Translate

Friday, September 19, 2014

ഒരു മള്‍ട്ടിനാഷനല്‍ കോര്‍പ്പറേറ്റിന്റെ ആസ്തിയോടു കിടപിടിക്കാനുള്ള സമ്പത്ത് കേരള കത്തോലിക്ക സഭയ്ക്കുണ്ട് . ഇതു വിശ്വാസ ജനങ്ങളില്‍ നിന്നും സമാഹരിച്ചിട്ടുള്ളതാണ്. സത്യം, നീതി എന്നിവ  കാറ്റില്‍ പറത്തികൊണ്ട് മെത്രാന്‍മാരും പുരോഹിതരും അതു കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ക്രിസ്തിയ ധാര്‍മികതയെ പറ്റി ഇവര്‍ വായ്‌തോരാതെ പ്രസംഗിക്കുന്നുവെങ്കിലും മറ്റൊരു വശത്തു ജനചൂഷണം പരമ്പരാഗതമായി നടത്തികൊണ്ടിരിക്കുന്നു. ചര്‍ച്ച് ആക്റ്റാണ് ഇതിനൊരു പരിഹാരം


By George Moolechalil


2 comments:

 1. This morning I wrote to my mail-friends

  കത്തോലിക്കാ സഭയുടെ കോർപ്പറേറ്റ് രാഷ്ട്രീയം എന്ന മനോഹരമായ, വളരെ കാലിക പ്രാധാന്യമുള്ള, എഡിറ്റോറിയൽ വായിക്കാനുള്ള ലിങ്ക് താഴെ കാണുക. ഇത് സത്യജ്വാലയുടെ സെപ്റ്റംബർ ലക്കത്തിൽ ശ്രദ്ധേയനായ ഒരു ചിന്തകനായ ശ്രീ ജോർജ് മൂലേച്ചാലിൽ എഴുതിയതാണ്. അദ്ദേഹം ഇവിടെ പറയുന്ന ഓരോ വാക്കും സത്യമാണ്. എന്നാൽ അത് വായിക്കാനോ അതിലെ സത്യാവസ്ഥ അംഗീകരിക്കാനോ ഉള്ള ധൈര്യം സാധാരണ ക്രിസ്ത്യാനിക്കും അവരുടെ നേതാക്കൾക്കും ഇല്ല. സ്വിറ്റ്സര്ലന്റിൽ ജീവിക്കുന്ന ഏതാനും മലയാളികളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. പള്ളിയിൽനിന്ന് പ്രൊമോട്ട് ചെയ്യാത്തതെന്തെങ്കിലും വായിക്കാൻ തന്നെ അവർക്ക് ഇഷ്ടമില്ല.

  ഞാനെഴുതുന്ന പലതും, വായിക്കാൻ കൊള്ളാമെന്ന് വിചാരിക്കുന്നവയും (വായിച്ചാൽ മനസ്സ് പ്രബുദ്ധമാകും എന്ന് ഞാൻ കരുതുന്നവ) എന്റെ സുഹൃത്തുക്കൾക്ക് എന്നപോലെ കുടുംബത്തിലുള്ളവർക്കും അയക്കാറുണ്ട്. കുടുംബാംഗങ്ങളിൽ മിക്കവരും അങ്ങോട്ട്‌ നോക്കുക പോലുമില്ല. വല്ല ദൈവദൊഷവും കാണും, എന്തിനു വെറുതേ ഉള്ള പുണ്യം നഷ്ടപ്പെടുത്തണം എന്നായിരിക്കും അവർ ഭയപ്പെടുക. ഉള്ള പുണ്യം അവർ മുറുകെത്തന്നെ പിടിച്ചിരിക്കട്ടെ!

