Translate

Friday, April 5, 2013

വൈദികശാപം/വൈദികഗര്‍വ്‌


സൈമണ്‍ ജോസഫ്‌
(സൈമണ്‍ ജോസഫ്‌ അല്മായശബ്ദം കോണ്‍ട്രിബുട്ടര്‍ അല്ലെങ്കിലും ചര്ച്ചാര്‍ഹമായി തോന്നുന്നതിനാല്‍ പ്രസിദ്ധീകരികരിക്കുകയാണ് . സജീവമായ ചര്ച്ച പ്രതീക്ഷിക്കുന്നു.

വൈദികശാപത്തെപ്പറ്റി 'ക്‌നാനായവിശേഷങ്ങള്‍' എന്ന  ബ്‌ളോഗില്‍ 'തെമ്മാടിക്കുഴി' എന്ന പേരില്‍ പോസ്റ്റു ചെയ്‌തിരുന്ന അഭിപ്രായവും 'അല്‌മായശബ്‌ദംഎന്ന ബ്‌ളോഗില്‍ ശ്രീ. ജോസഫ്‌ മാത്യു പ്രസിദ്ധീകരിച്ച ലേഖനവും വായിക്കാനിടയായി. അതിന്റെ വെളിച്ചത്തില്‍ കത്തോലിക്ക പുരോഹിത ഗര്‍വിനെപ്പറ്റി ഒന്നുറക്കെ ചിന്തിച്ചാലോ എന്നെനിക്കു തോന്നിയതിനാലാണ്‌ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്‌.

ഓശാന ഞായറാഴ്‌ച കഴുതക്കുട്ടിയുടെ പുറത്ത്‌ സവാരി ചെയ്‌ത്‌ യേശു ജെറുസലേം ദേവാലയത്തിലേയ്‌ക്ക്‌ വരുമ്പോള്‍ ശിഷ്യസഞ്ചയം മുഴുവന്‍ ''കര്‍ത്താവിന്റെ
 നാമത്തില്‍ വരുന്ന രാജാവ്‌ അനുഗ്രഹീതന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ മഹത്വം!'' (ലൂക്കാ 19 : 38) എന്ന്‌ ഉച്ചത്തില്‍ പറഞ്ഞ്‌ ദൈവത്തെ സ്‌തുതിച്ചു. അപ്പോള്‍ ജനക്കൂട്ടത്തിലെ ചില ഫരിസേയര്‍ തന്റെ ശിഷ്യന്മാരെ ശാസിക്കാന്‍ യേശുവിനോട്‌ ആവശ്യപ്പെട്ടു. യേശുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും'' (ലൂക്കാ 19 : 40).

കത്തോലിക്ക സഭാധികാരികളുടെ പ്രവര്‍ത്തികളുടെയും പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭാധികാരികളുടെ പ്രവര്‍ത്തികളുടെയും സഭയിലെ പുരോഹിതവര്‍ഗത്തിന്റെ
 അഹന്ത അഥവാ ഗര്‍വിന്റെയും വെളിച്ചത്തില്‍ യേശുവിന്റെ ആ പ്രതികരണം ഇന്ന്‌ സഭയില്‍ വളരെ പ്രസക്തമാണ്‌. സഭാധികാരത്തിന്റെ മുമ്പില്‍ ബഹുസഹസ്രം അല്‌മായരും സഭാനവീകരണപ്രസ്ഥാനക്കാരും അവരുടെ ഇച്ഛാഭംഗം ഉച്ചസ്വരത്തില്‍ത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, സഭാധികാരം വേണ്ട വിധത്തില്‍ ഈ രോദനങ്ങളെ ശ്രവിക്കാന്‍ ശ്രമിക്കുന്നില്ല. ഒരു പ്രവാചകന്റെ ധൈര്യത്തോടെ ഞാന്‍ പറയുന്നു, യേശു ഫരിസേയരോട്‌ പറഞ്ഞതുപോലെ, അനതിവിദൂരഭാവിയില്‍ കരിങ്കല്ലുകള്‍പോലും അലറിത്തുടങ്ങും. ഫ്രഞ്ചുവിപ്ലവംപോലെ ഒരു കേരളവിപ്ലവം ഭാവിയില്‍ സംഭവിക്കും. പുരോഹിതരെ തെണ്ടിപ്പട്ടികളെപ്പോലെ നടുവഴിയില്‍ ഓടിച്ചിട്ട്‌ കല്ലെറിയുന്ന കാലംവരും, തീര്‍ച്ച.

നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ 'മാനസാന്തരപ്പെട്ട്‌തന്റെ സാമ്രാജ്യത്തില്‍ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ ഒരു വന്‍പ്രസ്ഥാനം ആരംഭിച്ചു. റോമിനെ കേന്ദ്രീകരിച്ചുള്ള ഹൈയരാര്‍ക്കിക്ക്‌ ഭൗതികഭരണ സമ്പ്രദായത്തിന്റെ
 രൂപം കൊടുത്ത്‌ ആ പ്രസ്ഥാനത്തിന്‌ അടിസ്ഥാനമിട്ടു. അങ്ങനെ റോമാസാമ്രാജ്യവും ക്രിസ്‌തുമതവും പരസ്‌പരം ഇഴുകിച്ചേര്‍ന്ന്‌ ഒരു രാജകീയ സഭാഭരണവ്യവസ്ഥ യുറോപ്പിലെമ്പാടും സംസ്ഥാപിതമായി. കോണ്‍സ്റ്റന്റൈന്റെ ഈ രാജകീയ സംഘടിത ക്രൈസ്‌തവമതം ക്രൈസ്‌തവേതര ദൈവികോപാസനകളെ റോമാ സാമ്രാജ്യത്തില്‍നിന്നും വ്യവസ്ഥാനുസൃതമായിത്തന്നെ തുടച്ചുനീക്കി. മതപീഡനം അനുഭവിച്ചവര്‍ മതപീഡകരായി. യേശുവിന്റെ സദ്‌വാര്‍ത്ത ലോകം മുഴുവന്‍ പ്രഘോഷിക്കാന്‍ കടപ്പെട്ടവര്‍ തങ്ങളുടെ ലക്ഷ്യം മറന്ന്‌ ക്രിസ്‌തീയസഭയാകുന്ന സ്ഥാപനത്തിന്റെ താത്‌പര്യങ്ങളെ പ്രചരിപ്പിക്കാനും സ്വത്ത്‌ വാരിക്കൂട്ടാനും രാപകലില്ലാതെ പരിശ്രമിച്ചുതുടങ്ങി. നാലാം നൂറ്റാണ്ടില്‍ത്തന്നെ റോമിലെ മൂപ്പന്‍ സഭയുടെ തലവനാണെന്ന്‌ അവകാശപ്പെട്ടുതുടങ്ങി. മാര്‍പാപ്പയെന്ന പുതിയ പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. റോമന്‍ ചക്രവര്‍ത്തിമാരെപ്പോലെ മാര്‍പാപ്പ സഭയുടെ തലവനും ക്രിസ്‌തുവിന്റെ ഭൂമിയിലെ വികാരിയുമായി. സഭയുടെ ഒരു സിദ്ധാന്തമായി അത്‌ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട്‌ ചക്രവര്‍ത്തിമാരും രാജാക്കന്മാരും മാര്‍പ്പാപ്പമാരും സഭയെ ഭരിക്കാന്‍ അധികാരകളെ നിയമിച്ചുതുടങ്ങി. തുടര്‍ന്ന്‌ സ്ഥാപിതസഭയെ ഭരിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങി.

അങ്ങനെ പുരോഹിതവര്‍ഗം സഭയിലെ വരേണ്യവര്‍ഗമായിത്തീര്‍ന്നു. അവര്‍ ആഡംബരജീവിതം നയിച്ചു. ദൈവജനമോ?

അവര്‍ സഭയിലെ യാതൊരവകാശവുമില്ലാത്ത വെറും അടിമകളായി. ഇതാണ്‌ സഭയുടെ കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകാലത്തെ 'വളര്‍ച്ച'. സഭയാകുന്ന വന്‍പിച്ച ഈ പ്രസ്ഥാനത്തിന്റെ ഭൗതികോന്നതിയെ ഊട്ടിവളര്‍ത്താനുള്ള പരസ്യക്കാരനായി യേശുവിനെ സഭാധികാരം അന്നും ഇന്നും ഉപയോഗിക്കുന്നു. യേശുദര്‍ശനങ്ങളുടെ നാരായവേരിന്‌ അവര്‍ കോടാലിവച്ചു. തല്‍ഫലമായി പരസ്‌പര സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍കൊടുത്തുകൊണ്ടുള്ള യേശുവിന്റെ സാമൂഹ്യശാസ്‌ത്രപഠനങ്ങളെ സഭ അപ്പാടെ അവഗണിച്ചുകളഞ്ഞു. സഭയിലെ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കാത്തവരെ മഹറോന്‍ശിക്ഷയില്‍പ്പെടുത്തുക മാത്രമല്ല ദൈവത്തിന്റെ പേരും പറഞ്ഞ്‌ അവരെ ചുട്ടുകരിച്ച്‌ കൊല്ലുകയും ചെയ്‌തു. കാരണം, സഭാധികാരികളുടെ കാഴ്‌ചപ്പാടില്‍ സഭയിലെ നിയമപാലകരായ വിശ്വാസികള്‍ക്കു മാത്രമാണ്‌ ദൈവം സ്വര്‍ഗം സംവരണം ചെയ്‌തുവച്ചിരിക്കുന്നത്‌!


ഇനി, ആരാണ്‌ ഈ പുരോഹിതരും പുരോഹിത അധികാരവര്‍ഗവും? ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും പട്ടത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവരും ദൈവജനത്തിന്‌ ശുശ്രൂഷ ചെയ്യുന്നവരുമാണെന്നാണ്‌ ഇവര്‍ പറഞ്ഞുനടക്കുന്നത്‌. ഇവരുടെ
 പ്രവൃത്തികള്‍ അത്‌ തെളിയിക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ ആരാണീ പുരോഹിതര്‍? റോമാ മാര്‍പാപ്പയ്‌ക്കും അയാളുടെ പ്രതിനിധിയായ മെത്രാനും സമ്പൂര്‍ണ്ണമായ ശാരീരികവും ബൗദ്ധികവുമായ എല്ലാവിധ വിധേയത്വങ്ങളും പ്രതിജ്ഞ ചെയ്‌തവരാണ്‌ പുരോഹിതര്‍. ദ്രവ്യേച്ഛയാല്‍ പോപ്പിനുവേണ്ടി ഏതു നീചപ്രവൃത്തികളും ചെയ്യാന്‍ മടിക്കാത്തവരാണ്‌ പുരോഹിതര്‍. ദൈവിക ശുശ്രൂഷയെ വലിച്ചെറിഞ്ഞ്‌ സ്ഥാപിതസഭയെ വളര്‍ത്താന്‍ വേണ്ടി രാപകലില്ലാതെ വേല ചെയ്യുന്നവരാണ്‌ പുരോഹിതര്‍. ധാര്‍മ്മികഗുണങ്ങള്‍ തൊട്ടുതേച്ചിട്ടില്ലാത്ത വര്‍ഗമാണ്‌ പുരോഹിതര്‍. സാധാരണക്കാരന്റെ നീതിന്യായപീഠത്തില്‍ കയറിനില്‍ക്കാന്‍ അറപ്പുള്ളവരാണ്‌ പുരോഹിതര്‍. ഇഹലോകത്തിലെ ഒരധികാരിക്കും പോപ്പിനെ വിധിക്കാന്‍ അധികാരമില്ലെന്നാണ്‌ പോപ്പിന്റെ നിയമപുസ്‌തകത്തില്‍ (canon law) എഴുതിവച്ചിരിക്കുന്നത്‌. ഇവരുടെ അഹന്ത അപാരം തന്നെ. ഇവരാണ്‌ യേശുക്രിസ്‌തുവിന്റെ ശിഷ്യര്‍ പോലും! 

ഇന്ന്‌ യേശു വത്തിക്കാനിലെത്തിയാല്‍ സംസാരം ആരംഭിക്കുന്നതിനു മുമ്പ്‌ മാര്‍പാപ്പയുടെ കൈ മുത്തണമായിരിക്കും! ലോകത്തിലെ എല്ലാ പുരോഗതിയേയും മുരടിപ്പിച്ചുകളയുന്നവരാണ്‌ പുരോഹിതര്‍.

