Translate

Friday, January 31, 2014

'കത്തോലിക്കാ അല്‍മായഅസംബ്ലി 2014'

ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തു ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള 
കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ച്
വിന്‍സെന്റ് മാത്യു

(പ്രസിഡന്റ്, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)യേശുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായ മാര്‍ ത്തോമ്മായാല്‍ എ.ഡി. 52-ല്‍ ഭാരതത്തില്‍ സ്ഥാപിതമായ ഈ അപ്പസ്‌തോലികസഭയ്ക്ക് തിക
ച്ചും ബൈബിളധിഷ്ഠിതവും ഈ നാടിന്റെ സംസ്‌കാരത്തിനിണങ്ങുന്നതുമായ ഒരു പ്രവര്‍ത്തനശൈലിയാണ് മാര്‍ത്തോമ്മാശ്ലീഹാ കല്‍പ്പിച്ചുനല്‍കിയത്. ഇതിനെ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം' (Law of Thomas)എന്നു വിളിക്കുന്നു. നസ്രായനായ യേശുവിന്റെ ഈ നാട്ടിലെ അണികള്‍ 'നസ്രാണികള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ടായിരം കൊല്ലത്തെ പ്രയാണത്തിനിടയില്‍ ലോക
ത്തെ മറ്റു ക്രിസ്തീയസമൂഹങ്ങളെല്ലാം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലൂടെ വിരചിതമായ സഭാമാതൃക കൈവിട്ടപ്പോള്‍, നസ്രാണികള്‍ മാര്‍ത്തോമ്മാ നിയമത്തിലൂടെ അപ്പസ്‌തോലപ്രവര്‍ത്തനസമ്പ്രദായം നെഞ്ചിലേറ്റി പരിപാലിച്ചുപോരുകയാണ് ചെയ്തിട്ടുള്ളത്. ദൈവത്തിന്റെ നന്മയില്‍ നിന്നുയിര്‍കൊണ്ട അപ്പസ്‌തോലപ്രവര്‍ത്തനമാതൃകകളെ ഉപേക്ഷിച്ചുകളഞ്ഞ മറ്റു സഭകള്‍, ഭ്രാന്തമായ ലോകക്രമത്തിന്റെ അതിപ്രസരമുള്ള സര്‍വ്വാധിപത്യസമ്പ്രദായത്തെ പകരം പ്രതിഷ്ഠിച്ച് സഭയില്‍ തിന്മയുടെ വിത്തുവിതച്ചു.
ഔന്നത്യത്തിന്റെ പ്രതീകമായ ആത്മീയമണ്ഡലത്തില്‍ വ്യാപരിച്ചുകൊണ്ട് ദൈവപുത്രനായ യേശുവിന്റെ പൗരോഹിത്യശുശ്രൂഷകരായി വ്യാപരിക്കേണ്ട അപ്പസ്‌തോലപിന്‍ഗാമികള്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വച്ചുനീട്ടിയ അധോമണ്ഡല ഭൗതികസ മ്പത്തും ആര്‍ഭാടവും പ്രതാപവും സര്‍വ്വാത്മനാ സ്വീകരിച്ച്, ആദ്ധ്യാത്മിക ഔന്നത്യത്തില്‍ നിലനിര്‍ ത്തേണ്ട അപ്പസ്‌തോലികസ്ഥാനത്തിനു കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. യേശു സ്വതന്ത്രരാക്കിയ ദൈവജനത്തിനുമേല്‍ സര്‍വ്വാധിപത്യം പ്രഖ്യാപിക്കുന്ന കാനോന്‍നിയമങ്ങള്‍ നിര്‍മ്മിച്ച് അവരുടെമേല്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. യേശു ശപിച്ചുതള്ളിയ പൗരോഹിത്യം വീണ്ടും ക്രിസ്തുമതത്തിലൂടെ പ്രബലമായിരി ക്കുന്നു. രാജകീയാധികാരങ്ങളും വേഷഭൂഷാദികളും അവരെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ആത്മീയതയെ തിന്നു നശിപ്പിക്കുന്ന കീടങ്ങളായി പാശ്ചാത്യപൗരോഹിത്യം വിരാജിക്കുകയാണ്.
