Translate

Monday, September 29, 2014

യൂറോപ്പില്‍ വൈദികര്‍ക്ക് വേതനം ലഭിക്കും.. ഫാ.ജെയ്ന്‍ വര്‍ഗീസ് സഭയ്ക്കുവേണ്ടി ചെയ്ത സേവനത്തിനു വേതനം ചോദിക്കുകയാണെങ്കില്‍ അതുകൊടുക്കുവാന്‍ സഭയ്ക്ക് ധാര്‍മികചുമതലയുണ്ട്. (നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. James 5:4). കുടുംബ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന ആ വൈദികനെ സഭ സഹായിക്കുകയാണ്‌വേണ്ടത്. 


കനാസ്ത്രീകളെയും പുരോഹിതരേയും കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ ജോലിചെയ്യിപ്പിച്ച് അവര്‍ ചെയ്ത ജോലിക്ക് ന്യായമായ കൂലികൊടുക്കുവാന്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സമര്‍ത്ഥരായ വക്കീലുമാര്‍ ഈകേസെടുത്ത് വാദിക്കുകയാണെങ്കില്‍ ഇതുപോലെ കഷ്ടപ്പെടുന്ന അനേകം പേരുടെ കഷ്ടതകള്‍ക്ക് ശാന്തി പകരുവാന്‍ സാധിക്കും. അതൊരു പുണ്യപ്രവര്‍ത്തിയായിരിക്കുമെന്നുള്ളതില്‍സംശയമില്ല.- സോള്‍ ആന്‍ഡ് വിഷന്‍

...................

ആശ്രമത്തിന്റെ 28 ലക്ഷം കവര്‍ന്നു; മുന്‍ വൈദികനും കാമുകിയും അറസ്‌റ്റില്‍

Story Dated: Sunday, September 28, 2014 03:49-Mangalam News

mangalam malayalam online newspaper


ചെങ്ങമ്മനാട്‌ : ആശ്രമത്തില്‍ നിന്ന്‌ 28 ലക്ഷം രൂപ കവര്‍ന്ന മുന്‍ വൈദികനും കാമുകിയും അറസ്‌റ്റില്‍. കോട്ടയം ചെമ്പ്‌ സ്വദേശിയും മുന്‍ വൈദികനുമായ ജെയ്‌ന്‍ വര്‍ഗ്ഗീസ്‌ (35) എറണാകുളം വൈപ്പിന്‍ സ്വദേശിനിയും കാമുകിയുമായ സുറുമി (24) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദേശം കുന്നുംപുറത്തുള്ള റൊഗാറ്റേ ആശ്രമത്തിന്റെ അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്‌തുവന്നിരുന്ന ജെയ്‌ന്‍ വ്യാജ ഒപ്പിട്ട്‌ 28 ലക്ഷത്തോളം രൂപ കവരുകയും തുടര്‍ന്ന്‌ കാമുകിയുമൊത്ത്‌ ബംഗുളൂരുവിലേയ്‌ക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ്‌ പരാതി.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്‌ ജെയ്‌ന്‍ വര്‍ഗ്ഗീസ്‌ മുസ്ലീം കുടംബത്തില്‍ ജനിച്ച സുറുമിയെ കണ്ടു മുട്ടിയതും ഇരുവരും പ്രണയത്തിലായതും. തുടര്‍ന്ന്‌ സഭയുടെയും കുടംബക്കാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച്‌ കഴിഞ്ഞ മേയില്‍ ഇരുവരും വിവാഹിതരായി. പിന്നീട്‌ ബംഗുളൂരുവിലായരുന്നു താമസം.
വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ വാങ്ങാന്‍ ഇരുവരും പീന്നീട്‌ കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ആശ്രമം അധികൃതര്‍ ഇവരെ പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചിരുന്നു. എന്നാല്‍, ജയിന്റെ ബന്ധുക്കള്‍ ഇടപെട്ട്‌ ആശ്രമത്തിന്‌ പണം നല്‍കാമെന്ന ധാരണയില്‍ പ്രശ്‌നം പരിഹരിച്ചുവെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഇതേതുടര്‍ന്ന്‌ ആശ്രമം അധികൃതര്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു അറസ്‌റ്റ്.
.....................................................