ശാസ്‌ത്രജ്ഞരുടെ കണ്ണുകളിലെ തിളക്കവും
 അവരുടെ പുത്തന്‍ കണ്ടുപിടുത്തങ്ങളും ഈ പുരോഹിതവര്‍ഗത്തിന്‌ കണ്ണില്‍ കരടാണ്‌. കാണപ്പെടാത്ത വസ്‌തുക്കളെ നിത്യാന്ധകാരത്തില്‍ നിന്ന്‌ പ്രകാശത്തിലേയ്‌ക്ക്‌ ശാസ്‌ത്രം അടുപ്പിക്കണമെങ്കില്‍ ഇവരുടെ ആശീര്‍വാദം വേണം പോലും. ഇവരുടെ കണ്ടുപിടുത്തങ്ങളായ  ശുദ്ധീകരണ സ്ഥലവും ദണ്ഡവിമോചനവില്‍പനയും തിരുശേഷിപ്പു വണക്കവുമെല്ലാം ശിക്ഷാര്‍ഹമായ പ്രമാണങ്ങളില്‍ നിന്ന്‌ സ്വീകരിച്ചതാണ്‌. അതിനുപകരം ദൈവാസ്ഥിത്വം, ക്രിസ്‌തുവിന്റെ ദൈവികത്വം, വിശുദ്ധഗ്രന്ഥപഠനം തുടങ്ങിയവകള്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടത്‌? അതെല്ലാം ഈജിപ്‌തിലെ പഴയ പിരമിഡുകള്‍പോലെ സ്ഥാപിതസഭയില്‍ നശിച്ചുപോയിക്കൊണ്ടിരിക്കുന്നു. ളോഹയുടെയുള്ളില്‍ വഞ്ചകന്റെ ഹൃദയമാണിവര്‍ക്കുള്ളത്. അതിനാലാണല്ലോ യാതൊരു കൂസലുമില്ലാതെ പ്രസംഗപീഠത്തില്‍കയറിനിന്ന്‌ തങ്ങൾ വിശ്വസിക്കാത്തതിനെ  ഇവർ പ്രഘോഷിക്കുന്നതും ഭക്തിയുടെ വേഷം കെട്ടുന്നതും.

ലോകത്തിലിവര്‍  മിശിഹായ്‌ക്കുവേണ്ടി മരിച്ച്‌ ജീവിക്കുന്നു എന്നതിന്റെ അടയാളമാണ്‌ഇവരുടെ കറുത്ത കുപ്പായം എന്നാണ് സഭയുടെ വ്യാഖ്യാനം. എന്നാല്‍ ഇതില്‍പ്പരം വഞ്ചനാപരമായ ഒരു പ്രസ്‌താവന പട്ടാപ്പകല്‍ ആരു നടത്തും? ഇവരുടെ നീചപ്രവൃത്തികള്‍ കണ്ടാൽ ഇവര്‍ മിശിഹായ്‌ക്കുവേണ്ടി മരിച്ചു ജീവിക്കുന്നവരാണെന്ന്‌ ആരെങ്കിലും പറയുമോ? മെത്രാന്മാരുടെ രാജകീയ വസ്‌ത്രവും ദുഷ്‌പ്രവൃത്തികളും കണ്ടാൽ ഇവര്‍ ക്രിസ്‌തുവിന്റെ ശുശ്രൂഷകരാണെന്ന്‌ തോന്നുമോ? കണക്കു പഠിക്കുന്നത്‌ ആത്മാവ്‌ നഷ്‌ടപ്പെടാന്‍ കാരണമാണെന്ന്‌ സഭാധികാരികള്‍ കണ്ടുപിടിച്ചു. വിശ്വാസികളില്‍ ആരെങ്കിലും കണക്കുപഠിച്ചാല്‍ പോപ്പിന്റെ ബൂളാമിസൈല്‍ പ്രയോഗിച്ച്‌ ശിക്ഷയും ആരംഭിച്ചു.
 
നല്ല പുരോഹിതന്റെ അടയാളങ്ങള്‍ കേള്‍ക്കണോ? അയാള്‍ ലോകകാര്യങ്ങളി
ല്‍ അജ്ഞനായിരിക്കണം. കൊന്തയും നമസ്‌ക്കാരപുസ്‌തകവും ചൊല്ലാനറിയണം. മെത്രാനേയും കത്തോലിക്കാ പഠനങ്ങളേയും അനുസരിക്കണം. വിശ്വാസപ്രമാണം ദിവസം പലതവണ ഉരുവിടണം. സ്ഥാപിതസഭയ്‌ക്കു വേണ്ടി സഭാധികാരത്തിന്റെ ഏതു കുതന്ത്രത്തിനും കൂട്ടുനില്‍ക്കണം. പൊന്തിഫിക്കല്‍ സീക്രട്ടുകള്‍ തലച്ചോറില്‍വച്ച്‌ പൂട്ടണം. അജ്ഞത പുരോഹിതരുടെ കുലീനതയെ വര്‍ദ്ധിപ്പിക്കുന്നു. അധികാരവിധേയത്വം ഇവരുടെ നാഡീസ്‌പന്ദനമാണ്‌. സ്ഥാപിതസഭയ്‌ക്കുവേണ്ടി സ്വത്തു സമ്പാദിച്ചുകൂട്ടാന്‍ സ്വന്തം ആത്മാവിനെപ്പോലും പണയംവച്ച്‌ രാപകലില്ലാതെ പ്രയത്‌നിക്കുന്ന ഭോഷന്മാരാണ്‌ പുരോഹിതര്‍. നിങ്ങളുടെ മക്കളെ അന്ധവിശ്വാസികളാക്കണമെങ്കില്‍ ഇവരുടെ വേദപാഠക്ലാസിലേക്ക്‌ പറഞ്ഞുവിട്ടാല്‍ മതി. ആദ്ധ്യാത്മിക കാന്‍സര്‍ ബാധിച്ചവരാണ്‌ പുരോഹിതര്‍. അഹങ്കാരം ഇവരുടെ കൂടെപ്പിറപ്പാണ്‌. അക്കാരണത്താല്‍ ഇവര്‍ നമ്മെ പാപത്തിലേയ്‌ക്ക്‌ നയിക്കും.

സീറോ മലബാര്‍ മക്കളേ, നമ്മുടെ നസ്രാണി സഭയിലെ വസൂരി ബാധിച്ചവരാണ്‌ പുരോഹിതര്‍. ഇവരോട്‌ അകന്നുനിന്ന്‌ പെരുമാറുക. നിങ്ങളുടെ ഭാര്യമാരേയും പെണ്‍മക്കളേയും ഇവര്‍ വഴിപിഴപ്പിക്കും. കുമ്പസാരക്കൂടാകുന്ന രഹസ്യമുറിയിലെ ഓത്തുകൊണ്ടിവര്‍ ഭാര്യാഭര്‍ത്താക്കന്മാരേയും മക്കളേയും കാര്‍ണവര്‍മാരേയും തമ്മില്‍ തല്ലിച്ച്‌ കുടുംബകലഹം സൃഷ്‌ടിക്കും. നിങ്ങളുടെ കുടുംബത്തിലേയ്‌ക്ക്‌ അചിന്തനീയമായ അസന്മാര്‍ഗീയത കടന്നുവരും. മാലാഖതുല്യരായ നിങ്ങളുടെ മക്കളെ കുമ്പസാരക്കൂട്ടിലേയ്‌ക്ക്‌ പറഞ്ഞു വിടരുത്‌. രാജവെമ്പാലയുടെ വിഷമുള്ള പുരോഹിതരുടെ ഒറ്റക്കൊത്തുകൊണ്ട് വിഷം ബാധിച്ച്‌ അവരുടെ ജീവിതം നശിക്കും. വിശുദ്ധവും പരിപാവനവുമായ ദാമ്പത്യജീവിതം വേണ്ടെന്നുവച്ച ഈ പുരോഹിതര്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തെ അവരുടെ അസൂയകൊണ്ടുതന്നെ തകര്‍ക്കും. അതിനായി അവര്‍ നിങ്ങളുടെ കുടുംബത്തിലേയ്‌ക്ക്‌ അചിന്തനീയമായ അസന്മാര്‍ഗീയത കടത്തിവിടും. 'ളോഹയ്‌ക്കകത്ത്‌ പാപമില്ല' എന്ന്‌ നിങ്ങള്‍ ഒരുനിമിഷം പോലും ചിന്തിച്ചുപോകരുത്‌. 

'വൈദികരുടെ പ്രവൃത്തികളൊക്കെ വിശുദ്ധം' എന്ന അന്ധവിശ്വാസത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍നിന്ന്‌ പറിച്ചെറിയുവിന്‍. 'എല്ലാം വൈദികര്‍ക്കനുവദനീയം' എന്നു ചിന്തിച്ച്‌ നിങ്ങള്‍ നിങ്ങളുടെ ബാലന്മാരെ ആള്‍ത്താരയിലേയ്‌ക്ക്‌ പറഞ്ഞുവിടരുത്‌. ഭീതിജനകവും അറപ്പുതോന്നിയ്‌ക്കുന്നതും പ്രകൃതിവിരുദ്ധവുമായ പ്രവര്‍ത്തികള്‍കൊണ്ട് അവര്‍ ആ കുഞ്ഞുങ്ങളെ  എന്നന്നേയ്‌ക്കുമായി നശിപ്പിക്കും. കുമ്പസാരക്കൂട്ടിലിരുന്ന്‌ അപമാനിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന ഇവര്‍ നിങ്ങളുടെ കുടുംബരഹസ്യങ്ങളും കിടപ്പുമുറിരഹസ്യങ്ങളും നിങ്ങളുടെ ഭാര്യമാര്‍വഴിയും മക്കള്‍വഴിയും ചോര്‍ത്തിയെടുക്കും. കുടുംബാസൂത്രണവും ലൈംഗികാനന്ദവും പിശാചിന്റെ തട്ടിപ്പാണെന്ന്‌ നിങ്ങളുടെ ഭാര്യമാരുടെ ചെവിയില്‍ അവര്‍ ഓതും. നിങ്ങളുടെ കുടുംബത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും അവര്‍ തകര്‍ക്കും. ഇതെല്ലാം പൊന്തിഫിക്കല്‍ ഡൈനമൈറ്റാണെന്ന കാര്യം നിങ്ങള്‍ മറക്കരുത്‌. 

വൈദികരേ, നിങ്ങള്‍ക്കു ഹാ, കഷ്‌ടം! നിത്യമായ നരകം നിങ്ങളുടെ ചെയ്‌തികള്‍ക്കുള്ള പ്രതിഫലമാണ്‌. ഹവ്വായെ ചതിച്ചതുപോലെ ഇവര്‍ നിങ്ങളുടെ ഭാര്യമാരേയും ചതിക്കും. സ്‌ത്രീകളേ, പുരോഹിതരില്‍നിന്ന്‌ നിങ്ങള്‍ ഓടിമറയുവിന്‍. എന്തെന്നാല്‍ ലൈംഗികത വിശുദ്ധമല്ലെന്നും നിങ്ങളുടെ സംഭോഗം പാപമാണെന്നും നിങ്ങള്‍ പാപികളാണെന്നും നിങ്ങളുടെ അരുമസന്താനങ്ങള്‍ പാപത്തില്‍ ജനിച്ചവരാണെന്നും നിങ്ങളുടെ മുഖത്തുനോക്കി അറപ്പില്ലാതെ ഇവര്‍ പറയും. ഞാന്‍ വീണ്ടും പറയുന്നു. യുവതികളേ, നിങ്ങള്‍ കുമ്പസാരക്കൂടിന്റെ നിഴലത്തുനിന്നുപോലും ഓടിയകലുവിന്‍. അത്‌ പിശാചിന്റെ ആലയമാണ്‌. പിശാചുക്കള്‍ സ്ഥിരം കുടികൊള്ളുന്ന ഇടമാണത്‌. നിങ്ങളെപ്പോലെ മാംസവും രക്തവുമുള്ള ഒരു വയോവൃദ്ധന്റെ ഉപദേശമാണിത്‌.

