Translate

Wednesday, January 1, 2014

ശ്രീ കളരിക്കൽ ചാക്കോയുടെ 'ഇടയന്' അവാർഡ്‌


പോയവർഷത്തിലെ   ഏറ്റവും നല്ല പുസ്തകമായി ശ്രീ കളരിക്കൽ ചാക്കോയുടെ ഇടയൻ തെരഞ്ഞെടുത്തിരിക്കുന്നു.  2008-ൽ മലയാളത്തിന് സമ്മാനിച്ച മികച്ച ഈ രചനയെ അന്തർദേശീയ ബുക്ക് ഫെയറിൽ ഏറ്റവും നല്ല നോവലായി തെരഞ്ഞെടുത്തത് നവീകരണ പ്രസ്ഥാനങ്ങളുടെ സമുന്നത വിജയമാണ്. ഫ്രാൻസീസ് മാർപാപ്പയെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു ഭാവി മാർപാപ്പായാണ് ഈ നോവലിലെ കഥാനായകൻ. ആ മാർപാപ്പാ ഇറ്റലിക്കും യൂറോപ്പിനും വെളിയിൽനിന്നായിരിക്കുമെന്നും അദ്ദേഹം അന്ന് ഭാവനയിൽ കണ്ടിരുന്നു.  ജോർജ് ബെർഗൊളിയെപ്പോലെ  നോവലിലെ മാർപാപ്പാ, മലയാളിയായ പരിശുദ്ധ പിതാവ് പൈനംപള്ളിൽ കൊച്ചുതോമാച്ചനായെന്ന് മാത്രം..  ശ്രീ കളരിക്കൽ ചാക്കോയ്ക്കും കുടുംബത്തിനും എന്റെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

6 comments:

 1. അഭിനന്ദനങ്ങള്‍, അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് ലോകം കാതോര്‍ക്കുന്നു. ഇനിയും ആ തൂലിക ചലിക്കട്ടെ, മനുഷ്യനെ നമയിലേക്ക് നയിക്കാന്‍ അവ സഹായിക്കട്ടെ. കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 2. ശ്രേഷ്ഠമായ ഭാഷാശൈലിയിലും യുക്തിസഹമായ വിചാരധാരകളിലും ഗവേഷണ വൈശിഷ്ട്യത്തിലും സമ്പുഷ്ടമായ കൃതികളാണ് ശ്രീ കളരിക്കൽ ചക്കോച്ചന്റേത്. "ഇടയൻ" നിറയെ അധികാരവികേന്ദ്രീകരണത്തിലൂടെ സഭാനവീകരണത്തിനുള്ള കാതലുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ്. നമ്മുടെ മെത്രാന്മാരുടെ കൈവശം ഇതിന്റെ കോപ്പിയുണ്ട്, പക്ഷേ, ആരും അത് തുറന്നുനോക്കിയിരിക്കാൻ ഇടയില്ല. ഇനിയെങ്കിലും അവരതിന് സമയം കണ്ടെത്തട്ടെ. വളരെ കാലോചിതമായ ഈ കൃതി അംഗീകരിക്കപ്പെട്ടു എന്നത് അല്മായരുടെ വിജയം തന്നെയാണ്. ഗ്രന്ഥകർത്താവിന് അനുമോദനങ്ങൾ.

  ReplyDelete
 3. അനുമോദനങ്ങൾ ,അഭിനന്ദനങ്ങൾ ചാക്കോചായാ..

  ReplyDelete
 4. Kalarickal Sir, Hearty Congratulations! I feel too happy also for getting the opportunity to work as its editor.

  Your contribution to the cause of Church reformation is too valuable, indeed. Carry on with your energetic pen filled with profound ideas that are most suited to the time.I share the happiness of this prestigious New Year Gift with you, your family and thousands of your readers & friends.
  -George Moolechalil