Join the discussion…
ചെറുപുഷ്പം 
ഓർമ്മയുണ്ടോ ഈ മുഖം !!
പ്രണയത്തിന്റെ പീടാനുഭവങ്ങൾ.......!!!!
എന്തൊക്കെയായിരുന്നു പുകിൽ......!!
അടിച്ചു മാറ്റിയ കാശുകൊണ്ട് അടിച്ചു മാറ്റിയ പെണ്ണുമായി മധു വിധു.......

ജസ്റ്റിന്‍ ചെറുപുഷ്പം  16 hours ago
ഈ നാട്ടിലുള്ള അരി ആഹാരം തിന്നു ജീവിക്കുന്ന എല്ലാവര്ക്കും മനസിലാകും ചേട്ടാ ഈ ന്യൂസ്‌ ഇങ്ങനെ മാറി മറിയണം എങ്കില്‍ അതിന്റെ പുറകില്‍ എത്ര വൃത്തികെട്ട കളികള്‍ നടന്നിട്ടുണ്ട് എന്ന്... സഭയുടെ മാനം കാക്കാന്‍ ഏതു വൃത്തികെട്ട കളിക്കും സഭ കൂടെ നില്‍ക്കും എന്ന് ലോകം മുഴുവന്‍ അഭയ കേസിലൂടെ പരസ്യമായ രഹസ്യമാണ്... നാറിയ ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ക്രിസ്താനിയാണ് എന്ന് പറയാന്‍ തന്നെ നാണക്കേട്‌ തോന്നുന്നു...... ഒന്നുമില്ലെകിലും കുരിശില്‍ മരിച്ച കര്‍ത്താവിനെ എങ്കിലും ഇടയ്ക്കു ഒന്ന് ഓര്‍ക്കുന്നത് നല്ലതയിരികും....

 • ജോയ്സ്  19 hours ago
  മംഗളം കുറച്ചു കൂടി വിവേകത്തോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ഒരു വൈദികന്‍ പട്ടം ഉപേക്ഷിച്ചു കല്യാണം കഴിക്കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവം ഒന്നും അല്ല. എന്നിട്ടും വലിയ ആനക്കാര്യം എന്ന രീതിയില്‍ സെന്‍സേഷന്‍ കലര്‍ത്തി സഭയാണ് എല്ലാത്തിനും കാരണം എന്ന ധ്വനിയോടെയാണ് ദിവസങ്ങളോളം മംഗളം ഈ വാര്‍ത്ത‍ ആഘോഷിച്ചത്. സഭയുടെ നിയമ-സംവിധാന വ്യവസ്ഥകളെപ്പറ്റി യാതൊന്നും അറിയില്ലാത്ത, വഴിയേ പോകുന്ന ഏവനും സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും "ആധികാരിക"മായി തന്നെ സഭയെ അസഭ്യം പറഞ്ഞു. ഈ വൈദികന്‍റെ കാര്യത്തില്‍ "സഭ" എന്നാല്‍ "സന്യാസ സമൂഹം" ആണെന്ന് അറിയില്ലാത്ത പ്രതികരണവീരന്മാര്‍ മെത്രാന്‍മാരെ ചീത്തപറഞ്ഞു സായൂജ്യം അടഞ്ഞു. ഈ സംഭവവുമായി മെത്രാന്മാര്‍ക്ക് യാതൊരു ബന്ധവും ഇല്ലാതിരിക്കെയാണ് ഇതെന്നോര്‍ക്കണം. ഈ വൈദികന്‍റെ ഉത്തരവാദിത്വം മെത്രന്മാര്‍ക്ക് അല്ല അദ്ദേഹത്തിന്‍റെ സുപ്പീരിയര്‍ ആയ വൈദികര്‍ക്ക് ആണെന്ന് മംഗളത്തിനോ പ്രതികരിച്ചവര്‍ക്കോ അറിയില്ലല്ലോ. ഈ മുന്‍വൈദികന്‍ നടത്തിയ തിരിമറികളെപ്പറ്റി അന്നേ അറിഞ്ഞിരുന്നുവെങ്കിലും ആര്‍ക്കും അതെപറ്റി ചിന്തിക്കാന്‍ നേരമില്ലാതെ പോയി. പുരകത്തുമ്പോള്‍ വാഴ വെട്ടുന്നത് പോലെ, കിട്ടിയ ഗ്യാപ്പില്‍ സഭയെയും സഭാസ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാന്‍ ആണ് ശ്രമം ഉണ്ടായത്. സഭയെ വഞ്ചിച്ചു കടന്ന മുന്‍ വൈദികന്‍റെയും ഭാര്യയുടെയും കണ്ണീരില്‍ കലര്‍ന്ന കഥ വിവിധ പോസിലുള്ള കളര്‍ ഫോട്ടോ സഹിതം നല്‍കി മംഗളം അവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. ഇപ്പോള്‍ എന്തായി.
  • ചെറുപുഷ്പം ജോയ്സ്  18 hours ago
   മറ്റു മാധ്യമങ്ങളിൽ വന്നു മണിക്കൂറുകൾ കഴിഞ്ഞാണ് ഈ വാര്ത്ത മംഗളത്തിൽ പ്രത്യക്ഷപ്പെട്ടത്..... അതും ഞാൻ ഈ വാര്ത്ത അതെ പടി കമന്റ് ആയി " പ്രണയത്തിന്റെ പീടാനുഭാവത്തിൽ" ഇട്ട ശേഷം....
   എന്റെ ആ കമന്റ് മംഗളത്തിൽ വന്നതിനു ശേഷമാണ് മംഗളം ഈ വാര്ത്ത തന്നെ കൊടുക്കുന്നത്.......
   കല്ലെറിയാൻ മുന്കൈ എടുതവരെയൊന്നും ഈ വഴിക്ക് കാണുന്നുമില്ല.....
 • nazeem abdulkhader  35 minutes ago
  ഈ വൈദികൻ സുറുമി എന്ന മുസ്ലിം പെണ്‍കുട്ടിയെ മതം മാറ്റി മേരി ആക്കി വിവാഹം കഴിച്ചത് നിമിത്തം "ലവ് കുരിശു" വഴി സഭക് കളംകിതനായി തീരുകയനുണ്ടായത്‌.മോഷ്ടിച്ച കാശ് കൊടുക്കാമെന്നു ഏറ്റ സ്ഥിതിക് ഇതൊരു പീടനമാണ് .