കണ്ണിലെ കൃഷ്‌ണമണിപോലെ നിങ്ങള്‍ സ്‌നേഹിക്കുന്ന, പുരമുറ്റത്തുകൂടി പറവകളെപ്പോലെ ഓടികളിക്കുന്ന, നിങ്ങളുടെ എല്ലാമെല്ലാമായ പെണ്‍മക്കളെ മഠമാകുന്ന ശവക്കുഴിയിലേക്ക്‌ നിങ്ങള്‍ തള്ളിവിടരുത്‌. പുരോഹിത കാട്ടാളന്മാര്‍ അവരെ
 നശിപ്പിക്കാന്‍ ഓടിയെത്തും. അതിലും ഭേദം ആ കുരുന്നുകളുടെ  കഴുത്തില്‍ തിരികല്ലു കെട്ടി കയത്തിലേയ്‌ക്ക്‌ എറിയുന്നതാണ്.

ഈ പുരോഹിതര്‍ സത്യത്തില്‍ കള്ളന്മാരാണ്‌. കാരണം, പുരോഹിതന്‍
 
'കാര്‍മ്മികന്‍' എന്നു ഭാവിച്ച്‌ വിവാഹം ആശീര്‍വദിച്ചാലെ അത്‌ സാധുവാകൂ എന്ന്‌
 ഇവര്‍ കള്ളം പറയുമ്പോള്‍ വിവാഹകര്‍മ്മത്തിലെ കാര്‍മ്മികര്‍ വധുവും വരനുമാണെന്നുള്ള സത്യത്തെ ഇവര്‍ മറച്ചുവെയ്‌ക്കുന്നു. അപ്പോള്‍ ഇവര്‍ കള്ളന്മാരല്ലേ? കാര്യലാഭത്തിനായി ശ്വസിക്കുന്ന ലാഘവത്തോടെ ഇവര്‍ കള്ളം പറയും. കത്തോലിക്ക സഭയ്‌ക്ക്‌ ഗുണമുള്ളതെങ്കില്‍ മതനിന്ദാപരമായ കാര്യങ്ങള്‍ ഇവര്‍ നടത്തിക്കൊടുക്കും. ഇവര്‍ റോമായുടെ ദല്ലാളന്മാരാണെന്ന കാര്യം നാം മറക്കരുത്‌. അതുകൊണ്ടല്ലേ നോയമ്പുകാലത്തും കാശുമേടിച്ച്‌ വിവാഹം നടത്തിക്കൊടുക്കുന്നതും കസിന്‍സ് തമ്മില്‍ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നതും. പൈസ വാങ്ങിക്കൊണ്ട് സഭാനിയമങ്ങള്‍ക്ക്‌ ഇവര്‍ ഇളവുനല്‍കുന്നു. യേശു പത്രോസിന്‌ കെട്ടാനും അഴിക്കാനുമുള്ള അധികാരം നല്‍കി എന്ന വികല ദൈവശാസ്‌ത്രത്തെ അംഗീകരിച്ചാല്‍തന്നെയും ഇത്തരം പ്രവൃത്തികളെ എങ്ങനെ സാധൂകരിക്കും? മരണക്കിടക്കയിലും കുഴിമാടത്തിലുംവരെ പ്രതികാരം തീര്‍ക്കുന്ന ഈ പുരോഹിതര്‍ നികൃഷ്‌ടജീവികളല്ലേ? കല്ല്യാണക്കുറിക്ക്‌ മൂവായിരം ഡോളര്‍ കൈക്കൂലി ചോദിച്ച അങ്ങാടിയത്ത്‌ മെത്രാന്‍ ഈ നികൃഷ്‌ടജീവികളില്‍ ഒന്നുമാത്രം.

ലോകത്തിലെ സര്‍വ്വ മനുഷ്യരും പുരോഹിതരില്‍നിന്ന്‌ ഓടിയകലണം.
കാരണം, ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്മാരും അസന്തുഷ്‌ടരും അസഹിഷ്‌ണുതയുള്ളവരും സദാചാരവിരുദ്ധവ്രതം എടുത്തവരും കപടവേഷധാരികളുമായ ഇവര്‍ കുരുടരായ
 വഴികാട്ടികളാണ്‌. രാജകീയ സിംഹാസനവും ത്രൊണോസും ഇവര്‍ക്ക്‌ ഒന്നിപ്പിക്കണം. ഏകാധിപതികളെപ്പോലെ ഇവര്‍ക്ക്‌ ജീവിക്കണം. കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകള്‍ യുറോപ്പിലെ ഏതെങ്കിലും ഒരു രാജ്യം സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന വിദ്യയാണവര്‍ അഭ്യസിച്ചു വച്ചിരിക്കുന്നത്‌. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാരേയും പ്രധാനമന്ത്രിമാരേയും പ്രസംഗപീഠത്തില്‍ കയറി വിമര്‍ശിക്കുന്ന ഇവരുടെ അഹങ്കാരത്തിനൊരതിരുണ്ടോ? നികുതിയിളവു ലഭിച്ചിട്ടുള്ള ഇവര്‍ക്ക്‌ അവരെ വിമര്‍ശിക്കാനെന്തവകാശം? അമേരിക്കയില്‍ 'മതസ്വാതന്ത്ര്യം അപകടത്തില്‍' എന്ന മണ്ടത്തരം വിളിച്ചുപറഞ്ഞ പ്രവാസി മെത്രാനെ നിങ്ങള്‍ പുച്ഛിച്ചുതള്ളുവിന്‍. ആ മനുഷ്യന്‍ നമുക്ക്‌ നാണക്കേടാണ്‌ വരുത്തിവയ്‌ക്കുന്നത്‌.

'വിശ്വാസപ്രചാരണ സംഘം' എന്ന വത്തിക്കാന്റെ കള്ളസംഘടന പോപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ചിലന്തിവലപോലെ ലോകം മുഴുവന്‍ രഹസ്യത്തിന്റെ കെണി തീര്‍ത്തുവച്ചിരിക്കയാണ്‌. വെട്ടിപ്പിടിച്ചെടുക്കലിന്റെ ചരിത്രമേ ഈ പൈശാചിക സ്ഥാപനത്തിനുള്ളൂ. ഈ സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ പൊന്തിഫിക്കല്‍ സീക്രട്ടാണ്‌. ഇവരുടെ ചെയ്‌തികള്‍ അതിരഹസ്യമാണ്‌. ആയിരക്കണക്കിന്‌ നിഷ്‌ക്കളങ്കരായ കുട്ടികളെ ഈ പുരോഹിതവര്‍ഗം ബലാല്‍സംഗം ചെയ്‌തു. ആ ദുഷ്‌ടപുരോഹിതരെപ്പറ്റിയുള്ള ഫയലുകള്‍ നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. ദൈവത്തിന്റെ നീതിപാലകരാണിവര്‍ പോലും! ഈ കള്ള വിശ്വാസപ്രചാരണ സംഘം 19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റുകാരെ വസൂരി ബാധിച്ചവരെന്ന്‌ മുദ്രകുത്തി അപമാനിച്ചു. 30 വര്‍ഷംകൊണ്ട് അവരെ നശിപ്പിക്കുമെന്ന്‌ റോമാ വീമ്പിളക്കി. അതിനായി ഈ കള്ളസംഘം കോടികള്‍ മുടക്കി. 

അമേരിക്കന്‍ സ്വാതന്ത്ര്യത്തേയും ന്യൂനപക്ഷാവകാശങ്ങളേയും ദുരുപയോഗിച്ച്‌ കരം കൊടുക്കാതെ കത്തോലിക്കസഭ സാമ്പത്തീകമായി വളര്‍ന്നു. എന്നാല്‍ ഇന്ന്‌ യൂറോപ്പും അമേരിക്കയും ഈ പുരോഹിതപിടിയില്‍നിന്നും രക്ഷപ്പെട്ട്‌ സ്വാതന്ത്ര്യത്തെ ശ്വസിക്കാന്‍ ആരംഭിച്ചപ്പോള്‍ സീറോ മലബാര്‍ എന്ന നഞ്ച്‌ ലോകം മുഴുവന്‍ കലക്കി സീറോ മലബാറുകാരെ അടിമകളാക്കാന്‍ ആരംഭിച്ചിരിക്കയാണ്‌. സീറോ മലബാര്‍ പുരോഹിതര്‍ ഒരു തുറന്ന യുദ്ധത്തിന്‌ കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ്‌. മനുഷ്യവര്‍ഗത്തിന്‌ യാതൊരു ഗുണവും ചെയ്യാത്ത വൃത്തികെട്ടവരും ദുര്‍വൃത്തരും ദുഷിച്ചവരും അത്യാഗ്രഹികളും ബുദ്ധിഹീനരും തീറ്റക്കൊതിയരും മദ്യപാനികളും വേലചെയ്യാതെ ഭൂമിക്കു ഭാരമായി ജീവിക്കുന്നവരും അധ്വാനിക്കുന്ന അല്‌മേനിയുടെ ചട്ടിയില്‍ കൈയ്യിട്ടുവാരുന്നവരുമായ ഈ കള്ളപ്പുരോഹിതര്‍ ഇഴഞ്ഞുനീങ്ങുന്ന അനക്കോണ്ട (anaconda) കളാണ്‌. ഇവര്‍ നമ്മെയും നമ്മുടെ കുടുംബത്തെയും വരിഞ്ഞു ഞെരുക്കി ശ്വാസം മുട്ടിച്ച്‌ ജീവനോടെ വിഴുങ്ങും.

യേശുപഠനങ്ങളെ നിങ്ങള്‍ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങള്‍ ജീവിക്കുന്ന
രാജ്യത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങളുടെ മക്കളേയും ഭാര്യയേയും
 നിങ്ങള്‍ സിനേഹിക്കുന്നെങ്കില്‍, നിങ്ങള്‍ പുരോഹിത സര്‍പ്പങ്ങളുടെ വിഷപ്പല്ലുകളില്‍നിന്ന്‌ രക്ഷപ്പെട്ടുകൊള്ളുവിന്‍. ഞാന്‍ മുകളില്‍ വിവരിച്ച ഏതെങ്കിലും ഒരു കാര്യം നിങ്ങളെ സജീവമാക്കുന്നെങ്കില്‍ നമ്മുടെ രക്ഷകനും നാഥനുമായ യേശുവിനെ പ്രഘോഷിക്കുവിന്‍. ഈ പുരോഹിതപടയോട്‌ പൊരുതാന്‍ യുദ്ധക്കളത്തിലിറങ്ങുവിന്‍. നിങ്ങളുടെ നിഷ്‌ക്കളങ്കമായ വിശ്വാസം യേശുവില്‍ അര്‍പ്പിക്കുവിന്‍. പുരോഹിത പൈശാചിക പ്രവര്‍ത്തനങ്ങളില്‍നിന്നും നിങ്ങളുടെ വിശ്വാസത്തെയും രാജ്യത്തേയും രക്ഷിക്കുവിന്‍.നിഷ്ഠൂരപീഡകരായ പുരോഹിതരുടെ അടിമത്തത്തില്‍നിന്നും നിങ്ങള്‍ രക്ഷ പ്രാപിക്കുവിന്‍.

കുറെ അതിമോഹികള്‍ അവരുടെ കാര്യലാഭത്തിനായി ഈ പരിഷകളുടെകൂടെ കൂടുമെന്ന്‌ നമുക്കറിയാം. പക്ഷേ, അത്തരക്കാര്‍ യഥാര്‍ത്ഥ വിശ്വാസവും ഭക്തിയും കൂട്ടായ്‌മയും അച്ചടക്കവുമുള്ള വിശ്വാസികളാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ?
 
വിശ്വാസികളേ, ഉണരുവിന്‍. യേശുക്രിസ്‌തു നമുക്ക്‌ സമ്പാദിച്ചുതന്ന
 
സ്വാതന്ത്ര്യത്തെ ഈ പുരോഹിതവര്‍ഗത്തിന്റെ മുമ്പില്‍ നിങ്ങള്‍ അടിയറവു വയ്‌ക്കരുത്‌. മയങ്ങിക്കിടക്കുന്ന വെസൂവിയൂസ്‌ (Vesuvius) ആയ ഹിഡിംബിനി പൊട്ടിത്തെറിക്കട്ടെ. അവളുടെ അട്ടഹാസത്തിന്റെ നടുക്കം ഈ മ്‌ളേച്ഛന്മാരായ പുരോഹിതരുടെ
 ഹൃദയങ്ങളെ കിടിലം കൊള്ളിക്കട്ടെ. നിങ്ങള്‍ക്ക്‌ എല്ലാവിധ വിജയങ്ങളും നേരുന്നു.

