Translate

Tuesday, April 23, 2013

ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.

ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.  ഫ്രാൻസിസ് പപ്പായ്ക്ക് പിന്നാലെ - സ്വർണ്ണവും വെള്ളിയും മാറ്റി, യാക്കോബായ പള്ളികളിൽ തടികൊണ്ടുള്ള വസ്തുക്കൾ മതിയാക്കണം എന്ന് ഇടയലേഖനത്തിൽ. തുടർന്ന് വായിക്കുക:

പള്ളികളില്‍ പൊന്‍കുരിശും സ്വര്‍ണക്കൊടിമരവും നിരോധിച്ചേക്കും; യാക്കോബായ സഭയുടെ ഇടയലേഖനം മദ്യപാനികള്‍ക്കും എതിര്‌


തിരുവല്ലñ: പള്ളികളില്‍ð നിന്നു പൊന്‍വെള്ളിക്കുരിശുകളും സ്വര്‍ണക്കൊടിമരവും ഒഴിവാക്കണമെന്നും ലാളിത്യത്തിന്റെ പ്രതീകമായ തടിക്കുരിശ് ഉപയോഗിക്കണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ ഇടയലേഖനം.


ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ കൂറിലോസ് തയാറാക്കിയ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ക്രൈസ്തവര്‍ക്കിടയിലെ ആര്‍ഭാടവും ആഡംബരവും മദ്യപാനശീലവും നിശിതമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

ആര്‍ഭാടസംസ്‌കാരം ചെറുക്കാന്‍ പള്ളികളില്‍ð അനാവശ്യവും ധൂര്‍ത്ത് നിറഞ്ഞതുമായ കരിമരുന്നു് പ്രയോഗങ്ങള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. സ്വര്‍ണക്കൊടിമരങ്ങള്‍ കര്‍ശനമായും നിരോധിക്കണം. പൊന്‍, വെള്ളിക്കുരിശുകള്‍ നിര്‍ത്തലാക്കി സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ലേഖനത്തില്‍ð പറയുന്നു.

ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദീര്‍ഘമായ റാസകള്‍ ഒഴിവാക്കണം. പുതിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍ ഇടവകാംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വലുപ്പം മതി. കുരിശടികളുടെ നിര്‍മാണത്തില്‍ ലാളിത്യം പാലിക്കണം. മദ്യപിക്കുന്നവര്‍ ഇനിമുതല്‍ ഇടവക ഭരണസമിതിയംഗങ്ങളായോ താക്കോല്‍ സ്ഥാനികളായോ തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരായിരിക്കും. ഇതിനു വിരുദ്ധമായി ആരെങ്കിലും അത്തരം സ്ഥാനങ്ങളിലേക്ക് വന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇടയലേഖനത്തില്‍ മെത്രാപ്പോലീത്ത തുടര്‍ന്നു പറയുന്നു.


http://www.marunadanmalayali.com/index.php?page=newsDetail&id=13647

10 comments:

 1. ഒരു ബിഷപ്പ് , സ്വർണത്തിന് വില കുറഞ്ഞതുകൊണ്ട് സ്വർണക്കുരിശും , സ്വർണം പൂശിയ കൊടിമരവും വേണ്ടാ എന്ന് പറയുന്നതിൽ വലിയ കാര്യമില്ല... വി.മത്തായി പത്തിൽ കർത്താവവന്റെ അവദൂതഭാവന നല്ലോണ്ണം വർണ്ണിച്ചു കല്പിക്കുന്നുണ്ട്... ഓരോ മെത്രാനും അതൊന്നു വായിച്ചു പഠിക്കട്ടെ മനസിലാകും വരെ .. ..ഈ ധനമോഹികൾ സ്വർഗമെന്തെന്നു അറിയണമെങ്കില് , അവർക്കുള്ളതെല്ലാം വിറ്റു ദാരിദ്രക്ക് കൊടുക്കാട്ടെ ഒന്നാമതായി...എന്നിട്ടവനെ അനുഗമിക്കാനും ശ്രമിക്കട്ടെ ...കോടികളുടെ കാറിൽ വിലസുന്ന ളോഹകൾ , "ളോഹമേലെളോഹയതിൻ മുകളിൽളോഹ" ..ഈ ജടക്കോമാളി വേഷം വെടിയട്ടെ ..അരമനവാസികൾ മേലിൽ ആസ്രമവാസികളാകട്ടെ.... കോടാനുകോടി ഉള്ള സ്വത്ത് വകകൾ , സ്വാശ്രയ സമ്പത്തുകൾ കർത്താവിന്റെ ഒരു സഭയ്ക്കും വേണ്ടെവേണ്ടാ ..പകരം പരസ്പരം സ്നേഹിക്കാൻ ഇവർ പഠിക്കട്ടെ , മേലിൽ പഠിപ്പിക്കട്ടെ ..അങ്ങിനെ ഇനിയെങ്കിലും ഇവർ പറയുന്ന സ്വർഗം ഒന്നാനന്ദിക്കട്ടെ... ലോകമതു കണ്ടു കോരിത്തരിക്കട്ടെ ....ഇന്നത്തെപോക്ക് പോയാൽ അധികദൂരം വണ്ടിയോടില്ല എന്നറിഞ്ഞ ഒരു മേത്ത്രാനേ, അങ്ങേക്ക് നന്ദി മശിഹായുടെ നാമത്തിൽ.. .

  ReplyDelete
 2. കൂറില്ലോസ് തിരുമേനിക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. പഴയ നിയമം അദ്ദേഹം കണ്ടിട്ടേയില്ലെന്നു തോന്നുന്നു. എത്ര മനോഹരമായാണ് മോശയും കൂട്ടരും പേടകം അലങ്കരിച്ചിരുന്നത്.

  പുതിയ നിയമം നോക്കിയാട്ടെ, കൈയ്യിലുള്ള താലന്തുകള്‍ ഇരട്ടിയാക്കിയവനല്ലേ മിടുക്കന്‍? വല്ലവന്‍റെയും കൈയ്യിലിരിക്കുന്ന പണം കൈയ്യില്‍ വന്നാലല്ലേ അത് ഇരട്ടിയാകൂ?

  അങ്ങേര്‍ക്കു ഒരു ചുക്കും അറിഞ്ഞുകൂടാ. വിശ്വാസികളുടെ കൈയ്യില്‍ കുമിഞ്ഞു കൂടുന്ന പണം മുഴുവന്‍ പിഴിഞ്ഞെടുത്താലെ അവര്‍ ലളിത ജീവിതം എന്താണെന്ന് പഠിക്കൂ. കാശ് മിച്ചം വന്നാല്‍ അത് ഷാപ്പില്‍ കൊണ്ട് പോയി ചിലവാക്കാതെ നോക്കേണ്ടതും അച്ചന്മാരല്ലേ? അതൊക്കെ കൊണ്ടാ പലരും ബുള്ളറ്റ് പ്രൂഫ്‌ കാറ് വാങ്ങുന്നതും, ബാങ്ക് തുടങ്ങുന്നതും, പിടിച്ചു പറിക്കുന്നതുമൊക്കെ.

  ഇനി അങ്ങേരു പറയുന്നതുപോലെ ലളിത ജീവിതം വന്നാലും ഞങ്ങള്‍ ലളിത മരക്കുരിശും, ലളിത കൊടിമരവും, ലളിത നിലവിളക്കുകളും ലളിത കാറുകളുമൊക്കെ വാങ്ങി ലാളിത്യം സര്‍വ്വ കവലകളിലും പ്രഘോഷിക്കും.

  തടിയോടിത്ര കോളാണെങ്കില്‍ പള്ളിയുടെ ഭിത്തികള്‍ പാനല്‍ ചെയ്തേക്കാം.എന്താ?

