Translate

Sunday, March 15, 2015

What is the purpose of a HARTAL?


Capt-Simble Varghese Thomas             In FaceBook
14 hrs · Edited ·
HARTAL FOR WHAT ?  
(2015 മാർച് 13 ന് കുറെ സംസ്കാരശൂന്യർ നമ്മുടെ അസ്സംബ്ലി ഹാളിൽ നടത്തിയ പേക്കൂത്തിനെയും പിറ്റേ ദിവസം മനുഷ്യദ്രോഹികൾ പൊതുജനത്തിന്റെ തലയിൽ കെട്ടിയേല്പിച്ച ഹർത്താലിനെക്കുറിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഒരവസരമുണ്ടാക്കാൻവേണ്ടി ആദ്യത്തേതായി ശ്രീ വർഗീസ്‌ തോമസിന്റെ ഒരു പ്രതികരണം ഫെയ്സ് ബുക്കിൽ നിന്നെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

I AM A STRONG COMMUNIST BY HEART  AND SOUL , FORCED TO VOTE TO THE PARTIES BEARING SYMBOLS .  BUT I BELONG TO AN EDUCATED CLASS OF CITIZENS IN KERALA  AND LIVE LIKE THAT.
BEING A COMRADE AND BEING A CITIZEN OF A SECULAR, DEMOCRATIC REPUBLICAN COUNTRY, I JUST CAN'T ACCEPT WHAT THE LEFT FRONT HAD DONE YESTERDAY .
THEY MUST UNDERSTAND THAT BY DOING ALL THIS A MINISTER WILL NOT RESIGN!

AND WE KNOW THIS WAS JUST A SHOW OFF. WHICH IN FACT WAS " GUNDA " ACTION,
DESTROYING PUBLIC PROPERTY IN THE ASSEMBLY AS WELL AS OUTSIDE, CANNOT BE ACCEPTED AS A GENUINE FORM OF PROTEST .

THESE LEADERS ARE FOOLS . THEY ARE NOT WORTH TO BE A MLAs . THEY DON'T KNOW THE RULES OF AN ASSEMBLY .
TO PUT ANY GOVT . DOWN OR TO REMOVE A MINISTER FROM THE RULE, THERE IS A FIXED PROCEDURE CALLED " NON CONFIDENCE MOVEMENT " .... INSTEAD, NOT TO PRESSURIZE THE COMMON MAN WHO FEEDS YOU.

OR YOU ARE WELL CONNECTED WITH MR. MANI, WHO HAS INCREASED TAXES EVERY WHERE ... AGAIN COMMON MAN HAS TO SUFFER ...... LEFT OR RIGHT, NO ONE IS BOTHERED ABOUT THAT...INSTEAD YOU ARE DESTROYING OUR MONEY AS IF ITS "YOUR FATHERS PROPERTY".
SHAME ON YOU LEFT PARTIES ... CHANGES IN YOUR ACTIONS AND REFINING YOUR THOUGHTS IS WHAT YOU MUST NEED NOW.

LETS DO HARTALS AND BANDHS FOR OUR SISTER SAUMYA , NIRBHYA AND MANY OTHERS ... THERE YOU GUYS ARE NOT INTERESTED, SINCE YOU WON'T GET ANYTHING TO LICK....... SHAME ON YOU POLITICALLY CONSTIPATED HUMANS .....

13 comments:


  1. Unni Thekke in FB

    ജനാധിപത്യത്തിന് ശ്രീകോവിലില്ല. അതൊരു തെറ്റിദ്ധാരണയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ വിശുദ്ധപശുക്കളുമല്ല.
    ശ്രീകോവില്‍, അമ്പലം എന്നൊക്കെ അസംബ്ലികളെപ്പറ്റിപറയുമ്പോള്‍ അതിലൊരു വിഗ്രഹവും പുജാരിയുമൊക്കെയുണ്ടാകുമല്ലോ. അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ ജനാധിപത്യത്തിന്‍റെ പള്ളിയെന്നോ മസ്ജിദെന്നോ ഒക്കെ പറയാനുള്ള ഓപ്ഷനും കൂടി അവശേഷിക്കപ്പെടുന്നുണ്ട്. സെക്കുലറായ ചിന്തയില്‍ ജനസഭകള്‍ പള്ളിയരമനകളോ അമ്പല പരിസരമോ ആയി കാണേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ വിശുദ്ധപശുക്കളുമല്ല.
    പരിപാവനമായ ജനാധിപത്യ വ്യവസ്ഥയെന്നും പാലിക്കേണ്ട മര്യാദയെന്നുമൊക്കെ പറഞ്ഞു നാം സദാചാരവാദികളാകുമ്പോള്‍ നഷ്ടമാകുന്നത് പ്രതികരണത്തിന്‍റെ രാഷ്ട്രിയവും വളരുന്നത് ആരാഷ്ട്രീയതയുടെയും അഴിമതിയുടെയും പുതിയ രൂപങ്ങളുമാണ്.
    അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റുകള്‍ സ്വകാര്യ സംഭാഷണങ്ങളായും ആറുമണിക്കുറില്‍ നിന്നും ആറു മിനിറ്റായുമൊക്കെ മാറ്റപ്പെടും. ബഡ്ജറ്റു അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് സീറ്റ്‌ മാറ്റി കൊടുക്കേണ്ടതായും പിന്‍വാതില്‍ തുറന്നു കൊടുക്കേണ്ടതായും വരും. ഒടുവില്‍ മഞ്ഞലഡു കൊടുത്ത് വിജയം ആഘോഷിക്കുകയുംചെയ്യും.
    കടപ്പാട്: അഴിമുഖം

