Translate

Wednesday, September 17, 2014

കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ പുതിയ സംവിധാനങ്ങള്‍. കൊടി പ്ലാകാര്‍ഡു പിടിക്കാന്‍ ദിവസക്കൂലിക്ക് ആസാം, ബംഗാളി യുവാക്കള്‍ തയ്യാര്‍. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ ആഘോഷിക്കുന്ന കേരളത്തില്‍ നല്ലൊരു മാര്‍ക്കറ്റ് കണ്ടു പിടിക്കാൻ  സാധിക്കുമെന്ന് ഏജന്റുമാര്‍. അത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുതന്നെ തുടങ്ങാന്‍ സാധിച്ചതില്‍ സഭയും സര്‍ക്കാരും പൊതുജനങ്ങളും അതീവ സന്തുഷ്ടരാണ്. വിഡിയോ റിപ്പോര്‍ട്ടു കാണുക  CLICK HERE https://www.facebook.com/video.php?v=650679445046976&set=vb.137429259705333&type=2&theater

Photo & Video :Facebook\laityviews

1 comment:

 1. By Kerala Catholic Reformation
  പുരോഹിതനെ അകാരണമായി മര്ധിച്ചതിനു ആണ് ഹര്‍ത്താല്‍ , അപ്പോള്‍ കാരണം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ ഒരു വശത്തിന്റെ വാദം മാത്രം കേട്ട് പറയാന്‍ പറ്റും. അനേകം കൊക്കന്മാരും , പുത്രുക്ക മാരും നടത്തിയ ആഭാസ അഭ്യാസത്തിനു പൊതുജനം എങ്ങനെ പ്രതികരിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.

  എന്തിനാണ് ഇവര്‍ ഹര്‍ത്താല്‍ നടത്തുന്നത്. അക്രമത്തെ ന്യായീകരിക്കുകയല്ല , അതിനുള്ള മറുപടി ഹര്‍ത്താല്‍ അല്ല. സഭാ നേത്രുത്വം വെറും ഊള രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് താഴരുതെന്നു അപേഷിക്കുന്നു. എല്ലാ പ്രാവശ്യവും ഹര്ത്താലിനു എതിരെ ഖോര ഖോരം അലമുറ ഇടുന്ന സഭാ നേതാക്കന്മാര്‍ക്ക് ഇതിനു മറുപടി ഇല്ലെ? ലോകത്ത് കേരളത്തിൽ മാത്രമേ ഇത്തരം നിർബന്ധിത ഹര്‍ത്താല്‍ നടക്കൂ.. ജനം പ്രതികരിച്ചാൽ കാര്യങ്ങൾക്ക് മാറ്റം വരും. അക്രമികളെ പോലീസ് അറസ്റ്റു ചെയ്തു. പിന്നെ ആരെ കാണിക്കാനാണ് ഇവര്‍ ഹര്‍ത്താല്‍ നടത്തി പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്നത്‌. ഇനി ഈ ഹര്ത്താലിന്റെ പേരില്‍ കുറെ അക്രമമും നടത്തി ഞങളുടെ ശക്തി തെളിക്കുക കൂടി വേണം.ഇപ്പോള്‍ കേരളത്തില്‍ ഇതു കുറ്റിചൂലിന് വേണമെങ്കിലും ഹര്ത്താലിനു ആഹ്വാനം കൊടുക്കാം. വിവേകമില്ലാത്ത സഭാ തലവന്മാര്‍ വിശ്വാസികളെ കുട്ടി കുരങ്ങനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്ന ഈ നടപടികളിലേക്ക് തിരിയരുത് .

  പോലീസ് കേസ് എടുത്തതായും അറിയുന്നു . പക്ഷെ ഈ പാവം ജനങ്ങൾ എന്ത് പിഴച്ചു ? ഹർത്താൽ നടത്തുന്നതിൻറെ പേരിൽ എന്തിനാണ് ഈ പാവം ജനങ്ങളെ ശിക്ഷിക്കുന്നത്? കച്ചവടക്കാരിൽ പലരും കടം എടുത്താണ് ഈ ആഴച് കച്ചവടം നടത്താൻ ഉള്ള സാധനങ്ങൾ വാങ്ങി വെച്ചിരിക്കുന്നത് . അത് നശിപ്പിക്കുന്നത് കൊണ്ട് നിങ്ങൾ എന്ത് ശക്തി ആണ് കാണിക്കാൻ നോക്കുന്നത്? സാധാരക്കാരുടെ ചോരക്കും വില ഉണ്ട് .ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കോടതി , ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ ചാനലുകൾ വന്ന വീഡിയോ കണ്ടാൽ മനസിലാവും. അവരെ അറസ്റ്റ് ചെയ്തു , അവർ വരുത്തി വെച്ച നഷ്ടം അവരുടെ കയ്യിൽ നിന്നോ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനയിൽ നിന്നോ വാങ്ങി നഷ്ടപ്പെട്ടവര്ക്ക് തിരികെ കൊടുക്കാൻ ഉള്ള സന്മനസ് കാണിച്ചാൽ നന്നായിരിക്കും.

  രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു നടന്ന സഭയാണ് ഇപ്പോള്‍ ഹര്ത്താലിനു ആഹ്വനിക്കുന്നത് , ഫൂ .......... കുറച്ചു നാള്‍ മുന്പ് ജസ്റ്റിസ്‌ ജെ ബി കോശി പറഞ്ഞത് പോലെ ഹര്‍ത്താല്‍ നടത്തുന്നവരെ രാജ്യ ദ്രോഹികളായി പ്രഖ്യാപിക്കണം .സമരമുറകൾ നമുക്ക് ആവശ്യം തന്നെയാണ്. സമരങ്ങൾ കൊണ്ട് തന്നെയാണ് പല കാര്യങ്ങളും ഈ നാട്ടിൽ നേടിയെടുത്തിട്ടുള്ളത്. അതിലൊരു തർക്കവും ഇല്ല. പക്ഷെ ഹർത്താൽ ഒരു സമരമേയല്ല എന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഒരു പത്രപ്രവസ്ഥാവനയിലൂടെ, അല്ലെങ്കിൽ ടീവിയിലെ ഒരു ഫ്‌ളാഷ് ന്യൂസിലൂടെ ഒരു സംസ്ഥാനത്തെയോ രാജ്യത്തെ തന്നെയോ മുഴുവനായി സ്തംഭിപ്പിക്കുകയും ദിവസക്കൂലിക്കാരായിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയെ സമരമെന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്.

  ReplyDelete