അനുചിന്തനം
പുരോഹിതരും മനുഷ്യരായതിനാല്‍ അവരെ ഞാന്‍ എന്റെ സഹോദരന്മാരായി കാണുന്നു. നല്ല പുരോഹിതരെ ഞാന്‍ ബഹുമാനിക്കുന്നു. പുരോഹിതരില്‍
 ചെറിയ ഒരു ശതമാനം മാത്രമാണ്‌ അവരുടെ അന്തസ്സ് നശിപ്പിച്ചുകൊണ്ട് ജീവിക്കുന്നത്‌. ഭൂരിപക്ഷം വരുന്ന നല്ല പുരോഹിതര്‍ തെമ്മാടിത്തരം കാണിച്ചുനടക്കുന്ന പിടികിട്ടാപ്പുള്ളികളായ അത്തരം പുരോഹിതര്‍ക്കെതിരായി എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല? കൊള്ളരുതാത്ത പുരോഹിതരെ സഭാധികാരം എന്തുകൊണ്ട് പിന്‍താങ്ങുന്നു? അതേസമയം, സഭാധികാരം അല്‌മായരെ എന്തുകൊണ്ട് വെറും അടിമകളായി കാണുകയും അവരെ അനാവശ്യമായി പീഡിപ്പിക്കുകയും അവര്‍ക്കര്‍ഹമായ സ്ഥാനം സഭയില്‍ നല്‌കാതിരിക്കുകയും ചെയ്യുന്നു? എത്ര ചിന്തിച്ചിട്ടും ഇക്കാര്യങ്ങള്‍ എനിക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, ഒരു കാര്യം തീര്‍ച്ച. സഭാധികാരം ഇന്ന്‌ അധഃപതനത്തിന്റെ താഴത്തെ തട്ടിലാണ്‌ വന്നു നില്‌ക്കുന്നത്‌. സഭ ഈ കയത്തില്‍നിന്നും പൊങ്ങി കരപറ്റണമെങ്കില്‍ സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ സംഭവിക്കണം.

24 comments:

  1. "സഭാധികാരം ഇന്ന്‌ അധഃപതനത്തിന്റെ താഴത്തെ തട്ടിലാണ്‌ വന്നു നില്‌ക്കുന്നത്‌" എന്ന് പറഞ്ഞാണ് സൈമണ്‍ ജോസഫ്‌ ശക്തമായ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. ഈ
    അധഃപതനം വൈദികാധികാരം സൃഷ്ടിച്ച അടിമത്തത്തിന്റെ ചെളിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല. അതിൽനിന്ന് സഭാമക്കൾ കരകയറണമെങ്കിൽ പുറത്തുനിന്ന് ഒരു ശക്തി ഇടപെടണം. വിശ്വാസികളുടെ ഇന്നത്തെ സ്ഥിതിയെന്താണെന്ന് ഒരു കഥയിലൂടെ വ്യക്തമാക്കാം.

    സേവ്യർ വില്ല്യമിന്റെ പരിപാവനങ്ങളായ അസംബന്ധങ്ങൾ എന്ന പുസ്തകത്തിൽ വായിച്ചതാണ്. മനുഷ്യനുൾപ്പെടെയുള്ള ഏതു ജീവിയുടെയും ശീലങ്ങളെ ചില സൂത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുക്കാം എന്ന് തെളിയിക്കാൻ ഒരു പരീക്ഷണം നടത്തി. കുറെ കുരങ്ങന്മാരെ ഒരു മുറിയിലിട്ടടച്ചു. ഒരു കുല പഴം മുകളിൽ തൂക്കിയിട്ട് അതിനടിയിൽ ഒരേണി നാട്ടിനിറുത്തി. വിശന്നില്ലെങ്കിലും പഴം കണ്ടാൽ കുരങ്ങൻ വച്ചേക്കുമൊ. പക്ഷേ, ഒരു കുരങ്ങൻ കോവണി കയറാൻ തുടങ്ങിയാൽ ഉടൻ വളരെ തണുത്ത വെള്ളം പുറത്തുനിന്ന് ബാക്കിയുള്ളവരുടെ ദേഹത്ത് ചീറ്റിക്കൊണ്ടിരുന്നു. ഏണിയിൽ തൊടുന്നതും വെള്ളം വീഴുന്നതും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ കുരങ്ങന്മാർ എപ്പോഴെങ്കിലും അവരിലൊരുത്തൻ പഴമെടുക്കാൻ കയറാനൊരുങ്ങിയാൽ അപ്പോൾതന്നെ അവനെ വലിച്ചിറക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒറ്റ കുരങ്ങനും പിന്നെ ഏണിയുടെ അടുത്തുപോലും പോകില്ലെന്നായി. പുതിയ കുരങ്ങന്മാരെ മുറിയിൽ കൊണ്ടുവന്നു നോക്കി. അവർ കാര്യമറിയാതെ പഴമെടുക്കാൻ കയറിയതേ, പതിവുള്ള ശിക്ഷതന്നെ കിട്ടി.

    പഴത്തിന്റെ സ്ഥാനത്ത് മനുഷ്യന്റെ ഏറ്റവും വലിയ നിധിയായ സ്വാതത്ര്യത്തെ സങ്കല്പ്പിക്കൂ. കുരങ്ങന്മാരുടെ സ്ഥാനത്തു വിശ്വാസികളെയും. വെള്ളം ചീറ്റുക എന്നാൽ വൈദികാധികാരത്തിന്റെ അതിപ്രസരം. ഇനി എത്ര പുതിയ തലമുറ വന്നാലും അവർ സ്വാതത്ര്യത്തെ കാംക്ഷിക്കുക പോലും ചെയ്യില്ല. വിശ്വാസികൾ തന്നെ വിശ്വാസികളെ അന്ധവിശ്വാസവും അടിമത്തവുമെന്ന ചെളിക്കുണ്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടിരിക്കും. അതാണ്‌ ഇന്ന് സഭയിൽ നടക്കുന്നത്. പൌരോഹിത്യം എന്ന ശാപം മനുഷ്യരുടെ സുബോധം തന്നെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു.

    ReplyDelete
  2. തന്മയത്വമായി ശ്രീ സൈമണ്‍ ഒരു ലേഖനം അവതരിപ്പിച്ചത് വളരെ താല്പര്യത്തോടെയാണ് വായിച്ചത്. അച്ചന്മാരുടെ ജീവിതശൈലികളെ നല്ലവണ്ണം പഠിച്ച് ഈ ലേഖനത്തിൽ വിലയിരുത്തിയിട്ടുണ്ട്. ഇന്ന് പുരോഹിതരെ പേപ്പട്ടിയെക്കാളും പേടിക്കേണ്ട ഗതികേടിലാണെന്നും തോന്നിപ്പോവുന്നു. ശ്രീ കൂടൽ എഴുതിയതുപോലെ പുരോഹിതരെ നന്നാക്കുക എളുപ്പമല്ല. പന്തീരാണ്ടുകാലം പട്ടിയുടെ വാല് കുഴലിൽ ഇട്ടാൽ വളഞ്ഞുമാത്രമെ ഇരിക്കുകയുള്ളൂ. പട്ടിക്ക് ചോറ് കൊടുത്താൽ നന്ദിയുണ്ട്. കോഴിക്കോട്ഭാഷ പ്രയോഗിക്കുന്നില്ല. ഈ മക്കൾക്ക്‌ പണം ലഭിക്കുന്നതുവരെ നന്ദി കാണും. സഹായിച്ചാൽ പോരാപോരായെന്നു പറഞ്ഞ് പിന്നെയും വിഷം ചീറ്റികൊണ്ടിരിക്കും.

    പഴയകാലങ്ങളിൽ വഴിയിലെങ്ങാനും ളോഹയിട്ടവരെ കണ്ടാൽ രണ്ടുകൈയും കൂപ്പിനിൽക്കണമായിരുന്നു. ഇപ്പോൾ കൈകൂപ്പലിന് പകരം കേള്ക്കുന്ന കഥകളെല്ലാം തൊഴികളിൽക്കൂടിയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ടെക്സാസിലുള്ള അങ്ങാടിയത്തുബിഷപ്പിന്റെ ഗാർലണ്ട്പള്ളിയിലെ കൊച്ചച്ചന് കുമ്പസാരിപ്പിച്ചതിനു തൊഴി കണക്കിനു കിട്ടിയതായി സീറോമലബാർ ലൈറ്റിബ്ലോഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളിൽനിന്ന് വന്ന പതിനാറുകാരി പെങ്കൊച്ച് വീട്ടിൽ വന്നപ്പോൾ കാണുന്ന കാഴ്ച അവളുടെ അമ്മയെ ഈ കൊച്ചച്ചൻ ഉമ്മവെച്ചുകൊണ്ട് കെട്ടിപ്പിടിച്ചു കുമ്പസാരിപ്പിക്കുന്ന കാഴ്ചയാണ്. നിങ്ങൾ എന്തുതരം പുരോഹിതനാണെന്ന് പെണ്‍ക്കുട്ടി ഇംഗ്ലീഷിൽ അലറിചോദിക്കുകയും മറുപടിപറയാതെ ഉടൻതന്നെ അച്ചൻ ഓടിച്ചുവന്ന ടൊയോട്ടാക്യാമറി കാറിൽ സ്ഥലംവിടുകയും ചെയ്തു. കൊച്ചിന്റെ അപ്പനും കൂട്ടരും ഏതാനും ആളുകളുമായി ഇടിവണ്ടിയിലെത്തി, പള്ളിമുറിയിലെ കുളിമുറിയിലിട്ട് തൊഴിച്ചുതന്നെ അച്ചനെ ശരിക്കൊന്നു മസാജുചെയ്തു.ബാത്ത്‌റൂം ട്ടിഷ്യൂവും തീറ്റിച്ചു. വയറ്റിനിട്ട് തൊഴികിട്ടിയതുകാരണം സ്ത്രീക്കുലഭിക്കേണ്ട പേറ്റുനോവ്‌ അച്ചനാണ് ലഭിച്ചിരിക്കുന്നത്. പോലീസ്കേസിനൊന്നും അച്ചൻ പോയില്ല. അല്പ്പം അകവളവോടെ നടന്ന അച്ചന്റെ ശരീരം നിവർന്നതായും അറിയുന്നു.

    ആഗോളതലത്തിൽ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്ന ഒരു കാലഘട്ടത്തിൽ പുരോഹിത കച്ചവടമാണ്‌ ഏറ്റവും ലാഭകരമായ തൊഴിൽ. ഭക്തിമൂത്ത സ്ത്രീകളെ കുമ്പസാരകൂട്ടിൽ ലഹരി പിടിച്ചവരെപ്പോലെ മയക്കുവാനും സാധിക്കും. അല്പ്പം മനശാസ്ത്രം പഠിച്ചാൽ മോനിക്കായെപ്പോലെ വസ്തുക്കൾവരെ എഴുതി കൊടുക്കുവാനും സ്ത്രീകളുണ്ട്.

    ഇന്നുള്ള പുരോഹിതർ പലരും കൊലയാളികളുടെയും കള്ളന്മാരുടെയും കുടുംബപാരമ്പര്യത്തിൽനിന്ന് വന്നവരാണ്. കേട്ടിട്ടില്ലാത്ത ഇവരുടെ വീട്ടുപേരുകൾ കേൾക്കുമ്പോൾ തന്നെയറിയാം ഇവരുടെ കുടുംബമഹിമകളും. പലരും കള്ളനു കഞ്ഞി വെച്ചവരുടെ മക്കളുമാണ്. രണ്ടു ദശകങ്ങൾക്കുമുമ്പിൽ പേരും പെരുമയുമുള്ള കുടുംബത്തിലെ പുരോഹിതരായിരുന്നു സഭയിലുണ്ടായിരുന്നത്. അന്ന് പുരോഹിതരിൽ കള്ളന്മാർ കുറവായിരുന്നു.

    പള്ളികൃഷി ഇന്ന് ഏറ്റവും ആദായകരമായ തൊഴിലാണ്. ജർമ്മനിക്ക് പെണ്‍കുട്ടികളെ അയച്ചു വിറ്റുകാശാക്കുന്ന പുരോഹിതരുടെ കഥകളും കേരളത്തിൽനിന്നു കേൾക്കുന്നുണ്ട്. അവിടെ അവർക്ക് കിട്ടുന്ന ജോലി വേശ്യാവൃത്തിയും കുശിനിപ്പണിയുമെന്നു പാവം പെണ്‍പിള്ളേർ അറിയാതെപോവുന്നതും കഷ്ടംതന്നെ. ഏതാനും മലയാളിപുരോഹിതർ ഇറ്റലിയിൽ വേശ്യാലയം നടത്തുന്ന കഥകളും സൈബർ പേജുകളിൽ പ്രസിദ്ധമാണ്.