    ReplyDelete
  2. ഈ അഴിമതിവീരന്മാരും കവലച്ഛട്ടംപികളും നമ്മെ ഭരിക്കുന്നത്തിലും ഭേദം പട്ടാളഭരണമല്ലേ നമുക്ക് യോജിച്ചതു ?,എന്ന് തോന്നിപ്പോകും ! പറയാന്‍ വക്കുകള്‍ കിട്ടാതെപോയ നിമിഷങ്ങളായിരുന്നു മീഡിയായിലൂടെ ആ ആഭാസക്കളരി കണ്ടപ്പോള്‍ ! ഹോ! നമ്മുടെ ഗതികേടേ....ദൈവത്തെ അറിയാത്ത പുരോഹിതനും സാമാന്യ ബോധമില്ലാത്തവന്മാരും അവളുമാരും നമ്മെ നയിക്കുന്നു ,ഭരിക്കുന്നു (തലമുറയെ നാശത്തിലേക്ക് നയിക്കുന്നു )മലയാളീ നിന്റെ ഗതികേടേ ...
    "എനിക്ക് വോട്ടു തരൂ" ,(ഞാന്‍ നിന്നെ ഭരിച്ചു മുടിച്ചേക്കാം) എന്ന് പറയുന്ന രാഷ്ട്രീയക്കാരനെയും ,"എന്‍റെ സഭയില്‍കൂടൂ"(ഞാന്‍ നിന്നെ ദൈവത്തെ അറിയാത്തവനാക്കി /ആത്മീയാന്ധതയില്‍ കൂദാശ ചെയ്തു മൂടിയെക്കാം) എന്ന് പറയുന്ന പാതിരി/പാസ്ടരെയും ഉടന്‍ ചെപ്പട്ടയ്ക്ക് അടിച്ചു വീറു കാണിക്കുന്ന തലമുറ ഇതാ ഉണര്ന്നുരിക്കുന്നു ! കത്തനാരെ ജാഗ്രതൈ /നേതാവേ കാത്തിരുന്നു കാണുക ...

    ReplyDelete
  3. George Martin Malayali Koottukar

    കേരള നിയമ സഭയില് കണ്ടത് ഇടതു മുന്നണിയുടെ മാനസീക വിഭ്രാന്തി .
    പ്രതിപക്ഷ MLA മാര് മദ്യപിച്ചിരുന്നു .2 വനിതാ MLA മാറും മദ്യപിച്ചിരുന്നു .ഒരു പ്രതിപക്ഷ MLA ചെറിയ ഒരു പൊതി തുറന്നു എന്തോ നാക്കിനു അടിയില് പുരട്ടുന്നത് കണ്ടവരും ഉണ്ട് ,മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് ആഭാസ താണ്ടവം ആടിയ ക്രിമിനലുകളായ ഇത്തരം വികൃത ജീവികൾക്ക് വോട്ടു ചെയ്തവര് ആണ് ആദ്യം മറുപടി പറയേണ്ടത് .തെമ്മാടിത്തനം ആണ് സാമുഹ്യ പ്രവര്ത്തനം എന്ന് ഇവര് തെറ്റിദ്ധരിച്ചിരിക്കുന്നു .ഇതിനെ ന്യായീകരിക്കുന്ന ആഭാസന്മാരും, മാധ്യമങ്ങളും ഇതിനുത്തരവാടികളാണ്. കാള പെറ്റു എന്ന് കേള്ക്കുമ്പോള് കയറു എടുക്കുന്ന മാധ്യമങ്ങള് നിയമസഭയുടെ അന്തസ്സ് തകരുക്കുന്നതിനു കൂട്ട് നിന്നു. ഇനി എങ്കിലും നമ്മള് ഓര്ക്കുക .വിവേകത്തോടെ ഒട്ടു ചെയ്യുക .കൊലയാളികളും ,ക്രിമിനലുകളും നിയമ സഭയില് കടക്കാതിരിക്കാനായി .നമ്മുടെ വോട്ടു ശെരിയായി വിനിയോഗിക്കുക .