ഈ പൗരോഹിത്യം ഭൂഖണ്ഡങ്ങള്‍ കടന്ന് വിദൂരസ്ഥമായ ഭാരതസഭയിലും എത്തിച്ചേര്‍ന്നു. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഈ മാരകകീടങ്ങള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍, തദ്ദേശീയരും ആത്മീയ ശുശ്രൂഷകരുമായ കത്തനാരന്മാരും ഇണങ്ങരും (അല്‍മായരും) തോളോടുതോള്‍ ചേര്‍ന്ന് ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. വിദേശമെത്രാന്മാരുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഇവിടുത്തെ കത്തനാരന്‍മാരെ കിട്ടുകയില്ലെ ന്നു മനസിലാക്കി അവര്‍ പാശ്ചാ ത്യശൈലിയിലുള്ള പുരോഹിത പരിശീലനസെമിനാരികള്‍ സ്ഥാ പിച്ച് തങ്ങളുടെ താത്പര്യസംരക്ഷണത്തിനുതകുന്ന പരിശീലനങ്ങള്‍ നല്‍കി പുരോഹിതരെ സൃഷ്ടിക്കുകയായിരുന്നു. ദേശ ത്തു പട്ടക്കാര്‍ക്ക് സമൂഹം നല്‍കിയിരുന്ന ദേശക്കുറി നിര്‍ത്തലാക്കിക്കൊണ്ട് അവരും സമൂഹവുമായുള്ള ബന്ധം മെത്രാന്മാര്‍ വിച്ഛേദിച്ചു. സഭയോടും യേശുവിനോ ടും വിധേയത്വമുണ്ടായിരുന്ന കത്തനാരന്‍മാരുടെ തലമുറയറ്റു. പകരം, മെത്രാനോടുമാത്രം വിധേയത്വമുള്ള പുരോഹിതര്‍ ജന്മമെടുത്തു. ഇതിന്റെ ദുരവസ്ഥയ്ക്കു കാരണമിതാണ്.
1992-ല്‍ മെത്രാന്മാര്‍ പൗരസ്ത്യ കാനോന്‍നിയമവും അതിനു വിധേയമായ പള്ളിയോഗനടപടിക്രമങ്ങളും സീറോ-മലബാര്‍ സഭാനിയമങ്ങളായി പ്രഖ്യാപിച്ച് പ്രാബല്യത്തിലാക്കിയപ്പോള്‍, ദൈവാത്മാവിന്റെ നിറമുള്ള വൈദികരില്‍നിന്നും വിശ്വാസിസമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നും മെത്രാന്മാര്‍ക്കെതിരെ 'മാ നിഷാദാ' മാറ്റൊലിക്കൊണ്ടു. എങ്കിലും, മെത്രാന്മാരുടെ ബധിരത ബാധിച്ച കര്‍ണപുടങ്ങളില്‍ ആ ശബ്ദം മാറ്റൊലിക്കൊണ്ടില്ല. പോരാട്ടവീര്യം നശിക്കാത്ത അല്‍മായര്‍ ഒരുമിച്ചുകൂടി സ്വയംബോധവല്‍ക്കരണത്തിലൂടെയും പ്രത്യക്ഷപ്രതികരണങ്ങളിലൂടെയും നിയമനടപടികളിലൂടെയും മെത്രാന്മാരുടെ അനീതികളെ നേരിട്ടു. ബൈബിള്‍ വിരുദ്ധ കാനോന്‍നിയമങ്ങള്‍ക്കു വിധേയമായി മെത്രാന്മാര്‍ വിളിച്ചുചേര്‍ക്കുന്ന സിനഡുകള്‍ക്കെതിരെയും അസംബ്ലികള്‍ക്കെതിരെയും അല്‍മായര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. അവരുടെ പൊള്ളത്തരങ്ങള്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി. കേരളത്തിലുടനീളം മെത്രാന്മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ കുന്നുകൂടി. ഭണ്ഡാരത്തില്‍ വീണ വിധവയുടെ ചില്ലിക്കാശുകള്‍ ഉപയോഗിച്ച് മെത്രാന്മാര്‍ വ്യവഹാരപ്രിയരായി മാറി.

