Translate

Monday, April 1, 2013

സത്യത്തിന്‍റെ ഒരു കണിക ഇതില്‍ ഇല്ലേ?
http://www.mangalam.com/opinion/46452

2 comments:

 1. നിഷ്കളങ്കനായ ഒരു മാർപാപ്പാ, കർദ്ദിനാൾ ആയിരുന്ന കാലങ്ങളിൽ തന്റെ ജീവിതംകൊണ്ട് മാതൃക കാണിച്ചാൽ മയിൽ തൊപ്പികളുമായി സഞ്ചരിക്കുന്ന കേരളത്തിലെ രാജവെമ്പാലകൾ കുലുങ്ങുവാൻ പോകുന്നില്ല. ഒരു ഉദാഹരണം അല്മായശബ്ദത്തിൽ ഒരിക്കൽ എഴുതിയതായും ഒർമ്മയിൽവരുന്നു.

  പടിയറകർദ്ദിനാൾ സാമ്പത്തികമായ ഉയർന്ന കുടുമ്പത്തിൽ ജനിച്ചയാളല്ല. ഇന്ന് വാഴൂർ
  ചകോമ്പതാലിൽ നിലകൊള്ളുന്ന കപ്പേളപള്ളി അദ്ദേഹം ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പായിരുന്ന കാലങ്ങളിൽ വെഞ്ചരിക്കുവാൻ വന്നതും ഓർമ്മയിൽ ഉണ്ട്. അന്ന് അതിഥിയായ ബിഷപ്പിന് കാപ്പിസല്ക്കാരം ഒരുക്കിയിരുന്നത് ഒരു പഴയകെട്ടിടത്തിന്റെ രണ്ടാംനിലയിൽ ആയിരുന്നു.

  സൗകര്യംകുറഞ്ഞ ഒരു സ്ഥലത്ത് കാപ്പിതയാറാക്കിയത് ഒരു ബിഷപ്പിനെ അപമാനിക്കുന്നതായി അദ്ദേഹം വ്യാഖ്യാനിച്ചു. കാപ്പിസല്ക്കാരം നിരസിച്ചുകൊണ്ട് ബിഷപ്പിന്റെ വിലയെന്തെന്ന് നിങ്ങൾക്കു അറിയത്തില്ലേയെന്ന് പരസ്യമായി പ്രവർത്തകരെ ശകാരിച്ചു സംസാരിക്കുന്നതും ഓർമ്മയിൽ ഉണ്ട്.

  അക്കാലങ്ങളിൽ വാഴൂരുള്ള ക്രിസ്ത്യാനികളിൽ ഷർട്ട്‌ ഇടുന്നവർ കുറവായിരുന്നു. വെറും പറമ്പിൽ പണിതു നടക്കുന്ന സ്വന്തം അനുജൻ ഷർട്ടില്ലാതെ മുമ്പിൽവന്നത് ചേട്ടൻതിരുമേനിക്ക് ഇഷ്ടപ്പെട്ടില്ല.

  'നീ എന്തിനു ഈ വേഷത്തിൽ എന്നെ കാണുവാൻ വന്നുവെന്ന്' സ്വന്തംസഹോദരനോട് അട്ടഹസിക്കുന്ന പടിയറയും സീറോമലബാർ സഭയുടെ രാജകുമാരനായി വാണരുളിയിട്ടുണ്ട്.

  അന്ന്, വാഴൂരുള്ള നായന്മാരുടെ സ്കൂൾകെട്ടിടം ഉത്ഘാടനം ചെയ്യേണ്ടിയിരുന്നതും പടിയറ ആർച്ച്ബിഷപ്പ് തന്നെയായിരുന്നു.നായന്മാരുടെ സ്ഥാപനങ്ങളിൽ തനിക്കു പോകുവാൻ താല്പ്പര്യമില്ലെന്നു പരസ്യമായി മുഖത്തുനോക്കി പ്രമുഖനായ അവരുടെ ഒരു നേതാവിനെ അപമാനിക്കുവാനും മറന്നില്ല.

  ദൈവദാസനായ കാവുകാട്ട്ബിഷപ്പ് ഒതുങ്ങികഴിഞ്ഞിരുന്ന അരമന പൊളിച്ചു വൻകൊട്ടാരമാക്കിയതും ഏഴകളുടെ
  പിതാവെന്നു അറിയപ്പെട്ടിരുന്ന പടിയറതന്നെയായിരുന്നു. പടിയറ, കർദ്ദിനാൾ ആയദിനം മുതലാണ്‌ കർദ്ദിനാൾ പദവിയോടുള്ള എന്റെ ബഹുമാനവും പോയത്. ഇങ്ങനെയുള്ള മഞ്ചെട്ടികളുടെ പിൻഗാമികളാണോ ഫ്രാൻസീസ് മാർപാപ്പയുടെ ഭാവനയിലുള്ള ദരിദ്രലോകത്തിന്റെ രക്ഷകരെന്നും സംശയമുണ്ട്.

  എളിമയും വിനയവുമുള്ള കാവുകാടനും വള്ളോപ്പള്ളിയുംപോലെ നല്ല ഇടയരും സഭയിൽ ഉണ്ടായിരുന്നുവെന്നും മറക്കുന്നില്ല.

  ഫ്രാൻസീസ് മാർപാപ്പാ പത്ര കടയിൽപ്പോലും പത്തു മിനിറ്റു നടന്നു പത്രം മേടിച്ചിരുന്നു. കടയിൽ വരുന്ന എല്ലാ മനുഷ്യരോടും എന്നും കുശുലവർത്തമാനവും ഉണ്ടായിരുന്നു. ചുറ്റുപാടുമുള്ള പോർട്ടർമാർവരെ അദ്ദേഹത്തിൻറെ ചെങ്ങാതികളായിരുന്നു. കോണ്‍ക്ലേവിനു പോവുന്ന ദിവസവും പതിവുപോലെ കൂട്ടുകാരൻ പത്രകടക്കാരന്റെ കടയിൽ എത്തിയിരുന്നു. വത്തിക്കാനിൽ പോവുന്നത് പാപ്പയുടെ ഇരുമ്പുവടി പിടിക്കുവാനാണോയെന്നും തമാശയായി കർദ്ദിനാളിനോട് ചോദിച്ചപ്പോൾ ആ ഇരുമ്പുവടി ചുട്ടുപഴുത്തതാണെന്നും മറുപടി കൊടുത്തു. മടങ്ങി ഞാൻ ഈ കടയിൽ വരുമ്പോൾ പത്രം മുടക്കരുതെന്നും പറഞ്ഞു. മാർപാപ്പയായ ഉടൻതന്നെ ഇനിമേൽ പത്രംവേണ്ടെന്നു പത്രക്കടക്കാരനെ നേരിട്ടു വിളിച്ചറിയിച്ചതും ഫ്രാൻസീസ് മാർപാപ്പായുടെ വിനയത്തിന്റെ കഥയാണ്.പത്രക്കടക്കാരൻ പറഞ്ഞു, "മാർപാപ്പ വിളിച്ചപ്പോൾ ഞാൻ അറിയാതെ പൊട്ടി കരഞ്ഞുപോയി. ഇത്രയുംകാലം പത്രംതന്ന താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും മാർപാപ്പാ പറഞ്ഞു. " താഴെയുള്ള ലിങ്കിൽ വായിക്കുക.

  http://worldnews.nbcnews.com/_news/2013/03/22/17418027-pope-stuns-newsstand-owner-by-calling-to-cancel-home-delivery?lite

  ReplyDelete
 2. How do you get so many interesting details about so many different persons? I really wonder.

  ReplyDelete