    ReplyDelete
  4. Mathew Thayyil in Face Book

    പ്രീയ കേജ്രിവാൾ, താങ്കളോടെ എറെ ബഹുമാനം ഉണ്ട് . താങ്കൾ ഇങ്ങു കൊച്ചു കേരളത്തിലെ നിയമസഭയിൽ നടന്ന 'ഓട്ടംതുള്ളൽ' കണ്ടു കാണുമല്ലോ? ഞങ്ങള് മലയാളികള് മടുത്തു സർ , ഇടതും വലതും വയ്യ സർ ! ഞങ്ങള് മാറാൻ ആഗ്രഹിക്കുന്നു സർ ,ഈ അഴിമതി വീരന്മാരെ സഹിക്കാൻ കഴിയുന്നില്ല സർ . ഞങ്ങള്ക്ക് വേഗം മരിക്കാൻ കഴിയും എന്ന് തൊന്നുന്നു. അരിയും ഗോതമ്പും മറ്റും വില കൂടുമെങ്കിലും വിക്ഷത്തിനു വില കുറച്ചിട്ടുണ്ട് !
    പകഷെ അതിനു മുൻപ് ഒന്നു മാറാനും മാറ്റാനും ആഗ്രഹിക്കുന്നു , താങ്കൾ ഇങ്ങോട്ട് വരുക ഇവിടെ ഇടതും വലതും താങ്കള്ക്ക് പ്രവര്തിക്കുവാൻ പരുവത്തിൽ ഉഴുതു മറിച്ചിരിക്കുന്നു. ഞങ്ങള് ജനം മാറുവാനും തൂത്തുവാരി വൃത്തിയക്കുവാനും ആഗ്രഹികകുന്നു.

    ReplyDelete
  5. Write a comment...

    Theophilus A J Angelose
    14 hrs ·

    Cherian Philip

    കപട ഭക്തരായ കോഴ വീരന്മാരെ സംരക്ഷിക്കുന്ന ജനാധിപത്യ ശ്രീകോവിൽ പാപികളുടെ ആസ്ഥാനമാണ്‌ - വെള്ളയടിച്ച കുഴിമാടമാണ് - അവിടെ ചാട്ടവാർ ചുഴറ്റുന്നവർ മനുഷ്യ സ്നേഹികൾ !! ദൈവം അവരെ തുണക്കും !!

    Theophilus. AJ

    ജനാധിപത്യത്തിന്റെ ശ്രീ കോവിൽ . മണ്ണാങ്കട്ട .
    തെരുവ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം, വാളി കൂളിത്തരം, ശ്രീ കോവിലിൽ നായ്ക്കൾ നിരങ്ങുന്ന അസുലഭ കാഴ്ചകൾ. നാട്ടിൽ ഭവന കരകേറ്റം നടത്തി പഠിച്ച പഴയ ശീലങ്ങൾ സ്പീക്കറുടെ വേദിയിൽ നടത്തി കാണിച്ചു തന്ന ഇവനക്കെയാണോ ജന പ്രതിനിധികൾ .
    അടിസ്ഥാന പരമായി സി .പി. എം ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല . പാർട്ടി സർവ്വാധിപത്യമാണ് അവരുടെ ലെക്ഷ്യം . പർലമേന്ടരി ജനാധിപത്യ സമ്പ്രദായത്തെയും , സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുതുകയും , അൽങ്കൊലപെടുത്തുകയും ചെയ്യുന്നത് അവരുടെ ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള ലെക്ഷ്യം ആണ്, പരിപാടി ആണ്. സ്വതന്ത്ര ജനാധിപത്യം നിലനില്ക്കണം എന്ന് ആഗ്രഹിക്കുന്നവർ സൂക്ഷിക്കണം.

    ReplyDelete
  6. Valsan Anchampeedika
    ജനാധിപത്യ രീതിയിൽ ചർച്ച ചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്താതെ ഏതോ glorified clerk സാമ്പത്തികബോധമില്ലാതെ എഴുതിയ ‘കണക്ക് കടലാസ്‘ ജനവിരുദ്ധമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്ത് അസാധുവാക്കാൻ നിയമം വേണം.

    Udayakumar Mankyavil
    ഇതയും കൊടിയ അഴിമതി കാണിച്ച ഒരാളെ ഹാലേലുയ്യ പാടി സ്വീകരിക്കണം എന്നാണോ പറഞ്ഞു വരുന്നത്? ജനാധിപത്യംവും ശ്രീകോവിലും ഒക്കെ കള്ളന്മാര്‍ക്ക് വേണ്ടിയുള്ളതോ/...........