    ആത്മാക്കളെ വിറ്റാലും പണം കൊയ്യാം.വട്ടോളി,പനക്കൻ കരിഷ്മാറ്റിക്കുകാർ അസുഖം ഭേദമാക്കിയും പണം കൊയ്യുന്നു. ദശാംശം, കോളേജുകോഴ,പുണ്ണ്യാളന്മാരുടെ തിരുശേഷിപ്പെന്നുപറഞ്ഞ് എല്ലുപൊടി, അങ്ങനെ ആദായ മാർഗങ്ങൾ അനേകമുണ്ട്.

    ആരെങ്കിലും പണം മുടക്കാൻ തയ്യാറാണെങ്കിൽ ഒരു ചാട്ടകമ്പനി തുടങ്ങൂ. ആയിരകണക്കിനു ചാട്ടകൾ നിർമ്മിച്ചാലും damand will be higer than supply. മനുഷ്യർ തമ്മിലും മതങ്ങൾ തമ്മിലും അടിയുണ്ടാക്കിക്കുന്ന ചരിത്രവും ശ്രീ സൈമണ്‍ തന്റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. സമാധാനമായി ജീവിച്ചിരുന്ന അമേരിക്കൻ മലയാളിസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി അനേക കുടുംബങ്ങളെ നശിപ്പിച്ച ചരിത്രവും ഈ മലയാളീപുരോഹിതർക്കുണ്ട്.

    ReplyDelete
  3. സഭാനിയമം അനുസരുച്ച് അവിവാഹിതരായിരുന്നുകൊണ്ട് സാധാരണ മനുഷ്യരുടെ ഉന്നമനത്തിനായി പ്രയഗ്നിക്കുന്ന പുണ്യപ്പെട്ട വൈദീകരെ ഞാൻ അബഹുമാനിക്കുന്നു. ദൈവജനമെല്ലാം അത്തരം പുരോഹിതരെ ബഹുമാനിക്കണം എന്നാണ് എന്റെ എളിയ അഭിപ്രായം. ഞാൻ നേരിട്ടറിയുന്ന കഞ്ഞിരപ്പള്ളിക്കാരൻ കടമപ്പുഴ ഔറേലിയുസ്, സി. എം. ഐ . (ജോസഫ്‌ മാതുവിന്റെ കുടുംബബന്ധു ആയിരിക്കും അദ്ദേഹം) അച്ചനും പാല രൂപതക്കാരൻ കുന്നപ്പള്ളിൽ ജോസഫ് കത്തനാരും മറ്റും (രണ്ടു പേരും കർത്താവിൽ നിദ്ര പ്രാപിച്ചവരാണ്) ഈ ഇനത്തിൽ പെട്ടവരായിരുന്നു. അത്തരം വൈദീകരെ മഷിയിട്ട് നോക്കിയാല്പോലും ഇന്ന് കാണാൻ ഇടയില്ല. ഇന്നധികം വൈദീകരും പാരമ്പര്യ കുടുംബങ്ങളിൽ നിന്നല്ല വൈദീകവൃത്തിക്ക് വരുന്നത്. ഇറച്ചിവെട്ടുകാരൻറെ മകനും കുത്തിക്കൊന്നവന്റെ മകനും വൈദീകരായിരിക്കുന്നത് എനിക്കറിയാം. ഇന്ന് വൈദീകവൃത്തി ഒരു ഉദ്യോഗമാണ്; ജോലി സ്ഥിരതയുള്ള ഒരു ഉദ്യോഗം! അമേരിക്കയിൽ സേവിക്കാൻ വന്നിട്ട് കോടികൾ സംബാദിച്ച മാന്ന്യ വൈദീകരെയും ഞാൻ അറിയും. ജുഗു ബീചിൽ ഫ്ലാറ്റ് വാങ്ങാൻ സമ്പാദിക്കുന്ന മലയാളി വൈദീകനേയും എനിക്ക് അറിയാം. അമിതാ ബച്ചന്റെ അയൽവാസി ആകാൻ അദ്ദേഹത്തിന് മോഹം കാണും.

    നമ്മുടെ മെത്രാന്മാരുടെ ക്രിസ്തവ മൂല്ല്യം പണ്ടേ നഷ്ടപ്പെട്ടു. അവരുടെ ഔദാര്യത്തിൽ കഴിയുന്ന വൈദീകര്ക്കും മൂല്ല്യങ്ങൽ നഷ്ടപ്പെട്ടങ്കിൽ നാം അവരെ എന്തിനു കുറ്റം പറയണം? കേരള കത്തോലിക്ക സഭ മുഴുവൻ നാറ്റക്കഥയുടെ സമാഹാരമാണ്. സൈമണ്‍ പറഞ്ഞപോലെ ഈ സഭയെ കയത്തിൽനിന്നുപൊക്കാൻ ആലാത്ത് പോരാ ക്രെയിന്തന്നെ വേണം.

    ഫ്രാൻസിസ് പാപ്പയുടെ മഹത്വം വിളംബലായിരിക്കും ഇനി ഇവരുടെ പ്രസംഗം. എന്നാൽ ഇവരുടെ ജീവിതത്തിലെ ആര്ഭാടവം ഇവർ കുറയ്ക്കുമോ? അത് പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ. ദിവ്യബലിക്കിടെ വടി കൊടുക്കാൻ ഒരാൽ. തോപ്പികൊടുക്കാൻ വെരെഒരാൽ. ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉള്ളതാണോ? മെത്രാൻ മെത്രാന്തന്നെ. ഇവരുണ്ടോ രാജസിംഹാസനത്തിൽനിന്നു ഇറങ്ങാൻ പോകുന്നു? ഏതു ഫ്രാൻസിസ് വന്നാലും 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല'. കേരളത്തിലെ മെത്രന്മാർ അരമനയിൽത്തന്നെ കഴിയും. ലാളിത്യവും ദാരിദ്ര്യവുമൊക്കെ ഫ്രാൻസിസിന്. തൊപ്പിയുടെ ഷെയ്പ്പുമാറ്റാൻ അവർ ഇനിയും സിനഡ് കൂടിയെന്നിരിക്കും.

    സൈമണ് ആയിരം നന്ദി, കാര്യം വെട്ടിത്തുറന്ന് എഴുതിയതിന്. കാരണം കുബസാരക്കൂടാണ് കുടുംബകലഹത്തിന്റെ വിത്ത് വിതക്കുന്നത്. കുമ്പസാരം എടുത്തുകളഞ്ഞാൽ സഭ പകുതി നന്നായി. കൊള്ളരുതാത്ത വൈദീകരുടെ ഒരു പ്രവര്ത്തന രംഗം അതോടെ അവസാനിക്കുമല്ലോ.

    ReplyDelete
  4. വൈദികഭാഷ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ സാമുവേൽ കൂടലിനെ കഴിഞ്ഞേ ആളുള്ളൂ എന്ന് ഞാൻ കരുതി. ഇപ്പോഴിതാ, അശ്ലീലമൊന്നുമില്ലാത്ത ശുദ്ധ മലയാളത്തിൽ വൈദികരുടെ മഹത്ത്വങ്ങൾ പ്രകീർത്തിക്കാൻ കൂടുതൽ പേർ വന്നുകൊണ്ടിരിക്കുന്നു. സൈമണ്‍ ജോസെഫിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. പുരോഹിതപാന എന്നൊരു സാഹിത്യവിഭാഗം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ആരുടെയോ സ്ഥൈര്യലേപനത്തിന് പള്ളിയിൽ പോയപ്പോൾ, മെത്രാന് തൊപ്പി എടുത്തു വയ്ക്കൽ, പുസ്തകം മുമ്പിൽ നിന്ന് വടർത്തിപ്പിടിക്കൽ, വടി പിടിപ്പീര് ഒക്കെകണ്ടു നിന്ന അന്ന് നാല് വയസ്സുള്ള എന്റെ മകൾ ചോദിച്ചു, അമ്മേ, അയാളുടെ കൈ രണ്ടും തളർന്നതാണോ എന്ന്. കേട്ടുനിന്നവർ ചിരിച്ചുപോയി. കുർബാനയിൽ മാത്രമല്ല, ജീവിതത്തിലും പുരോഹിതർ അസ്സൽ കോമാളിത്തരങ്ങളാണ് ചെയ്തുകൂട്ടുന്നത്‌. എന്നിട്ടും ഇവരെ സഹിക്കുന്ന ഫുൾ റ്റൈം ഭക്തരെ സമ്മതിക്കണം.

    ReplyDelete
  5. "വൈദീക ശാപം & ഗർവു" ശ്രീ സൈമണ്‍ ജോസഫ്‌ സാറിന്റെ കരളിൽ കുളിരു കോരുന്ന ലേഖനം , പിന്നെ ശ്രീ ചാക്കോ കളരിക്കൽ,എന്റെ സച്ചരിയാചായാൻ ,ശ്രീ joseph matthew സാറ് ഒക്കെ എഴുതിയ കമന്റ്സ് വായിച്ചു...കാലമേ നിനക്ക് നന്ദി ...ഇവരുടെ ഈ ചിന്തനം കുറെ വിക്രിതമായാണെങ്കിലും "അപ്രിയ യാഗങ്ങൾ "എന്നപേരിൽ ലോകത്തിനു കൊടുക്കാൻ ഈ പൊട്ടനും ദൈവം അവസരം തന്നല്ലോ എന്നതോർത്തു കാലമേ ,നിനക്കെന്റെ ഒരായിരം നന്ദി... മശിഹാ ഭാവന ചെയ്ത മൌനമായ ധ്യാനം കത്തനാരു കാറ്റിൽ പറത്തിയിട്ടു , അതിനു പകരം പാതിരിയുടെ ജല്പനകലയിൽ കൂദാശയും കുർബാനയും മെനഞ്ഞു , ആ മിമിക്ക്സിൽ മനുഷ്യമനം മയക്കി അടിമകളാക്കി ചൂഷണം ചെയ്തു സുഖിച്ചു വാഴുന്നു തലമുറകളായി....നമുക്കും ദൈവത്തിനും നടുവിലുള്ള കര്ട്ടനാണ് പാതിരി ..ആ നാശത്തിന്റെ മറ മാറ്റി , നാം ദൈവത്തെ ക്രിസ്തുവിലൂടെ കണ്ടെത്തണം... പ്രാർത്ഥന മാറി , ധ്യാനം വരണം ..പ്രാർത്ഥന ജല്പനമാണു...എന്നാൽ ധ്യാനം മനസിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്ന അകമേയുള്ള തിരച്ചിലാണ് , ദൈവത്തെ ഉള്ളിന്റെ ഉളളിൽ കണ്ടെത്താൻ ....ധ്യാനം ഓരോമനുഷ്യനും ശീലമാക്കണം ..എന്നാൽ ആ ജന്മം സഫലമായി .. "ഞാനും പിതാവും ഒന്നാകുന്നു" എന്നവലിയ സത്യം ഓരോമനവും തിരിച്ചറിയും... ആ അറിവാണ് ആനന്ദം... ,ആ ആനന്ദമാണ് സ്വർഗം..യേശു പറഞ്ഞ ഇടനെഞ്ചിലെ സ്വർഗം ..പ്രാര്ത്ഥന ഉപേക്ഷിക്കൂ..പകരം ധ്യാനം ഉണർന്നാലുടൻ ശീലമാക്കൂ..പാതിരിയെ കല്ലെറിയേണ്ട , പക്ഷേ പളളിയിൽ പ്രാർഥിക്കാൻ പോകാതിരുന്നാൽ മതി ..മശിഹാ നിങ്ങളുടെ മനസുകളിൽ ജയിക്കും.. ആശംസകൾ ..

