Translate

Saturday, August 23, 2014

മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!

ദിവ്യബലിയില്‍  തിരുവോസ്‌തി (അപ്പം) ക്രിസ്‌തുവിന്റെ മാംസമായി മാറുന്നു. വീഞ്ഞ്‌ കര്‍ത്താവിന്റെ രക്തമായി മാറുന്നു. അവസാനഅത്താഴത്തിന്റെ പൊരുള്‍ ക്രിസ്‌തുവിന്റെ മാസവും രക്തവും പങ്കുവെയ്‌ക്കുക

യെന്നതാണ്‌. പക്ഷെ ജനങ്ങള്‍ക്കു പങ്കുവയ്‌ക്കാതെ പുരോഹിതന്‍ രക്തം(വീഞ്ഞ്‌) മുഴുവന്‍ വലിച്ചു കുടിക്കുന്നു. മാംസം(അപ്പം) മാത്രം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു. 

ഈ പൂജാവിധിയോടുള്ള ക്രമരാഹിത്യം മറ്റു ജനങ്ങളും ശ്രദ്ധിച്ചുതുടങ്ങി.  ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ മതനിന്ദയാണെന്നു പറഞ്ഞു തള്ളികളയുന്നതിനുപകരം എന്തുകൊണ്ട്‌ ക്രിസ്‌തുവിന്റെ രക്തം ജനങ്ങള്‍ക്കു പങ്കു വെക്കുന്നില്ലയെന്നതിന്‌  ദൈവശാസത്രജ്ഞന്മാര്‍

വിശദീകരണം നല്‍കുകയാണ്‌ വേണ്ടത്‌.

...........

ക്രൈസ്‌തവ പുരോഹിതര്‍ വീഞ്ഞ്‌ വിളമ്പുന്നതും നിരോധിക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്‌തവപുരോഹിതര്‍ വീഞ്ഞ്‌ വിളമ്പുന്നതും നിരോധിക്കണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വീഞ്ഞില്‍ 14% ആല്‍ക്കഹോളുണ്ട്‌. മദ്യം നിരോധിക്കണമെന്നു പറയുന്ന പുരോഹിതര്‍ ആദ്യം സ്വസമുദായത്തെ ബോധവല്‍ക്കരിച്ച്‌ മദ്യത്തില്‍നിന്ന്‌ അകറ്റണം. മദ്യപിക്കുന്നവരുടെ വീട്ടിലെ മതചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നു ക്രൈസ്‌തവപുരോഹിതര്‍ പ്രഖ്യാപിക്കണം. 418 ബാറുകള്‍ തുറക്കാതിരിക്കാന്‍, തുറന്ന ബാറുകളുടെ മുതലാളിമാരില്‍ ചിലര്‍ പള്ളിമേടകള്‍കയറിയിറങ്ങുകയാണ്‌.
യു.ഡി.എഫിന്റെ മദ്യനയം ഇരട്ടത്താപ്പാണ്‌. പ്ലസ്‌ടു പ്രശ്‌നം മുക്കാനുള്ള ശ്രമമാണോ ഇതെന്നു സംശയിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം സ്വപ്‌നം മാത്രമാണെന്നും അതിനായുള്ള യു.ഡി.എഫ്‌. ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നു കരുതുന്നില്ലെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എല്ലാം കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമാണ്‌. ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നിലപാടുമാറ്റം ഇതിനു തെളിവാണ്‌. പൂട്ടിയ ബാറുകളുടെ പേരില്‍ ഗോളടിക്കാനുള്ള ശ്രമമായിരുന്നു വി.എം. സുധീരന്റേത്‌. മുഴുവന്‍ ബാറും പൂട്ടാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി തിരിച്ചടിച്ചെങ്കിലും അതു ഫൗളാണോയെന്നു കാലം തെളിയിക്കും. ലോകത്തിന്റെ ഒരുഭാഗത്തും മദ്യം പൂര്‍ണമായി നിരോധിക്കാനാകില്ല. കള്ളു ഷാപ്പുകളുടെ നിലവാരം പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Courtesy: Mangalam
- See more at: http://www.mangalam.com/print-edition/keralam/220491#sthash.X9A0OMxx.dpuf
----------------------------------------------------------------------
Comment by Fr.Paul Thelekkat,
Source: newkerala.com
Thiruvananthapuram, Aug 22


Fr Paul Thelekkat, spokesman of the Syro Malabar Catholic Church, lamented the issue of wine was being given a "communal colour.

