Translate

Sunday, April 14, 2013

കന്യകാ ജനനം


പ്രപഞ്ചം സൃഷ്ടിച്ച്  അതിന്റെ നിലനില്പ്പിനു വേണ്ട എല്ലാ ഉപസംവിധാനങ്ങളും ക്രമീകരിച്ചവന് പിന്നീടതിന്റെ യുക്തിയുക്തതയും മഹത്വവും തെളിയിക്കാൻ ചെപ്പടി വിദ്യകളെ ആശ്രയിക്കേണ്ടി വരുമെന്ന  വിചാരം തന്നെ എത്ര മ്ലേച്ചമാണ്!!ജീവന്റെ തുടർച്ചക്ക്  സമൂർത്തവും ഊഷ്മളവുമായ ലൈംഗികത  സൃഷ്ടിച്ചവന് കന്യകാ  ജനനം ജാലവിദ്യയല്ലാതെ മറ്റെന്താണ്? കന്യകാ ജനനത്തിന്റെ ശ്രേഷ്ടത ഇത്രമാത്രം ഉയര്ത്തിപ്പിടിക്കുന്നതിന്റെ അർഥം ബാക്കിയുള്ളവരെല്ലാം രണ്ടാം തരം പണിയിലൂടെ ഉണ്ടായവരാണെന്നാണോ??? (സ്വന്തം അമ്മ കന്യകയായിരിക്കണം എന്നാരെങ്കിലും നിർബന്ധം പിടിക്കാമോ ?)സത്യത്തിൽ , ഏതു ഗർഭമാണ് ദിവ്യഗർഭമല്ലാത്തത് ? പുരുഷന്റെ ഇച്ചക്കെന്താ ഇത്ര കുഴപ്പം? ഒരു കുഴപ്പമുണ്ട് ;പുരുഷനിൽ നിന്ന് ജനിച്ചവരിൽ ഭൂരിപക്ഷവും അവന്റെ/അവളുടെ  ഇഷ്ടങ്ങൾക്കു വേണ്ടി  തന്നെത്തന്നെ ചരിത്രത്തിൽ  അടയാളപ്പെടുത്തിയവരാണ് . പക്ഷേ , ക്രിസ്തുവിന്റെ വാക്കും പ്രവർത്തിയും നിലപാടുകളും  ഇതിനു സമാന്തരമായി രൂപപ്പെടില്ല എന്ന് നിരൂപിക്കുന്ന വെളിപാടുകളാവാം , "അവൻ പുരുഷന്റെ ഇച്ചയിൽ നിന്നല്ല ജനിക്കുക" എന്ന്  നമ്മൾ വായിക്കുന്നത്. വളർത്തു  പിതാവായ യൗസെപ്പിനെ മഹാമൗനിയും നീതിമാനുമൊക്കെയായി വാഴിച്ചതിന്റെ ഗുട്ടൻസ് ഇപ്പം പിടികിട്ടി.(യേശു " പ്രകൃതിയെ" ആദരിച്ചിരുന്നു  എന്ന പാഠമാണ് ഈ ചിന്തകൾക്കാധാരം )


11 comments:

