Translate

Sunday, June 7, 2015

ക്നാനായ സമുദായവും തിരുസഭയും

റെവ.ഡോക്ടർ ജെയിംസ്ഗുരുദാസിന്റെ ഉഴവൂർ പ്രഭാഷണത്തിന് ഒരു മറുപടി


ഡോ. കെ ജെ ജോണ്സൻ മടമ്പം
Johnsonkj2000@yahoo.com
Displaying Johnson Madampam.JPG
           
ക്നാനായക്കാർ മറ്റു ക്രിസ്ത്യനികളേക്കാളുമോ, മറ്റു മനുഷ്യരെ അപേക്ഷിച്ചോ ഉന്നതരാണെന്ന് അവകാശപെടുന്നില്ല. കുലമഹിമയല്ല മനസിന്റെ നന്മയാണ് ഒരുവനെ ദൈവ തിരുമുമ്പിൽ ഉൽക്രുഷ്ടനാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകളായി തുടരുന്ന തനിമയും സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും സമുദായത്തെ അതു ല്യാരാക്കുന്നു. ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാണ്. ക്നാനായക്കാർ ഒരു സഭാവിഭാഗമല്ല, എന്നാൽ ഒരു സമുദായമാണ്. സമുദായം കത്തോലിക്കാ സഭയുടെ ഘടകമായ സീറോ മലബാർ സഭയിലെ കോട്ടയം രൂപതയിലും യാക്കോബായ സഭയിൽ ചിങ്ങവനം ഭദ്രാസനതിലുമായി വ്യാപിച്ചു കിടക്കുന്നു. വി. പത്രോസ് ഇടയനായിരുന്ന ആദിമ സഭയിൽ തന്നെ ഹെബ്രായരും ഗ്രീക്കുകാരും എന്ന രണ്ടു വിഭാഗക്കരുണ്ടായ്രുന്നു. (അപ്പ. പ്രവ.6.1) പിന്നീട് പല വംശത്തിലും ഭാഷയിലും ഗോത്രങ്ങളിലും പെട്ടവർ ക്രിസ്തുമാർഗതിലേക്ക് വന്നു. അവരെല്ലാം വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്ളവരായിരുന്നു. അതുകൊണ്ടാണല്ലോ കത്തോലിക്കാ സഭയിൽ വ്യത്യസ്ത റീതിലുള്ള കുർബാന ക്രമം ഉള്ളത്.
    എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്തവർ എങ്ങനെ യേശുവിന്റെ സഭയാകും എന്ന് ചോദിക്കുന്നവർ മറ്റു ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ പെട്ടവരെ സ്വന്തം ഇടവകയിലേക്ക് ചേർക്കുമോ ? സാർവത്രീക സഭയെന്നാൽ കത്തോലിക്കാ സഭ മാത്രമാണോ? എല്ലാ മനുഷ്യരെയും പള്ളിയിൽ ഉൾക്കൊള്ളണമെന്ന് വാദിക്കുന്നവർ എന്തുകൊണ്ട് അകതോലിക്കരെ വി. കുർബാന സ്വീകരണത്തിൽ നിന്നും വിലക്കുന്നു. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത സഭ യേശുവിന്റെ സഭയാകുമോ എന്ന റെവ.ഡോക്ടർ ജെയിംസ്ഗുരുദാസിന്റെ ചോദ്യത്തിനു ഉത്തരം പറയേണ്ടത് അകതോലിക്കർക്കും അക്രൈസ്തവർക്കും സഭാ സ്ഥാപനങ്ങളിൽ ജോലി നിഷേധിക്കുകയും, കത്തോലിക്കാ കുട്ടികൾ കത്തോലിക്കാ സ്ക്കൂളുകളിൽ തന്നെ ചേരണം എന്ന് അനുശാസിക്കുകയും ചെയ്യുന്ന സഭാ നേതൃത്വമാണ്. കോട്ടയം രൂപത ഒരു സഭയല്ല, എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.  കേരള സഭയുടെ പാരമ്പര്യവും തനിമയും ക്നാനായ കുടിയേറ്റവുമായി അഭേദ്യമായി ബന്ദപ്പെട്ടിരിക്കുന്നു. ക്നാനായക്കാരുടെ തനിമയ്ക്കും സ്വവംശ വിവാഹരീതിക്കുമെതിരായി ചിലർ നടത്തുന്ന നീക്കത്തിനെതിരെ നാം ജാഗരൂകരാവുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. . സമുദായത്തിന്റെ ഒരുമയും തനിമയും മറ്റു വിഭാഗക്കാർക്ക് പ്രചൊദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.  പോർടുഗീസുകാർ വന്നു സമ്മർദം ചെലുത്തി മാർത്തോമ ക്രിസ്ത്യാനികളെ റോമാ നുകത്തിൽ കെട്ടിയതുവരെ കേരള സുറിയാനി സഭയുടെ ഭരണപരവും ഭൗതീകവുമായ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു അൽമായരായിരുന്നു. വൈദീകർ അത്മീയ കാര്യങ്ങളിൽ മാത്രം വ്യാപ്രുതരായി.  1599 ലെ ഉദയം പേരൂർ സൂനഹദൊസുവരെ കേരള സുറിയാനി സഭയുടെ അത്മീയ തലവൻ മാർപാപ്പ അല്ലായിരുന്നെന്നും കിഴക്കാൻ സഭകളുടെ തലവനായിരുന്ന സെലുസിയ സ്റെഫിസോണിലെ പാത്രിയാർകീസ് ആയിരുന്നു എന്നും, ഭൌതീക ഭരണ തലവൻ ആർക്കിദിയോക്കൻ ആയിരുന്നെന്നും അറിയുക. അപ്പോൾ മുതൽ തുടങ്ങിയതാണ്വൈദേശിക മേൽക്കോയ്മയും നമ്മുടെ അസ്ഥിത്വതിനു മേലുള്ള കടന്നക്രമണവും. സുറിയാനി സഭയെ അധാർമീകമയി വെച്ച് കെട്ടുന്നതിലുള്ള എതിർപ്പായിരുന്നു ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യം. ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. വി. പത്താം പിയൂസ് മാർ പാപ്പയെ ഈവിഷയതിൽ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നവർ ബോധപൂർവം അദ്ദെഹത്തെ അനാദ രിക്കുന്നവരോ സഭാ ഭരണരീതികൾ അറിയാത്ത കൂപമണ്ടൂകങ്ങളൊ ആയിരിക്കും. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്. ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ ഭരണ നിർവഹണതിനായി ആവിഷ്ക്കരിച്ച സംവിധാനമാണെന്നും വിമർശകർ മനസ്സിലാക്കേണ്ടുതുണ്ട്.