    Yathy Pattali
    ജനാധിപത്യം രാഷ്ട്രീയ പ്രവര്തകരിൽ നിന്നും minimum സത്യസന്ധതയും മാന്യതയും കൂടി ആവശ്യപെടുന്നു.
    അധികാരം ഉപയോഗിച്ച് ഘജനാവ് കൊള്ളയടികുന്നവർ, ജനാധിപത്യത്തെ ഇത്തരംതീവെട്ടി കൊള്ളകു മറയിടാൻ ഒരു ഉപാധി മാത്രം ആകി മാറ്റിയ ഒരു കൊക്കസ്സിനു ജനാധിപത്യത്തെ പറ്റിപറയാൻ യാതൊരു അവകാശവും ഇല്ല, ജനാധിപത്യം ഏറ്റവും വലിയ ഭീഷണി നേരിടുന്നത് ഇത്തരം character ഇല്ലാത്ത രാഷ്ട്രീയകാരിൽ നിന്നാണ്.
    മാണി മാറി നില്കെണ്ടാതായിരുന്നു, ഇക്കാര്യത്തിൽ അഴിമതി തെളിയികണം എന്നു പറയുന്നത് ഒരു അസംബന്ധ വാദം ആണ്, കേസ് തെളിയികേണ്ടത് പോലീസെ ആണ്, ആരോപണം മന്ത്രികെതിരെ ആണ്, കേസ് ചാർജ് ചെയ്തിട്ട് ഉണ്ട്, അത് സ്വതത്രമായി അന്ന്വേഷിച്ചു തെളിയികേണ്ട ചുമതല ഉള്ള പോലീസ് സംവിധാനത്തിനു പ്രവര്തികാൻ ആവുന്നില്ല, അവരെ നിയന്ത്രികുന്നവർ ആണ് പ്രതികൾ, കേസ് CBI കു വിടുക ആണ് വേണ്ടത്.

    ReplyDelete
  7. Mubarack Kambrath‎
    നിങ്ങള്‍ പറയു, നമുക്ക് ചര്‍ച്ച ചെയ്യാം, പ്രതികരിക്കാം !

    ഹർത്താലുകൾ വേണം
    ജനദ്രോഹ നടപടികൾക്കെതിരെ
    അക്രമഭരണത്തിനെതിരെ
    അല്ലാതെ പാർട്ടികളുടെ വികാര വിചാര
    പ്രകടനങ്ങൾക്കും വാശിതീർക്കാനും അല്ല...
    നാം വിഡ്ഢി എന്നു വിളിച്ചാക്ഷേപിച്ച
    സന്തോഷ്‌ പണ്ഢിത്‌ ഒരു ചാനൽ
    പരിപാടിയിൽ ചോദിച്ചു...
    "അന്നന്നത്തെ കച്ചവടം കൊണ്ട്‌ ജീവിക്കുന്ന
    ചായക്കടയ്ക്കാരന്റെ കടയിൽ നിന്നും
    ഹർത്താലിന്റെ അടുത്ത ദിവസം നിങ്ങൾ
    തലേ ദിവസത്തേതും ചേർത്ത്‌
    രണ്ട്‌ ചായ കുടിക്കുമോ എന്നു...
    ഇല്ലെങ്കിൽ ഹർത്താലിന്റെ അന്നത്തെ
    വീട്ടുചിലവിനു അയാൾ വാങ്ങിയ കടം
    നിങ്ങളുടെ ഉത്തരവാദിത്തം ആണു."

    ഈ ജനദ്രോഹ രാഷ്ട്രീയ ചവിട്ടുനാടകങ്ങൾ
    മാറണം .... നാം മാറ്റണം..

    ReplyDelete
  8. Mubarack Kambrath
    ഭരണപക്ഷം ബജറ്റിൽ വിലകൂട്ടി
    തലക്കടിച്ചു..
    പ്രതിപക്ഷം ഹർത്താൽ നടത്തി
    വയറ്റത്തടിച്ചു...
    അടികൾ ഏറ്റുവാങ്ങാൻ നാം
    ഇനിയും വോട്ടുനൽകും...
    കൊണ്ടത്‌ മറക്കുന്നത്‌
    ക്ഷമിച്ചിട്ടല്ല
    കൊണ്ടാലും പഠിക്കില്ല എന്നതു
    നമ്മുടെ ശീലമല്ല...
    ഇതൊരു രോഗമായി മാറിയിരിക്കുന്നു....
    (രോഗി -മുബാറക്ക്‌)

    ReplyDelete
  9. Adv James John Velutheril

    നാണം കെട്ടവന്മാർ, ലോകത്തിനു മുമ്പിൽ എന്നെ നാണം കെടുത്തി. ഗാന്ധിജിയുടെ നാട്ടിൽ നിന്നു, മഹത്തായ Indus valley civilization നാട്ടിൽ നിന്നു എന്നു ഞാൻ അന്തസായി നെഞ്ച് വിരിച്ചു അറബിയോടും അമേരിക്കകാരനോടും ജപ്പാന്കാരനോടും കൊരിയക്കാരനോടും പറഞ്ഞിരുന്നു .ഈ പേപ്പർ കട്ടിംഗ് കുവൈറ്റിൽ പബ്ലിഷ് ചെയ്യുന്ന "al anba ' എന്ന പേരിലുള്ള ലോക്കൽ അറബി പത്രത്തിൽ വന്നതാണ്‌. (It is not possible to show these in the comment. Editor) ഇവിടുള്ള 4 ലക്ഷം മലയാളികൾ ഇന്നു തലയിൽ മുണ്ടിട്ടാണ് ഓഫിസിൽ പോയത് .കോഴ വാങ്ങിയ പണം ഡോളർ ആയും പരാക്രമങ്ങൾ ഫോട്ടോ ആയും കൊടുത്തു. ലോക parliamentary ചരിത്രത്തിൽ തന്നെ ആദ്യ സംഭവം ആണത്രേ. അന്ധമായ രാഷ്ട്രിയ-മത പരിഗണനയിൽ അർഹരല്ലാതവരെ ജനധിപത്യതിന്റെ ശ്രീകോവിലിലേക്ക് അയച്ച ജനവിഭാഗമേ നിങ്ങളെ ഓർത്തു ഞാൻ നാണിക്കുന്നു. ഇവരെ ഒക്കെ ഇവിടേക്ക് ആനയിക്കുന്നവരെയും.