  1. ശ്രീ.ജിജോ ബേബി ജോസ് സാറിന്റെ ചിന്ത :>" കന്യകാജനനം " ഉഗ്രൻ പീസ്‌ .... "മുൾമരമെരിയാതെരുതീതൻ നടുവിൽ കണ്ടതുപോൾ,ചിന്മയനാ മറിയാമ്മിൽ വസിച്ചു ശരീരം പൂണ്ടു ...അതിനാൽ ഭംഗവുമാക്കന്യാവൃതമുദ്രക്കുണ്ടായില്ല." എന്ന് പാടിപ്പടിച്ച എന്റെ മാതിരി പൊട്ടമനസുകൾകീ ചിന്ത ഇത്തിരി കട്ടികൂടിയതാണ് സത്യം ...mr .മോശയും,മുൾപ്പടർപ്പും ,തീയും .പിന്നെ, ശ്രീ.ഗബ്രിയേലും ,മറിയാമും,പഴയ പ്രവാചക മുന്നെഴുത്തുകളും കൂട്ടിവായിച്ചിട്ട്‌ ചുമ്മാതെയിരിക്കുന്നതാനെനിക്കുത്തമം..ആറുനാൾ സൃഷ്ടിവേല ചെയ്തിട്ട് next day - rest എടുത്ത ഒരു സാമാന്യ മനുഷ്യദൈവത്തിൽ (അമേരിക്കയിൽ ആയിരുന്നെങ്കിൽ രണ്ടുനാൾ weekend വിശ്രമം ആയിപ്പോയെനേം ) നാം by birth വിശ്വാസികളായിപൊയി..ഇന് മറ്റൊരു പോംവഴിയുണ്ടോ ഈ മതം പാടേ ഉപേക്ഷിക്കാതെ.? "സവർണ്ണരെ ഭയന്നന്നു സനാതന മതം വിട്ടീ സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ, ഭാരതത്തിൻ ഉപനിഷത്തുപേക്ഷിച്ചെൻ വല്ലിയപ്പച്ചെൻ, തലമുറക്കാത്മജ്ഞാന ദാഹമില്ലാതായ് .."(അപ്രിയ യാഗങ്ങൾ) എന്നാ ഞാൻ കരയുന്നത്...ദൈവത്തിനും വിശ്രമം പോലും ?..കത്തനാരുടെ theoLogy കൊള്ളാം ...ദൈവം വിശ്രമാത്തിലായിരിക്കുംപോൾ ദൈവവേല പാതിരി ചെയ്യുമല്ലോ ..ദൈവത്തിനെന്തൊരാച്ചു...

    ReplyDelete
  2. ജിജോ പറഞ്ഞതുപോലെ യേശുവിനു സമാന്തരമായി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടെത്തിയ സഭ, യേശുവിനെയും കൂടെയുള്ളവരെയും അകലേക്ക്‌ തള്ളിക്കൊണ്ടിരിക്കുന്നു. യേശുവിനെ കണ്ടെത്താനായി ഓടിയെത്തുന്നവരെയും അകലേക്ക്‌ തള്ളി നീക്കുന്നുവെന്നതു മറ്റൊരു സത്യം. ഫെയിസ് ബുക്കിലൂടെ അനേകം ലക്ഷങ്ങള്‍ ഇപ്പോള്‍ വായിച്ചു തിര്ത്തിരിക്കാവുന്ന ഒരു പോസ്റ്റ്‌ കാണുക.

    മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തെ സംബന്ധിച്ചു കേരള പോലീസ് അന്വേഷിച്ചു കോടതിയില്‍ സമര്പ്പി ച്ച റിപോര്ട്ട്ക.
    അവലംബം : വിവരാവകവാശ നിയമപ്രകാരം അഡ്വ് : ഡി ബി ബിനു വിന് T1/15285, Kerala police head Quarters dated 14.12.2009 ഇല്‍ ലഭിച്ച രേഖകള്‍.

    1990 ഇല്‍ സ്ഥാപിതമായ് ധ്യാന കേന്ദ്രത്തില്‍ 1991 മുതല്‍ 2000 വരെ 33 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 36 ദുരൂഹ മരണങ്ങള്‍ പോലീസില്‍ റിപോര്ട്ട്ച ചെയ്യപ്പെട്ടു ,2 ലൈങ്ഗിക പീഡനക്കേസുകള്‍ . സ്വഭാവിക മരണങ്ങള്‍ എന്നു പറയപ്പെടുന്ന 974 കേസുകള്‍ പോലീസില്‍ റിപോര്ട്ട്ണ ചെയ്യപ്പെട്ടിട്ടില്ല.

