതം സുരക്ഷിതമാക്കൂ "കുർബ്ബാന തൊഴിലാളികൾ " എന്നീപാതിരിമാരെ വിളിച്ചപ്പൊളെ ആളു രക്ഷിക്കപ്പെട്ടു .."രക്ഷിക്കപ്പെട്ടോ? " എന്നുചോദിക്കുന്നവനെ "പ്രസംഗ തൊഴിലാളി" എന്നും വിളിച്ചാൽ "മനനമുള്ള ദൈവപുത്രനായി" താങ്കളും ,എന്നറിയുക.....അബ്രഹാം 3 കെട്ടി ഒരു കത്തനാരും കൂദാശചൊല്ലാതെ ,യക്കൊബപ്പച്ചൻ 4 കെട്ടി ഒരു പള്ളീലും കയറാതെ ...ഇവരുടെ മടിയിലിരിക്കാൻ മോഹിക്കുന്ന നമുക്ക് പിന്നെന്തിനു ഈ വെറും പാതിരിമാർ ? മശിഹാ മനസാലെന്നും വെറുത്തവർ , അവന്റെ മൊണൊആക്റ്റു ചെയ്യുന്നത് കാണാൻ നാം പള്ളിയിൽ പോകരുതെന്ന മശിഹായുടെ പൊന്മുത്തുചൊല്ലു കേട്ടമട്ടു കാണിക്കാതെ ചുമ്മാതെഴുതിക്കൂട്ടുന്നു....തുടരട്ടെ ..വി.മത്തായി 6//5.. പിന്നെ ആ "SSLC ബുദ്ധി " പ്രയോഗം ഉഗ്രാൻ ...ഈ പയ്യനാ കുപ്പായകസർത്തിനിടയിൽ നമ്മളെ പള്ളിയിലിട്ടു നമസ്സട്ടം പഠിപ്പിക്കുന്നതു ..എതോല്ലാം മുന്കൂര് കണ്ടാ കർത്താവ് "പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെ "യെന്നു മൊഴിഞ്ഞതും ..പോപ്പിനേം തമ്മിൽത്തല്ലുന്ന കാതോലിക്കാമാരെയും വെട്ടിവിഴുങ്ങുന്ന പാസ്സ്ടരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല...കർത്താവിനെ അറിയാത്ത ,അനുസരിക്കാത്ത നമ്മളാനിതിനു ഏക കാരണം.. അതിനാലെൻ സോദരാ, "പുരോഹിതരെ അകറ്റി നിറുത്തൂ - ജീവിതം സുരക്ഷിതമാക്കൂ "എന്നാ തങ്കളുടെ ബോധനം ഒന്നുകൂടി ഉറക്കെ പറയുന്നേ ഞാനും...

  ReplyDelete
 4. Shared at https://www.facebook.com/pages/Kerala-Catholic-Reformation/564861446869261

  ReplyDelete