    ReplyDelete
  10. Rajan Oommen

    ഇവിടെ, ജനങ്ങള്‍, നീതിയും നിയമവും സൃഷ്ട്ടിച്ചു പാലിക്കപ്പെടുവാന്‍ നിര്‍ദേശിക്കപ്പെടെണ്ട ദേവാലയ തുല്യമായ മന്ദിരത്തിലെ മേശമേല്‍ കയറി നിന്ന് മുണ്ട് മടക്കിക്കുത്തി തന്റെ സ്വന്തം തുലാഭാര പ്രദര്‍ശനം ഒക്കെ കാട്ടി ജനങ്ങളെ സേവിക്കേണ്ട കാര്യമൊന്നുമില്ല. പ്രതിപക്ഷമായാലും ഭരണപക്ഷമായാലും MLA മാര്‍ തങ്ങളുടെ ജോലി കൃത്യതയോടെ നീതിപൂര്‍വ്വം ചെയ്‌താല്‍ മതി !! ഞങ്ങളുടെ നാട് ദൈവങ്ങളുടെയല്ല ദൈവത്തിന്റെ സ്വന്ത നാടാക്കാനുള്ള തന്റേടം ജനങ്ങള്‍ക്കുണ്ട്!! നിങ്ങളുടെ അപക്വമായ ഇടപെടലുകലാല്‍ അതിനു വിഗ്നം വരാതെ നോക്കിയാല്‍ മതി!! കുഴപ്പമുണ്ടാക്കാതിരിക്കാന്‍ വേണ്ടി അതിനും വേണമെങ്കില്‍ കാശ് തരാം!! ഇനിയെങ്കിലും ജീവിക്കാന്‍ സമ്മതിക്കൂ, രാജ്യസേവകരെ!!

    ReplyDelete
  11. Venu Gopal ‎PAYYANNUR COLLEGE PHYSICS 1983-1986

    ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കയ്യാങ്കളികള്‍. സാക്ഷര കേരളം എന്നഭിമാനിക്കുന്ന ഓരോ മലയാളിക്കും തങ്ങള്‍ സാക്ഷരരാണ് എന്ന് അഭിമാനിക്കാന്‍ എന്തുവകയുണ്ട്? കേരളത്തിലെ മുപ്പതു ശതമാനത്തില്‍ പരം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ഇടതുപക്ഷം ജനങ്ങളെ കോണ്ഗ്രസ്സിന്റെ അഴിഞ്ഞാട്ട രാഷ്ട്രീയം മനസ്സിലാക്കിപ്പിക്കാനും അവരെ അണിനിരത്തുവാനും ഉള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരം പാഴാക്കി മൂന്നു നാലുപേരുടെ കയ്യാങ്കളി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ മാത്രം അവസരമൊരുക്കി. അതിനെ ജനകീയ ശബ്ദം എന്നല്ല പറയുക. ഇന്ന് ആഭാസത്തരങ്ങളല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭരണപക്ഷത്തെ ആഭാസങ്ങള്‍ കാണിച്ചു ശ്രദ്ധ പിടിക്കുകയോ അത്തരം സന്ദേശങ്ങള്‍ നല്‍കുകയോ അല്ല വേണ്ടത്. കോണ്ഗ്രസ് ഭരണത്തോട് വെറുപ്പും അറപ്പും ഉളവായ ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തോട് ഇപ്പോഴും ചായ്‌വും താല്‍പര്യവുമുള്ള ഒരു പക്ഷം ഇന്നും നിലവിലുണ്ട്. അവരുടെ ആഗ്രഹം വെറും ഒരു വൈകാരിക പ്രവര്‍ത്തനങ്ങളിലേക്ക് ചുരുക്കി രാഷ്ട്രീയത്തെ വീണ്ടും അരാജക സ്വഭാവത്തിലേക്കു നയിക്കരുത്.