    23/8/2000 കാണാതായ സെലിന്‍ ലോപസ് മുരിങ്ങൂര്‍ നിന്നു കാണാതാവുമ്പോള്‍ അവിഹിതമായ് ഗര്ഭി2ണിയായിരുന്നു. സെലിന്‍ ലോപ്പസിന് ധ്യാന കേന്ദ്രത്തിനകത്തുള്ള ആരോ ഒരാളുമായ് ശാരീരിക ബന്ധം ഉണ്ടായിരുന്നതായ് കേരള പോലീസ് സ്പെഷ്യല്‍ ഇന്വെ സ്റ്റിഗേഷന്‍ ടീം കണ്ടെത്തി. ധ്യാന കേന്ദ്രത്തിലെ പലര്ക്കും സെലിന്‍ ലോപ്പസിന്റെ കാണാതാകലിനെ കുറിച്ചുള്ള വിവരങള്‍ അറിയാമായിരുന്നിട്ടും മനപ്പൂര്വം് മറച്ചു വെക്കുന്നതിനാല്‍ കേരള പോലീസ് നര്കോത അനാലിസിസ് വേണം എന്നു പറഞ്ഞ കേസില്‍ ഇപ്പോള്‍ എന്തായി എന്നു ഒരു അറിവുമില്ല.


    വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലങ്ഖിച്ചു കോടികളുടെ ഇടപാട്. കേന്ദ്ര ഏജെന്സിോ അന്വേഷിക്കേണ്ട വിഷയം ആണെന്ന് പറഞ്ഞു കേരള സര്ക്കാര്‍ തടിയൂരി

    ക്രൈം നംബര്‍ 337/2006 കൊരട്ടി പോലീസ് റജിസ്റ്റര്‍ ചെയ്ത നീന ഗോവിന്ദന്‍ എന്ന പെണ്കുട്ടിയുടെ മരണത്തിനിടയാക്കിയത് അശാസ്ത്രീയമായി ഉപയോഗിച്ച മാനസിക വിഭ്രാന്തിക്കുള്ള മയക്കു സ്വഭാവം ഉള്ള ( stupefying drug).

    ഹൈക്കോടതി നിര്ദ്ദേമശപ്രകാരം കേരള പോലീസ് സ്പെഷ്യല്‍ ഇന്വെസ്റ്റിഗേഷന്‍ ടീം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് അനധികൃതമായ് രോഗികളെ പാര്പ്പി ച്ചിരുന്ന ഏകാന്ത ലോക്കപ്പുകള്‍.

    ക്രൈം നംബര്‍ 265/2006. 26 വയസ്സുണ്ടായിരുന്ന രാമസ്വാമിയുടെ മകന്‍ കണ്ണന്‍ എന്ന തിരുവനന്തപുരം സ്വദേശി 15/6/2006 ഇല്‍ ധ്യാന കേന്ദ്രത്തിലെ ബോയിലറില്‍ വീണു വെന്തു മരിച്ച സംഭവം. ഇപ്പോള്‍ കേരള പോലീസ് പുനര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.......................


    crl.pp.57929/05 തലശ്ശേരി സ്വദേശിനി മിനി വര്ഗീുസ് സംസ്ഥാന വനിതാ കമ്മിഷന്‍ ഇല്‍ നല്കിയ പരാതിയില്‍ 2003 ഇനും 2005 ഇനും ഇടയില്‍ ധ്യാന കേന്ദ്രത്തില്‍ താമസിച്ച സമയം പലതവന്‍ ഫാദര്‍ തടത്തില്‍ ,സിസ്റ്റര്‍ നിര്മഥല,വിലോമ്മ എന്നിവരുടെ സഹായത്തോടെ പല തവണ ബലാല്സംടഗം ചെയ്തു എന്നു പറഞ്ഞിരുന്നു. ബലാല്സംമഗം നടന്നോ എന്നു തെളിയിക്കാന്‍ മാത്രം തെളിവുകള്‍ ഇല്ലായിരുന്നു.


