Translate

Wednesday, January 22, 2014

'കത്തോലിക്കാ അല്മായഅസംബ്ലി 2014'-ലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു!



'കത്തോലിക്കാ അല്മായഅസംബ്ലി 2014'- 2014'ല്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ വായനക്കാരെ ക്ഷണിക്കുന്നു. 

സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ അതീതമായി, കേരളകത്തോലിക്കാ സമുദായത്തിലെ ചിന്തിക്കുന്ന എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന ഒന്നായാണ് 

ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 

പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും 

ഈ അസംബ്ലിയില്‍ പങ്കെടുക്കാവുന്നതാണ്.
 

താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍, അസംബ്ലിയില്‍ പ്രതിനിധികളാകാനാഗ്രഹിക്കുന്നവര്‍ പേരും വിലാസവും മറ്റും മുന്‍കൂറായി നല്കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് എന്നറിയിക്കുന്നു.

സ്ഥലം (venue), ദിവസങ്ങള്‍, കാര്യപരിപാടികളുടെ വിശദാംശങ്ങള്‍ മുതലായ കാര്യങ്ങളില്‍ അന്തിമതീരുമാനം ആയി വരുന്നതേയുള്ളൂ എന്നതിനാല്‍ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ താല്പര്യമുള്ളവരെല്ലാം ബന്ധപ്പെടണം എന്നഭ്യര്‍ഥിക്കുന്നു. പ്രതിനിധികള്‍ അസംബ്ലിയുടെ നടത്തിപ്പിനാവശ്യമായ ചെലവുകള്‍ പങ്കിട്ടുവഹിക്കാന്‍ (ഷെയര്‍ ചെയ്യാന്‍) സന്നദ്ധതയുള്ളവരായിരിക്കണം എന്നും അറിയിക്കട്ടെ.


ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍:
9447973632                      9846177221
9400724430                      8547573730
9744119233                      9447105070
9496313963                      9196440633
9496540444                      9497632219 

N.B.
ജനുവരി ലക്കം 'സത്യജ്വാല' മാസിക അല്മായഅസംബ്ലി സ്‌പെഷ്യലാണ്. സ്വന്തം ഇ-മെയില്‍ വിലാസം അറിയിച്ച് almayasabdam@gmail.com എന്ന ഇ മെയിലിലേക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം അതിന്റെ .pdf file അയച്ചുതരുന്നതാണ്. 

No comments:

Post a Comment