    ReplyDelete
  12. രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി അധികമൊന്നും എഴുതാൻ അറിഞ്ഞുകൂടാ. യൂ ട്യൂബിൽ മന്ത്രിമാരും തിരഞ്ഞെടുത്തവരും തമ്മിലുള്ള ഗുസ്തികൾ കാണുമ്പോൾ പഴയ കാലത്ത് ചട്ടമ്പികൾ ചന്തമുക്കിൽ കത്തിയും മിനുക്കി നില്ക്കുന്ന കാഴ്ച്ചകളാണ് ഓർമ്മ വന്നത്. വിദേശത്തു താമസിക്കുന്ന എന്നെപ്പോലുള്ളവർ മലയാളിയെന്ന വ്യക്തിത്വം പുറത്തു കാണിക്കാതിരിക്കുകയായിരിക്കും നന്നെന്നു തോന്നി പോവുന്നു.

    തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഗുണ്ടകൾ രാജ്യം നശിപ്പിക്കുമെന്നു തോന്നുന്നു. ആദ്യകാലത്ത് കേരള അസംബ്ലി ഹാളുകൾ അലങ്കരിച്ചിരുന്നത് അന്തസ്സുള്ള മാന്യന്മാരാ യിരുന്നു. പട്ടം താണുപിള്ളയും എജെ. ജോണും, മുണ്ടശ്ശേരിയും ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടും വി.ആർ. കൃഷ്ണയ്യരും അലങ്കരിച്ച കസേരകളാണ് സംസ്ക്കാര ശൂന്യരായ ഈ രാഷ്ട്രീയ നേതാക്കൾ തകർത്തത്. ചരിത്രം സാക്ഷിയായ അസംബ്ലിയുടെ മാന്യത തന്നെ ഇവർ നശിപ്പിച്ചു കളഞ്ഞു. .

    മഹാന്മാരായവർ ഇരുന്ന കസേരകളിൽ ഇന്നിരിക്കുന്നത് ജയിലിൽ പിടിച്ചിടേണ്ട ചെറ്റകളാണെന്നും അഭിമാനക്ഷതത്തോടെ ഓരോ കേരളീയനും പറയേണ്ടിയിരിക്കുന്നു. 'കക്കൽ' മാത്രം തൊഴിലാക്കിയിരിക്കുന്ന ഇവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ചാൽ രാജ്യം നശിക്കുമെന്നത് ഉറപ്പാണ്. പൊതു ജനത്തിന്റെ മുതലുകൾ നശിപ്പിക്കുന്ന ഈ രാജ്യ ദ്രോഹികളുടെ വസ്തുക്കൾ കണ്ടെടുക്കുന്ന നിയമം വരണം. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഒരു പെരുംകള്ളൻ അവതരിപ്പിച്ച ബഡ്ജെറ്റ് സഹിക്കാനുള്ള ക്ഷമ പ്രതിപക്ഷങ്ങൾക്ക് ഇല്ലാതെയും പോയി.

    പവിത്രമായ ഒരു അസംബ്ലി ഹാളിൽ അയാൾ വന്നതും പ്രകോപനങ്ങൾക്ക് കാരണമായി. തന്ത രാഷ്ട്രീയവും മകൻ രാഷ്ട്രീയവും കളിച്ച് കേരളത്തെ ഇയാൾ കുളം തോണ്ടിച്ചെന്നു പറയാം. അതുമൂലം വില പെരുപ്പവും സാമ്പത്തിക മാന്ദ്യവും അനുഭവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളും കർഷകരുമാണ്.

    ബ്രിട്ടീഷ് കാലത്തെ അടിമത്ത ഭാരതത്തിൽ ഹർത്താലും സർക്കാരിനോട് നിസഹകരണവും സാധാരണമായിരുന്നു. സ്വാതന്ത്ര്യ മോഹമായിരുന്നു അന്നവരെ ജ്വലിപ്പിച്ചത്. ഇന്ന് വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. പ്രൊഫ. സക്കറിയാ സാറിന്റെ യൂ ട്യൂബിലുള്ള പ്രസംഗം പോലെ മന്ത്രിയെന്ന പുംഗവനെ മുള്ളിക്കാൻ വരെ മൂന്നും നാലും പോലീസുകാർ മുമ്പിലും പുറകിലും വേണം. അയാൾ വ്യപിചാരം ചെയ്യുന്ന പണവും ജനങ്ങളുടെ നികുതിയിൽ നിന്നാണ് കൊടുക്കുന്നത്. ഖജനാവ് മുടിച്ചുകൊണ്ട് മന്ത്രിയപ്പനും മക്കളും ഒന്നിച്ചാണ് വേശ്യാലയങ്ങളിൽ പോയി വേശ്യകളുമായി ശയിക്കുന്നത്. ജനങ്ങളുടെ നികുതികൊണ്ട് ജീവിക്കുന്ന ഇവനെയൊക്കെ സാറെന്നു വിളിക്കുന്നതാണ് ഏറ്റവും പരിതാപകരം. സാറെന്നു പറഞ്ഞാൽ 'പോടാ പുല്ലേ' എന്നുള്ള അർത്ഥമേയുള്ളൂവെന്ന് ഈ വിഡ്ഢികൾക്കറിയില്ല.

