Translate

Tuesday, September 30, 2014

ബൈബിൾ രഹസ്യങ്ങൾ !!!

   ബൈബിൾ രഹസ്യങ്ങൾ !!!

1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ്  3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍                 പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.!  (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!                                    

പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!! 

6 comments:

 1. തൊട്ടു മുമ്പ് ഒരു കമെന്റിൽ ഞാന്ഴുതി, 'നമ്മൾ ശ്രദ്ധ നൽകുമ്പോഴാണ് പല നുണകളും ആദ്യം അർദ്ധസത്യങ്ങളും പിന്നെ മുഴുത്ത സത്യങ്ങളും ആകുന്നത്. കത്തോലിക്കരുടെ മിക്ക സത്യങ്ങളും അത്തരമാണ്, മാതാവ് മംഗള്യാൻ പോയപോലെ ആരോഹണം ചെയ്ത്, ഭൌമാന്തരീക്ഷത്തെ തുരന്ന് സ്വർഗ്ഗത്തിലേയ്ക്ക് പറന്നു കയറി എന്ന് പറയുന്നതുൾപ്പെടെ.' അതുതന്നെയാണ് രസകരമായ ഈ പുതിയ പോസ്റ്റിന്റെ ഉള്ളടക്കവും. ഇത്തരം 'ദൈവീക സത്യങ്ങൾ' വായിച്ച് ഭാവി തലമുറകൾ ചിരിച്ചു മണ്ണുകപ്പും. ഇത്രയും കണ്ടെത്തലുകൾ നടത്തിയതിന് സാമുവേൽ സാറിന് ഒത്തിരി നന്ദി.

  ReplyDelete
  Replies
  1. വിശ്വാസങ്ങളുടെ മേലങ്കി
   വാസ്തവത്തിൽ കൂടൽസാർ എണ്ണിക്കൂട്ടിയിട്ടിരിക്കുന്നവ ബൈബിൾ രഹസ്യങ്ങളല്ല. ഇവയൊക്കെ നിലനില്പിനുവേണ്ടി കാലാന്തരത്തിൽ സഭ അതിന്റെ ശരീരത്തോട് തുന്നിച്ചേർത്ത അലങ്കാരങ്ങളാണ്. ഇവയെ അഴിച്ചുമാറ്റിയാൽ വൈയ്ക്കോൽത്തുറു മുഴുവൻ തിന്നുതീരുമ്പോൾ കന്നുകാലികൾ മുമ്പിൽ ബാക്കി കാണുന്ന കമ്പ് പോലെ എന്തോ മാത്രമാണ് അതിൽ ഉണ്ടാവുക. അതാണ്‌ ഒന്നിന് പിറകേ ഒന്നായി വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ സംഭവിക്കുന്നത്‌. ക്രിസ്തുമതത്തിൽ എല്ലാം വിശ്വാസം മാത്രമാണ്, അറിവ് അപ്രധാനമാണ്. ജന്മപാപത്തിലുള്ള വിശ്വാസം തൊട്ടു തുടങ്ങിയാൽ സ്വര്ഗ്ഗത്തിലേയ്ക്കുള്ള വഴി മുമ്പിൽ തെളിങ്ങുകാണാം. അവന്റെ ദൈവം വിധിക്കുമെങ്കിലും അവസാനം ക്ഷമിക്കുന്ന ദൈവമാണ്. മരണത്തിനു മുമ്പ് ക്ഷമിക്കപ്പെട്ടാൽ രക്ഷപ്പെട്ടു. മരണം അന്തിമമാണ്‌. ജന്മപാപവുമായി സൃഷ്ടി സിദ്ധാന്തവും പരിണാമസിദ്ധാന്തവുമായി ഒരു തരത്തിലും യോജിക്കുകയില്ല. അത് ഒരു കഥയിൽ ഊന്നിനില്ക്കുന്ന വെറും ജല്പനമായതിനാൽ (പോളാണ് അത് കണ്ടുപിടിച്ചത്) ക്രിസ്തു ഉള്പ്പെടെയുള്ളതൊക്കെ ജല്പനമായിത്തീരുന്നു. യുക്തി നിർദ്ദയം കൊല്ലപ്പെടുകയാണ്. ഇനി ക്രിസ്തു നിശ്ശേഷം നീക്കിക്കളഞ്ഞെന്നു പറയുന്ന ജന്മപാപം ഒരിക്കൽ ഉണ്ടായിരുന്നു എന്ന് വച്ചാൽ തന്നെ അതെങ്ങനെ രക്ഷിക്കപ്പെട്ടവരുടെ മക്കളിൽ വീണ്ടും നിലനില്ക്കുന്നു എന്നത് ഒരു യുക്തിക്കും ചേരുന്നില്ല. ഇവിടെ സഭ ഒരു വിശദീകരണവും തരുന്നില്ല. തന്നാൽ സഭ നിലനില്ക്കില്ല.