സത്യവിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത്‌. യെഹൂദരായിരുന്ന യേശു നാഥന്റെ ശിഷ്യന്മാർ യെഹൂദ ആചാരങ്ങൾ പാലിച്ചിരുന്നു. യെഹൂദരും വിജാതീയരും വംശീയമായ ഭിന്നത നിലനിൽക്കെ തന്നെ, ആദിമസഭയിൽ ഒരുമിച്ചു വിശ്വാസ സമൂഹമായി കഴിഞ്ഞത് വി. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവരാജ്യസന്ദേശം ഉൽഘോഷിക്കാൻ യേശു പരസ്യ ജീവിത കാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തു അയച്ചു. ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് അവർ അയയ്ക്കപ്പെട്ടത്‌. (മത്തായി 10, 6.) ഉഥാനതിനുശേഷം സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത് അവിടുന്ന് തെരഞ്ഞെടുത്തു പരീശീലനം നല്കി പ്രത്യേക അധികാരങ്ങളും വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായത്തിനു ശേഷം മാത്രം. പിന്നീട് അപ്പോസ്തോലസഘതോട് ചേർ ക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യന്മാരും മാത്രമാണ് ഇതിനു അപവാദം. സൽപ്രവര്തികളിലൂടെ ഗുരുവിനു സാക്ഷ്യം വഹിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം. ( മത്തായി 5,16) അതാണല്ലോ കേരള സുറിയാനി സഭയുടെ പാരമ്പര്യം. ഇക്കാര്യത്തിൽ മറ്റേതു വിഭാഗത്തെക്കാളു മുപരി കോട്ടയം രൂപതക്കാർ സ്തുത്യർഹമായ സേവനം ചെയ്യുന്നു. ദൈവം എന്റെ പിതാവാണ്. സർവരും എന്റെ സഹോദരങ്ങലാണ്. എന്നാ സന്ദേശമാണ് യേശുവിന്റെ സുവിശേഷം, അഥവ സദ്വാർത്ത എന്നാണല്ലോ ഫാ. ജെയിംസിന്റെ വീക്ഷണം. ഇതേ സന്ദേശം തന്നെയല്ലേ ശ്രീബുദ്ധനും, ശങ്കരാചാര്യരും, ഗുരുനാനാക്കും, വിവേകാനന്ദ സ്വാമികളും മറ്റു അനേകം ഋഷിവര്യന്മാരും മാനവരാശിക്ക് നൽകിയത്. അപ്പോൾ മിഷനറി പ്രവർത്തനം എന്ന് പറഞ്ഞു മനുഷ്യരെ മതപരിവർത്തനം നടത്തി ലത്തീൻ, സുറിയാനി, മലങ്കര, ദളിത് ക്രിസ്ത്യൻ, എന്നിങ്ങനെ ഭിന്നിപ്പിച്ചു നിർത്തുന്നതിന്റെ ഉത്തരവാധിത്വം ആർക്കാണ്. ജാതിയുടെയും പണത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ തിരു സഭയിൽ ഉച്ച നീചത്വങ്ങൾ ഇല്ലേ ? ഇതാണോ കാതൊലിക്കവും സാർവത്രീകവുമായ സഭ?
ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് താൻ അയയ്ക്കപ്പെട്ടിരിക്കുന്നത് (മത്തായി 15,24) എന്നരുൾ ചെയ്ത വിശ്വഗുരുവിന്റെയും, മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ യഹൂദർക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. (അപ്പ.പ്രവ 4.12, 5.31), എന്ന പത്രോസ് ശ്ലീഹായുടെ വചനവും വളച്ചോടിച്ചും കൂട്ടിച്ചേർത്തും , ലോകത്തിന്റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മിഷനറി പ്രവർത്തനത്തിന്റെ പേരിൽ സാസ്കാരീക അധിനവേശം നടത്തുന്നവരല്ലേ മതത്തിന്റെ പേരിൽ വിവേചനം കാണി ക്കുന്നതും വിശ്വമാനവീകതയെ നിന്ദിക്കുന്നതും. പരമഗുരുവായ യേശുവിനെ ശിഷ്യപ്പെടാൻ ആരെങ്ങിലും ആഗ്രഹിക്കുന്നുവെങ്ങിൽ അതിനു എല്ലാവിധ സഹായങ്ങളും ചെയ്യാൻ ക്നാനായക്കാർ ഒരുക്കമാണ്. പക്ഷെ ക്രിസ്തുവിനെ അനുഗമിക്കാൻ ഒരാൾ ക്നാനായ ഇടവകയിൽ ചേരേണ്ട കാര്യമുണ്ടോ. സഭ ക്രിസ്തുവിന്റെ മൌതീക ശരീരമാണന്നിരിക്കെ ക്നാനായ സമുദായം വിട്ടു പൊയവർ തിരികെ കയറാൻ എന്തിനു വ്യാകുലപ്പെടുന്നു. സഭാ സ്ഥാപനങ്ങളിൽ നിയമനത്തിന് കൈക്കൂലി വാങ്ങുന്നവരും നെർസുമാരെയും അദ്ധ്യാപകരെയും മറ്റും കൊണ്ട് വലിയ തുകയുടെ റെസീപ്റ്റ് ഒപ്പിട്ടു വാങ്ങിച്ചതിന് ശേഷം തുച്ചമായ ശമ്പളം കൊടുക്കുന്നവരും പാവപ്പെട്ടവരോട് കരുണകാണിക്കാതെ സബ്ബന്നരോടും സ്വാദീനം ഉള്ളവരോടും മാത്രം ചാങ്ങാതം പുലർത്തുകയും കുറ്റകൃത്യങ്ങൾ ചെയ്തിട്ടു പണവും അധികാരവും കൊണ്ട് നിയമ വ്യവസ്ഥയെ കൊഞ്ഞനം കുത്തു ന്നവരുമല്ലേ യേശുവിന്റെ പ്രമാണങ്ങൾ ലംഘിച്ചു അവിടുത്തെയും സഭയെയും നിന്ദിക്കുന്നത്. സഭാ ഭരണത്തുള്ള അത്തരം നികൃഷ്ടജീവികളെ പുറത്താക്കി പുറത്താക്കി ശുദ്ധീകരണം നടത്താൻ കഴിയുമൊ?

8 comments:

  1. A CONTRADICTION EVOLVES FROM IGNORANCE AND STUPIDITY OR DISHONESTY. THE VERY SECOND SENTENCE OF DR.JOHNSON'S WRITING CONTRADICTS THE FIRST. "...KNANAYAKAR DO NOT CLAIM TO BE UNNATHAR (SUPERIOR)... ARE ATHULLIAR (UNEQUAL). IF WE ARE UNEQUAL (ATHULLIAR) WE OUGHT TO BE EITHER SUPERIOR OR INFERIOR TO OTHERS. OUR OBSESSION WITH ENDOGAMY EXPULSSION CONFIRMS OUR CLAIM OF SUPERIORITY. ONE WHO DENIES SUPERIORTY AND CLAIMS UNEQUAL IS OBVIOUSLY ADMITTING INFERIORITY.
    BELIEF IN PURITY (THANIMA) IMPLIES RACIAL PURITY WHICH CONFIRMS IGNORENCE IN SCIENCE- ANTHROPOLOGY.
    DR. JOHNSON CONCEALS A STRUGGLE WITH STRETCHED ARGUEMENT TO JUSTIFY ENDOGAMY EXPULSION. THE STRATEGY IN HIS LOOSING BATTLE IS SOPHISM, DISTORTION, EXAGERATION AND ABOVE ALL ATTENTION DIVERSION. 'LOOSING BATTLE' BECAUSE THE FINAL VICTORY GOES TO REASONING AND CONSEQUENT ENLIGHTENMENT.
    GEORGE J. POOZHIKALA.

    ReplyDelete
    Replies

    1. Johnson Joseph replied:
      I would request Mr. George Poozhikala to understand the meaning of the words unique, superior, and inferior. Unique doesn't mean either superior or inferior. If anybody say “My father is a unique man." Does it mean he is superior or inferior to anyone else? When we say, India has a unique culture; does it mean other countries do not have culture? Obsession is is a neurotic disorder, which lead to psychosis whereas endogamy is a tradition and practice of Knanaaya community for centuries. Nobody has gone insane by practicing endogamy. I would appreciate if Mr. George Poozhikala makes any valid points to support his arguments instead of using some terms of Psychology and science.

      Delete
  2. ലേഖകന്റെ ഈ ലേഖനത്തിൽ യോജിക്കുന്നതും യോജിക്കാത്തതുമായ വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്നു. . ലേഖകൻ വിവരിച്ചിരിക്കുന്ന പോലെ ആകമാന ക്രിസ്ത്യൻ സഭകളിലുള്ള കോളേജു കോഴ, തുച്ഛ മായ ശമ്പളം കൊടുത്ത് പാവപ്പെട്ട നേഴ്സ് കുട്ടികളെ കഠിനമായി ജോലി ചെയ്യിപ്പിക്കുക, ദളിതരോട് വിവേചനം കാണിക്കുക ഇതെല്ലാം കൊള്ളരുതായ്മകൾ തന്നെയാണ്. അവകളെല്ലാം ചൂണ്ടി കാണിച്ചു കൊണ്ടുള്ള ലേഖനങ്ങൾ അല്മായ വെബ്സൈറ്റിൽ വായിക്കാം. കണ്ണിൽ ഇരുട്ടു കയറിയിരിക്കുന്ന പുരോഹിത ബിഷപ്പുമാർക്ക് അതൊന്നും വായിച്ചാൽ തിരിയില്ല അവരുടെ തോന്ന്യാസങ്ങൾ മാത്രം ചൂണ്ടി കാണിച്ച് ക്നനായ്ക്കാരുടെ അപക്വമായ ചിന്താഗതികളെ കണ്ണടക്കണമെന്നു ലേഖകൻ പറയുന്നതിൽ അർത്ഥമില്ല.

    വിവാഹം ചെയ്തെന്ന പേരിൽ ഒരുവനെ സമൂഹത്തിൽ ഐത്യം കല്പ്പിക്കുന്നത് ബാർബേറിയൻ ചിന്താഗതിയാണ്. കന്നുകാലികൾ പോലും ജേഴ്സി പശുവെന്നോ നാടൻ പശുവെന്നോ തിരിച്ചു വ്യത്യാസം കാണിക്കില്ല. ഒരാള്ക്ക് കൂദാശ നിഷേധിക്കുക, കുടുംബം ഭിന്നിപ്പിക്കുക, സമൂഹത്തിൽ നിന്നും അവരെ ഒറ്റപ്പെടുത്തുക മുതലായവകൾ പ്രാകൃത ലോകത്ത് നടപ്പിലായിരുന്നതാണ്. ക്നനായക്കാർ യഹൂദരല്ല, യഹൂദ ക്രിസ്ത്യാനികളെന്ന ലേഖകന്റെ കണ്ടുപിടുത്തം വിചിത്രം തന്നെ. യഹൂദമതം ഒരു മതമായിരിക്കെ ക്രിസ്ത്യാനിയുടെ കൂടെ യഹൂദനെന്നും കൂട്ടു ചേർക്കണമോ? ഇസ്ലാമിക, ഹിന്ദു ക്രിസ്ത്യാനികളെപ്പറ്റി ഞാൻ കേട്ടിട്ടില്ല.

    യഹൂദനായ യേശുവിനെയും നിന്ദിക്കുന്നുവോ? ലേഖകന് ഹീബ്രു അറിയാമോ? സ്വവംശശുദ്ധി യഹൂദരുടെ വേദ ഗ്രന്ഥങ്ങളിലുണ്ടെങ്കിൽ അവരുടെ വിശുദ്ധമായ ഹീബ്രു ഭാഷയെ ഉപേക്ഷിച്ചത് എന്തിന്? യഹൂദർ പന്നിയിറച്ചി തിന്നില്ല. ക്നനായ്ക്കാർ പന്നി മാത്രമേ തീൻ മേശയിൽ ഇഷ്ടപ്പെടുകയുള്ളൂ. പിന്നെ യഹൂദർക്കില്ലാത്ത ശങ്കൂത്ത്, വിവാഹ മേളകളിൽ മണിയും കിലുക്കിക്കൊണ്ടുള്ള വെളിച്ച പാട് തുള്ളൽ, വിവാഹം കഴിക്കുന്ന ചെറുക്കനെ കൌപീനവും എണ്ണയും പെരുട്ടിച്ച് എഴുന്നള്ളത്ത് ഇതൊന്നും യഹൂദ രാജ്യത്തില്ല. അവിടെയൊന്നും സ്വവംശ വിവാഹവും ഇല്ല. മറ്റുള്ള സമൂഹങ്ങളിൽനി ന്നും വിവാഹം കഴിച്ചാൽ യഹൂദർ അവരുടെ സിനഗോഗിൽ നിന്ന് പുറത്താക്കുകയുമില്ല.

    ReplyDelete
    Replies
    1. Continued: ...1599-ലെ ഉദയം പേരൂർ സുനഹദോസ് വരെ സുറിയാനി സഭയുടെ ആത്മീയതലവൻ കിഴക്കൻ സഭയുടെ തലവനായിരുന്ന സെലൂസിയാ പാത്രിയാക്കീസെന്ന ലേഖകന്റെ വാദം ശരിയായിരിക്കാം. എങ്കിലും ചരിത്രപരമായ നീതികരണം പലരും പല വിധത്തിലാണ് എഴുതിയിര്ക്കുന്നത്. അതിൽ സത്യമുണ്ടെങ്കിൽത്തന്നെയും അഭിമാനിക്കാനെന്തിരിക്കുന്നു. അമേരിക്കയുടെ പ്രസിഡന്റാകാൻ മത്സരിക്കുന്ന ബോബി ജിൻഡാൽ ഹിന്ദുമതത്തിൽ നിന്നും കത്തോലിക്കനായി മതം മാറിയത് മൂന്നു പതിറ്റാണ്ട് മുമ്പാണ്. അതുകൊണ്ട് അദ്ദേഹം രണ്ടാംതരം ക്രിസ്ത്യനിയാകുമോ? ലേഖകൻ ഒരു യാക്കൊബാ ക്നാനായനെന്ന് മനസിലാക്കുന്നു. യാക്കൊബാ സഭയുടെ ഉത്ഭവം കത്തോലിക്കാ സഭ ശപിച്ചു വിട്ട ഏക സ്വഭാവ വാദികളുടെ തലവനായ ഒരു പാഷണ്ഡി യാക്കോബ് ബുർദാനായെന്നറിയാമോ?

      ക്നനായക്കാർ ശ്ലൈഹിക പാരമ്പര്യം തുടരുന്നുവെന്നാണ് ലേഖന്റെ മറ്റൊരു വാദം. പൌലോസ് മറ്റു ശ്ലീഹന്മാർക്ക് അപവാദമെന്നും ലേഖനത്തിൽ വായിക്കാം. യഹൂദരും വിജാതിയരും വംശീയ ഭിന്നത നിലനിൽക്കേ ആദിമ സഭയിൽ ഒന്നിച്ച് വിശ്വാസ സമൂഹമായി കഴിഞ്ഞുവെന്ന സുവിശേഷ വാക്യം ലേഖകന്റെ ക്നാനായ രക്തത്തെ തിളപ്പിക്കുന്നുണ്ട്. സ്വന്തം സഹോദരനെയും സഹോദരരിയേയും സഭയിൽ നിന്ന് പുറത്താക്കിയ ഒരു വചനം അദ്ദേഹത്തന്റെ ലേഖനത്തിൽ കാണുന്നില്ല. 'ക്നാനായ' എന്ന കൾട്ട് സമൂഹം മാനുഷിക പരിഗണനകൾക്കും ക്രിസ്ത്യൻ മൂല്യങ്ങൾക്കും വിലകല്പ്പിക്കുന്നില്ലന്നല്ലേ മനസിലാക്കേണ്ടത്.

      റോമൻ സാമ്രാജ്യത്തിനു പുറത്തായിരുന്ന കിഴക്കിന്റെ സഭകളെല്ലാം മറ്റു പൗരാണിക സഭകളിൽ നിന്നും വേറിട്ട് കിടക്കുകയായിരുന്നു. കൊണ്സ്റ്റാനോപ്പിളിലെ ആർച്ച് ബിഷപ്പായിരുന്ന നെസ്തോറിയനെ സഭാദ്രോഹി പാഷ ണ്ഡീയായി എഫേസൂസ് സുനഹദോസ് പ്രഖ്യാപിച്ചു. പക്ഷെ കിഴക്കിന്റെ സഭകൾ ഈ പാഷണ്ഡിയോടൊപ്പം കൂടി. 'നെസ്തോറിയൻ സഭ' എന്ന പേരും ആ സഭയ്ക്ക് അനുയോജ്യമല്ല. കാരണം പാഷണ്ഡീയായ നെസ്തോറിനും കിഴക്കിന്റെ സഭകളും ഒന്നു തന്നെയായിരുന്നു. നെസ്തോറിയനാണ് കിഴക്കിന്റെ സഭകളുടെ ഉദയത്തിനു കാരണം. പോർട്ടുഗീസുകാർ സഭയെ റോമുമായി ബന്ധപ്പെടുത്തിയെങ്കിൽ സഭയുടെ പൈതൃക മാനദണ്ഡം നശിക്കുന്നതെങ്ങനെ ?

      കത്തോലിക്കാ സഭ മാത്രം സാർവ ത്രികമോയെന്ന് ലേഖകൻ ചോദിക്കുന്നു. സാർവത്രികമായ ധാരാളം ഇവാഞ്ചലിക്കൽ സഭകളുണ്ട്. അക്കൂടെ ക്നാനായ തൊമ്മനെന്ന കച്ചവടക്കാരനെ വിശുദ്ധനാക്കിയ സഭയെ ആരും ആഗോള സഭയായി ഗൌനിച്ചിട്ടില്ല. ലാഭം മോഹിച്ചു കേരളക്കരയിൽ വന്നെത്തിയ ഒരു ഇതിഹാസ പുരുഷനെ ചരിത്ര പുരുഷനാക്കിയതും ക്നാനായ സഭയുടെ നേട്ടം തന്നെ.

      അകത്തോലിക്കർക്ക് എന്തു കൊണ്ട് കുർബാന വിലക്കുന്നുവെന്നു ലേഖകൻ ചോദിക്കുന്നു. എന്തു ചെയ്യാം. കാനോൻ നിയമങ്ങളും എല്ലാ ക്രിസ്ത്യൻ സഭകളുടെ നിയമങ്ങളും അക്രൈസ്തവർക്ക് കൂദാശകൾ വിലക്കിയിട്ടുണ്ട്. പക്ഷെ, ഒരു കത്തോലിക്കൻ, അല്ലെങ്കിൽ യാക്കൊബാ സ്വന്തം സഭയിൽപ്പെട്ടവർക്ക് കൂദാശകൾ വിലക്കുന്നത് ക്നനായക്കാരുടെ സമൂഹത്തിലേ കാണുള്ളൂ. സ്വന്തം സഹോദരീ സഹോദരന്മാരെ സ്വസമുദായത്തിൽ നിന്നും തൊഴിച്ചു പുറത്താക്കുന്നതും ക്നനായക്കാർ മാത്രം. സമൂഹത്തിന്റെ മനസാക്ഷിയെ തട്ടി തെറിപ്പിച്ചു കൊണ്ട് ആചരിക്കുന്ന ഈ കാടൻ സംസ്ക്കാരത്തിൽ എന്തേ ലജ്ജ തോന്നുന്നില്ലേ?

      Delete
  3. ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാണ് എന്നാണല്ലോ ലേഖനത്തില്‍ എഴുതിയിരിക്കു ന്നത്.യെഹൂദര ഒരു മതവിഭാഗം മാത്രമല്ല, ഒരു വംശം കൂടിയാണെന്ന് അറിയുക. യെഹൂദ ക്രിസ്ത്യാനികള്‍ന്ന് താങ്കള്‍ കേട്ടിട്ടില്ലെങ്ങില്‍ ബൈബിള്‍ വായിക്കുക. അപ്പസ്തോല പ്രവര്‍ത്തനങ്ങലില്‍ കാണാം. പൂര്‍വപിതാക്കാന്മാരായ അബ്രഹാമും യിസ്ഹാഹക്കും യാക്കോബും സ്വന്തം ഗോത്രത്തില്‍ നിന്നും വംശത്തില്‍ നിന്നുമാണ് വിവാഹം കഴിച്ചതെന്ന് ശ്രീ ജോസഫ്‌ മാത്യു വായിച്ചിട്ടുണ്ടോ? “ഹിന്ദു ക്രിസ്ത്യാനികള്‍”, താങ്കള്‍ വായിചിട്ടില്ലെങ്ങിലും ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളുടെ പൂര്‍വികന്മ്മാരും ഹിന്ദുക്കലായിരുന്നു എന്നത് വാസ്തവം ആണല്ലോ. ഹിന്ദുക്കള്‍ മൂരിയിറച്ചി കഴിക്കുന്നില്ല എന്ന് കരുതി ഹൈന്ദവ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ ആയവര്‍ ബീഫ് കഴിക്കരുത് എന്നുണ്ടോ? ക്നാനയക്കാര്‍ പിന്തുടരുന്നത് യഹൂദ ആചാരമാണന്നു എഴുതിയിടില്ലല്ലോ.പിന്നെയെതിനാണ് കൌപീനം ഉടുതാണോ ഉടുക്കാതെയാണോ തൈലം തേപ്പിക്കുന്നത് എന്ന് നോക്കുന്നത്?
    “ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. വി. പത്താം പിയൂസ് മാർ പാപ്പയെ ഈവിഷയതിൽ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നവർ ബോധപൂർവം അദ്ദെഹത്തെ അനാദ രിക്കുന്നവരോ സഭാ ഭരണരീതികൾ അറിയാത്ത കൂപമണ്ടൂകങ്ങളൊ ആയിരിക്കും. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്. ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ ഭരണ നിർവഹണതിനായി ആവിഷ്ക്കരിച്ച സംവിധാനമാണെന്നും വിമർശകർ മനസ്സിലാക്കേണ്ടുതുണ്ട്.” എന്നെഴുതിയ ലേഖകന്‍ യക്കൊബായ ക്കരനനെന്ന നിഗമനവും രസകരമായിരിക്കുന്നു.ആരെയാണ് ജോസഫ്‌ മാത്യു രണ്ടാം തരാം ക്രിസ്ത്യാനിഎന്നതുകൊണ്ട്‌ ഉദേശിക്കുന്നത്? കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ഉദയം പേരൂര്‍ സൂനഹ ദോസിന് ശേഷമാണ് പോര്‍ത്തുഗീസുകാരുടെ സമ്മര്‍ദ ഫലമായി റോമന്‍ കത്തോലിക്കാ സഭയിലേക്ക് ചേര്‍ക്കപ്പെട്ടത് എന്നല്ലേ വായിക്കുന്നത്. ക്നാനയക്കാര്‍ ഒരു സഭയല്ല ഒരു സമുദായമാണന്നു എഴുതിയിരുന്നത് വായിച്ചില്ല എന്ന് തോന്നുന്നു. പോര്ടുഗീസുകാര്‍ എങ്ങനെയാണ് കേരള സുറിയാനി സഭയുടെ പാരമ്പര്യം നശിപ്പെച്ചതെന്നു സഭാ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. ശ്രീ ജോസഫ്‌ മാത്യു ക്നാനയക്കരോട് എന്തിനാണ് ദേഷ്യം വച്ച് പുലതുന്നതെന്ന് അറിയില്ല. കത്തോലിക്കാ സഭയുടെ ഭാഗമായ സീറോ മലബാര്‍ സഭയുടെ കീഴിലെ ഒരു രൂപതയാണ് കോട്ടയം എന്ന് താങ്ങള്‍ അറിയുക. വെറുതെ ക്നനയക്കാരുടെ മേലെ മെക്കിട്ടു കേറാതെ, എന്തിനാണ് പ്രത്യേക രൂപത കൊടുത്തിരിക്കുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപിനോടോ മാര്പാപയോടോ ചോദിക്കുക, ക്നനായക്കാര്‍ പൂര്‍വിക കാലം മുതലുള്ള ആചാരങ്ങള്‍ തുടരുന്നു വെന്നെയുള്ളൂ. പിന്നെ ക്നനായിക്കാരുടെ തനിമയിലും ഒരുമയിലും അഭിവൃദ്ധിയിലും അസൂയ ഉണ്ടെങ്കില്‍ ദൈവം താങ്കള്‍ക്കു സല്‍ബുദ്ധി വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ സമുദായാചാര്യന്‍ പുരോഹിതനോ തിരുമേനിയോ അല്ലാ വാണിജ്യപ്രമുഘനായ ഒരു അല്‍മായ ശ്രേഷ്ഠനായിരുന്നു എന്നതില്‍ ക്നാനായ സമുദായം അഭിമാനിക്കുന്നു.പൌരോഹിത്യത്തിന്റെ മൂട് താങ്ങികളായി നടക്കുന്നവര്‍ക്ക് അത് ഒരു പോരയ്മയായി തോന്നിയേക്കാം. എന്നാല്‍ കോടികള്‍ മുടക്കിയും റോമിന്റെ കനിവ് തേടിയും അദെഹത്തെ വിശുദ്ധനാക്കേണ്ട ഗതികേട് ക്നാനായക്കാര്‍ക്കില്ല. സഭ സര്‍വത്രീകമാല്ലോ. പിന്നെ ക്നാനായ സമുദായം വിട്ടു പൊയവർ തിരികെ കയറാൻ എന്തിനു വ്യാകുലപ്പെടുന്നു

    ReplyDelete
    Replies
    1. മൂന്നാം നൂറ്റാണ്ടിൽ ക്നാനായ തൊമ്മൻ കേരളത്തിൽ വന്നുവെന്നാണ് ക്നാനായ ചരിത്രം പറയുന്നത്. കേരളമെന്ന നാട് അന്നുണ്ടായിരുന്നില്ല. സംഘം കൃതികളിലോ ഏതെങ്കിലും പ്രാചീന കൃതികളിലോ അങ്ങനെയൊരു മനുഷ്യനെപ്പറ്റി പറഞ്ഞിട്ടില്ല. പോർട്ടുഗീസ്കാർ കൊത്തി വെച്ച ചില ഹീബ്രു ലിഖിതങ്ങൾ അവരുടെ പള്ളികളിൽ കാണാം. പുരാവസ്തു ഗവേഷകർ സത്യസന്ധമായി ഒരു ഗവേഷണം നടത്തിയാൽ അതെല്ലാം ക്നനാനായക്കാരുടെ പൊള്ളയായ വാദങ്ങളെന്നും മനസിലാക്കും. ഒരു വംശത്തിന്റെ 'മൂലം' നിശ്ചയിക്കാൻ സാധിക്കുന്നത് അവരുടെ സംസ്ക്കാര പാരമ്പര്യങ്ങളിൽ നിന്നാണ്. നിറത്തിലും ആചാര രീതികളിലും തനി ദ്രാവിഡ സംസ്ക്കാരം പുലർത്തുന്ന ഒരു ജനത യഹൂദ വംശജരായ ക്രിസ്ത്യാനികളെന്നു വീമ്പടിച്ചാൽ അത് കതിനാ വെടികൾ കൊണ്ട് ക്നനായ തൊമ്മനെ സ്വീകരിച്ച പോലെ മറ്റൊരു കതിനാ വെടിയായേ കണക്കാക്കാൻ സാധിക്കുള്ളൂ. ക്നാനായ തൊമ്മൻ വന്നപ്പോൾ 73 ക്നാനായ വെടികൾ പൊട്ടിയെന്ന് കൃത്യമായി എണ്ണിയ ആ മഹാന്റെ പേര് എന്തായിരിക്കാം?

      ശ്രീ ജോസുകുട്ടീ, താങ്കൾ പറഞ്ഞതുപോലെ യഹൂദരെപ്പറ്റി ധാരാളം പരാമർശനങ്ങൾ പഴയ നിയമത്തിലുണ്ട്. സ്വവംശ വിവാഹങ്ങളുമുണ്ട്. ശാസ്ത്രം പുരോഗമിച്ച ആധുനിക യുഗത്തിൽ പഴയ നിയമം പിന്തുടർന്നാൽ ജയിലഴികൾ എണ്ണൂമെന്ന് തീർച്ചയാണ്. അബ്രാഹം ചെയ്തപോലെ ഇക്കാലത്തു വേലക്കാരത്തിയിൽ നിന്നും കുഞ്ഞുങ്ങളെ സൃഷ്ടിച്ചാൽ അവർ വീട്ടു പടിക്കൽ സത്യാഗ്രഹമായി വരും. അപ്പനെ വീഞ്ഞ് കുടിപ്പിച്ച് പെണ്മക്കൾ സന്താനങ്ങളെ സൃഷ്ടിക്കുന്നത് ഇന്ന് പട്ടിയിലും പന്നിയിലുമേ കാണാൻ സാധിക്കുള്ളൂ. സ്വവംശ പരമ്പരകൾ മനുഷ്യരിൽ അംഗവൈകല്യങ്ങൾ സൃഷ്ടിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. അത്തരം വൈവാഹിക ലൈംഗിക വേഴ്ചകൾ ലോകത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയുമാണ്


      ശ്ലീഹന്മാർ യഹൂദരായിരിക്കാം. അവരാരും സ്വയം യഹൂദ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിട്ടില്ല. അങ്ങനെ ചിന്തിച്ചവനായ പത്രോസിനെ പൌലോസ് താക്കീതു ചെയ്യുന്നതായിട്ടാണ് ബൈബിളിൽ വായിക്കുന്നത്. ക്നനായക്കാരുടെ 'സുന്നത്ത്' (പുരുഷ ലിംഗത്തിന്റെ ആഗ്ര ഭാഗം മുറിക്കുന്ന ചടങ്ങ്) എന്നു മുതലാണ് നിറുത്തലാക്കിയത്. അതൊക്കെ അതിപ്രധാനമായ ചരിത്ര രേഖയല്ലായിരുന്നോ? ലിംഗാഗ്രത്തോടെ സ്വർഗ പടിവാതില്ക്കലെത്തിയാൽ യഹൂദരെന്നഭിമാനിക്കുന്ന നിങ്ങൾ വിജാതിയരെപ്പോലെ ജീവിച്ചുവോയെന്ന് പത്രോസ് ചോദിക്കില്ലേ? ക്രിസ്തു ഒരിക്കലും ക്രിസ്ത്യാനിയായിരുന്നില്ല. ക്രിസ്തു ഒരിക്കലും അദ്ദേഹത്തിൻറെ ശിക്ഷ്യന്മാരെ ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അപ്പോസ്തോലന്മാർ പരസ്പരം ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അവരെല്ലാം പരസപരം സഹോദരങ്ങളായി കരുതിയിരുന്നു. നിങ്ങളോ, ഒരേ വിശ്വാസം പുലർത്തുന്ന സഹോദരനെ പള്ളിയിൽ നിന്ന് പുറത്താക്കുന്നു. അപ്പൻ മക്കൾക്കെതിരെയും മക്കൾ പരസ്പരം മല്ലടിച്ചും ജീവിക്കാൻ കാരണവുമാക്കുന്നു.

      അടുത്ത പരാതി ക്നാനായ തൊമ്മനെ റോം വിശുദ്ധനാക്കിയില്ലെന്നാണ്. എന്തു ചെയ്യാം, വത്തിക്കാൻ കത്തോലിക്കരെ മാത്രമേ വിശുദ്ധരാക്കുന്ന കീഴ്വഴക്കമുള്ളു. അല്ലെങ്കിൽ ഗാന്ധിജി പണ്ടേ വിശുദ്ധഗണത്തിൽ പെടുമായിരുന്നു. പോർട്ടുഗീസ്കാർ വരുന്നതിനു മുമ്പ് റോമായ്ക്ക് കേരള ക്രിസ്ത്യാനികളുടെ മേൽ സ്വാധീനമില്ലാത്ത സ്ഥിതിക്ക് ക്നാനായ തൊമ്മൻ നെസ്തോറിയനാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കത്തോലിക്കാ വിരോധം വെച്ചു പുലർത്തുന്ന ഒരു സഭയിൽ വിശ്വസിച്ച ഒരാളെ വിശുദ്ധനാക്കണമെന്ന് ക്നനായക്കാർ ചിന്തിക്കുന്നത് അതിമോഹമല്ലേ? ക്നാനായ സമൂഹം അതിനായി റോമിൽ സ്വാധീനവും ചെലുത്തുന്നുണ്ട്.

      വിശുദ്ധ പത്താം പീയൂസ് ക്നാനായക്കാർക്കായി കോട്ടയം രൂപത സ്ഥാപിക്കാൻ അനുവദിച്ചത് ചരിത്രസത്യമാണ്.' ശരി തന്നെ. അന്ന് സ്വവംശ ശുദ്ധരക്തം' ക്നനായക്കാർ പാലിക്കണമെന്ന് മാർപാപ്പാ പറഞ്ഞതായി വത്തിക്കാനിൽ യാതൊരു രേഖയുമില്ല. ക്നനായക്കാർക്ക് പ്രത്യേക രൂപതയോ പള്ളികളോ ഒരു പ്രശ്നമല്ല. 'ശുദ്ധ രക്തം' എന്ന അവരുടെ വിഡ്ഢിത്തരം സാമൂഹ്യ ദ്രോഹമെന്നെ വാദഗതികളിലുള്ളൂ.

      കേരളത്തിലെ ഹിന്ദുക്കൾ പരമ്പരാഗതമായി ഗോമാംസം കഴിക്കുമായിരുന്നു. ഹിന്ദുക്കളായ പൂർവ പിതാക്കന്മാരുടെ ആചാരങ്ങൾ കേരള ക്രിസ്ത്യാനികൾ ഉപേക്ഷിച്ചിട്ടില്ല. ബ്രാഹ്മണ ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന വിഡ്ഢിയാന്മാർ കാളയിറച്ചി കഴിക്കുന്നതും ആചാര വൈരുദ്ധ്യങ്ങൾ തന്നെ. ക്രിസ്ത്യാനികളുടെ ബ്രാഹ്മണ വാദം പൊള്ളയായിരുന്നുവെന്നു ചരിത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

      ശ്രീ ജോസുകുട്ടി എഴുതിയ പോലെ എനിക്ക് ക്നനായക്കാരോട് ദ്വേഷ്യം ഒന്നുമില്ല. എന്റെ അമേരിക്കൻ ജീവിതത്തിലെ ഭൂരിഭാഗം സുഹൃത്തുകളും ക്നനനായക്കാരാണ്. പൈതൃകത്വത്തിന്റെ പേരിൽ മനുഷ്യരെ രണ്ടായി കാണുന്ന ആ സമൂഹത്തിന്റെ നയങ്ങളെയാണ് വിഭിന്നമായി ഞാൻ ചിന്തിക്കുന്നത്.

      Delete
  4. ശ്രീ ;ജോസഫ്‌ മാത്യു പറഞ്ഞതാണ് ശരി ," ക്രിസ്തു ഒരിക്കലും ക്രിസ്ത്യാനിയായിരുന്നില്ല. ക്രിസ്തു ഒരിക്കലും അദ്ദേഹത്തിൻറെ ശിക്ഷ്യന്മാരെ ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അപ്പോസ്തോലന്മാർ പരസ്പരം ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അവരെല്ലാം പരസപരം സഹോദരങ്ങളായി കരുതിയിരുന്നു. " അയല്‍ക്കാരനെ സ്നേഹികാനാകാത്ത ഒരുവനും ക്രിസ്ഥാനിയെ അല്ല ! ക്നാനായനും പെന്തക്കോസ്ത്കാരനും അപ്പോളെങ്ങിനെ ക്രിസ്തീയനാകും ? ക്നാനയന്റെ അതെ വാദഗതികള്‍ വലിയ കീര്വാനമായി കാച്ചുന്ന കാക്കത്തൊള്ളായിരം പെന്തകൊസുകാരനെയും ഇതുപോലെ ക്രിസ്തു പുച്ചിച്ചു തള്ളില്ലെന്നാര് കണ്ടു ?ഇവരൊക്കെ ഒന്നാമതായി ക്രിസ്തുവിന്റെ "അണ്‍ കണ്ടീഷനല് ലവ്" അതിരുകളില്ലാത്ത മാനവസ്നേഹം മനസിലാക്കട്ടെ ! എന്നിട്ട് സ്വയം തന്‍ ക്രിസ്തീയനാണോ എന്ന് ചോദിക്കട്ടെ അകതാരില്‍ ! 'അല്ല' എന്നായാല്‍ ക്നാനായന്‍ പഴയ യാഹൂദനാകട്ടെ ....പോയി സുന്നത്ത് ചെയ്യട്ടെ വേഗം ! പൊന്നാനി അത്ര ദൂരമുള്ള സ്ഥലമല്ലല്ലോ?

    ReplyDelete
    Replies
    1. Biju John Replied:

      മൂന്നാം നൂറ്റാണ്ടില്‍ കേരളമെന്ന നാട് ഉണ്ടായിരുന്നില്ല എന്ന് ജോസഫ്‌ മാത്യു എഴുതുന്നു. അന്ന് കേരളം കടലിനടിയില്‍ ആയിരുന്നോ? സംഘം കൃതികളില്‍ പരാമര്‍ഷമില്ലെങ്കില്‍ ക്നായി തോമാ ഇല്ലെന്നാണോ അര്‍ഥം? എത്ര ചരിത്രകാരന്മാര്‍ യേശുവിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് അറിയാമോ? താങ്കളുടെ പട്ടിയും പൂച്ചയും വീഞ്ഞ് കുടിച്ചാണ് പതുല്പാദനം നടുതുന്നതെന്നത് പുതിയ അറിവാണ്. രക്തശുദ്ധി പിന്തുടരുന്നവര്‍ക്ക് മാത്രമേ അംഗവൈകല്യം ഉണ്ടാകുന്നുള്ളുവെങ്കില്‍ മറ്റു സമുദായങ്ങളില്‍ അംഗവൈകല്യം ഉള്ളവര്‍ ഉണ്ടാകില്ലല്ലോ? യേശു തന്റെ ശിഷ്യസമൂഹത്തിന്റെ തലവനായി ചുമതല ഏല്പിച്ച പത്രോസിനെ താക്കീത് ചെയ്യാന്‍ പൌലോസ് ആരാണ്? യേശു പാലിച്ച ആചാരങ്ങളും പഠിപ്പിച്ച പ്രബോധനങ്ങളുമല്ലേ പത്രോസ് പിന്തുടര്‍ന്നത്? ഒരു യെഹൂദ പണ്ഡിതന്‍ എന്ന ഭാവത്തോടെ സ്വയം അപ്പസ്തോലന്‍ ചമയുന്ന പൌലോസിനോട്‌ ആല്മീയ ഔന്നത്യത്തോടെയാണ്‌ പത്രോസ് പെരുമാറുന്നതെന്ന് കാണാം. വിജാതീയനായ ഒരുവന്‍ ക്രിസ്തു വിശ്വാസത്തിലേക്ക് വന്നപ്പോള്‍ അയാളെ പൌലോസ് പരിഛെദനം ചെയ്യിച്ചതായി താങ്കള്‍ ബൈബിളില്‍ വായിച്ചിട്ടുണ്ടോ? യെഹൂദ കിസ്ത്യാനികള്‍ വിജാതീയ ക്രിസ്ത്യാനികള്‍ എന്ന വ്യത്യാസം ഇല്ലയിരുന്നെങ്കില്‍ പൌലോസ് എന്തിനാണ് വിജാതീയ ബന്ധത്തിന്റെ പേരില്‍ ശുദ്ധികര്‍മം നടത്തിയത്? (അപ്പ.പ്രവര്‍.21.26) യെഹൂദന്മാര്‍ ഇക്കാലത്ത് പരിഛെദനകര്‍മം നടത്താറില്ലെന്നും മുസ്ലീം ആകാന്‍ ആഗ്രചർമം മുറിക്കേണ്ടതില്ലെന്നും ശ്രീ ജോസ്സെഫ് മാത്യു മനസ്സിലാക്കേണ്ടതുണ്ട്. യേശു ഒരിക്കിലും ശിഷ്യന്മാരെ ക്രിസ്ത്യാനികള്‍ എന്ന് വിളിച്ചില്ല. ഒരു മതവും സ്ഥാപിച്ചില്ല. പിന്നെ എന്തിനാണ് ഡോക്ടര്‍ ജോണ്‍സണ്‍ എഴുതിയതുപോലെ പല സഭകളും പല റീതിലുള്ള പല രൂപതകളും? കിസ്തുവ്നെ പിന്തുടരുന്ന ഒരു സമൂഹം പോരെ?
      ക്നാനായക്കാർ ഒരു സഭാവിഭാഗമല്ല, ഒരുസമുദായമാണ്. കത്തോലിക്കാസഭയുടെ ഘടകമായ സീറോമലബാർ സഭയിലെ ഒരു രൂപതയാണ് കോട്ടയം. അപ്പോള്‍ ആരാണ് സഭയില്‍ നിന്നും പുറത്താക്കുന്നത്? ക്നാനായക്കാര്‍ക്ക് വേണ്ടി കോട്ടയം രൂപത സ്ഥാപിച്ചു എന്ന് സമ്മതിക്കുന്ന ജോസഫ്‌ മാത്യു വത്തിക്കാനിലെ രേഖകള്‍ മുഴുവന്‍ തപ്പിയെങ്കിലും സ്വവംശ വിവാഹനിഷ്ഠ ക്നാനായക്കാര്‍ പാലിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞതായി കാണാത്തത് കൌതുകകരം തന്നെ. ക്നനായക്കാര്‍ക്ക് വേണ്ടി പ്രത്യേകം രൂപത നല്‍കിയാല്‍ അത് എല്ലാ സങ്കരവര്‍ഗത്തിനും എന്നാണോ അര്‍ഥം? ശുദ്ധരക്തം എന്ന ക്നാനായ പാരമ്പര്യം വിഡ്ഢിത്തമായാതുകൊണ്ടാണോ മാര്‍പാപ്പ കോട്ടയം രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്‌? ശ്രീ സാമുവല്‍ കൂടലിന് ജാതീയമായ അപകര്‍ഷത തോന്നുന്നുവെങ്കില്‍ പോയി സുന്നത് ചെയ്തു അബ്രഹാമിന്റെ വംശം എന്ന് ആശ്വസിക്കാം. വേറെ പണിയോന്നുമില്ലെങ്കില്‍ വെറുതെ ക്നാനയക്കാരെ കുറ്റം പറഞ്ഞു സമയം കളയാതെ അസൂയക്കുള്ള മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.

      Delete