    ReplyDelete
  6. ഈ മാസത്തെ Laity Voice ൽ രാജിവച്ച ബനടിക്റ്റ് പുതിയ പോപ്പിനെ ആലിംഗനം ചെയ്യുന്ന പടം കൊടുത്തിട്ട് അടിക്കുറിപ്പ് ഇങ്ങനെ: കത്തോലിക്കാ സഭയിൽ ഒരേ സമയം രണ്ട് മാർപ്പാപ്പാമാർ! പാപ്പാസ്ഥാനം രാജിവച്ച്പോയ ആൾ അതോടേ ആ സ്ഥാനപ്പേരിന് അര്ഹനല്ല. ഏത് ഉദ്യോഗത്തിന്റെ കാര്യത്തിലും ഇതാണ് അവസ്ഥ. നമ്മുടെ നാട്ടിൽ റിട്ടയർ ആയ മെത്രാന്മാർ തുടർന്നും അരമനയൂണ് നടത്തുകയും എവിടെയും ആധികാരികമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതുപോലെ ബെനഡിക്റ്റും ഒരു കടിച്ചുതൂങ്ങിയാണെന്നാണോ Laity Voice ന്റെ ധാരണ? സ്ഥാനമാനങ്ങളും അധികാരവും പൌരോഹിത്യത്തിന്റെ കൂടെപ്പിറപ്പാണെന്ന ചിന്തയാണ് ഇതിനു പിന്നിൽ. അതെങ്ങനെയാ, Laity Voice ൽ അല്പം ഉപ്പിനു പോലും Laity ഇല്ലല്ലോ!

    "അനിയാ, വളരെ പണിപ്പെട്ടാണ് എട്ടു വർഷംകൊണ്ട് ഞാൻ സഭയെ കൊണ്ടുപോയി AD ആയിരത്തി അഞ്ഞൂറാം മൈൽക്കുറ്റിയിൽ തളച്ചിട്ടത്. നീയായിട്ട് അതിനി അഴിക്കാൻ പോകേണ്ടാ കേട്ടോ?" എന്നായിരുന്നു ആ പടത്തിനടിയിൽ എഴുതേണ്ട കുറിപ്പ്.

    ReplyDelete
  7. സത്യം തുറന്ന് പറയുബോൾ ചിലരെ അത് വേദനിപ്പിച്ചെന്നിരിക്കും. യേശു യഹൂദ പുരോഹിതരെ 'വെള്ളയടിച്ച കുഴിമാടങ്ങൾ' എന്നുവരെ വിളിച്ചപ്പോൾ അവര്ക്കും വേദന തോന്നിക്കാണും. ചിലർക്ക് വേദന തോന്നുന്നു എന്നുവച്ച് സത്യം സത്യമല്ലാതായി തീരുന്നില്ലല്ലൊ.
    പുരോഹിത ഗർവും പുരോഹിത ശാപവും മൂത്തു മൂത്ത് അല്മേനി സഹികെട്ടിരുക്കുകയാണ്. ഇവരുടെ ശാപം പട്ടിയുടെ കോട്ടുവാപോലെ ആണന്നു കരുതിയാൽ മതി. ഞാനും കൂടലിന്റെ കൂടെയാണ്. ഇവരെ നന്നാക്കാൻ ആര്ക്കും സാധ്യമല്ല. അത്രക്കും ദുഷിച്ചുപോയി പൌരോഹിത്യം.

    ReplyDelete
    Replies
    1. പൌരോഹിത്യത്തെ നന്നാക്കാൻ നോക്കരുത്. നിർമ്മാർജനം ചെയ്യണം. സുവിശേഷങ്ങളുടെ പഠനത്തിലോ ആദ്യകാല സഭയിലോ ഇല്ലാതിരുന്നതും പിന്നീട് സഭയിൽ പറ്റിച്ചു ചേർത്തതുമായ ഒരു പ്രസ്ഥാനമാണ് പൌരോഹിത്യം എന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട സത്യമാണ്. ഏച്ചു കെട്ടിയത് മുഴച്ചിരിക്കുക മാത്രമല്ല, നാറുകയും ചെയ്യുന്നു. അവര്ക്ക് മാത്രം നാറ്റം അനുഭവപ്പെടുന്നില്ല. സത്യം അംഗീകരിക്കാനുള്ള ആർജ്ജവം ഇല്ലാത്ത ഇന്നത്തെ മേധാവികളെ ഉത്മൂലനം ചെയ്യാനുള്ള പദ്ധതികളാണ് അന്വേഷിക്കേണ്ടത്. നിങ്ങളല്ല, ഞങ്ങളാണ് സഭ എന്ന് ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലം മുമ്പ് യൂറോപ്പിൽ അലയടിച്ച വിപ്ലവകാഹളം മതിയായി അവിടുത്തെ പൌരോഹിത്യ ആധിപത്യത്തെ തോല്പ്പിക്കാൻ. ഇവിടെയുള്ള പുരോഹിതർ തലയിലൊന്നും ഇല്ലാത്തവരായതിനാൽ കാഹളമൊന്നും അവര്ക്ക് തിരിയുകയില്ല. കാണുന്നിടത്ത് വച്ച് ഈരണ്ടു പൊട്ടിക്കണം. അപ്പോൾ മാത്രമേ അവര്ക്ക് മനസ്സിലാകൂ, എന്തോ പന്തികേടുണ്ടെന്ന്.

      Delete
  8. സക്ക് പറഞ്ഞതാണ് സത്യം. ഞാൻ അത്രക്കങ്ങ്‌ ചിദ്ദിച്ചില്ല. അദിമ സഭയിൽ പൌരോഹിത്യം ഇല്ലായിരുന്നു. ഈ പൌരോഹിത്യം എന്ന സ്ഥാനം സഭയിൽനിന്ന് നീക്കം ചെയ്യാനാണ് നാം ശ്രമിക്കണ്ടത്. എന്റെ തെറ്റ് തിരുത്തിയതിന് സാഖിന് നന്ദി.

    ReplyDelete
  9. പൌരോഹിത്യത്തെപ്പറ്റിയുള്ള ഈ ചർച്ചയുടെ ഒരു കോപ്പിയെടുത്ത് നമ്മുടെ പെരിയ ശ്രീമാൻ ആലഞ്ചേരിക്കു ഒന്നയക്കാൻ ആരെങ്കിലുമുണ്ടോ? ഇപ്പൊഴദ്ദേഹത്തിനു വായിക്കാനൊന്നും സമയം കാണില്ല. ഉള്ള അരമനകളും കൂടി ഇടിച്ചു തകർത്തു കളയാൻ ഫ്രാൻസിന്റെ പുതിയ ഓർഡിനൻസ് ഒന്നും വരുന്നതിനു മുമ്പ് വത്തിക്കാൻ സിറ്റിൽ തന്നെ കൊട്ടാരം ശരിയാക്കുന്ന തത്രപ്പാടിലാണല്ലോ പഴയ പാവങ്ങളുടെ മെത്രാൻ. ഇപ്പോഴാണ് ഓര്മ വന്നത്. ഫ്രാൻസിസ് രണ്ടാമൻ എന്നായിരി ക്കേണ്ടിയിരുന്നു അദ്ദേഹം പേര് എടുക്കേണ്ടത്. ഒന്നാമൻ അസീസിക്കാരനാണല്ലോ. അത്രക്കങ്ങു ചിന്തിച്ചില്ലായിരിക്കും.

    ReplyDelete
    Replies
    1. ആരാണ് പറഞ്ഞുണ്ടാക്കിയത് പുതിയ പോപ്പിന്റെ പേര് ഫ്രാൻസിസ് ഒന്നാമൻ എന്നാണെന്ന്? അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചോ? അതോ വെതുതെ ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുത്തു എന്നിട്ട് പത്രക്കാരോ റോമാക്കാരോ മറ്റോ രണ്ടാമൻ എന്ന് ചുമ്മാ അങ്ങ് ചേർത്തോ? കോട്ടയത്തുള്ള മത്തായിമാരെയെല്ലാം ഒന്നാമൻ രണ്ടാമൻ നൂറാമൻ എന്നിങ്ങനെ ആരും തിട്ടപ്പെടുത്തുന്നില്ലല്ലോ? പിന്നെയെന്തിന് പാപ്പാമാര്ക്ക് ordinal numeration നിര്ബന്ധമാക്കുന്നു? ഇക്കാര്യത്തിൽ നിജസ്ഥിതി കണ്ടെത്താൻ ആരുണ്ട്‌?

      Delete
  10. ഇത്രയുമായപ്പോ എന്റെ? രക്തവും തിളച്ചു തുടങ്ങി. ഫ്രാന്സിസ് മാര്പ്പാപ്പയുടെ ലാളിത്യത്തെ പ്രകീര്ത്തിച്ചുകൊണ്ട്‌ നമ്മുടെ ധീരവീര മെത്രാന്‍ കാഞ്ഞിരപ്പള്ളിയുടെ സ്വന്തം പിതാവ് ലേഖനം എഴുതിയതിനു പിന്നാലെ ഏതാനും കാഞ്ഞിരപ്പള്ളിക്കാരെ വിളിച്ച് അവിടെ എന്തെങ്കിലും ലാളിത്യവല്ക്കരണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചു. മാര്പ്പാപ്പാ സ്ത്രികളുടെ ആസ്പത്രിയില്‍ ചെന്ന് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കാലു കഴുകിയപ്പോള്‍, നമ്മുടെ ആലഞ്ചേരി, കിഡ്നി കൊടുത്ത അച്ചനെ വിളിപ്പിച്ച് അഭിനന്ദിച്ചതുപോലെ വല്ലതും ... സത്യത്തില്‍ ചോദിച്ചതേ അയ്യടാന്നായിപ്പോയി. ആദ്യം കേട്ടത് രണ്ടക്ഷരം ഉള്ള ഒരു കാറിന്‍റെ കാര്യം. ഇയ്യിടെ കാഞ്ഞിരപ്പള്ളിയില്‍ വന്ന ഒരു കാറിനു വില 80 ലക്ഷമാണെന്നും അതിന്റെ റ്റയറില്‍ വെടിയുണ്ട പോയിട്ട് മിസ്സൈല് പോലും കേറില്ലായെന്നുമൊക്കെയങ്ങിനെ അറിഞ്ഞു. മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നവര്ക്ക് പാകത്തില്‍ അത് ആംഫിബിയന്‍ ആണോന്നാര്ക്കറിയാം? യാത്രക്കാരന്റെ് നിറമനുസരിച്ചു സ്വഭാവം മാറുന്ന കാറ് വല്ലതുമായിരിക്കുമോ? അതുമറിയില്ല.