ബൈബിള്‍ ശരിയായ അര്‍ത്ഥത്തിലുള്ള ദൈവപ്രമാണമല്ലെന്നും, പള്ളിയും പള്ളിവസ്തുക്കളും ജീവകാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയല്ലെന്നും, ട്രസ്റ്റല്ലെന്നും, ട്രസ്റ്റിന്റെ നിര്‍വ്വചനത്തില്‍ വരുന്നവയല്ലെന്നും, അത്മായര്‍ക്ക് ഇടവകകളിന്‍മേല്‍ യാതൊരുവിധ നിയന്ത്രണമോ അവകാശാധികാരങ്ങളോ ഇല്ലെന്നും, കാനോന്‍നിയമമനുസരിച്ച് ഇവയെല്ലാം റോമിലെ പോപ്പിന്റേതാണെന്നും, ഇവയുടെയെല്ലാം ഉടമസ്ഥത പോപ്പ് അതാത് ദേശത്തെ മെത്രാന്മാര്‍ക്ക് ഡലിഗേറ്റ് ചെയ്തിരിക്കുകയാണെന്നും വിവിധ കോടതികളില്‍ സത്യപ്രസ്താവന എഴുതിനല്‍കി മെത്രാന്മാര്‍ തങ്ങളുടെയുള്ളില്‍ നിറഞ്ഞിരിക്കുന്ന ദുഷ്ടാരൂപിയുടെ സാന്നിദ്ധ്യം വ്യക്തമാക്കി.
സീറോ-മലബാര്‍ സഭാമെത്രാന്മാരെ, അവരുടെ ഈ യേശുവിരുദ്ധവും ബൈബിള്‍വിരുദ്ധവുമായ നിലപാടില്‍നിന്നു തിരുത്തേണ്ടത് ഓരോ ഭാരതീയന്റെയും, പ്രത്യേകിച്ച് മാര്‍ത്തോമ്മാ ക്രിസ് ത്യാനികളുടെ, കടമയും ബാധ്യതയുമാണെന്ന തിരിച്ചറിവാണ് ഒരു കത്തോലിക്കാ അത്മായഅസം ബ്ലി കൂടുന്നതിനുള്ള ആലോചനയായി മാറിയത്. ഈ ഉദ്യമം കാലത്തിന് അനുയോജ്യവും അനിവാര്യവുമാണ്. തനിക്കു പ്രതിബന്ധമായിനിന്ന സാത്താനായ പത്രോസിനെ ശാസിച്ചകറ്റുകയും, സ്‌നേഹത്തിലുറച്ച തന്റെ ശിഷ്യനായ പത്രോസിനെ അംഗീകരിച്ചനുഗ്രഹിക്കുകയും ചെയ്ത യേശുവിന്റെ കരുതലും കാരുണ്യവും ഈ അല്‍മായ അസംബ്ലിക്കുണ്ടാകുമെന്നു നമുക്കു പ്രത്യാശിക്കാം.
മെത്രാന്മാരുടെ ക്രൂരതയും പ്രതികാരദാഹവും ദൈവപ്രമാണലംഘനവും ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് സഭയിലും സമൂഹത്തിലും വിചാരണയ്ക്കു വേദിയൊരുക്കി, അഴുകിനാറുന്ന മെത്രാസനങ്ങള്‍ അടിച്ചു വൃത്തിയാക്കുന്ന 'ആം ആദ്മി'കളുടെ സംഗമമാകും ഈ അത്മായ അസംബ്ലി എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
നമ്മുടെ സഹോദരങ്ങളായ മെത്രാന്മാരുടെ ആത്മീയമണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്, വി. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ മടങ്ങിവരവുപോലെ പിതാവായ ദൈവത്തിന് ആനന്ദവും സീറോ-മലബാര്‍ സഭാകുടുംബത്തിന് ഐശ്വര്യവും കൈവരുത്തും എന്നവരെ നമുക്ക് ഓര്‍മ്മിപ്പിക്കാം. റോമിന്റെ മെത്രാനായ ഫ്രാന്‍ സീസ് മാര്‍പാപ്പായെ അനുകരിച്ച് യഥാര്‍ത്ഥ ആത്മീയതയിലേക്കു തിരിച്ചുവരുന്നതിനായി അവര്‍ നടത്തുന്ന മുന്നൊരുക്കമായിരിക്കട്ടെ, പാലായിലെ സി.ബി.സി.ഐ. സമ്മേളനവും മറ്റു മെത്രാന്‍സിനഡുകളുമെന്ന് നമുക്കു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
'കത്തോലിക്കാ അത്മായ അസംബ്ലി 2014'-ലേക്കുവരുന്ന പ്രതിനിധികള്‍ക്ക് അതാത് പ്രദേശത്തെ അല്‍മായക്കൂട്ടായ്മകളുടെ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. അത്മായ അസംബ്ലിയിലെ ചര്‍ച്ചകളിലൂടെ നമ്മുടെ സഭയുടെ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ നമുക്കു കൂട്ടാ യി പരിശ്രമിക്കാം. കേരളനിയമ പരിഷ്‌കരണകമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' ഒരു മോഡലായി ഈ അല്‍മായ അസംബ്ലിക്കു മുമ്പില്‍ വച്ചുകൊണ്ട്, നമ്മുടെ നിയമത്തെ കുറ്റമറ്റതാക്കാം. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടാല്‍മാത്രമേ സഭയുടെ ഔ ദ്യോഗികനിയമം പാസ്സാവുകയുള്ളൂ. ഈ രാജ്യത്തെ 99.99% വരു ന്ന അത്മായസമൂഹത്തിന്റെ അംഗീകാരത്തോടെ നമ്മുടെ സഭയില്‍ ഒരു നിയമവും ഇന്നോളം പ്രാബല്യത്തിലാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഇന്ത്യാ രാജ്യത്തിന്റെ പരമാധികാരത്തെ അഭംഗുരം സംരക്ഷിക്കുന്നതും യേശുവിന്റെ തത്വങ്ങളിലും പ്രബോധനങ്ങളിലും അടിയുറച്ചതും, സ്വാഭാവികനീതിയും സന്മാര്‍ ഗ്ഗവും പൗരാവകാശങ്ങളും ഉറപ്പാക്കുന്നതുമായ ഒരു സഭാനിയമം നമുക്ക് അനിവാര്യമാണ്. ക ത്തോലിക്കാ അല്‍മായ അസം ബ്ലി 2014 അതിനൊരു തുടക്കമാകുമെന്നു പ്രതീക്ഷിക്കാം.
2014 ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന കത്തോലിക്കാ അസംബ്ലിയില്‍ ചര്‍ച്ചാവിഷയമാക്കാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍:
1. ക്രിസ്തീയസഭയിലെ ആ ദ്ധ്യാത്മികമണ്ഡലവും ഭൗ തികമണ്ഡലവും തമ്മിലുള്ള വേര്‍തിരിവ്.
2. സഭയെ ആത്മീയതയിലൂ ടെ നയിക്കുന്നതിനു മാര്‍ഗ്ഗദീപങ്ങളായിരിക്കേണ്ട മെത്രാന്മാരുടെ ക്രൈസ്ത
വവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹികതിന്മകളും.
3. പൗരസ്ത്യകാനോന്‍നിയമത്തിന്റെയും പള്ളിയോഗനടപടിക്രമങ്ങളുടെയും രൂപ താനിയമങ്ങളുടെയും പരസ്പരവൈരുദ്ധ്യങ്ങള്‍.
4. പ്രസ്തുത നിയമങ്ങളും ക്രി സ്തീയ വിശ്വാസതത്വങ്ങ ളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
5. പ്രസ്തുത നിയമങ്ങളും ദേ ശീയതും തമ്മിലുള്ള വൈ രുദ്ധ്യങ്ങള്‍.
6. പ്രസ്തുത നിയമങ്ങളും ഇ ന്ത്യന്‍ ഭരണഘടനയും ത മ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
7. നസ്രാണിസഭയുടെ അപ്പസ്‌തോലിക പൈതൃകവും സഭാപാരമ്പര്യവും പ്രവര്‍ ത്തനങ്ങളും.
8. മെത്രാന്മാരുടെ വത്തിക്കാനുമായുള്ള ബന്ധവും അവിശുദ്ധ കൂട്ടുകെട്ടുകളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങ ളും.
9. നസ്രാണിസമൂഹത്തിന്റെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും ആര്‍ജ്ജിതസ്വഭാവവും മൂലരേഖകളും- പഠനം, വിലയിരുത്തല്‍.
10. മെത്രാന്മാരില്‍നിന്ന് അല്‍ മായര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉ ണ്ടാകുന്ന പീഡനങ്ങള്‍, പരിഹാരനിര്‍ദ്ദേശങ്ങള്‍.
11. യേശുവിന്റെ പ്രബോധനങ്ങള്‍ക്കും തത്വങ്ങള്‍ക്കും (വി.ബൈബിള്‍) സന്മാര്‍ഗ്ഗത്തിനും സ്വാഭാവികനീതി ക്കും ദേശീയതയ്ക്കും ഇന്ത്യ ന്‍ ഭരണഘടനയ്ക്കും വി ധേയമായുള്ള ഒരു സഭാനിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങള്‍.
വിശ്വാസിസമൂഹത്തിന്റെ സാന്നിദ്ധ്യമോ അംഗീകാരമോ ഇല്ലാതെ ഏകപക്ഷീയമായി നടത്തപ്പെടുന്ന മെത്രാന്‍ സിനഡുകള്‍ക്കു ബദലായി വിശ്വാസിസമൂഹം നടത്തുന്ന 'കത്തോലിക്കാ ആത്മായഅസംബ്ലി 2014' -നെ വിജയിപ്പിക്കുവാന്‍ കേരളത്തിലെ ചി ന്തിക്കുന്ന കത്തോലിക്കര്‍ മുന്നോ ട്ടുവരും എന്നു പ്രതീക്ഷിക്
കാം.

No comments:

Post a Comment