  ReplyDelete
 3. എന്തായാലും പുതിയ മാർപാപ്പയുടെ ആശയങ്ങളോട് സഹകരിക്കാൻ ആദ്യം തയ്യാറായത് യാക്കോബായ സഭയാണ് .സീറോ മലബാർ മാഫിയകൾ ഒന്ന് ഞെട്ടും. സിറോ മലബാർ മെത്രാന്മാരും ലത്തീൻ സഭയുമായി വലിയ യുദ്ധം തീർച്ചയാണ്. സീറോമലബാർ സഭ കത്തോലിക്കാ സഭയിൽ നിന്നും മാറി സ്വന്തം കാലിൽ "പാത്രീയാർക്കൽ സഭ"യാക്കുവാൻ റോമിൽ ബഹളം കൂട്ടിയിരുന്നു. അതിനു തുടർച്ചയാണ് വത്തിക്കാനിൽ പ്രോക്കൂറ ഹൌസ് വാങ്ങിയതും.ഈ ഹൌസ് വാങ്ങിയ കാര്യം ഇപ്പോൾ പരമ രഹസ്യമാക്കുവാൻ അവർ തത്രപ്പെടുന്നു. കേരളത്തിലെ സീറോ മലബാർ മെത്രാന്മാർക്കും കൂട്ടർക്കും കിട്ടിയ വലിയ അടി തന്നെ. ഇനിയെങ്കിലും ഈ വിവരം കെട്ട ജാതികൾ പാഠം പഠിച്ചാൽ കൊള്ളാം. അല്ലെങ്കിൽ സഭാംഗങ്ങളുടെ നിരവധി കൊഴിഞ്ഞുപോക്കൽ ഇവര്ക്ക് കാണേണ്ടി വരും .ഇത് ഉണ്ടാകുമെന്നുള്ളത് തീർച്ചയാണ്.

  ReplyDelete
  Replies
  1. "സീറോമലബാർ സഭ റോമൻ കത്തോലിക്കാ സഭയിൽനിന്നും വിട്ടുമാറി സ്വന്തം കാലിൽ "പാത്രീയാർക്കൽ സഭ"യാക്കുവാൻ റോമിൽ ബഹളം കൂട്ടിയിരുന്നു. അതിന്റെ തുടർച്ചയാണ് വത്തിക്കാനിൽ പ്രോക്കൂറ ഹൌസ് വാങ്ങിയത്."

   ലാറ്റിൻ റോമായിൽനിന്നു സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ റോമായിൽതന്നെ ചെന്ന് കൂറിയ ഉണ്ടാക്കണോ? കാക്കനാട്ട് നിന്നാൽ പോരേ? റോമാ എന്ന് പറയുന്നത് നമ്മുടെ തിരുമേനി/വെറുംമേനിമാരുടെ ബലഹീനതയാണ്. അങ്ങോട്ടുള്ള വലി ഭയങ്കരമാണ്. അതുവഴിയാണ് മറ്റ് കളക്ഷൻ സെന്ററുകളിലെയ്ക്കും വഴിതുറക്കുന്നത്. മാസത്തിലൊന്നു വച്ച് റോമായിൽ പോയില്ലെങ്കിൽ ഇവര്ക്ക് ഉറക്കം പോകും.
   A new idea: വിമാനയാത്രക്കാർക്കുള്ള ധ്യാനം എന്നൊരു പരിപാടി കൂടെ ഉണ്ടാക്കിയാൽ ഒരു ടീമായി തന്നെ കുറെപ്പേർക്ക് സ്ഥിരം വായുവിൽ കഴിയാം. അമേരിക്കക്കും കാനടായ്ക്കും മറ്റും പറക്കുന്നവർ എത്ര മണിക്കൂറാണ് വെറുതേ കുത്തിയിരിക്കുന്നത്. ആ നേരം ധ്യാനപ്രസംഗം കേൾക്കാനായാൽ എത്രയോ ഗുണം കിട്ടും. ഇങ്ങനെ ഒരൈഡിയ ആര്ക്കും ഇതുവരെ ഉണ്ടായില്ലല്ലോ. An idea can change the world.