    പരിശു രാമൻ കേരളം സൃഷ്ടിച്ചെന്നും തോമ്മാശ്ലീഹാ മര കുരിശുമായി കാട്ടിൽ കൂടി നടന്ന് പള്ളികൾ സ്ഥാപിച്ചെന്നും വിശ്വസിക്കുന്ന ഒരു ജനത ഈ നൂറ്റാണ്ടിലും മാനസികമായി വളർന്നിട്ടില്ല. അത്തരം വിശ്വാസികളെപ്പോലുള്ള വിഡ്ഢികളാണ് കേരളം ഭരിക്കുന്നത്. ഒരു മെത്രാന്റെ കക്കൂസ് വരെ ഉത്ഘാടനം ചെയ്യാൻ നികുതിദായകരുടെ ചിലവിൽ ഇവർ സ്റ്റേറ്റുകാറുകളിൽ പാഞ്ഞെത്തുന്ന കാഴ്ചകളാണ് നാളിതു വരെ കേരള ജനത കണ്ടു വന്നത്. ചിലർക്ക് തിരിമറി നടത്തികിട്ടിയ ഡിഗ്രികളും കഷത്തിലുണ്ട്. രാഷ്ട്രീയത്തിനുള്ള യോഗ്യത അതു മാത്രം മതിയല്ലോ. .

    കുറഞ്ഞത് 500 ഹർത്താലുകൾ ഉണ്ടാകാത്ത വർഷം കേരളത്തിലുണ്ടായിട്ടില്ല. വ്യവസായസ്ഥാപനങ്ങൾക്ക് ഒരു ദിവസം 300 കോടി രൂപയോളം ഹർത്താൽ മൂലം നഷ്ടപ്പെടുന്നുണ്ട്. അതിൽനിന്ന് കിട്ടേണ്ട നികുതിയും സർക്കാരിന് ലഭിക്കാതെ പോവുന്നു.

    ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരുടെ സിരകളിൽ കൂടി പ്രവഹിക്കുന്നത് അടിമത്വത്തിന്റെ രക്തമാണ്. അത് തലമുറകളായി കടന്നു പോവുന്നു. ഹർത്താലെന്നുള്ളത് ഇന്ന് സമൂഹത്തിലെ ഏറ്റവും വലിയ തിന്മയാണ്. നൂറ്റാണ്ടുകൾ ബ്രിട്ടീഷ്കാർ ഇന്ത്യാ ഭരിച്ചതുകൊണ്ട് തലമുറകൾ കഴിഞ്ഞിട്ടും അടിമത്ത ചിന്തകൾ മനുഷ്യനിൽ നിന്ന് വിട്ടു മാറിയിട്ടില്ല. സർക്കാരിനോട് യുദ്ധം ചെയ്യുന്നതിനൊപ്പം പോലീസുകാരെ കല്ലെറിയുക, ബന്ധ് , ഹർത്താലൊക്കെ ബ്രിട്ടീഷ് കാലത്ത് പുണ്യമായി കരുതിയിരുന്നു. ഇന്ന് ബ്രിട്ടീഷുകാരില്ല. സ്വതന്ത്രമായ ഭാരതം ഭാരതീയർ ഭരിക്കുന്നു. ഇന്നുള്ള ഹർത്താൽ രാജ്യത്തിന് ഗുണം ചെയ്യില്ല. മനസ്സിൽ കട്ട പിടിച്ചിരിക്കുന്ന അടിമത്തം ഇന്നും ഓരോരുത്തരുടെ ഞരമ്പുകളിൽ തന്നെയുണ്ട്‌.

    ഭരിക്കുന്നവർ രാജ്യത്തെപ്പറ്റി ചിന്തിക്കാറില്ല. സ്വന്തം കീശ എങ്ങനെ നിറയ്ക്കാമെന്നു മനക്കോട്ട കെട്ടുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തികത തകർത്തു കൊണ്ടാണ് ഹർത്താൽ ആചരിക്കുന്നത്. വാഹനങ്ങൾ കത്തിക്കുക, പൊതു മുതൽ നശിപ്പിക്കുക, ചെയ്യാവുന്ന നാശങ്ങൾ വരുത്തുക ഇതൊന്നും ഒരു പരിഷ്കൃത രാജ്യത്തും ഉണ്ടാവില്ല. ദേശസ്നേഹികൾ തന്നെ മുമ്പോട്ടുവന്ന് ഹർത്താലുകളെ നിറുത്തുന്ന കാലം വരണം. രാജ്യം ഭരിക്കാൻ കഴിവി ല്ലാത്തതുകൊണ്ടാണ് ഹർത്താലുകളെ സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാതെ പോവുന്നത്.