  സത്യത്തിൽ ഇവരൊക്കെ ഭയപ്പെട്ടു ജീവിക്കുന്നവരാണ്. അവർ സത്യത്തെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ അവർ തങ്ങളെത്തന്നെയും സഭയേയും ഭയക്കുന്നു. ഇങ്ങനെയെന്തെങ്കിലും വായിച്ചാൽ, ക്രിസ്ത്യാനിയായിട്ടുള്ള അവരുടെ നിലനില്പ് തന്നെ അവതാളത്തിലാകും എന്ന അവ്യക്തമായ ഒരു ഭയമാണ് അതിന്റെ പിന്നിലെ വസ്തുത. എന്നാൽ ദൈവം സത്യമാണ്, കത്തോലിക്കാ സഭ സത്യസഭയാണ് എന്നൊക്കെ ഇവരെല്ലാം ഉറക്കെ പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആഴമായ കാപട്യവും നീണ്ടുനില്ക്കുന്ന മാനസ്സികാടിമത്തവും സൃഷ്ടിച്ച മുരടിച്ചുപോയ വ്യക്തിത്വമാണ് അവരെ ഇങ്ങനെയൊരു വിഷമവൃത്തത്തിൽ എത്തിച്ചിരിക്കുന്നത് എന്ന് ഞാനാരോപിക്കുമ്പോൾ വേദനിക്കുന്നവർ ഈ എഡിറ്റോറിയൽ മനസ്സിരുത്തി ഒന്ന് വായിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. എന്നിട്ട് അതിൽ സത്യം കണ്ടെത്തുന്നുവെങ്കിൽ, എങ്കിൽ മാത്രം, അതനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവിൽ എന്നാണ് എനിക്ക് കൂട്ടിച്ചേർക്കാനുള്ളത്‌.

  ReplyDelete
 2. Kerala Catholic Church Reformation
  Commented by Sebastian Kakkanad:
  സീറോ മലബാർ കത്തോലിക്കാ സഭക്ക് യേശു സ്ഥാപിച്ച സഭയുമായി യാതൊരു സാമ്യവും ഇല്ല. സഭ ഇപ്പോളൊരു വാൻ ബീസിനസ് ആയി മാറിയിരിക്കുകയാണ് ഇന്ന് ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് പ്രതിബന്ധമായി നില്ക്കുന്നത് പുരോഹിത മേല്ക്കൊയ്മയും അധികാര ദുർവിനിയോഗവും ആണ്. പുരോഹിതവർഗത്തിന് കേരള ക്രൈസ്തവ സഭയിൽ യാതൊരു അടിസ്ഥാനവും പ്രസക്തിയും ഇല്ലാ. യഹൂദപൌരോഹിത്യതിന്റെയും, യൂറോപ്യൻ രാജത്വത്തിന്റെയും പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഹംഭാവം മാത്രമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. തെറ്റുകാർ നമ്മൾ ആടുകൾ മാത്രമാണ്. നാമിതെല്ലാം അന്ധമായി വിശ്വസിച്ചു. ഇതെല്ലാം തിരുത്തേണ്ട കാലം അതിക്രമിച്ചുവെന്നതിനു ധാരാളം തെളിവുകൾ ഉണ്ട്. യേശു രണ്ടു കാര്യങ്ങളേ നമ്മോടു ആവശ്യപ്പെട്ടിട്ടുള്ളു. (1) എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, (2) തന്നത്താനെ എന്നപോലെ തന്റെ അയല്ക്കാരനെ (യേശു പറഞ്ഞിട്ടുണ്ട് നമ്മുടെ അയൽക്കാരൻ ആരാണെന്നു) സ്നേഹിക്കുക. പള്ളിയെപ്പറ്റിയൊ, ഞായറാഴ്ച്ചയെപറ്റിയോ, കതനാന്മാരെ പറ്റിയോ, ശ്രേഷ്ഠകത്തനന്മാരെ പറ്റിയോ ധ്യാനത്തെ കുറിച്ചോ ബൈബിൾ കണ്വൻഷനെ കുറിച്ചോ യേശു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, പുരോഹിതരെക്കുറിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മോശമായതു മാത്രമാണു. കത്തോലിക്കാസഭ പന്ത്രണ്ടാം ക്ളാസ്സിനു മുകളിലുള്ള വിദ്യാഭ്യാസ്സ സ്ഥാപനങ്ങൾ നടത്തുന്നത് പണക്കൊതി, സ്ഥാനമാനമോഹം, അധികാരികളെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിക്കാനുള്ള താല്പര്യം എന്നിവ കൊണ്ടാണ്. യേശുവിസ്വാസത്തിൽ ഉള്ള ഒരു അടിത്തറ പന്ത്രണ്ട് കൊല്ലം കൊണ്ട് സാധിക്കുന്നില്ലെങ്കിൽ അത് പിന്നീടുള്ള വിദ്യാഭ്യാസം കൊണ്ടും സാധിക്കാൻ പോകുന്നില്ല

  ReplyDelete