Translate

Monday, April 1, 2013

ഒരു വിലങ്ങാടന്‍ വീര ഗാഥ


 അഭിഷിക്തരായ  പുരോഹിതരുടെ അനാശാസ്യ പ്രവര്‍ത്തികളുടെ കഥകള്‍ അനുദിനം എന്നതുപോലെ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൊണ്ടൊന്നും കുലുങ്ങുന്നതല്ല കേരളത്തിലെ സീറോ മലബാര്‍ സഭയുടെ സഹനദാസന്മാര്‍. രസകരമായ ഒരു പുതിയ കഥ പറയാം കേട്ടോളൂ. ഈ കഥ കേട്ടാല്‍ കേരളത്തിലെ വൈദികരുടെ ഭരണരീതിയെപ്പറ്റിയും വ്യക്തമായ ചിത്രം കിട്ടും. കോഴിക്കോട് ജില്ലയില്‍ വടകര – കല്ലാച്ചി വഴി രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണ്, പൂര്‍ണ്ണമായും കുടിയേറ്റ കേന്ദ്രമായ മനോഹരവും ഫലഭൂയിഷ്ടവുമായ വിലങ്ങാട് എന്ന ഗ്രാമം. പള്ളിയും പട്ടക്കാരും ഇല്ലാതിരുന്ന ആദ്യകാലത്ത് അറിയാവുന്ന പ്രാര്‍ഥനയും ചൊല്ലി, മരണമടഞ്ഞ മാതാപിതാക്കന്മാരെ അവര്‍ അടക്കിയിരുന്നു. മലമ്പനിയോടും മണ്ണിനോടും വിടാതെ പൊരുതി അവര്‍ വിലങ്ങാടിനെ സമ്പന്നമാക്കി. താമസിയാതെ ഒരു കൊച്ചു പള്ളിയുമുണ്ടായി. അടുത്ത കാലത്ത് അത് പുതുക്കി പണിതു. ഇപ്പോഴിരിക്കുന്ന വികാരിയച്ചന്‍റെ നേതൃത്വത്തില്‍ അനേകം ലക്ഷങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും നടന്നു.  ഇതിനിടെ അച്ചന്‍ കാറ് വാങ്ങുന്നു, ഒപ്പം പല പരോപകാര പ്രവൃത്തികളും സമൃദ്ധമായി നടക്കുന്നുണ്ടായിരുന്നു.

അങ്ങിനെയിരിക്കെ പള്ളി വകയായി ഒരു സിമിത്തേരി പള്ളിയോടു ചേര്‍ന്ന് പണിയണമെന്ന ഒരു കൊച്ചു ‘കോടി’ ആഗ്രഹം അച്ചനുണ്ടായി (ഇപ്പോഴത്തേത് ഒരു കി. മീ. അകലെയാണ്). വികാരിയച്ചന്‍ സ്ഥലത്തെ ‘അതെയച്ചോ, ഉവ്വച്ചോ’ കമ്മറ്റിക്കാരെ രഹസ്യമായി വിവരം ധരിപ്പിച്ചു. ഒരു ഞായറാഴ്ച പള്ളിയില്‍ അദ്ദേഹം വിളിച്ചു പറഞ്ഞു, ‘ഇന്ന് ഇക്കാര്യം തീരുമാനിക്കാന്‍’ പൊതുയോഗം കൂടുന്നു. കുര്‍ബാന കഴിഞ്ഞു പുറത്തിറങ്ങിയാതെ ഒരു ചോദ്യം, ‘ഇത്തരം നിസ്സാര കാര്യങ്ങള്‍ മൂന്നു ഞായറാഴ്ചയെങ്കിലും മുന്നേ പള്ളിയില്‍ വിളിച്ചു പറയേണ്ടതുണ്ടല്ലോ’. ‘ഉവ്വ്’ അച്ചനും സമ്മതിച്ചു. അങ്ങിനെ അന്നത്തേ യോഗം മാറ്റി;  അടുത്ത പൊതുയോഗം മൂന്നു ഞായറാഴ്ച പള്ളിയില്‍ വിളിച്ചു പറഞ്ഞതിനു ശേഷമാണ് കൂടിയത്. പക്ഷെ, പൊതു യോഗം ആ നിര്‍ദ്ദേശം നിഷ്കരുണം തള്ളി. ‘ഇനി മേലാല്‍ പള്ളി സംബന്ധമായ് ഒരു നിര്‍മ്മാണത്തിനും ആരും എന്‍റെയടുത്തു  വരേണ്ടെന്നു’ പറഞ്ഞ് അച്ചനും ക്രൂദ്ധനായി നിഷ്കാസനം ചെയ്തു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഒന്ന് കൂടി ഈ പ്രശ്നം പൊതു യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷെ, പഴയതിലും കൂടിയ ഭൂരിപക്ഷത്തില്‍ അതും തള്ളപ്പെട്ടു. അത് കെട്ടടങ്ങിയപ്പോള്‍ വീണ്ടും അച്ചന്‍റെ പ്രഖ്യാപനം വന്നു, ഇക്കാര്യം ആലോചിക്കാന്‍ കുര്‍ബാന കഴിഞ്ഞു പള്ളിക്കുള്ളില്‍ തന്നെ പൊതു യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇതിനെ എങ്ങിനെ പ്രതിരോധിക്കണമെന്നു നാട്ടുകാര്‍ ചിന്തിച്ചവശരാകുന്നതിനു മുമ്പ് ഒരു സംഭവം നടന്നു - കോഴിക്കോട് വെസ്റ്റ്‌ ഹില്ലില്‍ വികാരിയച്ചന്‍റെ കാറ് കിടക്കുന്നത് ഒരു വിലങ്ങാട്ടുകാരന്‍ ഡ്രൈവര്‍ കാണാന്‍ ഇടയായി. ഒന്ന് കൂടി ചുറ്റും തലതിരിച്ചപ്പോള്‍, അച്ചനെപ്പോലുള്ള ഒരാള്‍ ഒരു സ്ത്രിയുടെ മടിയില്‍ തലയും വെച്ച് ഒരു തൂണിന്‍റെ ചോട്ടില്‍. ഉണ്ട്. സൂക്ഷിച്ചു നോക്കി, വിലങ്ങാട്ടെ വികാരിയെപ്പോലെ തന്നെയിരിക്കുന്ന ഒരാള്‍. സംശയം തീര്‍ക്കാന്‍ കോഴിക്കോട്ടുള്ള രണ്ടു വിലങ്ങാട്ടുകാരെ ഫോണ്‍ ചെയ്തു വരുത്തി അവരെയും ഈ പീഢാനുഭവ രംഗങ്ങള്‍ കാണിച്ചു. ഒരു വിരുതന്‍ അത് മൊബൈലിലും പകര്‍ത്തി (എപ്പഴാ അത്യാവശ്യം വരുന്നതെന്ന് പറയാനാവില്ലോ). അവര്‍ക്കും സംശയമില്ല ഇത് നമ്മുടെ വികാരി തന്നെ. കൂടെയുള്ള സ്ത്രീയും വിലങ്ങാടുള്ളതല്ലേ, അവര്‍ അവരോട് തന്നെ പരസപരം ചോദിച്ചു നോക്കി. ഒരേ രൂപത്തിലുള്ള ഏഴോളം പേര്‍ ഈ ഭൂമിയില്‍ ഉള്ളപ്പോള്‍ അവര്‍ എങ്ങിനെ അതൊക്കെ തീര്ച്ചയാക്കും? അവര്‍ ആരോടും മിണ്ടിയില്ല. അച്ചന്‍ മടങ്ങി വിലങ്ങാട്ടെത്തിയപ്പോള്‍ നേരെ പള്ളിമുറിയില്‍ ചെന്ന് അച്ചനോട് തന്നെ പറഞ്ഞു, പള്ളിയില്‍ യോഗം കൂടി സിമിത്തെരിയെന്നു അച്ചന്‍ പറഞ്ഞാല്‍, വെസ്റ്റ്‌ ഹില്ലെന്നു ഞങ്ങളും പറയും. ‘ഞാനോ വെസ്റ്റ്‌ ഹില്ലിലോ!’ എന്നായി അച്ചന്‍ (ആ യോഗം ഏതായാലും മാറ്റി വെച്ചു).

നാട്ടുകാര്‍ വിടാന്‍ ഭാവമില്ലായിരുന്നു, അവര്‍ നേരെ രൂപതാബിഷപ്പിനെ ചെന്ന് കണ്ട്, ഈ സിവില്‍ എഞ്ചിനീയറെ ഉടന്‍ പിന്‍വലിക്കണമെന്നു കടുംപിടുത്തം പിടിച്ചെങ്കിലും .... അവസാനം മെത്രാന്‍റെ കെഞ്ചല്‍ ഫലം കണ്ടു. മെയ്യില്‍ പൊതു സ്ഥലം മാറ്റമുണ്ട്, ഞാന്‍ അദ്ദേഹത്തെ മാറ്റിക്കൊള്ളാമെന്ന ഉറപ്പില്‍ വിശ്വസിച്ച് കഥ ഇടവകക്ക് പുറത്തു പോകാതെ ഭദ്രമായി സൂക്ഷിക്കുന്നവരിന്നും. പാവങ്ങള്‍ അറിയുന്നുണ്ടോ എല്ലാ ഇടവകയിലും തന്നെ ഇത്തരം കഥകള്‍ അനുദിനം നടക്കുന്നുണ്ടെന്ന്! ഇപ്പോഴും ആ തിരുശിരസ്സിനോട്‌ മുഖം ചേര്‍ത്തുവെച്ചു കുമ്പസാരിക്കുന്നവര്‍ ആത്മഗതം പറയുന്നുണ്ട്, ‘ഇതുപോലല്ലേ നമ്മുടെ കര്‍ത്താവിനെയും യൂദന്മാര്‍ പീഢിപ്പിച്ചത്?’ ആരെന്തൊക്കെ പറഞ്ഞാലും, വിലങ്ങാട്ടെ വികാരി ഇങ്ങിനെ ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ഈ കേട്ടതൊക്കെ വെറും കിംവദന്തികളായെ കരുതുന്നുമുള്ളൂ. നമുക്കെല്ലാവര്‍ക്കും അങ്ങിനെ കരുതാം. സഭയെങ്കിലും രക്ഷപ്പെടട്ടെ. 