    മുരിങ്ങൂരിലെ അജ്നാത ശവങ്ങള്‍ മറവ് ചെയ്തിരുന്ന കാര്യവേലു 55 വയസ്സു മരണപ്പെട്ട സാഹചര്യം അന്വേഷിക്കണം എന്ന പരാതിയിലും അന്വേഷണം നടന്നു. ദുരൂഹ സാഹചര്യത്തില്‍ ആശ്രമത്തില്‍ പരിക്കുകള്‍ ഏറ്റു മരിച്ച ഒരു സ്ത്രീയുടെ ശരീരം മറവ് ചെയ്യാന്‍ വേലു വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയത് എന്നായിരുണ് നാട്ടുകാരില്‍ ചിലര്‍ കഥകള്‍ പറഞ്ഞത്. 5/12/2002 മുതല്‍ 31/12/2002 വരെ തലച്ചോറില്‍ ഉണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്ന്നു വേലു ആശുപത്രിയില്‍ ആയിരുന്നു.

    ഫാദര്‍ മാത്യു തടത്തിലിന്റെ വലംകൈ ആയിരുന്ന സിബിയുടെ അപകട മരണം സംബന്ധിച്ചു ലഭിച്ച പരാതിയില്‍ അന്വേഷിച്ച പോലീസ് വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ ആരോപണം തെളിയിക്കപ്പെടാതെ അവസാനിപ്പിച്ചു.

    മരിയ പാലന സമിതി എന്ന പേരില്‍ ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ച് റജിസ്റ്റര്‍ ചെയ്ത ടൃസ്റ്റ് കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും പരാതികള്‍ ലഭിച്ചു. അന്വേഷണത്തിന് ആവശ്യമായ പല ഫയലുകളും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ഡിപ്പാര്ട്ട്മെന്റുകളില്‍ നിന്നു ലഭ്യമായിട്ടില്ല.

    തൃശ്ശൂരിലെ കണ്ണായ സ്ഥലങ്ങളില്‍ ഏകദേശം 121 ഏക്കര്‍ ഭൂമിയും അനുബന്ധ സ്ഥാപനങ്ങളും ധ്യാന കേന്ദ്രത്തിന്റെ പേരില്‍ ഉള്ളതായി പോലീസ് കണ്ടെത്തി. പല ഇടപാടുകളും രാജ്യാന്തര പണമിടപാടുകള്‍ ആയതിനാല്‍ FEMA നിയമത്തിന്റെ പരിധിയില്‍ വരുന്നതാകയാല്‍ ഡയറക്ടോറേറ്റ് ഓഫ് റവന്യൂ ഇന്റെലല്ലിജെന്സ് എന്ന ഏജെന്സിി അന്വേഷിക്കണം എന്നു പറഞ്ഞു കേരള പോലീസ് കോടതിയില്‍ റിപോര്ട്ട്സ സമര്പ്പി ച്ചു.

    ReplyDelete
  3. ദൈവാവതാരമാണല്ലോ കന്യാജനനത്തിന്റെ ആവശ്യം ഉണ്ടാക്കുന്നത്‌. പ്രകൃപ്രകൃത്യാ ലഭ്യമായ വഴികളിലൂടെ തനിക്ക് ദൈവികമായതിലെയ്ക്ക് എത്താൻ കഴിയില്ലെന്ന് മനുഷ്യൻ കരുതിയിരുന്ന കാലത്താണ് ദൈവംതന്നെ മനുഷ്യനായി വന്ന് ഉയര്ത്തിയാലെ അത് സാദ്ധ്യമാകൂ എന്ന മിഥ്യാബോധം നിലനിന്നിരുന്നത്. ഇന്നാകട്ടെ അവതാരങ്ങളുടെ തുണയില്ലാതെയും ദൈവികമായ തലത്തിലേയ്ക്ക് ഉയരാമെന്ന് ധാരാളം മനുഷ്യര് കണ്ടെത്തുകയും കാണിച്ചു തരികയും ചെയ്തിട്ടുള്ളപ്പോൾ ഇത്തരം മിഥ്യാവിശ്വാസങ്ങൾ അസ്ഥാനത്തും അനാവശ്യവുമാണ്‌. അപ്പോൾ, കന്യാജനനം, ഉയിര്പ്പ് തുടങ്ങിയ ആശയങ്ങൾ മനുഷ്യരാശിയുടെ മറന്നുകളയേണ്ട കൗമാരസ്വപ്നങ്ങളാണ്. ബാലിശമായ അഭിരുചികളിൽ കടിച്ചുതൂങ്ങാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടെന്ന കാരണംകൊണ്ട് മാത്രം ഇത്തരം സങ്കല്പങ്ങൾക്ക്‌ സാധുത കിട്ടുന്നില്ല. പ്രായമായാലും അമ്മയുടെ അമ്മിഞ്ഞാ ചപ്പാനിഷ്ടപ്പെടുന്ന ശപ്പന്മാരാണിത്തരക്കാർ.