  rafeeq.rashid24  14 hours ago
  ഈ വാർത്തയ്ക്കു അഭിപ്രായം എഴുത്തും മുൻപേ, ഒരു പത്രസമ്മേളനം അവർ നടത്തും എന്ന് കരുതുന്നു. എന്തായാലും പോലിസ് സ്റെഷനിൽ പോയി സമരം ഇരുന്ന വ്യക്തി ആണല്ലോ ഫാര്യ. അപ്പോൾ കാര്യങ്ങൾ അറിയുമായിരിയ്ക്കും..!

  Justin  16 hours ago
  സാത്താന്‍മാരുടെ കൂട്ടം സഭ ഭരിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും.... ആ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കു... ദൈവത്തിന്റെ മുന്‍പില്‍ നിങ്ങള്‍ ഇതിന് എന്ത് കണക്കു ബോധിപ്പിക്കും......

  sajayanthayyil  18 hours ago
  It must be a fabricated case as per the previous report and SABHA against him

3 comments:

 1. Comment by George Kuttikattu
  വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ അവർ വാങ്ങിക്കൂട്ടിയ പണംകൊടുത്ത് സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നു. കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വകുടിയേറ്റം നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter- ദൈവീകരായ അതിഥി ജോലിക്കാർ ) എന്ന ശീർഷകത്തിൽ 14.4.2014- ൽ ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ കൂടുന്നതെയുള്ളൂ.

  വിദേശ കള്ളപ്പണം ചെലഴിക്കാൻ വേണ്ടി ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികൾ പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളി പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ പൊളിച്ചു. തേക്ക് തടികൾ ഈട്ടിത്തടികൾ എന്നിങ്ങനെ മേത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം ചരിത്ര പ്രസിദ്ധങ്ങളായ കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി ലഭിച്ചിരിക്കുന്ന ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. പഴയ തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള പള്ളിമുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള പണത്തെക്കുറിച്ചു.!

  പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾ! ആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് നടക്കുകയില്ല. അതും, ഓരോ നിമിഷവും വൈദ്യുതി ഇല്ലെന്നാകുന്ന കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന പരാതിയുമായി ഇടവകാംഗങ്ങൾ. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

  ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, റൌഡികളും, തികഞ്ഞ അന്ധവിശ്വാസികളുമായ വൈദികരും ഉണ്ട്. വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലി ക്കാ സഭയുടെ പാരമ്പര്യവിശ്വാസങ്ങളെയും കാനോനിക നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

  ReplyDelete
 2. Comment By John Thomas
  ചിക്കാഗോ സീറോമലബാര്‍ സഭയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഫാ.മാത്യു ശാശേരി ചിക്കാഗോ ഇടവകയിലെ ഒരുകടുംബിനിയെ തട്ടികൊണ്ടുവന്നു ബാംഗീളൂരില്‍വെച്ച് വിവാഹം ചെയ്തു. ഈ അജപാലനത്തിലൂടെ ഒരു കുടംബമാണ് അദ്ദേഹം തകര്‍ത്തത്.്. അവരിപ്പോള്‍ ആസ്‌ട്രേലിയായില്‍ കുടിയേറിപാര്‍ത്തുവെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. അമേരിക്ക വിടുന്നസമയത്ത് അദ്ദേഹം കോപ്പേല്‍ പള്ളിയുടെ വികാരി ആയിരുന്നു. അദ്ദേഹം നടത്തിയ പണമിടപാടുകളേകുറിച്ചോ ഈ സംഭവത്തേ കുറിച്ചോ സഭ എന്തെങ്കിലും പറഞ്ഞതായി അറിവില്ല. ഇത് മംഗളകരമായി പര്യവസാനിക്കുവാന്‍ സഭ സഹായിക്കുകയാണോ ചെയ്തത്?

  ReplyDelete
 3. സപ്തര്ഷികളുടെ നാവിൽ നിന്നും "കര്മ്മഫലം കര്മ്മിയെ പിന്തുടരും "എന്ന പ്രാപഞ്ചിക നിയമം ഒരുവട്ടം കേട്ടത് , വെറും കാട്ടാളനായ രത്നാകരന് ത്രേതായുഗത്തിൽ മനസിലായി , അതിയാൻ അതുകാരണം വഴിമാറി മഹാനായ വാത്മീകി മഹർഷിയുമായി ! എന്നാൽ ias ,ips സാറന്മാരുവരെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ , വെറും തെമ്മടിക്കത്തനാരുടെ കീശയില്നിന്നും ഒരു കുമ്പസാരം വഴി ചക്കാത്തിന് പാപമോചനം അടിച്ചുമാറ്റാൻ പള്ളിയിൽ പോകുന്നത് കാണുമ്പോൾ . ഇവറ്റകളെ രക്ഷിക്കാൻ ഒരു "രക്ഷകനും" ആവില്ലെന്ന സത്യം മനസിനെ നൊമ്പരപ്പെടുത്തുന്നു ...

  പെറ്റതള്ളയ്ക്കും തന്തയ്ക്കും പച്ചവെള്ളം കൊടുക്കാത്തവൻ, പള്ളിക്ക് പൊൻകുരിശു /പൊന്നിൻ കൊടിമരം /മെത്രാന് കൈമുത്തു/ റാസയ്ക്ക് ബാന്റുമേളം ...? ! കൊടുക്കട്ടെ പുങ്കന്മാർ , കൊടുത്തകാശു കള്ളപ്പതിരി അടിച്ച്ചുമാറ്റട്ടെ നമുക്കെന്തു ചേതം ? സെക്സ് ശരീരത്തിന്റെ വിശപ്പാണ്! വിശപ്പുള്ള ബിഷോപ്പന്മാർ വ്യഭിചാരം വിട്ടു വിവാഹിതരാകുവീൻ ..പാതിരിമാരേ,.. .മണവാട്ടികളെ..ഇതിലെ ഇതിലെ .....വിവാഹം പവിത്രമല്ലോ ! സെക്സ് വിശുദ്ധം തന്നെ ! ആമ്മീൻ .

  ReplyDelete