   Delete
 4. നിരണം കൂറീലോസിനു , മരണശിക്ഷ മൂവാറ്റുപുഴ കോടതി എപ്പോളാ വിധിക്കുന്നതെന്ന് അറിയാതെ നമ്മൾ ഓരോന്നു പറയുന്നു ..പാവം മെത്രാനറിയാം മരണം അരികിലെന്നു..കഴിഞ്ഞ ഏതാനും മാസം മുൻപേ ഒരു മെത്രാൻ ."പ.ബാവാ വിഷം കൊടുത്തെന്നും , കുടിച്ചു , ...പക്ഷെ കാലൻ ഉപേക്ഷിച്ചെന്നും ,..പിന്നെ പള്ളിഗുണ്ടാകൾ കൊല്ലാൻ ശ്രമിച്ചെന്നും"... മറ്റും മറ്റും tv യിലും നാം കണ്ടതല്ലേ?..പേടിക്കേണ്ടാ സഹോദരാ ,താങ്കൾക്കു മരണമില്ല ..കാരണം, ക്രിസ്തുവിനെ അറിയാനും പകർത്താനും ശ്രമിച്ച ഒരു പാതിരിയാണ് താങ്കൾ ..." സ്മ്രിതീ നീ ചതിച്ചാലും ,ഞങ്ങളെന്നെന്നും കാണും ഓർമ്മതൻ ചില്ലിൽകൂടീ കുപ്പായ പുണ്ണ്യാളനെ "

  ReplyDelete
 5. വിജ്ഞാനവും എളിമയും ദൈവിക ചൈതന്യവുമുള്ളവർക്കേ കൂറില്ലോസ് മെത്രാപ്പോലീത്തായെപ്പോലെ നല്ല തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ. ഇദ്ദേഹം ഒരു പ്രകൃതി സ്നേഹികൂടിയാണ്. ഓർത്തോഡോക്സ് സഭകളുടെ ഒരു മുതൽകൂട്ടെന്നതിൽ സംശയമില്ല. സീറോ മലബാർ സഭയിൽ കൂറിലോസ് മെത്രാപ്പോത്തായെപ്പോലെ വിവരവും എളിമയും ഉള്ളവർ ജീവിച്ചിരിക്കുന്നവരിൽ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

  ഓർത്തോഡോക്സ് മെത്രാപൊലീത്താ ഗീവർഗീസ് കൂറിലോസിന്റെ പരിതസ്ഥിതിയെ (Environment) സംബന്ധിച്ച പ്രസംഗം അത്മായ ശബ്ദത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. തികച്ചും ഇദ്ദേഹം അസ്സീസിയിലെ ഫ്രാൻസീസിനെപ്പോലെ പ്രകൃതി സ്നേഹിയാണ്. വിജ്ഞാനപരമായ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അഹങ്കാരത്തിന്റെ കണികപോലുമില്ല. അത്മായശബ്ദത്തിലുള്ള പ്രസംഗം വായിച്ചപ്പോൾ നമ്മുടെ നാടിന്റെ അസ്സീസ്സിയെന്നും തോന്നിപ്പോയി. ക്രിസ്തുവിനെ അഗാതമായി സ്നേഹിച്ചുകൊണ്ട് സൃഷ്ടാവും സൃഷ്ടിയും മണ്ണും തമ്മിലുള്ള ആത്മീയ ബന്ധം അദ്ദേഹം തന്മയത്ത്വമായി വിവരിച്ചിട്ടുണ്ട്. ഫ്രാൻസീസ് അസ്സീസ്സിയെപ്പോലെ പ്രകൃതിയെ സ്നെഹിക്കുന്നവർക്കേ ഇങ്ങനെ ലളിതമായ ഹൃദയത്തിന്റെ ഭാഷ സംസാരിക്കുവാൻ സാധിക്കുകയുള്ളൂ.

  അസ്സീസിയിലെ ഫ്രാൻസീസിനെയും ലോകം മുഴുവൻ അറിയുന്നത് പ്രക്രുതിസ്നേഹിയെന്നാണ്. 1979 ൽ മാർപാപ്പാ പ്രകൃതിയുടെ പുണ്യാളനായി ഈ വിശുദ്ധനെ തെരഞ്ഞെടുത്ത് ആദരിച്ചു. ആഗോള താപനില വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ സീറോമലബാർ മെത്രാന്മാർ വലിയ കത്തീഡ്രൽപള്ളികൾ പണുതും, ഷോപ്പിങ്ങ് കോമ്പ്ലെക്സ് ഉണ്ടാക്കി അന്തരീക്ഷം മലിനമാക്കിയും, ജപമാല പ്രദക്ഷിണങ്ങളുമായി ട്രാഫിക്ക് മുടക്കി ജനജീവിതം മരവിപ്പിച്ചും, വനങ്ങൾ നശിപ്പിച്ച് കോഴ കോളേജുകൾ സ്ഥാപിച്ചും, നാടിന്റെ മനോഹാരിത നശിപ്പിച്ചുവെന്നും നാം ഒർക്കണം.