    ReplyDelete
  4. ആത്മാവിനാൽ നിറഞ്ഞിരുന്ന കന്യക ഗർഭം ധരിച്ചു എന്നതാകും കൂടുതൽ ശരി ,അതെന്തോ ആകട്ടെ
    പ്രസവത്തിനും ശേഷം എങ്ങനെ കന്യക ആയി തുടരും ,യേശുവിനു സഹോദരങ്ങൾ ഉണ്ടായിരുന്നു എന്ന് ബൈബിളിൽ കാണാം , ഒരു സമാന്തര സുവിശേഷത്തിൽ തോമ യേശുവിന്റെ ഇരട്ട സഹോദരൻ ആണ് ,
    പ്രസവിച്ച സ്ത്രീയെ കന്യക എന്നും അമലോത്ഭവ എന്നും സ്വർഗാരോപണം (അതൊരു വല്ലാത്ത ആരോപണം തന്നെ) വിശേഷിപ്പിക്കുന്നതിലെ അപാകത ആരും എന്തേ തിരിച്ചറിയുന്നില്ല . ചരിത്രത്തിൽ കന്യക ഗര്ഭം ധരിച്ചു ഉണ്ടായ ആദ്യ ദിവ്യമനുഷ്യനല്ല യേശു ..

    ReplyDelete
  5. പേരില്ലാത്തവനേ, എഴുതി ചീത്തപ്പേരുണ്ടാക്കരുതെ ," സ്വര്ഗാരോപണമല്ല" ....,"സ്വര്ഗാരോഹണം" ആണ്...ഉടലോടെ മേരിമാതാ സ്വർഗത്തിലേക്ക് കർത്താവ് മാതിരി ഉയർന്നുയർന്നു പോയിപോലും ......പാതിരിയുടെ പറച്ചിലാ മനസുണ്ടെൽ വിശ്വസിച്ചാൽ മതി ..

    ReplyDelete
  6. ascension, assumption എന്ന് വ്യത്യസ്ത വാക്കുകളാണ് ഇംഗ്ലീഷിൽ യേശുവിന്റെയും മറിയത്തിന്റെയും സ്വർഗപ്രാപ്തിയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. നേരത്തെ ഒരിക്കൽ ഇക്കാര്യം ഇവിടെ എഴുതാൻ ഇടവന്നതുമാണ്.

    യേശുവിന്റെത് സ്വർഗ്ഗരോഹണമായും (സ്വന്തം ശക്തിയാൽ പോകുക) സ്വർഗ്ഗാരോപണമായും (ദൈവം കൊണ്ടുപോകുക) പള്ളിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവം അവനെ ഉയർത്തി എന്ന് ബൈബിളിലും ഉണ്ട്. എന്നാൽ, മറിയത്തിന്റെത് സ്വർഗ്ഗാരോപണം (assumption) ആയിട്ടാണ് എപ്പോഴും പരാമർശിക്കപ്പെടുക. കൂടുതൽ വിവരമുള്ളവർ തിരുത്തുമെങ്കിൽ നന്ദിയുണ്ട്.