  ReplyDelete
 5. ശ്രീ ചാക്കോ കളരിക്കല് ഇടയന് പ്രസിദ്ധീകരിച്ച കാലത്ത് പാലായില് KCRM ആ പുസ്തകത്തപ്പറ്റി ഒരു ചര്ച്ചനടത്തുകയുണ്ടായി. അന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ഞാന്അവതരിപ്പിച്ച പ്രബന്ധത്തിന്റെ അവസാനഭാഗമാണ് താഴെ കൊടുക്കുന്നത്:
  ''.....വ്യവസ്ഥിതി മാറുന്നതിനുമുമ്പ് വ്യക്തികളില് മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധ്യംഉളവാകേണ്ടതുണ്ട്; ആ മാറ്റമെങ്ങനെയായിരിക്കണമെന്നു വിഭാവനം ചെയ്യാനും അതു സ്വീകരിക്കാനും വ്യക്തികള് തയ്യാറാകേണ്ടതുണ്ട്. ഈ തത്ത്വം സഭാനവീകരണ സംരംഭങ്ങളില് ഏര്പ്പെടുന്നവര് ശരിക്കും മനസ്സിലാക്കിയിരിക്കേണ്ടതാണ്. വ്യക്തികളില് മാറ്റമുണ്ടാക്കാതെ സാമൂഹികമാറ്റമുണ്ടാക്കാന് തുനിഞ്ഞാല് അത് സോവിയറ്റു റഷ്യക്കു സംഭവിച്ചതുപോലെയുള്ള അധഃപതനത്തിലേക്കായിരിക്കും അവസാനം സമൂഹത്തെ എത്തിക്കുക. മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യമില്ലാത്തവര് ഭൂരിപക്ഷമുള്ള ഒരു സമൂഹത്തില് ആ ബോധ്യത്തിലേക്കു വ്യക്തികളെ നയിക്കാനുള്ള ബോധവത്കരണ പ്രവര്ത്തനങ്ങള് കൂടാതെയുള്ള മാറ്റങ്ങള് തിരിച്ചടി നേരിട്ടേക്കും എന്നര്ഥം.
  ഈ ജനാധിപത്യയുഗത്തിലും ഏകാധിപത്യപരമായി പ്രവര്ത്തിക്കാന് കത്തോലിക്കാസഭയ്ക്കു കഴിയുന്നത് അതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം മൂലമാണ്. എങ്കിലും ജനാധിപത്യം 'യഥാ രാജാ തഥാ പ്രജ' എന്ന സിദ്ധാന്തം 'യഥാ പ്രജാ തഥാ രാജാ' എന്നു തിരുത്തിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. സ്വാര്ഥതാത്പര്യങ്ങള് നിറഞ്ഞ വ്യക്തികളുടെ ഒരു സമൂഹമാണ് ഇന്നിവിടെയുള്ളത്. അതിനാല് സ്വാര്ഥതാത്പര്യങ്ങളില്നിന്ന് മനുഷ്യരെ മോചിപ്പിക്കുന്ന ദൈവപരിപാലനയിലുള്ള വിശ്വാസത്തിലേക്ക് മനുഷ്യരെ ആനയിക്കുക എന്നതാണ് യഥാര്ഥ സുവിശേഷപ്രചാരണം. അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതനുസരിച്ചു പ്രവര്ത്തിച്ച ഒരു മെത്രാനായി, കൂടുതല് വസ്തുനിഷ്ഠവും ഹൃദയസ്പര്ശിയായ ഒരു വ്യക്തിത്വത്തിന്റെ ഉടമയും ആയി, ബിഷപ്പ് പൈമ്പള്ളിലിനെ ചിത്രീകരിച്ചിരുന്നെങ്കില് ഈ നോവല് കൂടുതല് ശക്തമാകുമായിരുന്നില്ലേ എന്ന് ഒരു വായനക്കാരനു ചോദിക്കാന് തോന്നാം എന്നത് ഈ നോവലിന്റെ വിജയം തന്നെയാണ്.''

  ReplyDelete
 6. 12 സി എം ഐ അച്ചന്മാരുടെ ഏതോ ജൂബിലിക്ക് പാലായിൽ ഒരാഘോഷമുണ്ടായിരുന്നു. എന്റെയൊരമ്മാവനും അക്കൂടെയുണ്ടായിരുന്നതിനാൽ ഞാനും സന്നിഹിതനായിരുന്നു. ചാക്കോച്ചൻ കളരിക്കലിന്റെ ഓരോ പുസ്തകം അവരിൽ ഓരോരുത്തർക്കും സൗജന്യമായി കൊടുത്തുകൊള്ളാൻ അദ്ദേഹം തന്നെ നിർദ്ദേശിച്ചതനുസരിച്ച് ഞാനങ്ങനെ ചെയ്തു. പത്തു പുസ്തകങ്ങളേ തരപ്പെട്ടുള്ളൂ. അതുകൊണ്ട്, ബാക്കി രണ്ടുപേർക്ക് എന്റെ പുസ്തകങ്ങളും സമ്മാനിച്ചു. അതിലൊരാളുപോലും എന്നോടോ ഗ്രന്ഥകാരനായ ശ്രീ ചാക്കൊച്ചനോടോ ഒരു നന്ദിവാക്ക് പറഞ്ഞതായി അറിവില്ല. അവരിലാരും ആ കൃതികൾ വായിച്ചുകാണില്ല എന്നൊരു സംശയമാല്ലാതെ വേറൊന്നും ഞാൻ കൂടുതലായി കുറിക്കുന്നില്ല.

  ReplyDelete