4 comments:

 1. കുർബാന ചൊല്ലൽ എന്ന ദുഷ്ക്കരമായ പണി കഴിഞ്ഞ് ക്ഷീണം തീർക്കാൻ വണ്ടിയുമെടുത്ത് അല്പം ദൂരെ ഒരു കുന്നിന്മുകളിൽ പോയി കാറ്റും കൊണ്ടിരിക്കുകയോ കിടക്കുകയോ ചെയ്യുന്നതിന് അച്ഛനോട് അസൂയ തോന്നുന്നത് ക്രിസ്തീയമാണോ? കാറ്റ് കൊള്ളുക എന്ന സന്തോഷം വേറൊരാളുമായി പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റ്? അതിലൊക്കെ ഉതപ്പു തോന്നുക എന്നതല്ലേ തെറ്റ്. സാരമില്ല. പോയി പറഞ്ഞു കുമ്പസാരിക്കുക. അതേസമയം അച്ഛനും കൂടെയുണ്ടായിരുന്നയാളും ആ കുന്നിൽ വല്ല പ്ലാസ്റ്റിക് സാധനങ്ങളും വലിച്ചെറിഞ്ഞിട്ടാണ് പോരുന്നതെങ്കിൽ, അത് വളരെ മോശം പണിയാണ്.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ശ്രീ.രോഷന്റെ വീരഗാഥ തോറ്റുപോകും , സക്കരിയാച്ചായന്റെ നാല് വരി കമന്റെ വായിച്ചാൽ ...ചിരി അടക്കാനായില്ല ...പ്ലാസ്റിക് എറിയുന്നകൂട്ടത്തിൽ റബ്ബർ ഉൽപ്പന്നങ്ങൾ പാടുണ്ടോ സക്കരിയാച്ചായാ? നാട്ടിൽ കൊള്ളാത്ത,വീട്ടിൽ കൊള്ളാത്ത ചെക്കനെ സഭ കത്തനാരാക്കും..ആ കത്തനാര് മൂത്ത് ബിഷോപച്ചെൻ , പിന്നെ കർദിനാലച്ചൻ...അവരു പലതും കാണിക്കും.... ഗോപസ്ത്രീകളുടെ പുനർജന്മങ്ങൾ എല്ലാ പള്ളിയിലും ധാരാളം ഉണ്ട് മാളോരെ....ഗോപികമാരെ കണ്ടാൽ കൃഷ്നാവതാരത്തിനു വേഗം അറിയാം..ആ തിരിച്ചറിയലാണ് കുമ്പസാരകൂട്ടിൽ നടക്കുന്ന കൂദാശ .....രാസലീല ചീത്തയാണോ?അല്ലേയല്ല..600 ഭാര്യമാരും 300 വെപ്പാട്ടിമാരും ഉണ്ടായിരുന്ന ദാവീദിന്റെ വംശത്തിൽ,700 ഭാര്യമാരും 400 വെപ്പാട്ടിമാരുംഉണ്ടായിരുന്ന സോളോമൻ രാജാവ് പിറന്ന യെഹൂതന്മാരുടെ രാജകീയ പുരോഹിത വര്ഗമല്ലേ ? നടക്കും ഇതിലേറയും നടക്കും ..കണ്ണടച്ചാൽമതി....അതിശയിക്കണ്ടാ..അവസാനം പെണ്ണിനേം വെറുത്തു പിള്ളാരു പിടുത്തം ആക്കല്ലേ എന്റെ പൊന്നു കർത്താവേ....ഉത്തരവാദിത്വമുള്ള ആണുങ്ങൾ വീട്ടിലുണ്ടെങ്കിൽ പെണ്ണിനെ കൂടെകൂടെ പള്ളിയിൽ കറങ്ങാൻ വിടാതിരിക്കുക ..ഭർത്താവു കൂടെയില്ലാത്ത ഭാര്യമാരെ അമ്മവിയമ്മമാരോ, അമ്മച്ചിമാരോ അവരെ കരുതലോടെ മാത്രമേ പള്ളികളിൽ വിടാവു...."പ്രാർഥിക്കാൻ പളളിയിൽ പോകരുതെന്ന" പൊന്നുവചനം വല്ലപ്പോഴുമെങ്കിലും ഓർക്കുക..കല്ല്യാണം കഴിച്ചിട്ടില്ലാത്ത കത്തനാർ, കാളയും , പന്നിയും, കോഴിയുമൊക്കെ തിന്നുതിന്നു ഊറ്റം കൊണ്ടിരിക്കുന്നു എന്ന നഗ്ന സത്യം മറക്കാതിരിക്കുക..please

  ReplyDelete
 4. http://www.vaticancrimes.us/2013/01/evangelical-pastor-convinced-followers.html

  ReplyDelete