    എന്നാൽ ഇവർ രണ്ടും സ്വശരീരത്തോടെ സ്വർഗത്തിലെത്തി എന്ന് കേൾക്കുമ്പോൾ ഫിസിക്സ് പഠിച്ച പിള്ളേർ തർക്കിക്കാനിടയുണ്ട്‌. ആരോഹണമാണെങ്കിൽ സ്വർഗം മുകളിലാണെന്ന വാദത്തിനെതിരെയും പിള്ളേർ സ്വരമുയർത്തും. അതിനൊന്നും ഒരച്ചനും ഒരുത്തരവും കൊടുക്കില്ല. വേണ്ടിവന്നാൽ രണ്ട് ചൂരൽക്കഷായം വിളമ്പും.

    ReplyDelete
  7. സക്കരിയാച്ചായ, ആരോപണം എന്നാൽ ചുമത്തപ്പെടുക , ഒന്നിനില്ലാത്ത ധർമ്മം അതിൽ ഉണ്ടെന്നു പറയൽ, കുറ്റം കൽപ്പിക്കപെടൽ എന്നോക്കയല്ലേ അർഥമാക്കേണ്ടത് ? സ്വർഗം ആരുടെമേൽ എന്ത് ആരോപിച്ചെന്ന പറയാൻ വരുന്നത് ?കുറ്റാരോപണം പോലെയാണോ ഈ സ്വർഗാരോഹണവും? കുറ്റം പോലെയാണോ ഈ സ്വർഗ്ഗവും ? അറിയാൻ വേണ്ടിയാ ..

    ReplyDelete
  8. Please confer Sabdasagarm or sabathaaravali.

    ReplyDelete
  9. പന്നിക്കുഞ്ഞുങ്ങൾക്ക് മുത്തുകൾ എറിഞ്ഞു കൊടുക്കുമ്പോൾ പേര് ഇല്ലാത്തതാണ് തല്ക്കാലം നല്ലത് എന്ന് തോന്നി . "സത്യദീപം"സ്വര്ഗാരോപണ സ്പെഷ്യൽ പതിപ്പ് പണ്ട് ഇറക്കിയിട്ടുണ്ട് സാമുവൽ അച്ചായാ .
    കുറച്ചു കത്തനാർ മൂത്തവർ ഒത്തുകൂടിയാൽ മാതാവിനെ സ്വര്ഗത്തിലോട്ടു പറപ്പിക്കാം , പുനർജ്ജന്മം ഇല്ല എന്ന മണ്ടൻ തിയറി ഉണ്ടാക്കാം . ചുരുക്കത്തിൽ എന്തും ആവാം .

    ReplyDelete
  10. സ്ത്രീകളില്‍ വച്ച് , ഞാന്‍ ഏറ്റം ബഹുമാനിക്കുന്ന മറിയം,എന്ന യേശുവിന്‍റെ അമ്മ ,സ്വര്‍ഗത്തില്‍ പോയാലും ഇല്ലെങ്കിലും, നമ്മുടെ രക്ഷയെ അത് ഒരുതരത്തിലും ബാധിക്കുന്നില്ല. നമ്മുടെ രക്ഷ നമ്മുടെ പ്രവര്‍ത്തിയെ അടിസ്ഥാനമാക്കി മാത്രമാണെന്നാണ് , എനിക്ക് മനസിലായിട്ടുള്ളത്.

    ReplyDelete
  11. ഒരുവന്റെ രക്ഷകനും ശിക്ഷകനും അവൻ തന്നെയാണു സത്യം . ഒര്ക്കുന്നിലെ,"തനിക്കു താനേ പണിവതു നാഗം,നരകവുമതുപോലെ" എന്നാ കവിവചനം.അതാണു നിത്യസത്യം ..മനസ്സാണെല്ലാം ഉണ്ടാക്കുന്നത്‌ ..ഇല്ലാതാക്കുന്നതും മനസ്സുതന്നെ .സൊ മൈൻഡ് യുവർ മൈൻഡ് ..മനസിനെ സൂക്ഷിച്ചുകൊള്ളൂ ...

    ReplyDelete