  ഫ്രാൻസ്സീസ് അസ്സീസ്സി സൃഷ്ടാവിൽക്കൂടി പ്രകൃതിയോടും പക്ഷികളോടും സംസാരിച്ചിരുന്നുവെന്ന് ഇതിഹാസ കഥകളുണ്ട്. ദൈവം മരത്തിനുള്ളിലോ കല്ലിലോ വെള്ളത്തിനുള്ളിലോ വസിക്കുന്നതെന്ന് അസ്സീസ്സി കരുതിയിരുന്നില്ലെങ്കിലും സമസ്തസൃഷ്ടികളും വൃക്ഷലതാതികളും ദൈവത്തിന്റെ സ്നേഹസ്പുരണങ്ങളെന്ന് വിശ്വസിച്ചിരുന്നു.

  കൂറിലോസ് മെത്രാപോലീത്തായുടെ പ്രസംഗത്തിന്റെ ഒരു പ്രസക്തഭാഗം ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ. " യേശുവിനെപ്പോലെ നന്മമാത്രമുള്ള എളിയവനായിരുന്നുവെങ്കില്‍ നാല്‍പ്പത്തിയെട്ടു സംവത്സരങ്ങള്‍ ഇന്ന് ഭൂമുഖത്ത് ജീവിക്കുവാന്‍ ദൈവം എനിക്ക് ആയുസ് തരുകയില്ലായിരുന്നു. കോമളമായ യുവത്വത്തിന്റെ മുപ്പത്തിമൂന്നാം വയസില്‍തന്നെ ദൌത്യം പൂര്‍ത്തിയാക്കി എന്റെ ജീവിതം അവസാനിക്കുമായിരുന്നു. പക്ഷെ മുപ്പത്തിമൂന്നു വയസിനുമപ്പുറം ജീവിച്ചിരിക്കുന്നുവെന്നുള്ളതുതന്നെ യേശുവിനെ പിന്തുടരുന്നതില്‍ വളരെയേറെ ഞാൻ പിന്നിലാണെന്ന് ചിന്തിക്കുന്നു. " നോക്കൂ, ഇങ്ങനെ ചിന്തിക്കുന്ന എത്ര മെത്രാന്മാർ സീറോ മലബാറിൽ ഉണ്ട്. പലരും ആയുസ് നീട്ടികിട്ടി അവസാന ജീവശ്വാസംവരെ അധികാരം നിലനിർത്തുവാൻ ശ്രമിക്കും.

  അദ്ദേഹത്തിന്റെ മറ്റൊരു ദൈവികചിന്തകൂടി ഞാൻ ഇവിടെ എടുത്തുപറയട്ടെ. " പരീസ്ഥിതിയുടെ അദ്ധ്യാത്മികതയെ വിലയിരുത്തുമ്പോൾ മനസിലാദ്യം കടന്നുകൂടുന്ന ചിന്ത പുഷ്പ്പമൊട്ടായി നില്ക്കുന്ന ഒരു ചെടിയെപ്പറ്റിയാണ്. ഞാൻ ആ ചെടിയെ താലോടികൊണ്ടു ദൈവത്തെപ്പറ്റി സംസാരിക്കുവാൻ പറഞ്ഞു. എനിക്കു ഭക്ഷണം തരുകായെന്നു ചെടി മറുപടി പറഞ്ഞു. വണ്ടുകളും തേനീച്ചകളും ചുറ്റുംകൂടി സുഗന്ധം പാറികൊണ്ടു എനിക്കു മുമ്പിലുള്ള വസന്തകാലത്തിലെ ആ ചെടി പുഷ്പ്പിച്ചു. ഇതാണ് ഭാരതത്തിന്റെ ആത്മാവിലെ പരീസ്ഥിതിയുടെ അദ്ധ്യാത്മികത. ഭാരതീയ ചിന്താഗതികൾക്ക് രൂപാന്തരം നൽകികൊണ്ടുള്ള പരിപാവനമായ അർത്ഥനിർണ്ണയവും. ഒരു ചെടി ദൈവത്തെപ്പറ്റി സംസാരിക്കുന്നത് അതിന്റെ പുഷ്പ്പിക്കൽ വഴിയാണ്. ചെടിയുടെ പുഷ്പിക്കൽ ദൈവവുമായുള്ള ബന്ധത്തിന്റെ ഒരു അടയാളമാണെങ്കിൽ അത് മനുഷ്യൻ തിരിച്ചറിയുമ്പോഴാണ് പരീസ്ഥിതിയുടെ അദ്ധ്യായാത്മികതക്ക് മാതൃകാപരമായ ചിന്താശ്രുഖലകൾ കോർക്കുന്നത്."ഇതുതന്നെയല്ലേ അസ്സീസിയിലെ ഫ്രാൻസീസും പറഞ്ഞത്. നമ്മുടെ കത്തോലിക്കാ സഭയ്ക്കും വേണ്ടത് ഫ്രാൻസീസ് മാർപാപ്പാ, ഗീവർഗീസ് കൂറിലോസ് മെത്രാപോലീത്താ എന്നിവരെപ്പോലുള്ള ചിന്താഗതിക്കാരെയാണ്.