    ReplyDelete
  13. വളരെയധകം കേരളീയർ ഈ വിഷത്തിൽ പങ്കെടുത്ത് പ്രതികരിച്ചു. പത്രമാദ്ധ്യമങ്ങൾ അവരവരുടെ തൻകാര്യ കാഴ്ചപ്പാടുകൾ നിരത്തി. തങ്ങളുടെ തന്ത്രങ്ങൾ എല്ലാം വിജയിച്ചു എന്നാണ് ഉമ്മനും മാണിയും വിഎസും പിണറായിയും പറഞ്ഞത്. അതായത് അവരുടെ ഭാഗത്ത് ഒന്നും നഷ്ടപ്പെട്ടില്ലെന്ന്. ജനങ്ങളുടെ സ്ഥിതി ഇവരൊന്നും കണക്കിലെടുത്തതെയില്ല എന്നതാണ് നമ്മുടെ ജനായത്തത്തിന്റെ തോല്വിക്ക് കാരണം. ഗവർണറും സ്പീക്കർ പറഞ്ഞത് അംഗീകരിച്ചു. അതിനർഥം തുടർന്നും ഇങ്ങനെയങ്ങ് പോകാം എന്നാണോ?
    ഇതെല്ലാം കണ്ട് വേദനിക്കുന്ന സാമാന്യ ജനത്തിന്റെ വികാരങ്ങൾ സംക്ഷിപ്തമായി ശ്രീ ജൊസഫ് മാത്യു അമേരിക്കയിലിരുന്ന് കുറിച്ചു. അദ്ദേഹം എല്ലാം സംഗ്രഹിച്ചു പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട് സമ്പന്നമാണ്, മനോഹരമാണ്. അഭിമാനമുള്ളവർ ഇവിടെ ജീവിച്ചിരുന്നു. എന്നാൽ അതിനെ സ്നേഹിക്കാനും പരിപോഷിപ്പിക്കാനും നാട്ടുകാർ തന്നെയായ ശത്രുക്കളിൽ നിന്ന് രക്ഷിക്കാനും കഴിവുള്ള ഒരു ഭരണമാണ് ദശാബ്ദങ്ങളായി നമുക്കില്ലാതെ പോയത്. വിശ്വസിച്ച് അധികാരം നല്കി ജനം കയറ്റിവിടുന്നവർ, മുകളിലിരുന്ന് തിന്നുമുടിച്ചിട്ട് താഴേയ്ക്ക് സാധാരണക്കാരന്റെ തലയിലേയ്ക്ക് മുള്ളുകയും തൂറ്റുകയും ചെയ്യുന്ന നാറിയ പണിയാണ് യുഡിഎഫും എൽഡി എഫും കൂട്ടുകഷികളും വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ അസ്സത്തുക്കളെ താഴെയിറക്കാനും അവരിലൊരാളേയും ഇനിയൊരിക്കലും ഒരു സ്ഥാനത്തും കയറ്റാതിരിക്കാനും വേണ്ട വഴികളാണ് ഇനി നാം തിരയേണ്ടത്. ഭാഗ്യവശാൽ അതിനുള്ള സാദ്ധ്യത തെളിഞ്ഞുവരുന്നുണ്ട്. അത് തിരിച്ചറിയാനും അതിനായി പ്രവർത്തിക്കാനും ഉള്ള സന്നദ്ധതയുണ്ടെങ്കിൽ മാത്രമേ ഈ നാട് രക്ഷപ്പെടുകയുള്ളൂ.
    ബന്ധെന്നും ഹർത്താലെന്നും വിളിക്കപ്പെടുന്ന ഇരുതല മൂർഖനെ കൂട്ടിലടക്കാൻ സുപ്രീം കോടതിക്കുപോലും കെല്പില്ലെങ്കിൽ പിന്നെയെന്ത് നന്മയാണ് ഇവരിൽ നിന്നൊക്കെ നമ്മൾ പ്രതീക്ഷിക്കേണ്ടത്? ഇങ്ങനെ നാണംകെട്ട ഒരു നീതിപീഠം വേറെ ഏതു രാജ്യത്താണുള്ളത്? എല്ലാം സഹിക്കുക എന്നതാണോ ഇന്ത്യാക്കാരനായിരിക്കുക എന്നതിന്റെ അർഥം?
    കേരളീയർ എങ്ങനെയാണെന്ന് ആരോ പറഞ്ഞു. അമേരിക്കയിൽ കറന്റ് പോയാൽ (അങ്ങനെയൊന്നും പോകാറില്ല) എലെക്ട്രിസിറ്റി കമ്പനിയിൽ വിളിക്കും. ജപ്പാൻകാരൻ ഫ്യൂസ് ശരിയാക്കും. എന്നും 20 തവണ കറന്റ് കട്ടുള്ള നമ്മൾ അടുത്ത വീട്ടിൽ വിളിച്ചു ചോദിക്കും. അവിടെയും കറന്റില്ലെങ്കിൽ, ' എന്നാൽ പിന്നെ സാരമില്ല, വരുമായിരിക്കും' എന്നങ്ങാശ്വസിക്കും. നമുക്ക് നാണമില്ല, നട്ടെല്ലുമില്ല. ഉള്ളത് ആണും പെണ്ണും കെട്ട കുറേ അലവലാതി നേതാക്കളാണ്. അത് മതിയോ?

    Tel. 9961544169 / 04822271922

    ReplyDelete