Translate

Tuesday, September 23, 2014

ഫാ. ടോം കൊറ്റത്തിലിനെ ആക്രമിച്ച സംഭവം: ഐജി ഇന്നെത്തും


Deepika, 23.09.2014.

ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ടോം കൊറ്റത്തിലിനെ ഗുണ്ടാ സംഘം അക്രമിച്ച കേസിന്റെ പുരോഗതി വിലയിരുത്താന്‍ കൊച്ചി റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ ഇന്നു ചങ്ങനാശേരിയില്‍ എത്തും. 

രാവിലെ 11നു ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ എത്തുന്ന ഐജി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. വൈദികനെ അക്രമിച്ചതു സംബന്ധിച്ചു വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും ഇടവകാംഗങ്ങള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് ഇടവക പ്രതിനിധികള്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐജി അന്വേഷണ പുരോഗതി വിലയിരുത്താന്‍ എത്തുന്നത്.

കഴിഞ്ഞ 16നു രാത്രി 12നു മടക്കുംമൂട് ജംഗ്ഷനു സമീപമാണു ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഫാ. ടോം കൊറ്റത്തിലിനെ അക്രമി സംഘം ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിച്ചത്. സംഭവത്തില്‍ ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്ത മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്.
http://www.deepika.com/News_latest.aspx?catcode=latest&newscode=150672

എന്തു കൊണ്ട് അഭയുടെ കൊലപാതകത്തില്‍ സഭാ നേതാക്കളും അനുയായികളും ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചില്ല..

ഒരു പെറ്റമ്മയുടെ രോദനം.
സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ(സി..അഭയ) ഘാതകരെ കണ്‍ടു പിടിക്കാന്‍ നാളിതുവരെയായി ഒരുപുരോഹിതനും തെരുവുകളില്‍ ഇറങ്ങുന്നതായികണ്‍ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്‍ടായി, 'ഒരിക്കല്‍ അയല്‍വക്കകാരുമൊത്ത്  അഭയായെപ്പറ്റിയുള്ളഒരു സിനിമാ കാണുവാന്‍ ഞാന്‍ പോയി. അതിലും ഒരു കൊച്ചിനെകാലേല്‍ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളില്‍ തള്ളുമ്പോള്‍ എന്റെ ചങ്ക് പൊട്ടിതകര്‍ന്നിരുന്നു.അറിയാതെയെന്നുംഎന്റെസ്വപ്നാടനലോകത്തില്‍ മോളെയോര്‍ത്ത് കണ്ണുനീര്‍ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല' ക്കാത്ത ദിനരാത്രങ്ങളില്ല'                    

അഭയയുടെ ഘാതകര്‍ ഇന്നും സഭയുടെ പ്രധാന അധികാരസ്ഥാനങ്ങളിരിന്നു വചന പ്രഘോഷണനം നടത്തുന്നു. ദിവ്യകര്‍മ്മങ്ങള്‍ നടത്തുന്നു. പീലാത്തോസിന്റെ പിന്‍തലമുറക്കാരായ മേല്‍പട്ടക്കാര്‍ '' ഈ രക്തത്തില്‍ പങ്കില്ല'' എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നു. ഘാതകരെ സംരക്ഷിക്കാന്‍ ഒത്താശകളും ചെയ്യുന്നു. ഇരുപത്തുരണ്‍ടുകൊല്ലം കഴിഞ്ഞിട്ടും ഈ കേസിനു തുമ്പുണ്‍ടായില്ല. 

പ്രതിഷേധിക്കേണ്ടിയിരുന്ന ജനങ്ങള്‍ ഈ കേസില്‍ എന്തുകൊണ്ടു മൗനം പാലിച്ചു?

പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവിട്ടു കേസില്‍ ആമേന്‍ സമരക്കാര്‍ എവിടെ ഓടിയൊളിച്ചു?


കൈതവനയില്‍ പീഡനത്തിനുശേഷം വേദോപദേശം പഠിക്കുവാന്‍ വന്ന മാലാഖ കുഞ്ഞ് ശ്രേയയെ കുളത്തില്‍ എറിഞ്ഞു ഇല്ലാതാക്കിയപ്പോള്‍ സര്‍പ്പസന്തതികള്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു
വോ?


കൊല്ലം രൂപതാമെത്രാൻ പോലീസീനെ ഉപയോഗിച്ചു ജനങ്ങളെ തല്ലിചതച്ചപ്പോള്‍ ഈ പാദസേവകര്‍ എവിടെയായിരുന്നു? 

എരുമേലയിലെ പ്രവാസി മോണിക്ക-തോമസ് ദബതികളുടെ സ്വത്തുകള്‍ കാഞ്ഞിരപ്പള്ളി രൂപത അനധികൃതമായി കരസ്ഥമാക്കിയതിനെ പറ്റി ചങ്ങനാശേരി ഹര്‍ത്താല്‍സംഘത്തിന് എന്താണ് പറയാനുള്ളത്?


ഇവിടെ ഒരുകാര്യം വ്യക്തമാണ്. ചങ്ങനാശേരി പുരോഹിതന്റെ കാര്യത്തില്‍ വലിയൊരു നാണക്കേടു മറച്ചുവെയ്ക്കാനുള്ള സന്നാഹമായിരുന്നുവെന്നതല്ലെ ഈപടയൊരുക്കത്തിന്റെ പിന്നാംപുറം

എന്നു ജനങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റുപറയാനാവുമോ?

ബാംഗ്‌ളൂരില്‍ ഒരു വൈദികനെ വൈദികര്‍തന്നെ കൊലപ്പെടുത്തി

പ്പോള്‍ സമരസന്തതികള്‍ മൗനം പാലിക്കുകയാണുണ്ടായത്. ഈ കാര്യത്തിനുവേണ്ടി ഒരു ഹര്‍ത്താലും നടന്നതായി അറിവില്ല. -
No comments:

Post a Comment