    അറക്കല്‍ മെത്രാന്‍റെ സമയം അത്ര നല്ലതല്ലെന്ന് കേള്ക്കുന്നു. ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ അടുത്തു പോകാന്‍ ഞാന്‍ പറയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെക സ്വന്തം വീട്ടില്‍ എന്തോ അനിഷ്ട സംഭവം നടന്നെന്നോ അതങ്ങേര് അറിഞ്ഞില്ലെന്നോ ഒക്കെ അഭ്യുഹങ്ങള്‍. പിന്നെ, കൃത്യം ഭാവി സെക്കന്റ് വെച്ച് പ്രവചിക്കാന്‍ കഴിവുള്ളത് ചെങ്ങന്നൂര്‍ റെയില്‍വേ സ്ടെഷനിലെ ഇന്ഫര്മേ്ഷന്‍ കൌണ്ടറിലിരിക്കുന്ന പെണ്കൊച്ചിനാ. ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട്: ഇന്ന ട്രെയിന്‍ ഇത്ര മിനിട്ടിനകം ഇന്ന പ്ലാട്ഫോമില്‍ വരുമെന്നും, അതിന്റെ കോച്ചുകള്‍ എവിടെയൊക്ക ആയിരിക്കുമെന്നും ആ കൊച്ചു പറയും. സമയ ദോഷമുണ്ടെന്ന് പറയാന്‍ കാരണം അമേരിക്കയില്‍ പോയി ഉറുമ്പ് ബംഗ്ലാവിലും കുറുക്കന്‍ കാട്ടിലുമൊക്കെയായി ഒളിവില്‍ താമസിക്കേണ്ടി വന്നതോ, മിഷന്‍ അമേരിക്കാ പൊളിഞ്ഞതോ മാത്രമല്ല. അവിടുന്ന് നേരെ റോമിന് ചാടിയപ്പോള്‍ റോമില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് നാം പത്രത്തില്‍ വായിച്ചതല്ലേ? ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ അത് മറച്ചുവെച്ചു രാജ്യത്ത് ഇറങ്ങുന്നതോ, അങ്ങിനെയൊരാളെ കൂടെ താസിപ്പിക്കുന്നതോ എങ്ങാണ്ടൊക്കെ വലിയ കുഴപ്പം ഉണ്ടാക്കുന്ന വകുപ്പുകളാണെന്നു കേട്ടിട്ടുണ്ട്. വിഴിഞ്ഞലിനേ പിടിച്ചാല്‍ കടിച്ചേ പിടിക്കാവൂയെന്നാണല്ലോ ചൊല്ല്. അത് അമേരിക്കക്കാര്ക്ക് മനസ്സിലായി വരുന്നതേയുള്ളൂ.
    മോനിക്കാ ഭണ്ടാര പെട്ടിയില്‍ ഇട്ട അഞ്ചേക്കര്‍ സ്ഥലത്ത് രായിക്കു രായെ സ്വര്ഗ്ഗവരാജ്യം പണിയാനുള്ള നീക്കത്തിനു പഞ്ചായത്ത് തന്നെ തടയിട്ടത്, വേറൊരു പാര. ഒരവധിദിവസം അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ പഞ്ചായത്ത് ഒഫീസില്‍ എത്തിയ പ്രേഷിതരെ ആരൊക്കെയോ ഘെരാവോ ചെയ്ത കഥ പത്രങ്ങളില്‍ ഉണ്ടായിരുന്നു. പഞ്ചായത്തു തലത്തില്‍ ഉദ്യോഗസ്ഥര്‍ സത്യാന്വേഷണം നടത്തി കലക്ടര്ക്ക്ര റിപ്പോര്ട്ട് കൊടുത്തതുകൊണ്ട് ഉടനെങ്ങും അവിടെ സിമിന്റ്വ ലോറി വരുന്ന ലക്ഷണം കാണുന്നില്ല. ഇപ്പൊ കസ്ടഡിയിലുള്ളത് ലോകമെമ്പാടും ആയിരക്കണക്കിന് സ്പാം/ട്രാഷ് ബോക്സുകളില്‍ എങ്കിലും കൃത്യമായി എത്തുന്ന ശക്തമായ ‘Laity Voice’ എന്ന ഇന്റര്‍നെറ്റ്‌ മാസിക മാത്രം. UDF പരാജയമാണെന്നുള്ള Laity Voice ലെ വാര്ത്ത, പണ്ട് ആരുടെയൊക്കെയോ പിന്തുണയാലെ ഒരു സ്വതന്ത്ര സ്ഥാനാര്ഥി കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചതും അങ്ങിനെ ഇടതുപക്ഷം ജയിച്ച വാര്ത്തയോടുകൂടി കൂടി ചേരുംപടി ചേര്ത്താല്‍ വേറെയും ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. അല്മായാ രാജ്യം അത്ര അങ്ങ് വീശുന്നുമില്ല ...

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. " സകലതും അറിയും ഒരറിവായി നീയെന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാൻ ; സകലതും അറിയും നീ നിജനിത്യ ചൈതന്യമായ് നിറഞ്ഞു നിൽക്കുമെൻ ജീവൻ അമൃതനുമായ്..."എന്ന് തുടങ്ങുന്ന " ജ്ഞാനസ്നാനം " എന്ന ഒരു പൊട്ടക്കവിത എന്റെ " അപ്രിയ യാഗങ്ങൾ " പുസ്തകത്തിലുണ്ട്(21)..ദയവായി ഒന്ന് വായിച്ചാൽ , വായിക്കുന്നവർക്ക് നന്ന് ...വി .മത്തായി 6 ന്റെ 5 മുതലുള്ള പ്രാർഥനയെ കുറിച്ചുള്ള ക്രിസ്തുവിന്റെ സ്റ്റഡി ക്ലാസ്സ്‌ പഠിക്കാത്ത ഒറ്റമോനും ക്രിസ്തീയതയുടെ ഒരു ചുക്കും പിടികിട്ടുകയില്ല ..പിന്നെ ചുമ്മാതെ അച്ചായെൻ കളിച്ചു നടക്കാം പള്ളിപരീശരുമൊത്തു ... അവൻ വീണ്ടും വന്നാൽ , ഒടുവിൽ നാഥൻ പറയും "നിന്നെ ഞാൻ അറിയീല, എന്നെ നീ അറിഞ്ഞീല , നീതിയിൻ സൂര്യൻ അന്ധകാരത്തെ അറിയീല " എന്ന് ...അതുകൊണ്ടെന്റെ കേഴ്വിക്കാരെ,കത്തനാരുടെ പുറകെ നടന്നു ജന്മം കൊഞ്ഞാണി ആക്കാതെ , മശിഹായെ ഇനിയെന്ക്കിലും മനസിലാക്കാൻ ശ്രമിക്കൂ .. പിതാക്കന്മാര്ക്കോ പറ്റിയില്ല , പാവങ്ങളെ പാതിരി പറ്റിച്ചു .അതിനാലെൻ ജനമേ .ഇനി നാം ഒന്നാമതായി " കത്തനാർ പാസ്റെർ ബായ്ബായ്" എന്ന് ഉരുവിടാൻ നാവിനെ ശീലിപ്പിക്കൂ..ഫലം ശുഭം ...

    ReplyDelete

  13. "കുമ്പസാരം എടുത്തുകളഞ്ഞാൽ സഭ പകുതി നന്നായി." (സൈമണ്‍ ജോസെഫ്)

    കുമ്പസാരമേനിയ എന്നൊരു സൂക്കേട് ഉണ്ട്. എൻപത്തഞ്ചു കഴിഞ്ഞിട്ടും, അവശ നിലയിൽ കഴിഞ്ഞിരുന്ന എന്റെ ഒരു കാർന്നോത്തി ആഴ്ച തോറും അച്ഛനെ വിളിപ്പിക്കുമായിരുന്നു, കുമ്പസാരിക്കാൻ. ശുദ്ധ മനസ്ക്കയും, പരോപകാരിയും ഭൂമിയോളം ക്ഷമ ശീലിച്ചവളും ഭക്തയും ആയിരുന്ന അവർ ആ പ്രായത്തിൽ എന്ത് പാപം ഏറ്റുപറയാനാണ് അച്ചനെ വിളിപ്പിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിഞ്ചിട്ടുണ്ട്. മരണത്തിനുള്ള ഒരുക്കമായി അവർ അതിനെ കണ്ടിരുന്നിരിക്കാം. എന്നാൽ ആ അച്ചന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ, അമ്മച്ചി ഇനി കുംപസാരിക്കെണ്ടതില്ല, സമാധാനമായി കിടന്നു വിശ്രമിച്ചാൽ മതി, എന്നെങ്കിലും? അതവർ ചെയ്യില്ല, കാരണം, കുമ്പസാരം automatic ആയി വരപ്രസാദം കൊണ്ടുവരും എന്നാണ് ധരിച്ചും ധരിപ്പിച്ചും വച്ചിരിക്കുന്നത്.

    എന്റെ സ്വന്തം അനുഭവം കൂടെ കുറിക്കട്ടെ. ഇളം പ്രായത്തിൽ, അതായത് പത്തു വയസിനു താഴെ, ഞാനൊരു സ്വപ്നം കണ്ടു. അതിന്റെ ഉള്ളടക്കം അത്ര പന്തിയല്ലെന്ന് കൌമാരപ്രായത്തിൽ എങ്ങനെയോ എന്റെ തലയിൽ കയറിപ്പറ്റി. പിന്നെ കുമ്പസാരമായി. ആണ്ടു കുമ്പസാരത്തിൽ പഴയ കുമ്പസാരങ്ങളിൽ പറഞ്ഞതാണെന്നും പറഞ്ഞ് വീണ്ടും ഇക്കാര്യം കുമ്പസാരിക്കും, സ്വപ്നം വീണ്ടും വിവരിച്ചുകൊണ്ട്. എന്നാൽ അത് കേള്ക്കുന്ന വിഡ്ഢികത്തനാർ അല്പം മനശാസ്ത്രം അറിയുന്നവൻ ആണെങ്കിൽ പറഞ്ഞു തരണ്ടേ, മോൻ, ഇനി ഇക്കാര്യം വിട്ടുകള. അതിൽ പാപത്തിന്റെ ഒരംശം പോലുമില്ല. ഇനി ഒരിക്കലും അതേറ്റു പറഞ്ഞ് കുമ്പസാരിക്കേണ്ട, എന്ന്. ഇല്ല. ഒരുത്തനും അങ്ങനെ എന്നെ ഒന്ന് സഹായിച്ചില്ല. കുറെ വർഷങ്ങൾ കഴിഞ്ഞ് മനശാസ്ത്രം പഠിച്ചപ്പോഴാണ് എനിക്ക് തന്നെ എന്റെ ബുദ്ധിമോശം പടികിട്ടിയത്. കൌമാരപ്രായം പോയിട്ട്, യുവത്വത്തിൽ പോലും സംഭവിക്കാനിടയില്ലാത്ത കാര്യമാണ് തീരെ ഇളംപ്രായത്തിൽ എന്റെ സ്വപ്നത്തിൽ കടന്നുകൂടിയതും പിന്നീട് അത് സ്വപ്നമോ സംഭവമോ എന്ന് തീർച്ചപ്പെടുത്താനാവാത്ത വിധത്തിൽ തീരാത്ത അങ്കലാപ് ഉണ്ടാക്കിയതും. ഇങ്ങനെ നിത്യാശങ്കയിൽ കഴിയുന്ന എത്രയോ സ്ത്രീപുരുഷന്മാർ തെറ്റായ വേദാദ്ധ്യയനത്തിന്റെയും വിവരമില്ലാത്തെ കത്തനാരന്മാരുടെയും ഫലമായി കുമ്പസാരമേനിയായുമായി മല്ലിടുന്നുണ്ടായിരിക്കാം. പാതിരിമാർ മൂന്നാകാശങ്ങളിൽ ഇരിക്കുന്നതും വിധിച്ച് അവരെ വീണ്ടും അതേ സൂക്കേടുമായി ചെല്ലാൻ വേണ്ടി പറഞ്ഞുവിടുന്നുണ്ടാവണം!

