Translate

Tuesday, September 2, 2014

മെത്രാന്മാര്‍ പിടിച്ച പുലിവാലെന്നു പഴഞ്ചൊല്ല് മാറ്റിയെഴുതണോ?




1 comment:

  1. വീഞ്ഞ് വിവാദം കത്തിയപ്പോഴാണ് വരാപ്പുഴ ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ നയം വ്യക്തമാക്കിയത്. മദ്യനിരോധനം ആണെങ്കിൽ വീഞ്ഞും നിരോധിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യത്തിന് മറുപടിയായി ബിഷപ്പ് പറഞ്ഞു. "ലോകാവസാനം വരെ വിശുദ്ധ ബലിക്കുള്ള വീഞ്ഞ് നിർമാണം ഉണ്ടാവുക തന്നെ ചെയ്യും". അതായത് ലോകാവസാനം വരെ കുർബാന ഉണ്ടാകുമെന്ന്. പാപികൾ ഇല്ലെങ്കിൽ കുർബാനയില്ല എന്നതിനാൽ ലോകാവസാനം വരെ പാപികളും ഉണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പിക്കുന്നു.ലോകാവസാനം വരെ പാപികളുണ്ടാകണമെന്നാണ് കത്തോലിക്കാ സഭയുടെ ആഗ്രഹം. പാപികളുള്ളതുകൊണ്ട്തന്നെ അവസാനം വരെ സഭയുമുണ്ടാകും, കുർബാനയുമുണ്ടാകും, അതായത് ലോകാവസാനം വരെ മതങ്ങളൊക്കെ ഇവിടൊക്കെ തന്നെ കാണുമെന്നു ചുരുക്കം.മതങ്ങൾ ഇല്ലെങ്കിൽ നമ്മുടെ പണി പോകും എന്നതാണ് ബിഷപ്പിന്റെ വെപ്രാളത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.പണ്ടൊരിക്കൽ ഒരു സുവിശേഷ പ്രസംഗകൻ പറയുന്നത് കേൾക്കാനിടയായി. അദ്ദേഹം ഉറഞ്ഞുതുള്ളുന്നതുപോലെ ദൈവത്തിനു നന്ദി പറയുന്നു. എന്തിനാണ് നന്ദി? അതായത് ഇത്രയേറെ ദരിദ്രരെ ഈ ലോകത്ത് സിര്ഷ്ടിച്ച കർത്താവേ നിനക്ക് സ്തോത്രം. അവർക്ക് നന്മ ചെയ്ത് അവരെ സ്വർഗത്തിലേക്കുള്ള ഞങ്ങളുടെ ചവിട്ടു പടിയാക്കിയ കർത്താവേ സ്തോത്രം! ലോകാവസാനം വരെ പാപികളും ദരിദ്രരുമൊക്കെ വേണം. അല്ലെങ്കിൽ ഞങ്ങളുടെ ആപ്പീസ് പൂട്ടുമെന്ന് ചുരുക്കം.

    ബിഷപ്പും മറ്റു മതങ്ങളിലെ പുരോഹിതരുമൊക്കെ അവരുടെ അധികാരം അരക്കിട്ടുറപ്പിക്കാൻ ആഗ്രഹിക്കുന്നു. ഡെമോക്ളിസിന്റെ വാളുപോലെ തങ്ങളുടെ ശാസനകൾ മനുഷ്യരുടെ തലയ്ക്കു മീതെ തൂങ്ങിയില്ലെങ്കിൽ അവർ വഴിപിഴച്ച്ചുപോകുമെന്നു മതങ്ങൾ കരുതുന്നു. വീഞ്ഞ് വിവാദത്തിനിടെ ബിഷപ്പിന്റെ പരാമർശം അതാണ്‌ ഒരിക്കൽക്കൂടി വ്യക്തമാക്കുന്നത്. അതാണ്‌ അവരുടെ പ്രഖ്യാപിത നിലപാട്.

    ReplyDelete