Translate

Tuesday, August 21, 2012

അടി തുടങ്ങി

ജര്‍മ്മനിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ അറക്കലിന്റെ ഗൂഡ തന്ത്രം അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം നേരിടാന്‍ പോവുന്നൂവെന്ന വാര്‍ത്ത വാസ്തവത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. അമേരിക്കയിലെ പ്രവാസികള്‍ മാര്‍ ആലന്ചെരിക്ക് ഭിമ മെമ്മോറാണ്ടവും, അവരുടെ ന്യായമായ ആവശ്യങ്ങള്‍ അന്ഗികരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി മാന്യമായ ഒരു മുന്നറിയിപ്പും കൊടുത്തതിനു തൊട്ടു പിന്നാലെയാണ്, ജര്‍മ്മനിയിലെ സംഭവ വികാസം. പ്രവാസി മലയാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുക വഴി കെണിയൊരുക്കി സിറോ മലബാര്‍ സ്വാധിനം ഇല്ലാത്ത ലോക രാഷ്ട്രങ്ങളില്‍ മുഴുവന്‍ വേരുറപ്പിക്കാനും അങ്ങിനെ ഒരു പാരലല്‍ റോം സ്ഥാപിക്കാനുമുള്ള നിക്കത്തിനു ഏല്‍ക്കാന്‍ പോവുന്ന വലിയൊരു തിരിച്ചടി തന്നെയാണിത്. ആദ്യം ദിപികയില്‍ കൈ വെച്ച് സഭയെ തറയോളം നാണം കെടുത്തി, പിന്നിട്, ധനകാര്യ കമ്മിഷന്റെ പേരില്‍ ദശാംശം അവതരിപ്പിച്ചു സര്‍വ്വ വിശ്വാസികളുടെയും പ്രാക്ക് വാങ്ങി, അല്മായാ കമ്മിഷന്റെ പേരില്‍ മൂന്നു മെത്രാന്മാരും ഒരു  അല്മെനിയുമായി  അവതരിച്ചു റിയല്‍ എസ്റെറ്റ് ബിസിനസ്സിലേക്ക്‌ കടന്നു. അതും ഏതാണ്ട് പൊളിഞ്ഞു. കുറച്ചു നാളായി അതിന്റെ സെക്രട്ടറിയും പ്രസിടെന്റും ജെര്‍മ്മനിക്ക് ചുറ്റും വട്ടമിട്ടപ്പോളെ   ചിഞ്ഞ നാറ്റം വന്നതാണ്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അവിടെ നടക്കുമെന്ന് അറക്കല്‍ മെത്രാന്‍ കരുതുന്ന യോഗത്തിനു എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 

ജര്‍മ്മനിയില്‍ മാര്‍ അറക്കല്‍ വിളിച്ചുകൂട്ടാന്‍ പോകുന്ന പ്രവാസികളുടെ യോഗമാണ് ജര്‍മ്മന്‍ കത്തോലിക്കര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഫോണുകള്‍ തലങ്ങും വിലങ്ങും പായുന്നു. അതിനു അമേരിക്കയെന്നോ ഗള്‍ഫെന്നോ വ്യത്യാസമില്ല. യുദ്ധ സമാനമായ അന്തരിക്ഷം എന്ന് വേണമെങ്കില്‍ പറയാം, ഇപ്പോള്‍ അവിടുള്ളത്. ജര്‍മ്മനിയിലെ കത്തോലിക്കരുടെ അവകാശ പ്രഖ്യാപനവുമായി, സോള്‍ ആന്‍ഡ്‌ വിഷന്‍ പ്രത്യേക സപ്ലിമെന്ടു തന്നെ ഇറക്കുന്നു എന്നറിയുംപോഴേ സംഘര്‍ഷാവസ്തയുടെ ശരി ചിത്രം മനസ്സിലാവൂ. ഇവിടെയാണ്‌ മലയാളി അല്മായാ പോരാളികളുടെ പിന്തുണയുടെ പ്രസക്തി. അമേരിക്കയില്‍ തുടങ്ങിയ വിപ്ലവം, യുറോപ്പിലൂടെ കേരളത്തിലേക്കും വ്യാപിക്കുമ്പോള്‍ മാര്‍ അറക്കല്‍ കാഞ്ഞിരപ്പള്ളിയുടെ ശാപം ആയി മാറും, പവ്വത്തിലിനു പിന്നാലെ സഭാ ചരിത്രത്തിലെ നാണംകെട്ട ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. 

1 comment:

  1. അമേരിക്കയില്‍ തുടങ്ങിയ വിപ്ലവം, യുറോപ്പിലൂടെ കേരളത്തിലേക്കും വ്യാപിക്കുമ്പോള്‍ മാര്‍ അറക്കല്‍ കാഞ്ഞിരപ്പള്ളിയുടെ ശാപം ആയി മാറും, പവ്വത്തിലിനു പിന്നാലെ സഭാ ചരിത്രത്തിലെ നാണംകെട്ട ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. (റോഷന്‍) ഇപ്പറഞ്ഞത്‌ ഇപ്പോള്‍ തന്നെ ഒരു വാസ്തവമായിക്കഴിഞ്ഞ കാര്യമാണല്ലോ.

    പണ്ട് പോള്‍ സക്കറിയാ ഒരു ലേഖനത്തില്‍ അവരുടെയും (അമേരിക്കരുടെ) നമ്മുടെയും (കേരള ക്രൈസ്തവരുടെ) പള്ളികളെപ്പറ്റി ഇങ്ങനെ ചോദിച്ചു: യേശുവും ദൈവപിതാവും എല്ലായിടത്തും സന്നിഹിതരാണെങ്കില്‍, നിങ്ങള്‍ അമേരിക്കന്‍ ക്രൈസ്തവരുടെ പള്ളികളില്‍ പോയാല്‍ പോരെ?

    ഇന്ന് വന്‍തുകകള്‍ സമാഹരിച്ചു കേരളത്തിലെ ഓരോ ക്രൈസ്തവ വിഭാഗവും സമ്പന്ന നാടുകളില്‍ സ്വന്തം പള്ളി പണിയുകയാണ്. കഷ്ടിച്ച് പത്തു km ചുറ്റളവുള്ള സ്റ്റാറ്റന്‍ ദ്വീപില്‍ മാത്രം പത്തു മലയാളി പള്ളികളുണ്ടത്രേ! ന്യൂയോര്‍ക്കിന്റെ ഓരോ താലൂക്കുകളിലും മറ്റുള്ള സ്ഥലങ്ങളിലുമായി നൂറു കണക്കിനുണ്ട് ഇത്തരം പള്ളികള്‍. യൂറോപ്പിലും ഈ കഥ ആവര്‍ത്തിക്കുകയാണ്.

    എന്ത് സംസ്കാരം നിലനിര്‍ത്താനാണ് മലയാളത്തിലുള്ള ഓരോ റീത്തിലുമുള്ള മെത്രാന്മാര്‍ ഇവിടങ്ങളില്‍ ഇങ്ങനെ കൂടുകൂട്ടുന്നത്? ഈ രാഗ്യങ്ങളില്‍ പൌരത്വമെടുത്ത മലയാളികള്‍ ചെയ്യേണ്ടത്, ആ രാജ്യങ്ങളിലെ സാമ്പത്തികവും സാംസ്കാരികവുമായ ഇടങ്ങളില്‍ സ്വാധീനം നേടി അവിടെ ജീവിതം ഉറപ്പിക്കുകയല്ലേ? ഈ പരിണാമത്തെ തടയുകയല്ലേ നമ്മുടെ റീത്ത് മുതലാളിമാര്‍ ചെയ്യുന്നത്? അതോ, വെള്ളക്കാരെ മടുത്ത് യേശു ഇവരുടെ പള്ളികളിലെയ്ക്ക് സ്ഥലം മാറുമെന്നാണോ ഇവര്‍ വിചാരിക്കുന്നത്?

    ReplyDelete