  ബിഷപ്പ് കൂറിലോസ്, ഞാൻ അങ്ങനെ സംബോധന ചെയ്തുകൊള്ളട്ടെ, അങ്ങയുടെ സുഹ്രുത്തുക്കളായ ബിഷപ്പുമാർക്ക് തിരുമേനി,പിതാവ് വിളികൾ ഇഷ്ടമാണെന്നറിയാമെങ്കിലും യേശുവിന്റെ വചനങ്ങൾക്ക് വിരുദ്ധമായ അത്തരം രാജകീയ പദവികൾ അല്മായശബ്ദത്തിൽ ഞാൻ എഴുതാൻ തുടങ്ങിയ നാൾമുതൽ നിറുത്തി വെച്ചു. താങ്കളുടെ സഭയിൽ അത്തരം വിളികളും നിറുത്തിവെപ്പിച്ച് ക്രിസ്തീയസഭയ്ക്ക് നവമായ ഒരു ചൈതന്യം വീണ്ടെടുക്കൂ!!! ദാസന്മാരിൽ ദാസനായി ഇടയനെന്ന പദവിയെങ്കിലും അലങ്കരിക്കൂ. ഇട്ടിരിക്കുന്ന പേഗൻ വേഷങ്ങളും കാലത്തിനുചേർന്നതല്ല. മത്സ്യം പിടിച്ച് ചെളിക്കുണ്ടിൽ ജീവിച്ച പത്രോസും കൂടാരം പണുതുജീവിച്ച പൌലോസും ഈ വേഷങ്ങൾ കണ്ടാൽ പരിഹസിക്കും. ആശാരിച്ചെറുക്കനും ഭൂമിയിലെ ഈ രാജവേഷങ്ങൾ പിടിക്കില്ല.

  ReplyDelete
  Replies
  1. കൂറിലോസ് മെത്രാപ്പോലീത്തായുടെ വീഡിയോകളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു:http://youtu.be/7w1ZmJiK_Cw
   http://youtu.be/_GhA6LZKkN4
   http://youtu.be/KLvz2Xn9p6U

