Translate

Tuesday, April 30, 2013

നമുക്കുമാകാം .......


കഴിഞ്ഞു പോയതിനെ കുറ്റപ്പെടുത്താനല്ല......
പുതിയതിനോടുള്ള അമിതാവേശവുമല്ല

എങ്കിലും...

സ്വര്‍ണ്ണ സിംഹാസനത്തില്‍ നിന്നിറങ്ങി  മരക്കസേരയിലിരിക്കുന്ന
സ്വര്‍ണ്ണക്കുരിശിനു പകരം വെള്ളിക്കുരിശുമണിഞ്ഞിരിക്കുന്ന
ചുവന്ന ഷൂസിനു പകരം പണ്ടത്തെ കറുത്ത ഷൂസും ധരിച്ചിരിക്കുന്ന
പട്ടു വസ്ത്രങ്ങള്‍ മാറ്റി സാധാരണ കുപ്പായവും ധരിച്ചിരിക്കുന്ന
ഈ മനുഷ്യനെ കുറ്റപ്പെടുത്താതിരിക്കാന്‍ ആവില്ല...

എത്രയോ ജീവിക്കുന്ന വിരുദ്ധരുടെ  മോഹങ്ങങ്ങള്‍ക്കാണദ്ദേഹം മങ്ങലേല്‍പ്പിച്ചിരിക്കുന്നത് !

5 comments:

 1. പ്രിയ റോഷൻ സാറെ, മാർപാപ്പാ സ്ഥാനത്തിന് കളങ്കം വരുത്തിവയ്ക്കുന്ന ഫ്രാൻസിസ് പപ്പായുടെ പെരുമാറ്റ ദോഷത്തിനെതിരായി നമുക്കൊരു മെമ്മോറാണ്ടം കൊടുത്താലോ? ആ മെമ്മോറാണ്ടത്തിൽ നമ്മുടെ മെത്രാന്മാർ എല്ലാം ഒപ്പിടുമെന്നുള്ള കാര്യം തീർച. ഈ കാര്യത്തിൽ എങ്കിലും അല്മയരും മെത്രാന്മാരും തമ്മിൽ ഒരു യോജിപ്പുണ്ടാകുമല്ലോ.

  ReplyDelete
 2. പെരിയ ബഹുമാനപ്പെട്ട ചാക്കോ കളരിക്കല്‍,

  ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ചുവന്ന പരവതാനിയും ഒരിടത്ത് കാണ്മാനില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നെഞ്ചുവിരിച്ചുള്ള ഈ പോക്ക് വത്തിക്കാനിലെ ഓരോ ചുവരിനെയും വിറപ്പിക്കുന്നു. ഇടയ്ക്കിടെ റോമ്മാക്ക് ഷട്ടില്‍ അടിച്ചു കൊണ്ടിരുന്ന നമ്മുടെ ഏമാന്മാര്‍ക്ക് ഇപ്പൊ തീരെ ഉറക്കമില്ല.

  റോമില്‍ മേടിച്ച പ്രൊക്കൂറായിലേക്ക് കാലെടുത്തു വെച്ചാല്‍ പൊള്ളുന്നു....എരുമേലിയിലെ ആവേ മരിയാ ധ്യാനകേന്ദ്രത്തിലാണെങ്കില്‍ ആവേ മരിയാ തന്നെ കോടതിയില്‍ ഹാജരാകേണ്ട ലക്ഷണമാണ്. അത് തുടങ്ങിയ കൊരട്ടി പഴയ പള്ളിക്കാര്‍ സ്ഥലം തിരിച്ചെഴുതികൊടുക്കണമെന്നു അരമനയില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു....മോനിക്കായാണെങ്കില്‍ രണ്ടാമത്തെ കേന്ദ്രം അടച്ചു പൂട്ടിച്ചു താക്കോല്‍ കോടതിയിലേല്‍പ്പിച്ചു കഴിഞ്ഞു....