"The response of Natesan was not a criticism of the use of wine for the Holy Mass by the church but a type of lampooning which is distasteful as everyone knows of the sacred use of it. The excise department of Kerala knows it. He has every right to criticise the church's stand on liquor and the stand of the UDF. But I am sorry to say his comments have a communal colour. 

"It pains me when I realise that he is doing it under the banner of an organisation of Sree Narayana Guru who exhorted neither to tap nor to drink toddy and who also taught never to be divisive in the name of religion," Thelekkat added.

Source:newkerala.com/news/2014/fullnews-94150.html#.U_f7qMW1ZSM

6 comments:

  1. Comment by Kerala Catholic Reformation Move (KCRM)
    പാലാ മെത്രാന്‍ ഒരു മദ്യവ്യവസായിയോ?*

    പാലാ മെത്രാന്‍ മാര്‍ പള്ളിക്കാപറമ്പന്‍ ഒരു മദ്യവ്യവസായിയാണ് എന്നുപറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കു ഞെട്ടുലുണ്ടാകും; അസത്യമാണെന്നു തോന്നുകയും ചെയ്യും. എന്നാല്‍ ഇതു സത്യമാണ്. പാലാ രൂപതയ്ക്കുള്ളിലെ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുര്‍ബ്ബാനവീഞ്ഞുണ്ടാക്കി കുത്തകയായി വിതരണം ചെയ്യുന്നത് പാലാ അരമനയാണ്. ഇതിന് യാതൊരു എക്‌സൈസ് ഡ്യൂട്ടിയും അടക്കേണ്ടതില്ല.
    കുര്‍ബ്ബാന വീഞ്ഞിന് വിവിധ രൂപതകളില്‍ ഈടാക്കുന്ന വിലവിവരപട്ടിക താഴെ കൊടുക്കുന്നു:
    രൂപത വില
    എറണാകുളം 1 കുപ്പി 30 രൂപ
    തിരുവനന്തപുരം ,, 40 ,,
    പുനലൂര്‍ ,, 30 ,,
    കോതമംഗലം ,, 30 ,,
    മാനന്തവാടി ,, 40 ,,
    ഇരിങ്ങാലക്കുട ,, 46 ,,
    നെയ്യാറ്റിന്‍കര ,, 45 ,,
    പാലാ ,, 60 ,,
    വീഞ്ഞിന്റെ ഈ വിലവിവരപട്ടികയില്‍നിന്നും കുര്‍ബ്ബാനവീഞ്ഞിന് ഏറ്റവും കൂടുതല്‍ തുക ഈടാക്കുകയും അതുവഴി ഏറെ ലാഭമുണ്ടാക്കുകയും ചെയ്യുന്നത് പാലാരൂപതയാണെന്നുവരുന്നു!!
    വമ്പിച്ച എക്‌സൈസ് ഡ്യൂട്ടി കൊടുത്ത് ബ്രൂവറികളില്‍ നിര്‍മ്മിക്കുന്ന വൈനിനുപോലും 60 രൂപാ വിലയില്ല. ഡാബര്‍ വൈനിന് സെയില്‍ടാക്‌സ് ഉള്‍പ്പെടെ 59 രൂപയ്ക്കു പാലായില്‍ ലഭിക്കും. ഓരോ മാസവും പാലാരൂപതയില്‍ ശരാശരി 1000 കുപ്പി വീഞ്ഞെങ്കിലും വില്‍ക്കുന്നുണ്ട്. എറണാകുളം രൂപതയിലെ വൈനിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഓരോ മാസവും 30,000 രൂപയെങ്കിലും പാലാ രൂപതയ്ക്ക് അധികലാഭം ലഭിക്കുന്നു. അതായത്, പ്രതിവര്‍ഷം 360,000 രൂപയാണ് ഈ വകയില്‍ വര്‍ഷങ്ങളായി പാലാമെത്രാന് അധികലാഭം ലഭിച്ചുകൊണ്ടിരിക്കുന്നത്!

    *ഒരു വ്യാഴവട്ടം മുമ്പ് ഓശാനമാസികയില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനത്തില്‍ പറയുന്ന വ്യാപാരം ഇപ്പോഴും നടക്കുന്നുണ്ടാവണം - പലമടങ്ങു ലാഭത്തോടെ!

    https://www.facebook.com/KCRMove?ref=hl

    ReplyDelete
  2. By George Kuttikattu

    കേരളത്തിൽ യു .ഡി .എഫ് തീരുമാനിച്ച ഒരു താല്പ്പര്യമാണ് അടച്ചിട്ട നിലവാരം കുറഞ്ഞ മദ്യശാലകൾ ഇനി തുറക്കേണ്ടതില്ല എന്ന വിളമ്പരം. അതുപക്ഷെ ,ജനങ്ങൾ ആരും മദ്യം കഴിക്കരുതെന്ന് അവർ പറഞ്ഞതുമില്ല. അതെ സമയം തന്നെ അവർ പറയുന്നു: പഞ്ച നക്ഷത്രമുള്ള ബാറുകളിൽ ഇരുന്നു കഴിക്കാം. കൂടാതെ, ബിവരേജുകൾ മുടക്കമില്ലാതെ മദ്യം വില്പന നടത്തുകയും ചെയ്യാം. അത് പൂട്ടി അടച്ചിടാൻ ആരും, മുഖ്യ മന്ത്രി ഉമ്മനും മന്ത്രി മാണിയും ആരും പറഞ്ഞില്ല. ഇതിന്റെ പേരാണ് "മാന്യന്മാരുടെ നുണ". എന്നിട്ടോ കുറെ കൊണ്ഗ്രസ്സുകാരും കുറെ ഉമ്മൻ ശിങ്കിടികളും പള്ളിക്കാരും മെത്രാന്മാരും "സർക്കാരിന്റെ മദ്യനിരോധന തീരുമാനത്തെ വാനോളം പുകഴ്ത്തി "വാചകമേള" നടത്തിയത് വായിച്ചു മരച്ചു നിന്നുപോയി . ഇതിലെ രാഷ്ട്രീയ ലാഭം പലരും വീതിക്കും. ഒന്നുകിൽ പൂർണ്ണ നിരോധനം പ്രഖ്യാപിക്കാൻ സുധീരന് ധൈരം ഉണ്ടോ? ഭാഗിക നിരോധനത്തെ എങ്ങനെ നിരോധനം എന്ന് പറയാം? ഉമ്മൻ ചാണ്ടിയെ കാര്യമറിയാതെയാണ് പള്ളിക്കാർ പുകഴ്ത്തിയത്. കേരളത്തിൽ പണിയെടുക്കാതെ പണമുണ്ടാക്കാൻ അറിവുള്ള മലയാളി ഇനിയും സർക്കാരിനെ പുകഴ്ത്തും.

    ReplyDelete
  3. From https://www.facebook.com/smcim
    Commented by Felix Jacob
    Dear very respected Cardinal,
    We must also stop using wine in our Khurbana instead our priests can bless the pure water to become wine as Jesus did the miracle at Cana Wedding or we can use pure grape juice.

    ReplyDelete
  4. "മദ്യപിക്കുന്നവരുടെ വീട്ടിലെ മതചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നു ക്രൈസ്‌തവപുരോഹിതര്‍ പ്രഖ്യാപിക്കണം" ഈ വാചകവും അതു രചിച്ച മനസും ഏതോ സ്വപ്ന ലോകത്താണ് സംശയമില്ല ! കാരണം ,സത്യവേദപുസ്തകത്തിലെ ഒന്നാം പുസ്തകം ഉല്പത്തി പത്തെന്പതിലൊരു കഥയുണ്ട് ! പ,ലോത്ത്നു അവന്റെ പെണ്മക്കള്‍ വീഞ്ഞുകൊടുത്തു ,അവനോടുകൂടി ശയിച്ചു അവന്റെ മക്കളെ പ്രസവിക്കുന്നത് ! ആ പ. പാരമ്പര്യവും മദ്യപാനവും പുണ്ണ്യമായി കരുതുന്ന കത്തനാര്‍ സംസ്കാരത്തിന് "മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെ " അവസാന അത്താഴനാളില്‍ മശിഹാ,"ഇതെന്റെ രക്തമാകുന്നു" എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന വീഞ്ഞിന്റെ പാത്രം പന്തിരുവര്‍ക്ക് നല്‍കി ! ഇതൊരു കാവ്യബലി ആയിരുന്നു എന്ന സത്യം മൂടിവച്ച്കൊണ്ട് അച്ചായന്മാരെ തലമുറകളായി പറ്റിക്കുന്ന പട്ടക്കാരനുണ്ടോ പട്ടയടി നിര്‍ത്തുക ? ഞങ്ങളുടെ പള്ളിയിലെ ഒരു വികാരിയച്ഛന്‍ സ്ഥലം മാറിയപ്പോള്‍ അച്ഛന്റെ പാര്‍ഷനെജില്‍ നിന്നും രണ്ടു ചാക്ക് മദ്യകാലിക്കുപ്പികള്‍ പള്ളിക്കാര് മാറ്റേണ്ടിവന്നു ! പിന്നെയെങ്ങിനെ കത്തനാര് ജനത്തിനോട്‌ മദ്യപാനമാരുതെന്നു പറയും ? പാലിലോ മോരിലോ നാരങ്ങവെള്ളത്തിലെ കുര്‍ബാന കത്തനാര്‍ക്ക് ക, ച്ചാന്‍ ഒക്കുമോ? ആയതിനാല്‍ സര്‍ക്കാരെ, മദ്യം അച്ചായ സംസ്കാര ഭാഗമാണ് ; മാട്ടുവീന്‍ ചട്ടങ്ങളെ ..അല്ലാഞ്ഞാല്‍ വോട്ടുബാങ്കുകള്‍ നിങ്ങളെത്തന്നെ മാറ്റിയില്ലാതാക്കും ! ജാഗ്രതൈ ....

    ReplyDelete
  5. ഏതായാലും അച്ചന്മാർക്ക് മാത്രം കുടിക്കാവുന്ന പാനീയമൊന്നും കുര്ബാനക്ക് കൊള്ളില്ല. എല്ലാവര്ക്കും പങ്കുപറ്റാവുന്ന, നാട്ടിൽ കിട്ടുന്ന എന്തെങ്കിലുമാകട്ടെ. കരിങ്ങാലി വെള്ളമാണെങ്കിൽ പിള്ളേർക്കും കുടിക്കാം. റോമൻ, കൽദായ, സിറിയൻ പാനീയങ്ങളൊന്നും ഒരു ഇന്ത്യൻ റീത്തിൽ നമുക്ക് വേണ്ടാ. ഒരു പൊതു ഇന്ത്യൻ ആരാധനക്രമം ഉണ്ടാക്കിയാൽ ഇന്നത്തെ റീത്തുവഴക്കുകൾക്ക് അന്ത്യം കുറിക്കാം.
    സാമ്രാജ്യം വികസിപ്പിക്കുക എന്ന മെത്രാൻ ഹോബിയും അവസാനിക്കട്ടെ.

    മെത്രാന്മാർ ഇനിയെങ്കിലും ക്രിയാത്മകമായി ചിന്തിന്ക്കാൻ തുടങ്ങട്ടെ. പക്ഷേ, അതുണ്ടാകണമെങ്കിൽ അവർ ദാരിദ്ര്യത്തിന്റെ അരൂപിയുള്ളവരാകണം. ഇനി പറയുന്നത് ശ്രദ്ധിക്കുക. "ദാരിദ്രനാകാത്തവൻ ചിന്തകനാവില്ല. ഭോഗികൾക്ക് ചിന്തയില്ല. അവർ ജീവിതത്തിന്റെ ഭോഗത്തിൽ ചിന്ത മറന്നവരാണ്. വിശപ്പാണ് ചിന്തയുടെ ഉറവിടം. വെറുതെയല്ല യേശു പറഞ്ഞത്, ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ എന്ന്." ഇത് സക്കറിയാസ് പറയുന്നതല്ല, ഫാ. പോൾ തേലെക്കാട്ട് വേദശബ്ദം എന്ന കോളത്തിൽ ഒരിക്കൽ കുറിച്ചിരുന്നതാണ്. (മലയാളം വാരിക, 27 നവ. 2009)

    ReplyDelete
  6. യേശുവിന്റെ മാംസം(അപ്പം) മാത്രമല്ല അദ്ദേഹത്തിന്റെ രക്തവും(വീഞ്ഞ്‌)കൂടി പങ്കിടുവാനാണ്‌ യേശു ആഹ്വാനം ചെയ്‌തത്‌. എന്നാലല്ലെ ദിവ്യബലി പൂര്‍ണമാകുകയുള്ളൂ? അതിനു പകരം പുരോഹിതര്‍ തന്നെ രക്തം പങ്കുവയ്‌ക്കാതെ സ്വായത്തമാക്കുന്നു.
    ഇന്നത്തെ അന്തരീക്ഷത്തില്‍ യേശു നമമുടെ മദ്ധ്യത്തില്‍ വരുകയാണെങ്കില്‍ അത്‌ തെറ്റാണെന്നു പറയുമെന്നതില്‍ സംശയമില്ല. സഭാസമാജ്ര്യ വികസനത്തിന്റെ പേരില്‍ പ്രവാസി അല്‍മായരുടെ രക്തം ഊറ്റികുടിക്കുന്ന സമ്പ്രദായത്തോടും അദ്ദേേഹം യോജിക്കുകയില്ല.

    ReplyDelete