    ReplyDelete
    Replies
    1. ഞാന്‍ ബഹുമാനിക്കുന്ന ഒരു അസാധാരണ ചിന്തകനും ബുദ്ധിജീവിയും ആണ് ശ്രീ നെടുങ്കനാല്‍. ആ ബഹുമാനം ഒട്ടും കുറയാതെ തന്നെ എന്‍റെ അഭിപ്രായ വ്യത്യാസം ഒരുകാര്യത്തില്‍ പറയട്ടെ,
      ഞാനും നമ്മളില്‍ പലരെയും പോലെ കുംബ്ബസാരിച്ചത് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്.എന്നുവച്ചാല്‍ ഇതില്‍നിന്നും എനിക്ക് ഒരു വ്യത്യാസവും വരുന്നില്ല എന്ന് മനസിലായപ്പോള്‍ - എന്നാല്‍ കുംബാസാരിച്ചില്ലെങ്കില്‍ മാനാസിക പ്രയാസം അനുഭവിക്കുന്നവരും ഇല്ലേ? ഇത്തരത്തില്‍ ഒരാളായിരുന്നിരിക്കാം നമ്മുടെ വല്ല്യമ്മ -എന്‍റെ അമ്മയും ഇതുപോലാണ് -. അവര്‍ക്ക് അത് ആശ്വാസം ലഭിക്കുന്നുണ്ടോ എന്നത് അവരുടെ സാഹചര്യത്തെയും ബൌദ്ധീകനിലവാരത്തെയും അറിവിനെയും ഒക്കെ ആശ്രയിച്ചായിരിക്കും. മേല്‍പ്പറഞ്ഞ അവസരത്തില്‍ അച്ചന്‍പറഞ്ഞു എന്ന് വിചാരിക്കുക " അമ്മച്ചി ഇനി കുംപസാരിക്കെണ്ടതില്ല" എന്ന്, അറിവുള്ള അമ്മയാണെങ്കില്‍ അത് മനസിലാക്കും , എന്നാല്‍ യഥാസ്ഥിതിക കുടുംബ സാഹചര്യങ്ങളില്‍ ജീവിച്ച വല്യമ്മച്ചിആണെങ്കില്‍ അച്ചന് നടക്കാന്‍ കഴിയില്ലാഞ്ഞിട്ടു ഒഴിവു കഴിവ് പറഞ്ഞു തനിക്ക് കിട്ടേണ്ടാതെന്തോ കിട്ടാതെ മരിക്കാന്‍ ഇടവരുമല്ലോ എന്നോര്‍ത്ത് വിഷമിച്ച് അവസാന നാളുകള്‍ കഴിയേണ്ടി വരില്ലായിരുന്നോ? ചുരുക്കത്തില്‍ കുംബാസാരത്തിന്റെ ഗുണം ആപേക്ഷികമാണ് , അതിനെ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്നതിനെ അപേക്ഷിച്ചല്ലേ?
      ഒരു സംഭവം ഓര്‍ക്കുന്നു ഏതാണ്ട് 25 വര്ഷം മുന്‍പാണ് . എന്‍റെ ഒരു സുഹൃത്തിന്‍റെ അപ്പന്‍റെ അടക്കു കഴിഞ്ഞു ഒപ്പീസ് നടത്തിക്കൊണ്ടിരിക്കുകയാണ് ( അവരുടെ ധാരാളം ആള്‍ക്കാര്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്കൊണ്ട് ഗള്‍ഫുകാരന്‍ കൂട്ടുകാരന്‍ അചനോടുപറഞ്ഞു ,വല്യമ്മക്ക് ഓരോപ്പീസു അച്ചന്‍ ചെല്ലി ,വല്ല്യപ്പന് ഓരോപ്പീസു ,അതും ചൊല്ലി , അങ്ങനെ കുഞ്ഞമ്മ ,അപ്പാപ്പന്‍ പേരപ്പന്‍ ഒക്കെ ചെല്ലി പിന്നെയും വല്യപ്പന്റെ അനിയന് എന്ന് പറഞ്ഞപ്പോള്‍ വികാരി പറഞ്ഞു ഇപ്പോള്‍ ചെല്ലിയത് എല്ലാവര്‍ക്കും കൂടിയാ!!!!. കൂട്ടുകാരന്റെയും എന്‍റെയും വിവരക്കേടുമൂലം അത് പുറത്തായി . അല്‍പ്പം മോഡെന്‍ ആയിരുന്ന അച്ചനെ വിവരധോഷികാലായ ഇടവകക്കാര്‍ സ്ഥലം മാറ്റിച്ചു.അവിടെ ജനങ്ങള്‍ അറിവില്ലാത്തവരായിപ്പോയതല്ലേ കുഴപ്പമായത്?
      ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു നോക്കി ഇതില്‍ വലിയ കാര്യമില്ല , ഒപ്പീസ് ചെല്ലിയാലും വിശേഷിച്ച് ഒരു ഗുണവും കിട്ടുവാനില്ല എന്ന് , എന്നാല്‍ സുഹൃത്തിന് അത് ദഹിച്ചില്ല ,അവന്റെ കുടുംബ്ബക്കാര്‍ സ്വര്‍ഗത്തില്‍ പോകുന്നതില്‍ എനിക്കെന്തോ അസൂയെന്ന മട്ടില്‍ എന്നെ നോക്കിയതല്ലാതെ ഞാന്‍ പറഞ്ഞത് അംഗീകരിക്കാതെ അച്ചനു സ്ഥലംമാറ്റം വാങ്ങിക്കൊടുപ്പിച്ചു.
      ജനമാണ് ആദ്യം നന്നാകേണ്ടത് , അവരെ അവരുടെ നിലയനുസരിച്ച് പറഞ്ഞു മനസിലാക്കേണ്ടത് പുരോഹിതരും എന്നാണു എനിക്ക് തോന്നുന്നത്.

      Delete
  14. രണ്ട് കാര്യങ്ങൾ
    1. Pope Francis ആണ് ശരി. Wikipedia-യിലെ കാണുക. Born in Buenos Aires of Italian descent, Bergoglio worked briefly as a chemical technician before entering seminary; he was ordained in 1969. From 1973 to 1979 he was Argentina's Provincial superior of the Society of Jesus, became Archbishop of Buenos Aires in 1998, and was created cardinal in 2001. Following the resignation of Pope Benedict XVI, on 13 March 2013 the papal conclave elected Bergoglio, who chose the papal name Francis in honor of Saint Francis of Assisi. Bergoglio is the first Jesuit pope; the first pope from the Americas, and the first pope from the Southern Hemisphere.Vatican also confirmed the name as Pope Francis.

    2. സാക്കിനു തെറ്റിപ്പോയി. "കുമ്പസാരം എടുത്തുകളഞ്ഞാൽ സഭ പകുതി നന്നായി." എന്നെഴുതിയത് ഞാനാണ്. സൈമണ്‍ ജോസെഫ് അല്ല.

    ReplyDelete
    Replies
    1. Hearty thanks for clarifying my doubt about the name of the new pope. I wonder how this confusion was created. I think the stupid Deepika once wrote Francis Onnaaman. മെത്രാൻ, പോപ്പ്, വൈദികർ എന്നിവരെപ്പറ്റി എഴുതുമ്പോൾ ദീപികക്കു നൂറു നാവാണല്ലോ!

      Delete
    2. പുരോഹിതപാന എന്ന സാഹിത്യവിഭാഗത്തിന്റെ ഉപജ്ഞാതാവായ സൈമണ്‍ ആണ് ഈ നല്ല കാര്യവും പറഞ്ഞതെന്ന് ഒരു നിമിഷം ഞാനങ്ങു തെറ്റിദ്ധരിച്ചു പോയി, ചാക്കൊച്ചാ. ക്ഷമിക്കണം.

      Delete
  15. This comment has been removed by the author.

    ReplyDelete
  16. മഹതി.തെരെസിയ മനയത്ത് എഴുതിയത് കണ്ടാൽ ഞങ്ങളൊക്കെ കത്തനാരെ കളിയാക്കാൻ പിറന്നതാണ് എന്നല്ലേ?അല്ലമോളെ അല്ല ..അനുഭവങ്ങൾ "നിങ്ങളെന്നെ കമ്യുനിസ്റ്റാക്കി " എന്നപോലെ ഞങ്ങളെ ഇങ്ങനാക്കിയതാണു സത്യം. മോളേ, സ്വകാര്യമായെന്നോണം ഒരു സംഭവം പറയാം ..ആരോടുംപോയ് പറയരുതേ ഈക്കഥ മോളേ,പൊന്നുമോളേ...ഞങ്ങളുടെ പള്ളി പണിതിട്ടൊന്നാം എട്ടുനൊയമ്പിന്റെ നാണംകെട്ടകഥ.." 24 മണിക്കൂറും 8 നാൾ നോമ്പുനോക്കുന്ന മഹിളകൾക്കു പള്ളിയിൽ വാസം" കുരുനരിക്കത്തനാര് മൊഴിഞ്ഞു ..പാവം കർഷകരായ ആണ്‍തരികൾക്കു തരിപോലും സംശയം പാതിരിപന്നനൊടു തോന്നിയില്ല .പക്ഷെ ,നോയമ്പ് മൂത്തപ്പോൾ ,ഒരു രാത്രിയിൽ ഒരു ഗോപസ്ത്രീക്ക് മോഹം രാസലീല്ക്കായി ..മറ്റൊരു ഗോപസ്ത്രീയുടെ അസൂയക്കണ്ണിൽ രംഗം പതിഞ്ഞു ..പുറത്തറിഞ്ഞു...ഒന്നാംസ്ത്രീ കിണറ്റിൽച്ചാടി ചത്തു..അസൂയക്കാരിക്ക് മുഴുപ്രാന്തും പിടിച്ചു.. എന്റപ്പന് ആ കത്തനാരുടെ മുമ്പിൽ ഇനീം കുമ്പസാരിക്കാൻ പറ്റില്ല എന്നവാദമായി..മൂന്നാംപക്കം കാളകത്തനാർക്കു ട്രാൻസ്ഫെർ ..ആ തന്തയുടെ നീതിബോധമാണ് എന്നെ ഈ കുത്തി കുറിപ്പിക്കുന്നതും...ഇതൊരു സാപിൽ മാത്രം..100 എണ്ണം വേറെ ...അനുഭവകഥകൾ മാത്രം ..നാണക്കേടാ ..നിർത്തുന്നു....സോറി മോളേ സോറി ..അന്ന് ഞാൻ കുഞ്ഞാ ..അപ്ച്ചന്റെ വാമൊഴിയാണു മുകളിലത്തെ വിവരണം. .പിന്നെ ഞാൻ കണ്ട കൂത്തുകൾ ഉണ്ടായിരം ..ഒക്കെ കുറിക്കുവാൻ നാണം ഉണ്ട് ഒട്ടേറെ ...ഗദ്ഗദം വന്നിതെൻ തൂലികയിൽ..

    ReplyDelete
  17. പള്ളിയോട് അടുക്കുന്നവൻ ദൈവത്തിൽനിന്നും അകലുന്നു എന്നാണ് ശ്രീ പൊൻകുന്നം വർക്കിയുടെ അഭിപ്രായം .അദ്ദേഹത്തിന്റെ "എന്റെ വഴിത്തിരിവിൽ " നിന്നും കുറച്ചു വരികൾ
    കുമ്പസാരിക്കാൻ മേരിക്കുട്ടി കൊച്ചച്ചന്റെ അടുത്ത് ചെന്നു ,അച്ചൻ പാപങ്ങൾ അധികരിച്ച് നല്ല ഒരു വിശകലനക്രിയ നടത്തി .ഒടുവിൽ കൊച്ചചാൻ അറിയിച്ചു ഇതൊക്കെ എങ്ങനെയാണെന്ന് എനിക്ക് ഒരു പരിചയവും ഇല്ല ,ഞാനൊരു സ്വപ്നം കണ്ടു ,അന്തോനീസു പുണ്യാളൻ പറഞ്ഞു -എല്ലാം മേരിക്കുട്ടിയോടു തുറന്നു
    പറയാൻ ,അവൾ നിന്നെ ഉപേക്ഷിക്കയില്ലെന്നു .യുവതി സംഭവഗതി മുഴുവൻ തന്റെ പ്രിയതമനെ അറിയിച്ചു .

    ഒരു പുരോഹിതന്റെ കാലടികൾ ഇടരുന്നതിൽ എനിക്ക് അത്ഭുതം ഇല്ല .ഇടരതക്ക സാഹചര്യത്തിൽ നിറുത്തിയ ശേഷം ഇടരുന്നതിനെപ്പറ്റി പരാതി പറഞ്ഞിട്ടെന്തു കാര്യം .

    ReplyDelete
  18. സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഉദ്ധിതനായ ക്രിസ്തുവാണ്‌ എന്നാണ് വെപ്പ്...പക്ഷെ,പള്ളിയായ പള്ളിയിലൊന്നും ഈ ക്രിസ്തുവിനെ സ്ഥാപിച്ചു കാണുന്നില്ല..ക്രൂശിത രൂപത്തോടാണ് താത്പര്യം ...ഇത് എന്തിന്റെ ഓര്മപ്പടുത്തലാണാവോ???
    ബലിയുടെയോ അതോ "പുരോഹിത നോടു കളിച്ചാൽ ഇങ്ങനെയിരിക്കും" എന്നതിന്റെയോ? ചരിത്രം രണ്ടാമത്തെയാണ് വാസ്തവം എന്ന് പറയും...ആവോ ...എന്തെങ്കിലുമാകട്ടെ,എന്ന് വെക്കാൻ വയ്യ.....ഉള്ളില കിടന്നെന്തോ കുത്തുന്നു....
    കണ്ണിലിത്തിരി വെട്ടം വീണതിന്റെ അഹങ്കാരാമാണോ എനിക്ക്...അതോ ഇരുട്ടിൽ തപ്പുന്നവന്റെ ജല്പ്പനങ്ങളോ ?????
    ഇരുളിൽ പ്രകാശിക്കുന്ന പരമചൈതന്യത്തെ ഒരുവേളയെങ്കിലും അറിയുന്നവനാണോ പുരോഹിതൻ ? ഉള്ളില് ഒരു ചെറിയ തിരിയെങ്കിലും കൊളുത്തികൊടുക്കാൻ കെൽപ്പുണ്ടോ ഇയാൾക്ക് ??എങ്കിൽ അന്ന് ഞാൻ ബഹുമാനിക്കും ..!!!
    പ്രകാശോൻമുഖമല്ലാത്ത വിധേയത്വങ്ങളാൻ മാമോൻ സേവ..

    ReplyDelete