  ഇവിടെയൊരു പാവങ്ങളുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുണ്ട്....ബോസ്കോ പുത്തൂരിനെ മലര്‍ത്തിയടിച്ചു മുന്നിലെത്തിയ അദ്ദേഹത്തിന്‍റെ വിജയ ഗാഥയുടെ പിന്നില്‍, നമ്മുടെ മെത്രാന്മാരുടെ തന്നെ മെത്രാന്മാര്‍ അണിയറയില്‍ നടത്തിയ എത്ര ചവിട്ടു നാടകങ്ങള്‍ ഉണ്ട്.

  പാവങ്ങളുടെ മെത്രാന്‍ എന്ന് അറിയപ്പെട്ടിരുന്നദ്ദേഹം അത്രേ! അല്മായാ ശബ്ദവും, സോള്‍ ആന്‍ഡ് വിഷനും, വഴിതെറ്റിയ അനേകം ദൈവ ശാസ്ത്ര പണ്ഡിതരും ഒത്തു ചേര്‍ന്നപ്പോള്‍ വിമാനത്തിലുള്ള ബ്രെയിക് ഫാസ്റ്റ് കുറെ കുറഞ്ഞിടുണ്ട്...
  അല്ലാതെ മറ്റൊന്നും ഇവിടെ സംഭവിക്കുകയുമില്ല...

  ഇവരുടെ ദിവ്യബലികള്‍ തുടങ്ങുന്നത്, 'അന്നാ പെസഹാ....യും പാടിയല്ല. അതിനു മുമ്പു രാജകീയമായി വരവേറ്റു കൊണ്ടുവരുന്ന...ഒരു ബാറോസൂസ്സായുമുണ്ട്.

  ഈ കൂമ്പന്‍ തൊപ്പിക്കാര്‍ എവിടെ പോയാലും ചടങ്ങുകളുടെ ആദ്യത്തെ ഇനം മെത്രാന് സ്വീകരണമാണ്....

  ഈ വര്‍ഗ്ഗം ദ്രവിച്ചേ തീരൂ....

  ReplyDelete
 3. നാട്ടിലെ ബിഷപ്പുമാരൊക്കെ അവരുടെ ബെൻസ് വില്ക്കുമെന്ന് കേൾക്കുന്നു..സത്യമാണോ എന്തോ?

  ReplyDelete
 4. https://www.facebook.com/photo.php?v=627141290632936

  ReplyDelete
 5. സ്വര്‍ണക്കൂടായാലും വെള്ളിക്കുടായാലും കുടു കുടു തന്നെ. എല്ലാ വേലകളും പഠിച്ച കര്‍ദിനാള്‍ സംഘ ത്തിന്റെ തടവറയില്‍ കഴിയുന്ന പാവം മനുഷന് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. സഭയില്‍ നടക്കുന്ന അനാചാരങ്ങള്‍ ഈ കവച ങ്ങള്‍ ക്ക് ഇടയില്‍ കുടി കാണാനോ കേള്‍ക്കാനോ അങ്ങേര്‍ക്കു സാധിക്കില്ല. അങ്ങേരു പറഞ്ഞാല്‍ ആരും അനുസരിക്കയുമില്ല. പള്ളി യില്‍ നിന്നും വിവാഹ മോചനം കിട്ടാത്ത ഒരു സ്ത്രീ വേറെ വിവാഹം ചെയ്തു. ഒരു കൊച്ചും ഉണ്ടായി. അതിനെ മാമോദിസ കൊടുക്കാന്‍ മെത്രാന്‍ അനുവാദം കൊടുത്തില്ല. പാപ്പയ്ക്ക് കത്തെഴുതിയപ്പോള്‍ അങ്ങേരു തന്നെ മാമോദിസ കൊടുത്തു. ലോകം അതേറ്റു പാടി. പാപ്പാ പറഞ്ഞാലും മെത്രാന്‍ അനുസരിക്കുമായിരുന്നില്ല. അതാണോ അതിന്റെ അര്‍ഥം? അനുസരണയുടെയും നരക പേടിയുടെയും മറയില്‍ സഭയെ ഭരിക്കാന്‍ എന്തോരെളുപ്പം. നിര്‍ഗുണം ഒരിക്കലും ആര്‍ക്കും ഗുണം ചെയ്യില്ല. സഭാ നവികരണം നടത്താന്‍ ഇനിയും യേശുക്രിസ്തു വരണമോ.

  ReplyDelete