   Delete
 6. എന്റെ പ്രിയൻ ശ്രീ.ജോസഫ്‌ മാത്യു മുകളിൽ ഉള്ളു തുറന്നെഴുതിയത്‌ , പല "തറവേല പാതിരിമാരുടെയും" മനസിന്റെ പൊളിച്ചെഴുത്തിനു ഉതകും എന്ന് ഞാൻ മശിഹായിൽ പ്രത്യാശിക്കുന്നു ..വി.മത്തായി 23//9 കർത്താവിന്റെ തന്നെ വചനങ്ങളാണെങ്കിൽ ഈ "ദൈവനിഷേധ അച്ചാ,.പിതാവേ, തിരുമേനീ, തിരുമനസ്സേ " വിളിപ്പേരുകൾ മാറ്റാൻ തങ്കളുടെ കരളിനു കരുത്തുണ്ടാകണം ..അല്ലെങ്കിൽ അവന്റെ പൊന്നുമൊഴികൾ ബൈബിൾ ഇൽനിന്നും നീക്കം ചെയ്യാനുള്ള ഏർപ്പാടാക്കണം..കർത്താവിന്റെ നാമത്തിൽ ചെത്ത് ജീവിതവും നയിച്ചവനെത്തന്നെ പൊട്ടനാക്കുന്ന ഈ പണി കാലം ഇനി ഏറെനാൾ പൊറുക്കില്ല നിശ്ചയം.."തിരുമേനി പിലാസായിൽ,തിരുരക്തമാക്കാസായിൽ ...,വചനമാം തിരുമേനി പിന്നേതു ളോഹയിൽ ? തിരുമേനീ എന്ന് വിളിച്ഛപമാനിക്കല്ലേ... പാപം,സ്വയമറിയാത്ത മെത്രാൻ കുളിരണിയും .." എന്നെനിക്കെന്റെ (അപ്രിയ യാഗങ്ങൾ)ഇൽ പാടെണ്ടിവന്നു ..അതുപോലെ "പരിശുദ്ധി" ദൈവത്തിനു മാത്രമായിരിക്കട്ടെ ..നിങ്ങൾ സ്വയമെടുത്തണിയേണ്ടാ ..നാണക്കീടാ ആ പദത്തിനു തന്നെ എന്നോർത്ത് പറഞ്ഞുപോയതാ..കയേലിന്റെ "അപ്രിയ യാഗങ്ങൾ" ആകാതെ നിങ്ങൾ ഹാബേലിന്റെ "ദൈവത്തിനു പ്രിയ യാഗങ്ങൾ" ആയി മാറിയാൽ പാവം കർത്താവൊന്നു മഹത്വപ്പെടും ...

  ReplyDelete
 7. അഡ്രസ്‌ ഇല്ലാത്തവൻ എന്ന് ക. സഭതന്നെ കണ്ടെത്തി പേര് വെട്ടിയ SAINT അല്ലാത്ത ജോർജിന്റെ അരുവിത്തുറപ്പള്ളി കര്ത്താവിന്റെ മഹത്വത്തിനായി ഈ നാളുകളിൽ ചെയ്യുന്ന ചില കാര്യങ്ങൾ:

  1. ചെവി പൊട്ടുംമാതിരി മൈക്ക് വച്ച് പാട്ട് കുർബാന. വഴിയെ നടക്കുന്നവരും ചെവി പൊത്തണം.
  2. രണ്ടു മണിക്കൂർ നേരം വെടിമരുന്നു കത്തിച്ചുള്ള പരിസരമലിനീകരണം.
  3. അഞ്ചു മിനിട്ട് കൊണ്ട് ഹെലികോപ്റ്ററിൽ വല്യച്ചന്മലക്ക് മുകളിൽ എത്തിയിട്ട് തിരിച്ചെത്താൻ കാശുകാരെ ആകർഷിക്കുന്ന കളക്ഷൻ സൂത്രം. ചെലവു ഒരാൾക്ക്‌ രണ്ടായിരം. കിഴക്കൻകുരിശുമല വരെ പോയിവരാൻ പതിനായിരം രൂപാ.
  4. പിന്നെ, കൽക്കിരിശിൽ എണ്ണയൊഴിക്കൽ, വിഗ്രഹങ്ങൾക്കു മുന്നിൽ തിരികത്തിക്കൽ തുടങ്ങിയ സ്ഥിരം വട്ടുകൾ. ഇതിനെല്ലാം പുറകേ പോകുന്ന ആയിരമായിരം ബുദ്ധിഹീനർ. അരുവിത്തുറപ്പള്ളി മനുഷ്യന്റെ ഉന്നമനത്തിനായി ചെയ്തുകൂട്ടുന്ന ഇത്യാദി വമ്പൻ സേവനങ്ങൾ തുടരട്ടെ.

  ReplyDelete
 8. Shared Here at facebook page

  https://www.facebook.com/pages/Kerala-Catholic-Reformation/564861446869261

  ReplyDelete