Translate

Wednesday, August 27, 2014

From Facebook.com\LAITYVIEWS

വെള്ള ഉടുപ്പിനുള്ളില്‍ കപടതയും, വഞ്ചനയും’: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു

പത്തനംതിട്ട: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു യൂണിയന്‍ കോളെജ് മാഗസിന്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളെജ് യൂണിയന്‍ ഇറക്കിയ മാഗസിനിലാണ് സഭയെയും ബിഷപ്പുമാരെയും രൂക്ഷമായി വിമര്‍ശിക്കുന്നത്.
‘വെള്ളതേച്ച ശവക്കല്ലറകളെ നിങ്ങള്‍ കണ്ണു തുറക്കു’ എന്ന തലക്കെട്ടോടുകൂടിയാണ് തീവ്രവാദികള്‍ കൈവെട്ടിയ പ്രൊഫ. ടി.ജെ ജോസഫിനെക്കുറിച്ചുള്ള ലേഖനം ആരംഭിക്കുന്നത്.

കുടുംബവും,കുട്ടികളും,ഇല്ലാത്ത നിങ്ങള്ക്ക് കുടുംബനാഥന്മാരുടെ വേദന അറിയില്ല. ഒരാളെ നശിപ്പിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അയാളുടെ മരണശേഷവും നിങ്ങളുടെ പക അവസാനിക്കുന്നില്ല. വെള്ളതേച്ച ശവക്കല്ലറകളെ ,കാപട്യത്തിന്റെ ആള്‍രൂപങ്ങളെ സര്‍ഗ്ഗത്തിലെ ദൈവം നിങ്ങള്‍ക്കെതിരെ ചാട്ടവാറ് പ്രയോഗിക്കും. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കുടുംബത്തിലെ ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതിന് കാരണം നിങ്ങളാണ്. സര്‍പ്പസന്തതികളായ നിങ്ങള്‍ക്ക് നരകവിധിക്ക് മാത്രമാണ് അര്‍ഹത.

നിങ്ങള്‍ ധരിച്ചിരിക്കുന്ന വെള്ള ഉടുപ്പിനുള്ളില്‍ ഉള്ളത് കപടതയും, വഞ്ചനയും മാത്രമാണ്. ബിഷപ്പുമാരുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ കുരിശ്ശില്‍ കിടന്ന് മരിക്കാന്‍ അവസരം കിട്ടാതെ പോയ ക്രിസ്തുവിന് മാത്രമാണ് സാധാരണക്കാരന്റെയും, പീഡിതന്റെയും മനോവ്യഥ അറിയൂ. സാധാരണക്കാരന്റെ അധ്വാന ഫലം തിന്ന് ചീര്‍ത്ത് സുഖിച്ച് പുളയുന്ന ബാബിലോണിയന്‍ മതത്തിന്റെ ആധുനിക വക്താക്കളെ, ഇനിയെങ്കിലും നിരപരാധികളെയും, അപരാധികളെയും തിരച്ചറിയൂ, എന്ന് അതിരൂക്ഷമായി മാഗസിനില്‍ വിമര്‍ശിക്കുന്നു.

Foto: വെള്ള ഉടുപ്പിനുള്ളില്‍ കപടതയും, വഞ്ചനയും’: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു

2 comments:

  1. ഇതയുമൊന്നും എഴുതിയാൽ പോര. ഒരു നിസ്സാര കാര്യത്തിന്, അന്യമതസ്തരുടെ ചെയ്തികളെ ഭയന്ന്, ഒരാളെയല്ല, ആ സാധുകുടംബത്തിലെ എല്ലാവരെയും കത്തോലിക്കാ സഭ അതിക്രൂരമായി നശിപ്പിച്ചു. മെത്രാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പോലീസ് കാട്ടാളന്മാർ ആ കൊച്ചു മിഥുനെ കൊണ്ടുപോയി തല്ലിച്ചതക്കുകയില്ലായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട പുരോഹിതരുടെയും മേത്രാന്റെയും മനസ്സ് പുണ്ണ് പിടിച്ചതായിപ്പോയി. അവര്ക്ക് മാനുഷിക വികാരങ്ങളല്ല ഉള്ളത്. ഇതൊക്കെ ഇനിയും സംഭവിക്കും എന്ന് വിശ്വാസികൾ ധരിച്ചിരിക്കുന്നത്‌ നന്ന്. ഇവറ്റകൾ നന്നാകില്ല.

    ReplyDelete
  2. പ്രിയ ksu കുഞ്ഞുങ്ങളേ, രണ്ടായിരം കൊല്ലം പഴക്കം ചെന്ന ക്രിസ്തുവിന്റെ "വെള്ളതേച്ച ശവക്കല്ലറകളെ" എന്ന പഴഞ്ചന്‍ തെറിക്കു പകരം "കണ്ണുതുറക്കാത്ത കലികാലദൈവങ്ങളെ, കരയുന്നവനോടുകൂടി കരയാനറിയാത്ത ളോഹാധാരികളെ ,മറക്കൂനിങ്ങളാ മരക്കുരിശ്ഏന്തിയോനെ ..മറക്കൂ..മറക്കൂ ! എന്ന് പാടുകയോ, ( ഇന്നത്തെ നാവില്‍ കൊള്ളാത്ത) നല്ല തെറിവച്ച് എഴുതി തുടങ്ങുകയോ വേണമായിരുന്നു ! എറിക്കില്ലിതൊന്നും,കാണ്ടാമ്രിഗത്തിന്റെതോലിട്ട ഈ ചെന്നയിക്കള്‍ക്ക് ! ഒന്നേയുള്ളൂ വഴി, ,"വഴിയും സത്യവും" ആയവന്റെ തിരുവചനം മനസ്സില്‍ സദാ സ്ഥിരപ്പെടുത്തുക , ജീവനുള്ളകാലംവരെ! മനസാണ് ദേവാലയം ,കത്തനാര്‍ നമ്മുടെ പണമൂറ്റി പണിത പള്ളികളല്ല , അവിടെ പോകാതിരിക്കുക (വി മത്തായി ആറിന്റെ അഞ്ചു നല്ലോണ്ണം വായിക്കൂ മക്കളേ,,,)

    ReplyDelete