   ഇവിടെ ഹിന്ദു മതചിന്തയുമായി ഒരു താരതമ്യം നല്ലതാണെന്ന് തോന്നുന്നു. ഹിന്ദുവിന്റെ ജീവിതം രണ്ടു മരണങ്ങൾക്കിടയിൽ കിട്ടുന്ന അവസരമാണ്. അതെത്ര തവണ വേണമെങ്കിലും കിട്ടിക്കൊണ്ടിരിക്കും - കർമം നല്ലതാകാതെ നോക്കിയാൽ മതി. തിരുത്താൻ പോകരുത്. അതിനവസരം വന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഇന്ത്യാക്കാർക്ക് സമയത്തിന് ഒരു വിലയും ഇല്ലാത്തത്. എന്നാൽ സത്ത അതിൽത്തന്നെ സംപൂർണമാണ്. അത് ഈശ്വരനാണ്. സംപൂർണമല്ലാത്തത് (ഈ ജീവിതവും അതിനെ സംബന്ധിക്കുന്നതും) വെറും പ്രാതിഭാസികമാണ്. കാണപ്പെടുന്ന ന്യൂനതകൾ ആ പ്രാതിഭാസികതയുടെ ഭാഗമാണ്. ശരിയായ അറിവ് കൈവരുമ്പോൾ അതില്ലാതായിക്കൊള്ളും. അതായത് ഇല്ലാത്തത് ഇല്ലെന്നറിയുമ്പോൾ. അതും പരമസത്തയുമായി കൂട്ടിക്കുഴക്കരുത്. ഹിന്ദുക്കൾ പറയുന്ന ഈ അറിവ് ക്രിസ്ത്യാനികള്ക്ക് ആവശ്യമില്ല. പാപം ചെയ്തും വചനം കേട്ടും ബലിയർപ്പിച്ചും ആവര്ത്തനവിരസിതമായി അങ്ങ് പോകുക. പള്ളിയിൽ കേള്ക്കുന്നതെല്ലാം (കൂടൽസാർ കുറിച്ചിരിക്കുന്നവ) മൊത്തം വിഴുങ്ങുക, അവസാനം പള്ളിക്കടുത്തുതന്നെ മണ്ണായാൽ അത്രയും നന്ന്. സ്വർഗം സുനിശ്ചിതമാണ്.

   Delete
 2. - "കർമം നല്ലതാകാതെ നോക്കിയാൽ മതി. തിരുത്താൻ പോകരുത്. അതിനവസരം വന്നുകൊണ്ടേയിരിക്കും" മുകളിലത്തെ കുറിപ്പിലെ ഈ വാചകം ഒന്ന് വിസദീകരിക്കാമൊ അച്ചായാ

  ReplyDelete
  Replies
  1. ആ വാക്യം ചിലർക്ക് മനസ്സിലാകാതെ പോകുമെന്ന് എഴുതിക്കഴിഞ്ഞപ്പോൾ തോന്നി. ഇത്രയേ ഉദ്ദേശിച്ചുള്ളൂ - നല്ല കർമം പുനർജന്മത്തിൽ നിന്ന് മുക്തി നല്കും. പരബ്രഹമത്തിൽ ലയിക്കും. അതെന്തുതരം ലയമാണെന്ന് അറിയില്ലല്ലോ. അതുകൊണ്ട് അത് ഉടനേ വേണ്ടാ. വീണ്ടും വീണ്ടും ജനിച്ചുകൊണ്ടിരിക്കണം, അതും ഈ ലോകത്തിൽ മനുഷ്യരായി. ഓരോ ജന്മവും ഓരോ അവസരമാണ്. അപ്പോഴൊന്നും നല്ല കർമം ചെയ്യാതെ, അന്യർക്ക് പണി കൊടുത്തുകൊണ്ടിരിക്കാമല്ലോ. എന്നാൽ ഹിന്ദുവിശ്വാസം അനുസരിച്ച് പുനർജന്മമെല്ലാം മനുഷ്യരായിട്ടാകണമെന്നില്ല എന്നത് അവർ മറക്കുന്നു.

   Delete
 3. അച്ചായാ ,ആ ലയനം മഴതുള്ളി കടലിൽ ലയിക്കുന്നതുപോലെയാണ് ! മഴത്തുള്ളി കടലില്നിപതിച്ച നിമിഷംതന്നെ അത് കടലായി മാറി ! "മഴത്തുള്ളി" എന്ന അവസ്ഥ ഇല്ലാതായി . രൂപം കടലിലായി ലയിച്ചു ,അതോടെ നാമവും മാറി ! ഇതാണ് സൽകർമ്മങ്ങൾ ചെയ്തവരുടെ മനസ് നിത്യസത്യമായ "കോണ്‍ഷിയസ് എനെർജിയിൽ" അലിഞ്ഞു ചേരുന്ന , സ്വയം ഇല്ലാതാകുന്ന, "ഞാൻ" എന്ന ഭോധം ഇല്ലാതെയാവുന്ന സ്വര്ഗീയ അവസ്ഥ ! "മനസാ വാചാ കർമ്മണാ" നാം ചെയ്യുന്ന കർമ്മങ്ങൾ നല്ലത് തന്നെ ആയിരിക്കണം . എങ്കിലെ ഒരിക്കൽ കര്മ്മം ഇല്ലാതെയാകുന്ന "നിർവാണാവസ്ത" ആത്മാവും മനസും കൈവരിക്കുകയുള്ളൂ ...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete