Translate

Monday, June 15, 2015

ഹൃദ്യമായ ഒരിടവേള



മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ!
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ!



നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?

ഈ ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട!
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവൾക്ക് നേരേ എറിയുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്!

എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?

യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!

പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.

ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -

യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...

ഇമാം പറയുന്നതിന് അനുസരിച്ച് നമ്മൾ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍പറപറഞ്ഞിരിക്കാം - പ്രിയേ, ചന്ദ്രികേ, കരളേ!

ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം;
അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ ഇമ്പമുള്ള ഒന്ന് സ്വയം കണ്ടുപിടിക്കണം.

ഓർത്തുവയ്ക്കൂ ...
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ.
'ഉണങ്ങിയ' കുടുംബനാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!

"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)

Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

5 comments:

  1. അത്മായാ ലോകം സ്പോടകാത്മകമായ വാർത്തകളിൽ ചൂടായി നിൽക്കുമ്പോൾ, വളരെ ഹൃദ്യമായ ഒരു വിഷയം അതി സ്പർശിയായ ഒരു ചിത്രത്തോടൊപ്പം അവതരിപ്പിച്ച സക്കറിയാസ് സാറിനോട് എനിക്കൊന്നും പറയാനില്ല. ഇത്തരം മുത്തുകൾ ഉൾക്കൊള്ളാനുള്ള ശേഷി ഈ ബ്ലോഗ്ഗിനുണ്ടോ എന്തൊ?

    ReplyDelete
  2. "കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ കരളിന്‍ ദാഹം തീരുമോ" ? സക്കരിയാമാപ്പിള മണവാളന്‍ ചമഞ്ഞ നാളുകളില്‍ കൊച്ചമ്മയെ കേട്ടിപ്പിടിച്ച ചിത്രം ഒരു വിലതീരാത്ത ഓര്‍മ്മക്കുറിപ്പായി, ഇന്നാ എഴുപതുകാരന്‍ നമ്മെ കാണിച്ചു കൊതിയൂറിച്ചതോര്‍ക്കുംപോള്‍ "നിന്നെ ഞാന്‍ എന്ത് വിളിക്കും ?ആരും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ നിശ്വാസ സൌഗന്ദ്ധമെന്നോ?"എന്ന ജാനകിയമ്മയുടെ മനോഹരഗാനം ചെവിയിലോര്‍ക്കുന്നു !

    ReplyDelete
  3. ഹൃദ്യമായ ഒരിടവേള, I read this piece and I can't get it out of my mind. That is why I call you a sharp shooter. Wanted to react but I can do it only in English which Malayalam Blog people may not understand and even ask: Why should a Saip (English writer) poke his nose here? So just wondering what to do. We need such writers also in CCV to creep under our skin fondly and provoke us to think and act charitably. Keep us on pins and needles, with your provocative prodding, dear Zach. james kottoor

    ReplyDelete
    Replies
    1. ഹൃദ്യമായ ഒരിടവേള, I read this piece and I can't get it out of my mind. That is why I call you a sharp shooter. Wanted to react but I can do it only in English which Blog spot people may not understand and even ask: Why should a Saip (English writer) poke his nose here? So just wondering what to do. We need such writers like you also in CCV to creep under our skin fondly, gently and provoke us to think and act charitably, humbly, generously, lovingly.. Keep us on pins and needles, with your provocative prodding great Zach. james kottoor

      Delete
  4. Raju Godugu with ದಯಾನಂದ ನಂಜುಂಡಯ್ಯ ದರ್ಶನ್ and 4 others in FB
    must read.. don't miss it

    One day, during an evening class for adults, the psychology Teacher entered the class and told students, “Let’s all play a game!” “ What Game?”

    The Teacher asked one of the students to volunteer.
    A lady, Aliza came forward.

    The Teacher asked her to write 30 names of most important people in her life on blackboard.
    Aliza wrote names of her family members, relatives, friends, her colleagues and her neighbors.

    The Teacher told her to erase 3 names that Aliza considered most unimportant.

    Aliza erased names of her colleagues.
    The Teacher again told her to delete 5 more names. Aliza erased her neighbor's names.

    This went on until there were just four names left on the blackboard. These were names of her mother, father, husband and the only son...

    The entire class became silent realizing that this wasn’t a game anymore for Aliza alone.

    Now, The Teacher told her to delete two more names.
    It was a very difficult choice for Aliza.

    She unwillingly deleted her parents names.
    “Please delete one more” said the Teacher.

    Aliza became very nervous and with trembling hands and
    tears in eyes she deleted her son’s name. Aliza cried painfully...

    The Teacher told Aliza to take her seat.

    After a while Teacher asked "why your husband?? The parents are the ones that nurtured you, and the son is the one you gave birth to ??? And you can always find another husband !!!"

    Total silence in the class.

    Everyone was curious to know her response.
    Aliza calmly and slowly said, “One day my parents will pass away before me.

    My son may also leave me when he grows old, for his studies or business or whatever reason. The only one who will truly share his entire life with me, is my Husband”.
    All the students stood up and applauded for her for sharing this truth of life.

    This is true. So always value your life partner, it's not only for husbands but wives as well.

    God has united these two souls and it's on you now to nurture this relationship above all.

    ReplyDelete